ശുക്ര മുനി ശിവന്റെവയറ്റിൽ

രാവണന്റെ ജ്യേഷ്ഠനായ വൈശ്രണവൻ കൈലാസപർവ്വതത്തിനടുത്ത് അളകാപുരി എന്ന നഗരത്തിൽ താമസിക്കുന്ന കാലം കുബേരൻ എന്നു  കൂടി പേരുള്ള അദ്ദേഹം എട്ടു മഹാനിധിക ളുടേയും കണക്കറ്റ സമ്പത്തിന്റെയും ഉടമയാണ്.

ഒരിക്കൽ അസുരന്മാരുടെ ഗുരുവായ ശുക്ര മഹർഷി കുബേരനെ കാണാൻ ചെന്നു മഹർഷിയെ ആദരവോടെ സ്വീകരിച്ചു. മഹർഷി അളകാപുരിയിൽ കുറേ ദിവസം താമസിച്ച ശേഷം മടങ്ങിപ്പോയി.

ശുക്ര മഹർഷി പോയതിന്റെ പിറ്റേ ദിവസം കുബേരൻ നിധികൾ സൂക്ഷിച്ചിരുന്ന പെട്ടി ആരോ പൂട്ടു പൊളിച്ച് തുറന്നതായി കണ്ടു. നിധികൾ മുഴുവൻ കളവുപോയിരുന്നു. .കുബേരന് സംശയം തോന്നി. സാധാരണ എല്ലാ സ്ഥലത്തും പോയി താമസിക്കുന്ന ആളല്ല ശുക്ര മുനി 'എപ്പോഴും അസുരന്മാരുടെ രാജ്യത്തിന്റെ തലസ്ഥാനത്തു മാത്രം താമസിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. അതിന് വിപരീദമായി അദ്ദേഹം ഇവിടെ വന്ന് താമസിച്ചത് ദുരുദ്ദേശ്യം വെച്ചു കൊണ്ടു തന്നെയാണ്. തീർച്ചയായും അദ്ദേഹമാണ് എന്റെ നിധികൾ കൊണ്ടുപോയത്.

കുബേരൻ ഉടൻ തന്നെ കൈലാസപർവ്വതത്തിൽ ചെന്ന് ശ്രീ പരമേശ്വരനോട് സങ്കട മുണർത്തിച്ചു. "ഭഗവാനേ! മുനി വേഷം കെട്ടി മോഷ്ടിക്കാൻ നടക്കുന്ന നീചനായ        ശുക്രനെ അങ്ങ് ശിക്ഷിക്കണം.

ശ്രീ പരമേശ്വരൻ ത്രിശൂലമുയർത്തി ശുക്ര മഹർഷിയെ വിളിച്ചു.ശിവന്റെ വിളി കേട്ടപ്പോൾ പാറി വന്ന് ത്രിശൂലത്തിന്റെ അറ്റത്ത് തറച്ചു നിന്നു. ശിവൻ അദ്ദേഹത്തെ മേല്പോട്ടെറിഞ്ഞു. അദ്ദേപ്രാവശ്യം ശിവൻ ത്രിശൂലത്തിന്മേൽ നിന്ന് മേല്പോട്ടെറിയുകയും മഹർഷി ശൂലത്തിന്മേൽ തന്നെ വന്നു വീഴുകയും ചെയ്തു.മഹർഷിയുടെ ദേഹമാസകലം മുറിവുകളുണ്ടായി .അദ്ദേഹം നിലവിളിച്ചുതുടങ്ങി. അപ്പോൾ ശിവൻ ത്രിശൂലം മാറ്റിപ്പിടിച്ചു. മുനി നിലവിളിച്ചു കൊണ്ട് ശിവന്റെ വായിലൂടെ ഇറങ്ങിപ്പോയി വയറ്റിനുള്ളിൽച്ചെന്നു വീണു. ഭഗവാന്റെ വയറ്റിലെ ചൂട് സഹിക്കാൻ കഴിയാതെ പാവം മുനി, എരി പൊരി കൊണ്ട് കൂടുതൽ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. സ്വൈരം കെട്ട ശിവൻ മഹർഷിയെ കൊല്ലാൻ ഭാവിച്ചു.അപ്പോൾ ശ്രീപാർവ്വതി തടഞ്ഞു " ശുക്ര മുനി അങ്ങയുടെ വയറ്റിലാണല്ലൊ കിടക്കുന്നത്. വയറ്റിൽ കിടന്ന ആൾ മകനാണെന്നാണ് അറിവുള്ള ആളുകൾ പറയുന്നത് .അതുകൊണ്ട് മഹർഷിയെ അങ്ങ് കൊന്നാൽ അത് സ്വന്തം മകനെ കൊന്ന പോലെയാവും. അതു കേട്ട് ശിവൻ ശുക്ര മുനിയെ വായിലൂടെ ത്തന്നെ പുറത്തു. വിട്ടു.

ഋഷി ഭഗവാനെ വന്ദിച്ച് ഓടിരക്ഷപ്പെട്ടു.

യഥാർഥത്തിൽ നിധി കട്ടത് ധ്രുവന്റെ സഹോദരനായ ഉത്തമനായിരുന്നു. ആ വിവരം ചാരന്മാരിൽ നിന്നറിഞ്ഞ കുബേരൻ ഒരു യക്ഷനെ അയച്ച് ഉത്തമനെ കൊല്ലിച്ച് അയാൾ സൂക്ഷിച്ചിരുന്ന നിധികൾ എടുത്തു കൊണ്ടു വരുവിച്ചു. ഉത്തമൻ മരിച്ചതറിഞ്ഞ്ധ്രുവൻ കുബേര നോട് യുദ്ധത്തിന് ചെന്നു. വളരെയധികം യക്ഷന്മാർ മരിച്ചു. കുബേരനും പ്രാണാ പായം വരുമെന്ന സ്ഥിതിയായി. അപ്പോൾ മഹാവിഷ്ണു വന്ന് ധ്രുവനെ തടഞ്ഞ് കുബേരനെ രക്ഷിച്ചു. മഹർഷിയുടെ പേരിൽ ഇല്ലാത്ത അപരാധമുണ്ടാക്കി ശിക്ഷിപ്പിച്ചതിന്റെ ഫലമാണ് ധ്രുവന്റെ കൈയിൽ നിന്നു കിട്ടിയ തോൽവി.വിഷ്ണു ഭഗവാൻ കുബേരനോടു പറഞ്ഞു '

നിരപരാധിയെ ശിക്ഷിച്ചതിന് ശ്രീ പരമേശ്വരതുംകഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നു.രാവണൻ കൈലാസപർവ്വതം കൈയ്യിലെടുത്ത് അമ്മാനമാടി. പാർവ്വതിയെയും ഭൂതഗണങ്ങളെയും മാത്രമല്ല ശിവനെ ക്കൂടി ഭയപ്പെടുത്തി. ശിവന്റെ മഹത്തായ ആയുധമാണ് 'ചന്ദ്രഹാസം ' എന്ന വാൾ അതു രാവണന് കൊടുക്കേണ്ടതായും വന്നു.

ഈശ്വരന്മാരാ രായാലും ചെയ്ത പ്രവർത്തിയുടെ ഫലം അനുഭവിച്ചേ തീരു.എന്ന് വിഷ്ണു ശിവനെ പറഞ്ഞു മനസ്സിലാക്കി.

By
ലളിത കൈമൾ നെരുൾ

ശുക്ര മുനി ശിവന്റെവയറ്റിൽ ശുക്ര മുനി ശിവന്റെവയറ്റിൽ Reviewed by HARI on May 17, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.