Results for നുറുങ്ങു കഥകൾ

ബോധകഥ

September 26, 2018
ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വേലക്കാരന്‍ പരിഭ്രമിച്ച് ഓടി വരുന്നത് കണ്ട് മുതലാളി കാര്യം തിരക്കി........,

അയാള്‍ പറഞ്ഞു:

"ബാഗ്ദാദിലെ തിരക്കുള്ള വീഥിയില്‍വച്ച് ഞാന്‍ മരണത്തെ കണ്ടു......,

"മരണം എന്നെ സൂക്ഷിച്ച് നോക്കി......,"

"മരണം എന്നെ കൊണ്ടുപോയാലോ എന്നു ഭയന്ന് ഓടിപ്പോന്നതാ."

ഉടനെ മുതലാളി പറഞ്ഞു:

"എങ്കില്‍ നീ ഉടന്‍ സഹാറയിലേക്ക് പൊയ്ക്കോ.
ഏറ്റവും വേഗതയുള്ള കുതിരയെ തന്നെ എടുത്തോളൂ."

അങ്ങനെ അയാള്‍ മരണത്തില്‍ നിന്ന് ഒളിക്കാനായി സഹാറാ മരുഭൂമിയിലേക്ക് കുതിച്ചു....

പിന്നീട് സാധനങ്ങള്‍ വാങ്ങാനായി മുതലാളി ബാഗ്ദാദിലേക്ക് യാത്രയായി.

അവിടെവച്ച് അദ്ദേഹം മരണത്തെ കണ്ടു.

മുതലാളി മരണത്തോട് ചോദിച്ചു:

"അങ്ങ് എന്തിനാണ് എന്റെ ജോലിക്കാരനെ ഭയപ്പെടുത്തിയത്?"

മരണം പറഞ്ഞു:

 "ഹേയ്, ഞാന്‍ ഭയപ്പെടുത്തിയതല്ല....
അയാളെ കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി."

"ഉം… അതെന്താ?"

ആകാംക്ഷയോടെ മുതലാളി തിരക്കി.

"ഇന്നു വൈകുന്നേരം അയാളെ എനിക്ക് സഹാറയില്‍വച്ച് പിടികൂടാനുള്ളതാണ്.

അങ്ങനെയുള്ള ഒരാള്‍ ഇവിടെ നില്ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി."

മരണത്തില്‍ നിന്ന് ഒളിച്ചോടാനല്ല ശ്രമിക്കേണ്ടത്, അത് വിഫലം........

ധീരതയോടെ മരണത്തെ നേരിടുവാന്‍ കഴിയണം....

ഉറച്ച ഈശ്വര വിശ്വാസം അതിനുള്ള കരുത്തു നല്കും.
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ബോധകഥ ബോധകഥ Reviewed by HARI on September 26, 2018 Rating: 5
September 21, 2018
മഹാവിഷ്ണുവിന്‍റെ അവതാരകഥകള്‍ - ഋഷഭന്‍

ഋഷഭന്‍, ഗുരുകുലവിദ്യാഭ്യാസാനന്തരം  ഇന്ദ്രപുത്രിയായ  ജയന്തിയെ  വിവാഹം കഴിച്ചു.  അദ്ദേഹത്തിന്‍റെ മക്കളില്‍ ശ്രേഷ്ഠനും മഹായോഗിയുമായിരുന്ന  ഭരതന്‍  ഭരിച്ചതിനാലാണ്  അജനാഭമെന്ന് പേരുണ്ടായിരുന്ന ഈ രാജ്യത്തിന്   ഭാരതമെന്ന പേര്‍ ലഭിച്ചത്.  ഭരതന്‍റെ സഹോദരില്‍ ഒന്‍പതുപേര്‍  മഹാഭാഗവതോത്തമന്മാരായിരുന്നു.  അവര്‍ നവയോഗികള്‍  എന്നപേരില്‍   അറിയപ്പെടുന്നു.   മറ്റുള്ളവര്‍  കര്‍മ്മംകൊണ്ട്  ബ്രാഹ്മണരായിത്തീര്‍ന്നു.

             കാലംകൊണ്ട്  ക്ഷയിച്ചുപോയ ധര്‍മ്മത്തെ  ഉദ്ധരിക്കുകയായിരുന്നു  ഋഷഭന്‍റെ  ജീവിതലക്ഷ്യം. അതിനാല്‍  അദ്ദേഹം  സമദര്‍ശിയായും ശാന്തനായും  സ്നേഹശീലനായും  കാരുണികനായും  , ഗൃഹസ്ഥാശ്രമധര്‍മ്മങ്ങളെന്തെന്ന്   മറ്റുള്ളവര്‍ക്ക്  കാണിച്ചുകൊടുക്കുന്നവനായും  ജീവിച്ചു. അനേകം യജ്ഞങ്ങള്‍ ചെയ്ത അദ്ദേഹത്തിന്‍റെ  രാജ്യം സംബല്‍ സമൃദ്ധമായിരുന്നു.

           അദ്ദേഹം തന്‍റെ പുത്രന്മാര്‍ക്ക് സാരോപദേശം നല്‍കി  ഒരു പിതാവിന്‍റെ കടമ നിറവേറ്റി  , പുത്രന്മാരില്‍ ജ്യേഷ്ഠനായ ഭരതനെ  രാജ്യമേല്പിച്ച്
സര്‍വ്വസംഗപരിത്യാഹിയായി, ദിഗംബരനും ജടിലനുമായി , രാജധാനിവിട്ട് ഇറങ്ങിപ്പോയി. ജനമദ്ധ്യത്തില്‍  താന്‍  ജഡന്‍, അന്ധന്‍, മൂകന്‍, ബധിരന്‍, പിശാച്, ഉന്മത്തന്‍ എന്നിവരില്‍പ്പെട്ടവനാണെന്ന്  തോന്നും വിധത്തില്‍ അദ്ദേഹം  അവധൂതവേഷം ധരിച്ച് , മൗനിയായി നാടെങ്ങും ചുറ്റിനടന്നു

          അദ്ദേഹം  ഇങ്ങനെ ജീവാത്മാപരമാത്മൈക്യം  പ്രാപിച്ച് എല്ലാ ലൗകീകവ്യാപാരങ്ങളില്‍നിന്നും  വിരമിച്ചു.  യോഗശക്തിയാല്‍ അദ്ദേഹം  ഭൗതീകശരീരംകൊണ്ട്  , കോങ്കം, വേങ്കടം, കുടകം, മുതലായ ദക്ഷിണ കര്‍ണ്ണാട പ്രദേശങ്ങളില്‍ക്കൂടി സഞ്ചരിച്ച്  , ഒടുവില്‍ വായയില്‍  ഒരു കരിങ്കല്ലുരുളയിട്ട് , നഗ്നനായും  തലമുടി  അഴിച്ചിട്ടും  ഒരു ഭ്രാന്തനെപ്പോലെ  കുടകപര്‍വ്വതത്തിലെ ഉപവനങ്ങളില്‍ ചെന്നുപെട്ടു. (ജയിക്കുവാന്‍  ഏറ്റവും വിഷമമുള്ള രസനേന്ദ്രിയമായ ജിഹ്വയെ ജയിക്കുവാനായിരുന്നുവത്രെ  വായയില്‍  കരിങ്കല്ലുരുള ഇട്ടത്).   ആയിടയില്‍ കൊടുങ്കാറ്റുവീശി  മുളകള്‍ തമ്മിലുരഞ്ഞുണ്ടായ കാട്ടുതീയ്യില്‍ പെട്ടു  അദ്ദേഹത്തിന്‍റെ  ഭൗതികദേഹം  ദഹിച്ച് ചാംബലായിപ്പോയി.
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
Reviewed by HARI on September 21, 2018 Rating: 5

ഹനുമാന്റെ വാലു പൊട്ടി

May 17, 2018

രാമേശ്വര ക്ഷേത്രത്തെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവും പ്രസിദ്ധമായ  ആ ക്ഷേത്രത്തിന്റെ ഉദ്ഭവത്തെ പറ്റിയുള്ള കഥ കേട്ടോളു .

സീതയെ രാവണൻ തട്ടിക്കൊണ്ടു പോയ  സമയം ലങ്കയിൽ  ചെന്ന് സീതയെ തിരികെ  കൊണ്ടു വരാനായി  രാമനും         ലക്ഷ്മണനും തീരുമാനിച്ചു. സഹായത്തിന് വമ്പൻ വാനരപ്പടയുമുണ്ട്.

കടൽക്കടക്കുന്നതിന്  മുൻപ് ശിവനെ  പൂജിക്കണമെന്ന് ശ്രീരാമന് തോന്നി. അദ്ദേഹം കാശിയിൽ പോയി  ഒരു ശിവലിംഗം കൊണ്ടുവരാൻ ഹനുമാനെ നിയമിച്ചു.  ഒട്ടും വൈകിയില്ല. ഹനുമാൻ  പറന്ന് കാശിയിലെത്തി.

സാക്ഷാൽ പരമശിവൻ ഹനുമാന്  രണ്ടു ശിവലിംഗങ്ങൾ കൊടുത്തു. എന്നിട്ടു പറഞ്ഞു 'ഇവയിൽ  ഒന്നു ശ്രീരാമന്നുള്ളത് രണ്ടാമത്തേത് താങ്കൾക്കെടുക്കാം.  ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷ്ഠിച്ച് പൂജിച്ചു കൊൾക.  എന്റെ ചൈതന്യം രണ്ടിടത്തും ഉണ്ടാകും.'

ഈ സമയത്ത് അങ്ങ്  ദൂരെ കടൽക്കരയിൽ ഹനുമാൻ തിരികെയെത്തുന്നതും കാത്തിരുന്ന് ശ്രീരാമൻ അസ്വസ്ഥനായി.

"ശിവലിംഗം പ്രതിഷ്ഠിക്കേണ്ട മുഹൂർത്തം കഴിയാറായി. ഇനിയും ഹനുമാൻ തിരിച്ചെത്തിയില്ലല്ലൊ. ഈ  നല്ല മുഹൂർത്തം തെറ്റിക്കുന്നതു ശരിയല്ല " ഇങ്ങനെ പറഞ്ഞിട്ട് ശ്രീരാമൻ  മണൽ കൊണ്ട്  ഒരു ശിവലിംഗമുണ്ടാക്കി'. എന്നിട്ട് ഏതാനും മുനിമാരെ  വിളിച്ച് കടൽക്കരയിൽ പ്രതിഷ്ഠിക്കുകയും  ചെയ്തു.

തിരികെ പോവുമ്പോൾ മുനിമാർ ഹനുമാനെ കണ്ടു. ശ്രീരാമനു വേണ്ടി ശിവലിംഗം പ്രതിഷ്ഠിച്ച് മടങ്ങിപ്പോവുകയാണ്  തങ്ങളെന്ന് ഹനുമാനോട് പറഞ്ഞു.

അതു കേട്ട് ഹനുമാന്  ദേഷ്യം വന്നു.  ഹനുമാൻ രാമന്റെ  മുൻപിൽ  ചെന്ന് ശുണ്ഠിയെടുത്തു.

"ഹും, എന്തേ എന്റെ കാര്യം മറന്നത്? സീതാദേവിയെ കടൽ ചാടിക്കടന്ന് കഷ്ടപ്പെട്ടു തിരഞ്ഞു  കണ്ടു പിടിച്ചത് ഞാനല്ലേ?  ഇന്ന് പട്ടിണി കിടത്തി വെറും  വയ റോടെ  എന്തിന് കാശിയിലേക്കയച്ചു.'  ശിവലിംഗം അങ്ങേക്കു വേണ്ടി പരമശിവ നിൽ നിന്നും വാങ്ങിക്കൊണ്ടുവന്നതാണ്.  ഇത് വേണ്ടങ്കിൽ വേണ്ട.  .എനിക്ക് ശിവൻ തന്ന ശിവലിംഗം. ഞാൻ പ്രതിഷ്ഠിക്കും."

രാമൻ ശാന്തനായി മറുപടി പറഞ്ഞു '' വാനര ശ്രേഷ്ഠാ ! താങ്കൾ പറയുന്നത് ശരിയാണ്. താങ്കൾ വരുന്നതിനു മുൻപ്  പ്രതിഷ്ഠ നടത്തിയത് നന്നായില്ലെന്ന് എനിക്കും ബോദ്ധ്യപ്പെട്ടു. ഇപ്പോൾ  ഇവിടെ പ്രതിഷ്ഠിച്ച ശിവലിംഗം താങ്കൾ  ബലം പ്രയോഗിച്ച് പറിച്ചെടുത്തോളു. 'പകരം  താങ്കൾ കാശിയിൽ നിന്നു കൊണ്ടുവന്ന ശിവലിംഗം  തന്നെ പ്രതിഷ്ഠിക്കാം.

ഹനുമാൻ . ഉടൻ തന്നെ മണൽ കൊണ്ടുള്ള ശിവലിംഗത്തിന്മേൽ വാൽ ചുററി ഇളക്കാൻ തുടങ്ങി. എന്നാൽ ശിവലിംഗം അനങ്ങിയില്ല. ഹനുമാൻ ആഞ്ഞു വലിച്ചു. ഠിം! അതാ വാൽ മുറിഞ്ഞ് ഹനുമാൻ ഒറ്റ വീഴ്ച. വേദന കാരണം ഹനുമാൻ ബോധംകെട്ടു പോയി.

ബോധം തെളിഞ്ഞപ്പോൾ ഹനുമാൻ രാമനെ നമസ്ക്കരിച്ച് തന്റെ തെറ്റ് ക്ഷമിക്കണമെന്ന് പ്രാർത്ഥിച്ചു. രാമന്റെ നിർദ്ദേശ പ്രകാരം മണൽ കൊണ്ടുള്ള ശിവലിംഗത്തിന്റെ വടക്കുഭാഗത്ത് ഹനുമാൻ ശിവൻ കൊടുത്ത ശിവലിംഗം പ്രതിഷ്ഠിച്ചു. രാമേശ്വര ക്ഷേത്രത്തിൽ വരുന്നവർ ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗത്തെ തൊഴുതശേഷമേ രാമൻ പ്രതിഷ്ഠിച്ച ശിവലിംഗത്തെ തൊഴാവു എന്നും അദ്ദേഹം നിർദ്ദേശിച്ചു.

ശിവൻ എനിക്കു വേണ്ടി കൊടുത്തയച്ച ശിവലിംഗം കുറേക്കാലം ഇവിടെ പ്രതിഷ്ഠ നടത്താതെ ഇരിക്കട്ടെ. കലിയുഗത്തിന്റെ ഒടുക്കൽ  ഞാൻ തന്നെ അതു പ്രതിഷ്ഠിക്കാം. താങ്കൾ മുറിഞ്ഞ വാൽ മറയുന്ന രീതിയിൽ കാലുകൾ കൂട്ടിവെച്ച്  ഇവിടെ തന്നെ ഇരിക്കു. താങ്കൾ ബോധംകെട്ടു

വീണ സ്ഥലത്ത് "മാരുതിതീർത്ഥം" എന്നൊരു തീർത്ഥമുണ്ടാവും' അതിൽ കുളിച്ചാൽ മനുഷ്യരുടെ അഹങ്കാരം നീങ്ങിപ്പോവും. ഇങ്ങനെ പറഞ്ഞിട്ട്  രാമൻ ഹനുമാന്റെ മുറിഞ്ഞ വാൽ പഴയ പോലെയാക്കി.

അങ്ങനെ അന്ന് ഹനുമാനും ശ്രീരാമനും ചേർന്ന് നടത്തിയതാണത്രേ ക്ഷേത്രത്തിലെ പ്രതിഷ്ഠ

By
ലളിതകൈമൾ

ഹനുമാന്റെ വാലു പൊട്ടി ഹനുമാന്റെ വാലു പൊട്ടി Reviewed by HARI on May 17, 2018 Rating: 5

ശുക്ര മുനി ശിവന്റെവയറ്റിൽ

May 17, 2018

രാവണന്റെ ജ്യേഷ്ഠനായ വൈശ്രണവൻ കൈലാസപർവ്വതത്തിനടുത്ത് അളകാപുരി എന്ന നഗരത്തിൽ താമസിക്കുന്ന കാലം കുബേരൻ എന്നു  കൂടി പേരുള്ള അദ്ദേഹം എട്ടു മഹാനിധിക ളുടേയും കണക്കറ്റ സമ്പത്തിന്റെയും ഉടമയാണ്.

ഒരിക്കൽ അസുരന്മാരുടെ ഗുരുവായ ശുക്ര മഹർഷി കുബേരനെ കാണാൻ ചെന്നു മഹർഷിയെ ആദരവോടെ സ്വീകരിച്ചു. മഹർഷി അളകാപുരിയിൽ കുറേ ദിവസം താമസിച്ച ശേഷം മടങ്ങിപ്പോയി.

ശുക്ര മഹർഷി പോയതിന്റെ പിറ്റേ ദിവസം കുബേരൻ നിധികൾ സൂക്ഷിച്ചിരുന്ന പെട്ടി ആരോ പൂട്ടു പൊളിച്ച് തുറന്നതായി കണ്ടു. നിധികൾ മുഴുവൻ കളവുപോയിരുന്നു. .കുബേരന് സംശയം തോന്നി. സാധാരണ എല്ലാ സ്ഥലത്തും പോയി താമസിക്കുന്ന ആളല്ല ശുക്ര മുനി 'എപ്പോഴും അസുരന്മാരുടെ രാജ്യത്തിന്റെ തലസ്ഥാനത്തു മാത്രം താമസിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. അതിന് വിപരീദമായി അദ്ദേഹം ഇവിടെ വന്ന് താമസിച്ചത് ദുരുദ്ദേശ്യം വെച്ചു കൊണ്ടു തന്നെയാണ്. തീർച്ചയായും അദ്ദേഹമാണ് എന്റെ നിധികൾ കൊണ്ടുപോയത്.

കുബേരൻ ഉടൻ തന്നെ കൈലാസപർവ്വതത്തിൽ ചെന്ന് ശ്രീ പരമേശ്വരനോട് സങ്കട മുണർത്തിച്ചു. "ഭഗവാനേ! മുനി വേഷം കെട്ടി മോഷ്ടിക്കാൻ നടക്കുന്ന നീചനായ        ശുക്രനെ അങ്ങ് ശിക്ഷിക്കണം.

ശ്രീ പരമേശ്വരൻ ത്രിശൂലമുയർത്തി ശുക്ര മഹർഷിയെ വിളിച്ചു.ശിവന്റെ വിളി കേട്ടപ്പോൾ പാറി വന്ന് ത്രിശൂലത്തിന്റെ അറ്റത്ത് തറച്ചു നിന്നു. ശിവൻ അദ്ദേഹത്തെ മേല്പോട്ടെറിഞ്ഞു. അദ്ദേപ്രാവശ്യം ശിവൻ ത്രിശൂലത്തിന്മേൽ നിന്ന് മേല്പോട്ടെറിയുകയും മഹർഷി ശൂലത്തിന്മേൽ തന്നെ വന്നു വീഴുകയും ചെയ്തു.മഹർഷിയുടെ ദേഹമാസകലം മുറിവുകളുണ്ടായി .അദ്ദേഹം നിലവിളിച്ചുതുടങ്ങി. അപ്പോൾ ശിവൻ ത്രിശൂലം മാറ്റിപ്പിടിച്ചു. മുനി നിലവിളിച്ചു കൊണ്ട് ശിവന്റെ വായിലൂടെ ഇറങ്ങിപ്പോയി വയറ്റിനുള്ളിൽച്ചെന്നു വീണു. ഭഗവാന്റെ വയറ്റിലെ ചൂട് സഹിക്കാൻ കഴിയാതെ പാവം മുനി, എരി പൊരി കൊണ്ട് കൂടുതൽ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. സ്വൈരം കെട്ട ശിവൻ മഹർഷിയെ കൊല്ലാൻ ഭാവിച്ചു.അപ്പോൾ ശ്രീപാർവ്വതി തടഞ്ഞു " ശുക്ര മുനി അങ്ങയുടെ വയറ്റിലാണല്ലൊ കിടക്കുന്നത്. വയറ്റിൽ കിടന്ന ആൾ മകനാണെന്നാണ് അറിവുള്ള ആളുകൾ പറയുന്നത് .അതുകൊണ്ട് മഹർഷിയെ അങ്ങ് കൊന്നാൽ അത് സ്വന്തം മകനെ കൊന്ന പോലെയാവും. അതു കേട്ട് ശിവൻ ശുക്ര മുനിയെ വായിലൂടെ ത്തന്നെ പുറത്തു. വിട്ടു.

ഋഷി ഭഗവാനെ വന്ദിച്ച് ഓടിരക്ഷപ്പെട്ടു.

യഥാർഥത്തിൽ നിധി കട്ടത് ധ്രുവന്റെ സഹോദരനായ ഉത്തമനായിരുന്നു. ആ വിവരം ചാരന്മാരിൽ നിന്നറിഞ്ഞ കുബേരൻ ഒരു യക്ഷനെ അയച്ച് ഉത്തമനെ കൊല്ലിച്ച് അയാൾ സൂക്ഷിച്ചിരുന്ന നിധികൾ എടുത്തു കൊണ്ടു വരുവിച്ചു. ഉത്തമൻ മരിച്ചതറിഞ്ഞ്ധ്രുവൻ കുബേര നോട് യുദ്ധത്തിന് ചെന്നു. വളരെയധികം യക്ഷന്മാർ മരിച്ചു. കുബേരനും പ്രാണാ പായം വരുമെന്ന സ്ഥിതിയായി. അപ്പോൾ മഹാവിഷ്ണു വന്ന് ധ്രുവനെ തടഞ്ഞ് കുബേരനെ രക്ഷിച്ചു. മഹർഷിയുടെ പേരിൽ ഇല്ലാത്ത അപരാധമുണ്ടാക്കി ശിക്ഷിപ്പിച്ചതിന്റെ ഫലമാണ് ധ്രുവന്റെ കൈയിൽ നിന്നു കിട്ടിയ തോൽവി.വിഷ്ണു ഭഗവാൻ കുബേരനോടു പറഞ്ഞു '

നിരപരാധിയെ ശിക്ഷിച്ചതിന് ശ്രീ പരമേശ്വരതുംകഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നു.രാവണൻ കൈലാസപർവ്വതം കൈയ്യിലെടുത്ത് അമ്മാനമാടി. പാർവ്വതിയെയും ഭൂതഗണങ്ങളെയും മാത്രമല്ല ശിവനെ ക്കൂടി ഭയപ്പെടുത്തി. ശിവന്റെ മഹത്തായ ആയുധമാണ് 'ചന്ദ്രഹാസം ' എന്ന വാൾ അതു രാവണന് കൊടുക്കേണ്ടതായും വന്നു.

ഈശ്വരന്മാരാ രായാലും ചെയ്ത പ്രവർത്തിയുടെ ഫലം അനുഭവിച്ചേ തീരു.എന്ന് വിഷ്ണു ശിവനെ പറഞ്ഞു മനസ്സിലാക്കി.

By
ലളിത കൈമൾ നെരുൾ

ശുക്ര മുനി ശിവന്റെവയറ്റിൽ ശുക്ര മുനി ശിവന്റെവയറ്റിൽ Reviewed by HARI on May 17, 2018 Rating: 5

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.