കർമ്മയോഗം
ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമഃ
ശ്ലോകം 32
യേ ത്വേതദഭ്യസൂയന്തോ നാനുതിഷ്ഠന്തി മേ മതം
സർവജ്ഞാനവിമൂഢാംസ്താൻ വിദ്ധി നഷ്ടാനചേതസഃ
അർത്ഥം
അസൂയാലുക്കളായി,എൻെറ ഉപദേശങ്ങളെ അവഗണിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരെ ഒട്ടും അറിവില്ലാത്തവരും,മൂഢരും ആയി കണക്കാക്കണം.പൂർണ്ണത നേടുന്നതിനുള്ള അവരുടെ യത്നങ്ങൾ വിഫലമാക്കപ്പെടുകയും ചെയ്യുന്നു.
ഭാവാർത്ഥം
കൃഷ്ണാവബോധ വാനാകാതിരുന്നാലുള്ള അപാകത ഇതിൽ വിവരിക്കുന്നു.ഒരു ഉയർന്ന ഭരണാധികാരിയുടെ ആജ്ഞ ലംഘിക്കുമ്പോൾ അതിന് ശിക്ഷയുണ്ട്.പരമദിവ്യോത്തമപുരുഷൻെറ ആജ്ഞ ലംഘിക്കുന്നവനും തീർച്ചയായും ശിക്ഷാർഹൻ തന്നെ.അനുസരണ കെട്ട അയാൾ എത്ര വലിയവനായാലും ശരി, ഹൃദയശൂന്യത കൊണ്ട് സ്വാത്മാവിനെക്കുറിച്ചോ പരബ്രഹ്മത്തെക്കുറിച്ചോ പരമാത്മാവിനെക്കുറിച്ചോ ഭഗവാനെക്കുറിച്ചോ ഒന്നുമറിയാത്തവനാണ്.അതുകൊണ്ട് ജീവിതത്തിൻെറ പരിപൂർണ്ണതയെപ്പറ്റി അയാൾക്ക് അറിയാൻ വകയില്ല.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
അറിവു നേടാൻ നേടിയ അറിവു പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ
No comments: