Results for ഗർഗസംഹിതാ

ഗിരിരാജഖണ്ഡം - 3

August 16, 2018
ഗിരിരാജഖണ്ഡം അദ്ധ്യായം - 3 [ഗോവർദ്ധനോദ്ധാരണം]
നാരദ മഹർഷി ദേവേന്ദ്രനെ കണ്ടു ഇന്ദ്രയാഗം മുടക്കിയതും ഗോവർദ്ധനപൂജയെ കുറച്ചും പറഞ്ഞപ്പോൾ ഇന്ദ്രന് കോപം വന്നു. ഗോകുലത്തെ നശിപ്പിക്കാനായി പ്രളയകാലത്ത് മാത്രം അയയ്ക്കുന്ന സാംവർത്തകമേഘങ്ങളെ ഇന്ദ്രൻ നിയോഗിച്ചു. കോപിച്ച മേഘഗണങ്ങൾ മഞ്ഞ കറുപ്പ് ചുവപ്പ് വെള്ള പച്ച എന്നീ നിറത്തിലുളളവയായിരുന്നു. ആനയുടെ തുമ്പിക്കൈ വണ്ണത്തിൽ ആ മേഘങ്ങൾ വർഷിക്കാനാരംഭിച്ചു. വലിയ മലകൾ വീഴുന്നതുമാതിരിയുളള മഴയും കൊടുങ്കാറ്റും കൊണ്ട് വൃക്ഷങ്ങൾ കടപുഴകി വീഴുകയും വീടുകൾ മറിഞ്ഞ് വീഴുകയും ചെയ്തു. ഗോപീഗോപന്മാർ ഭയന്ന് നന്ദഗൃഹത്തിലെത്തി. അവർ രാമനോടും കൃഷ്ണനോടും തങ്ങളെ രക്ഷിക്കാൻ അപേക്ഷിച്ചു. ഇന്ദ്രൻ കോപിച്ചിരിക്കുന്നു. ഞങ്ങൾ കഷ്ടത്തിലായിരിക്കുന്നു. ഇന്ദ്രയാഗം മുടക്കുകയും ഗോവർദ്ധനോത്സവം കൊണ്ടാടി. ഭഗവാൻ പറഞ്ഞു ആരും പേടിക്കേണ്ട . നിങ്ങൾ എല്ലാമെടുത്ത് ഗോക്കളെയും കൂട്ടി ഗോവർദ്ധനപാർശ്വത്തിലേക്ക് പോവുക. നിങ്ങളുടെ പൂജ സ്വീകരിച്ച ഗോവർദ്ധനം നിങ്ങളെ രക്ഷിക്കും. ഇപ്രകാരം പറഞ്ഞു കൊണ്ട് എല്ലാവരെയും കൂട്ടി ഭഗവാൻ ഗോവർദ്ധത്തിലെത്തി കളിമട്ടിൽ തന്നെ ഒറ്റക്കൈകൊണ്ട് ഗോവർദ്ധനം ഭഗവാൻ കൈയ്യിലെടുത്ത് പിടിച്ചു. കുട്ടികൾ കുമിൾ എടുത്തു കുട പിടിക്കും പോലെയോ ആന താമര പറിച്ചെടുക്കുമ്പോലെയോ ആയിരുന്നു അത്. തുടർന്ന് എല്ലാ ഗോപിജനങ്ങളോടും ഗോപന്മാരോടും ഗോക്കളോടും ഗോവൽദ്ധനത്തിൻറെ താഴെ സകുടുംബം ഇന്ദ്രനെ ഭയക്കാതെ സുഖമായി താമസിക്കാൻ ഭഗവാൻ നിർദ്ദേശിച്ചു. അതോടെ ഗിരിഗർത്തത്തിൽ എല്ലാവരും പ്രവേശിച്ചു. ഭഗവാനേ സഹായിക്കാൻ ബലരാമനോട് ചേർന്ന് ഗോപന്മാരല്ലാം തങ്ങളുടെ വടി ഉപയോഗിച്ച് ഗോവർദ്ധനത്തെ താങ്ങി നിർത്തി. വെള്ളം വരുന്നത് കണ്ടു ഭഗവാൻ മനസ്സു കൊണ്ട് സുദർശന ചക്രത്തിനും അനന്തനും ആജ്ഞ നല്കി. സുദർശനം മുകൾ ഭാഗത്ത് നിന്ന് വർഷിക്കുന്ന ജലം അഗസ്ത്യൻ സമുദ്രം കുടിച്ചു വറ്റിച്ചതു പോലെ കുടിച്ചു വറ്റിച്ചു . അനന്തൻ താഴത്ത് ചുറ്റികിടന്ന് നാലുപുറവും നിന്നും വരുന്ന ജലം തടുത്ത് നിർത്തി. ഏഴു ദിവസവും ഭഗവാൻ ഗോവർദ്ധനം ധരിച്ച് നിന്നു. ചകോരങ്ങൾ പൂർണ്ണ ചന്ദ്രനെ നോക്കും പോലെ എല്ലാവരും ഭഗവാനെ നോക്കി നിന്നു ക്രോധം പൂണ്ട ഇന്ദ്രൻ ഐരാവതത്തിൻറെ പുറത്തു കയറി വൃന്ദാവനത്തിലെത്തി. വ്രജഭൂമി മുഴുവൻ നശിപ്പിക്കാനായി ഇന്ദ്രൻ തൻറെ വജ്രായുധം പ്രയോഗിക്കാൻ വേണ്ടി എടുത്തു എന്നാൽ തൽക്ഷണം ഇന്ദ്രൻറെ ഭുജങ്ങളെ ഭഗവാൻ മരവിപ്പിച്ചു. പേടിച്ച് ഓടിപ്പോവുകയും സൂര്യൻ
ഉദിച്ചു പൊങ്ങി. ചളി മുഴുവൻ ഉണങ്ങി. ഭഗവാൻ എല്ലാ ഗോപികാഗോപന്മാരോടും ധനത്തോടും ഗോധനത്തോടും കൂടി പുറത്തേക്ക് വരാൻ പറഞ്ഞു. അപ്പോൾ ഭഗവാൻറെ ചങ്ങാതിമാർ തങ്ങൾ പർവ്വതത്തെ താങ്ങി നിർത്തികൊളളാമെന്നും ഭഗവാനോട് പുറത്തു പോകാനും പറഞ്ഞു. അതുകേട്ട് ഭഗവാൻ മലയുടെ പകുതി ഭാരം അവർക്കായി കൊടുത്തു നോക്കി. ആ ഭാരം കൊണ്ട് വീഴാൻ തുടങ്ങിയ ബലഹീനരായ ഗോപന്മാരെ പിടിച്ചെഴുന്നേൽപ്പിച്ചു പുറത്ത് ആക്കിയിട്ട് ഗോവർദ്ധഗിരിയെ ഭഗവാൻ സ്വസ്ഥാനത്തുതന്നെ കളിച്ചു കൊണ്ട് വയ്ക്കുന്നത് എല്ലാവരും നോക്കി നിന്നു. ഗോപീഗോപന്മാർ ഭഗവാനെഗന്ധാക്ഷതങ്ങൾ കൊണ്ട് പൂജിച്ചു. നന്ദനും യശോദയും രോഹിണിയും മറ്റ് വൃദ്ധ ഗോപന്മാരും ശ്രീകൃഷ്ണനെ ആലിംഗനം ചെയ്ത് ആശിർവദിച്ചു. ഗോപീഗോപന്മാർ ഭഗവാനെ കീർത്തിച്ച് പാടുകയും നൃത്തമാടുകയും ചെയ്തു. ദേവകൾ പുഷ്പവൃഷ്ടി നടത്തുകയും ഗന്ധർവ്വന്മാർ പാടി സ്തുതിക്കുകയും ചെയ്തു.

ശ്രീ പുനലൂർ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഗിരിരാജഖണ്ഡം - 3 ഗിരിരാജഖണ്ഡം - 3 Reviewed by HARI on August 16, 2018 Rating: 5

ഗിരിരാജഖണ്ഡം - 2

August 16, 2018
ഗിരിരാജഖണ്ഡം അദ്ധ്യായം -- 2
ഗിരിരാജമഹോത്സവവർണനം
ഇതെല്ലാം കേട്ട് വിസ്മയിച്ച വ്രജവാസികൾ പൂജാ ക്രമീകരണങ്ങളുമായി ഗോവർദ്ധനതാഴ് വാരത്തേയ്ക്ക് പോയി. എല്ലാ വ്രജവാസികളും ഗിരിരാജപാർശ്വത്തിൽ വന്നു ചേർന്നു. ശ്രീരാധികയും സഖിമാരും ഗോനികമാരും എത്തിച്ചേർന്നു. മിഥിലാവാസിനി കോസലപ്രദേശവാസിനി അയോദ്ധ്യാ പുരവാസിനി, ശ്രുതിരൂപാ, ഋഷിരൂപാ. യജ്ഞസീതാ സ്വരൂപാ വനവാസിനി ഗോപികമാർ എന്നിവരുടെ സമൂഹവും എത്തി. വൈകുണ്ഠവാസികളും ഊർദ്ധ- വൈകുണ്ഠവാസികളും പരമ ഉജ്ജ്വല ശ്വേതനിവാസികളും ധ്രുവലോകത്തെയും ലോകാകലത്തെയും നിവാസികളും ഗോവർദ്ധനപൂജയ്ക്കായി അവിടെ എത്തിയിരുന്നു. ലക്ഷ്മീദേവിയുടെ സഖിമാരും ജാലംന്ധരിലെ സ്ത്രീകളും സമുദ്രകന്യകമാരും ബർഹീഷ്മതീനഗരത്തിലെ സ്ത്രീകളും സുതലനിവാസികളായ സ്ത്രീകളും വന്നു ചേർന്നു. അപ്സരസ്സുകളും നാഗകന്യകമാരും വന്നു ചേർന്നു. സർവ്വാഭരണവിഭൂഷിതകളായി പൂജാദ്രവ്യങ്ങൾ എടുത്തു ഗോപികമാരും പീതാംബരവും വനമാലയും അണിഞ്ഞ് ഓടക്കുഴലും കാലിക്കോലും കൈയിലേന്തി ഗോപന്മാരും ഗിരിരാജപാർശ്വത്തിലെത്തി. ഉമാദവിയോടും ഭൂതഗണങ്ങൾക്കുമൊപ്പം നന്ദീശ്വരൻറെ പുറത്തേറി മഹാദേവനും ഗിരിരാജ പൂജ കാണാൻ എത്തി. രാജർഷിമാർ ബ്രഹ്മർഷിമാർ യോഗേശ്വരന്മാർ സിദ്ധന്മാർ പരമസംസന്മാർ ഇവരെല്ലാം ആയിരക്കണക്കിന് ബ്രാഹ്മണരോടൊപ്പം എത്തി ചേർന്നു. ഗോവർദ്ധനം രത്നമയമായി തീർന്നു . സ്വർണ്ണ കൊടുമുടി ഉയർത്തി ദിശകളെയെല്ലാം ശോഭിപ്പിച്ച് തലയുയർത്തി നിന്നു. ഹിമാലയം മഹാമേരു തുടങ്ങിയ പർവ്വതങ്ങൾ കാഴ്ചദ്രവ്യങ്ങളുമായി ദിവ്യരൂപം ധരിച്ചു വന്ന് ഗോവർദ്ധനത്തെ വന്ദിച്ചു.
ശ്രീകൃഷ്ണ ഭഗവാൻറെ നിർദ്ദേശമനുസരിച്ച് ഗോവർദ്ധനത്തെ പൂജിച്ച ശേഷം നന്ദഗോപർ ബ്രാഹ്മണരെയും അഗ്നിയെയും പശുക്കളെയും പൂജിക്കുകയും ഗോവർദ്ധനത്തിൻറെ സേവയ്ക്ക് വേണ്ടി ധാരാളം ധനവും പൂജാസാമഗ്രഹികളും സമർപ്പിക്കുകയും ചെയ്തു. നന്ദോപനന്ദന്മാരും ഗോപീഗോപന്മാരും പാടിയും നൃത്തം വച്ചും ശ്രീകൃഷ്ണ ഭഗവാനോടൊപ്പം ഗോവർദ്ധഗിരിയെ പ്രദക്ഷിണം വച്ചു. ദേവന്മാർ പുഷ്പവൃഷ്ടി നടത്തുകയും ജനങ്ങൾ മലർ വർഷിക്കുകയും ചെയ്തു. ആ യജ്ഞത്തിൽ ഗോവർദ്ധനഗിരി ഒരു ചക്രവർത്തിയെ പോലെ പരിലസിച്ചു.
ഭഗവാൻ ശ്രീകൃഷ്ണൻ ഒരു അത്ഭുത രൂപം സ്വീകരിച്ച് ശൈലത്തിൽ പ്രത്യക്ഷനായി " ഞാൻ ഗോവർദ്ധനമാണ് " എന്ന് പറഞ്ഞ് എല്ലാ ഭോഗങ്ങളും സ്വീകരിച്ചു. ഇതേ വരെ ഒരു ദേവനും ഇങ്ങനെ പ്രസാദിച്ച് കണ്ടിട്ടില്ലാത്ത ഗോപഗോപീജനം അത്ഭുതസ്തബ്ധരായി. വരദാനത്തിന് തയ്യാറായ ഗോവർദ്ധനത്തോട് ഗോപന്മാർ പറഞ്ഞു " ഈ നന്ദസൂനുവാണ് ഞങ്ങൾക്ക് അങ്ങയെ കാണിച്ചു തന്നത്. ഞങ്ങൾ ഗോക്കളോടുകൂടി സുഖമായി കഴിയാൻ അങ്ങ് അനുഗ്രഹിക്കണം. " "അങ്ങനെയാകട്ടെ" എന്ന് പറഞ്ഞു ഗോവർദ്ധനം അന്തർദ്ധാനം ചെയ്തു. നന്ദഗോപന്മാരും വൃഷഭാനുമാരും സകലരും ഗോവർദ്ധനത്തെ നമസ്ക്കരിച്ച് സ്വസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചു പോയി.
ശ്രീകൃഷ്ണ ഭഗവാൻറെ ചരിത്രവും ഗോവർദ്ധനോത്സവവും കേൾക്കുന്നവരുടെ എല്ലാ പാപങ്ങളും നശിച്ച് അവർ പരിശുദ്ധരായി തീരും.

ശ്രീ പുനലൂർ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഗിരിരാജഖണ്ഡം - 2 ഗിരിരാജഖണ്ഡം  - 2 Reviewed by HARI on August 16, 2018 Rating: 5

ഗിരിരാജഖണ്ഡം - 1

August 16, 2018
ഗിരിരാജഖണ്ഡം അദ്ധ്യായം -1
ഗിരിരാജപൂജാവിധിവർണനം
ബഹുലാശ്വ രാജാവ് നാരദ മഹർഷിയോട് ചോദിച്ചു. ഭഗവാൻ എങ്ങനെയാണ് ഗോവർദ്ധനഗിരി ഒറ്റക്കയ്യിൽ കുട്ടികൾ കൂണെടുത്ത് പിടിക്കും പോലെ പിടിച്ചത്. ഭഗവാൻറെ ദിവ്യവും അത്ഭുതകരവുമായ ചരിതം കേൾപ്പിച്ചാലും.
കൃഷിക്കാരായ ഗോപന്മാർ രാജാവിന് വർഷം തോറും കരം കൊടുക്കുന്നതു പോലെ ദേവേന്ദ്രന് യാഗം ചെയ്യുന്നതും പതിവായിരുന്നു. ഒരു ദിവസം യാഗത്തിനൊളള ഒരുക്കം കണ്ട് ഭഗവാൻ നന്ദഗോപനോട് ചോദിച്ചു ദേവേന്ദ്രനെ പൂജിച്ചാൽ കിട്ടുന്ന ഫലം ലൗകീകമോ അലൗകീകമോ? ശക്രനെ പൂജിച്ചാൽ മനുഷ്യന് സുഖം ലഭിക്കുന്ന ഭുക്തിയും മുക്തിയും ലഭിക്കുമെന്ന് നന്ദൻ പറഞ്ഞു.

ഇന്ദ്രാദിദേവന്മാർ അവരുടെ പൂർവ്വകാല സുകൃതം കൊണ്ടാണ് സ്വർഗ്ഗ സുഖം അനുവദിക്കുന്നതും പുണ്യം തീരുന്നതോടെ അവർ മനുഷ്യരായി ജനിക്കുമെന്നും അവരെ പൂജിച്ചാൽ മോക്ഷം ലഭിക്കില്ലയെന്നും ഭഗവാൻ പറഞ്ഞു. ബ്രഹ്മാവിനു പോലും കാലത്തെ ഭയമാണ്. അപ്പോൾ ബ്രഹ്മ സൃഷ്ടികളും അങ്ങനെ തന്നെ. അതിനാൽ ജ്ഞാനികൾ പറയുന്നു ഹരിയെ (കൃഷ്ണൻ) ഭജിക്കൂ കർമ്മഫലം ഭഗവാനിൽ സമർപ്പിക്കൂ മോക്ഷം ലഭിക്കും. ഗോക്കൾ വിപ്രന്മാർ സജ്ജനങ്ങൾ അഗ്നി ദേവകൾ ശ്രുതി ധർമ്മം ഗോവ് വിപ്രൻ സാധു ഇവ അവിടുത്തെ വിഭൂതികളാകയാൽ ഇവയെ ആധാരമാക്കി ഹരിയെ ഭജിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും സുഖം ലഭിക്കുന്നു. പുലസ്ത്യ മഹർഷിയുടെ പ്രഭാവത്താൽ ഇവിടെ എത്തപ്പെട്ട ഗോവർദ്ധനഗിരി ഹരിയുടെ മാറിടത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ഇതിൻറെ ദർശനത്താൽ മനുഷ്യർക്ക് പുനർജന്മം ഇല്ലാതായിത്തീരും. അതുകൊണ്ട് ഭക്തിയോടെ ഗോവിപ്രാദികളെ പൂജിച്ച് ഈ പൂജാദ്രവ്യങ്ങളെല്ലാം ഗോവർദ്ധനഗിരിയുടെ തടത്തിൽ സമർപ്പിക്കുക. ഇതുകേട്ട് സന്തോഷിച്ച് വൃദ്ധനും നീതിമാനായ സന്നന്ദൻ പറഞ്ഞു ജ്ഞാനിയായ നന്ദകുമാരാ ഗിരിപൂജ ചെയ്യേണ്ടത് എങ്ങനെയെന്ന് പറഞ്ഞു തന്നാലും.
ഭഗവാൻ പറഞ്ഞു " ഗോവർദ്ധനതാഴ് വര ചാണകം മെഴുകി ശുദ്ധമാക്കി സർവ്വ പൂജാവസ്തുക്കളും ഒരുക്കിവച്ച് ഭക്തിയോടെ സഹസ്രശീർഷമന്ത്രം കൊണ്ട് ഗോവർദ്ധനത്തെ സ്നാനം ചെയ്യിക്കുക. ഗംഗാജലവും യമുനാജലവും വരുത്തി ബ്രാഹ്മണരെ കൊണ്ട് അഭിഷേകം ചെയ്യിക്കുക. തുടർന്ന് പാൽ പഞ്ചാമൃതം എന്നിവയാൽ അഭിഷേകവും കൃഷ്ണാജലം കൊണ്ട് സ്നാനവും ചെയ്യിക്കുക. പിന്നീട് ദിവ്യവസ്ത്രം മാല പുഷ്പങ്ങൾ മുതലായവ കൊണ്ട് അലങ്കരിച്ച് ദീപങ്ങൾ വയ്ക്കുക. ശേഷം ഗോവർദ്ധനത്തെ പ്രദക്ഷിണം ചെയ്തു തൊഴുത് നമസ്ക്കരിച്ച് "ഗോലോകത്തിൻറെ കിരീടവും വൃന്ദാവനത്തിൻറെ ഭാഗവും പൂർണ്ണബ്രഹ്മമായ ഭഗവാൻറെ കുടയുമായ അല്ലയോ ഗോവർദ്ധനമേ നിന്നെ ഞങ്ങൾ നമസ്ക്കരിക്കുന്നു" എന്ന് മന്ത്രം ചൊല്ലുക. തുടർന്ന് പുഷ്പാഞ്ജലിയും നീരാജനവും സമർപ്പിച്ച് മണി മൃദംഗം മുതലായ വാദ്യങ്ങൾ ഘോഷിച്ചു കൊണ്ട് "വേദാഹമേതം പുരുഷം മഹാന്തം" മുതലായ മന്ത്രങ്ങൾ ജനിച്ച് കൊണ്ട് മലർ കൊണ്ട് അഭിഷേകം ചെയ്യുകയും സമീപത്തായി ഭക്തിപുരസ്സരം അന്നകൂടം സ്ഥാപിക്കുകയും ചെയ്യുക. അതിനടുത്ത് ഗംഗാ ജലവും യമുനാ ജലവും നിറച്ച് തുളസീദളമിട്ട അറുപത്തിനാല് കലശങ്ങൾ അഞ്ചുകൂട്ടമാക്കി വയ്ക്കുക. അതുകഴിഞ്ഞ് അൻപത്തിയാറു വിഭവങ്ങൾ അടങ്ങിയ ഭോജനം സമർപ്പിച്ച് അവിടെയെത്തിയ ബ്രാഹ്മണരെയും അഗ്നിയെയും പശുവിനെയും ദേവന്മാരെയും പൂജിക്കുക. ശേഷം ബാക്കി എല്ലാവർക്കും മൃഷ്ടാന്ന ഭോജനം നല്കുക. അതിനുശേഷം ഗോപീഗോപന്മാർ ഗോവർദ്ധത്തിനുമുന്നിൽ നൃത്തം ചെയ്യണം. മംഗളധ്വനി മുഴക്കി ഗോവർദ്ധനോത്സവം കൊണ്ടാടുക.
ഗോവർദ്ധനഗിരിയില്ലാത്ത സ്ഥലത്ത് ഗോവർദ്ധനോത്സവം കൊണ്ടാടാൻ വറളി (ചാണകം ഉണക്കിയത്) ഉപയോഗിച്ച് ഗോവർദ്ധനഗിരിയുണ്ടാക്കുക. അതിനെ പുഷ്പങ്ങൾ കൊണ്ടും പുല്ലു കൊണ്ടും ആനകൊമ്പ് കൊണ്ടും അലങ്കരിച്ച് അത് ഗോവർദ്ധമെന്നു കരുതി പൂജിക്കണം. വേണമെങ്കിൽ അതിനു മുകളിൽ ഗോവർദ്ധനത്തിൻറെ ശില കൊണ്ട് വയ്ക്കാം. പക്ഷേ അവിടെ നിന്നും എടുക്കുന്ന ഓരോ ശിലയ്ക്കും പകരമായി അത്രയും ഭാരം സ്വർണ്ണം അവിടെ നിക്ഷേപിക്കണം. അങ്ങനെ ചെയ്യാത്തവർ മഹാരൗരവമെന്ന നരകത്തിലേക്കു പോകും.
വെളളത്തിൽ കിടക്കുന്ന താമരയിലയെ വെളളം സ്പർശിക്കാത്തതുപോലെ സാളഗ്രാമ പൂജ ചെയ്യുന്നവനെ പാപം സ്പർശിക്കുന്നില്ല. അതുപോലെ ഗിരിരാജനായ ഗോവർദ്ധത്തെ ആരാണോ പൂജിയ്ക്കുന്നത് അവന് എല്ലാ തീർത്ഥങ്ങളിലും സ്നാനം ചെയ്തതിൻറെ ഫലം സിദ്ധിക്കും. ഗോവർദ്ധനപൂജ എല്ലാവർഷവും മുടങ്ങാതെ ചെയ്യുന്നവന് ഇഹത്തിൽ എല്ലാ സുഖവും അനുഭവയോഗ്യമായി മോക്ഷപ്രാപ്തി ലഭിക്കുന്നു.
സർവ്വം കൃഷ്ണാർപ്പണമസ്തു
ശ്രീ പുനലൂർ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഗിരിരാജഖണ്ഡം - 1 ഗിരിരാജഖണ്ഡം - 1 Reviewed by HARI on August 16, 2018 Rating: 5

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.