Results for ചാണക്യസൂത്രം

ചാണക്യസൂത്രം - 3

September 26, 2018
പരോക്ഷേ കാര്യഹന്താരം
പ്രത്യക്ഷേ പ്രിയവാദിനം
വർജ്ജയേത് താദൃശം മിത്രം
വിഷകുംഭം പയോമുഖം

(ഭാവാർത്ഥം ആണ് താഴെ. സംസ്കൃതത്തിന്റെ ശരിയായ തർജ്ജിമയല്ല)

കാണുമ്പോൾ തന്റെ മുമ്പിൽ മധുരമായി സംസാരിക്കുകയും അല്ലാത്തപ്പോൾ തനിക്കെതിരായി പ്രവർത്തിക്കുകയും ചെയ്യുന്ന സുഹൃത്തക്കളെയും ബന്ധുക്കളെയും ഒഴിവാക്കണം. അവർ മുകളിൽ മാത്രം പാലുളള (മുകളിൽ പാലും ബാക്കി വിഷവും നിറച്ച കുടം) വിഷകുംഭം പോലെയാണ്.
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ചാണക്യസൂത്രം - 3 ചാണക്യസൂത്രം - 3 Reviewed by HARI on September 26, 2018 Rating: 5

ചാണക്യസൂത്രം - 2

September 26, 2018
തേ പുത്രാ യേ പിതുർഭക്തഃ
സ പിതാ യസ്തു പോഷകഃ
തന്മിത്രം യസ്യ വിശ്വാസഃ
സാ ഭാര്യാ യത്ര നിർവൃതിഃ

(ഭാവാർത്ഥം ആണ് താഴെ. സംസ്കൃതത്തിന്റെ ശരിയായ തർജ്ജിമയല്ല)

പിതാവിനോട് ഭക്തിയുളളവരാണ് ശരിയായ പുത്രന്മാർ, മക്കളെ വേണ്ടവണ്ണം വളർത്തുന്നവനാണ് യഥാര്‍ത്ഥ പിതാവ്, യഥാര്‍ത്ഥ സുഹൃത്ത് വിശ്വസ്ഥനായിരിക്കണം, തന്റെ ഭർത്താവിന് സംതൃപ്തിയും ശാന്തിയുമേകുന്നവളാണ് യഥാര്‍ത്ഥ ഭാര്യ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ചാണക്യസൂത്രം - 2 ചാണക്യസൂത്രം - 2 Reviewed by HARI on September 26, 2018 Rating: 5

ചാണക്യസൂത്രം -1

September 21, 2018
ലോകയാത്രാ ഭയം ലജ്ജാ
ദാക്ഷിണ്യം ത്യാഗശീലതാ
പഞ്ച യത്ര ന വിദ്യന്തേ ന
കുര്യാത് തത്ര സംസ്ഥിതിം

(ഭാവാർത്ഥം ആണ് താഴെ. സംസ്കൃതത്തിന്റെ ശരിയായ തർജ്ജിമയല്ല)

ഉപജീവനത്തിന് തൊഴിൽ, ഭയം, ലജ്ജാ, ദയാ, ത്യാഗശീലം ഇവയഞ്ചുമില്ലാത്ത ദേശത്ത് താമസിക്കരുത്
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ചാണക്യസൂത്രം -1 ചാണക്യസൂത്രം  -1 Reviewed by HARI on September 21, 2018 Rating: 5

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.