Results for കുട്ടികളുടെ ഗുണപാഠകഥകൾ

വൃദ്ധനും മരണവും

September 21, 2018
വൃദ്ധനായ മരംവെട്ടുകാരൻ തന്റെ വിറകുകെട്ട് വില്പനക്കായി പട്ടണത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. തളർന്നപ്പോൾ അയാൾ വഴിയരികിൽ വിശ്രമിക്കാനായി ഒരുങ്ങി. തന്റെ ചുമലിലുള്ള വിറകിൻ കെട്ട് താഴേക്ക് ഇറക്കി.
ക്ഷീണം കൊണ്ട് പരവശനായ വൃദ്ധൻ പറഞ്ഞു. "മരണം ഒന്നു വന്നു കിട്ടിയിരുന്നെങ്കിൽ!" ഉടൻ തന്നെ മരണം അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടു ചോദിച്ചു "എന്തിനാ എന്നെ വിളിച്ചത്?
വൃദ്ധൻ പെട്ടെന്ന് മറുപടി കൊടുത്തു "ഈ വിറകിൻ കെട്ട് ഒന്നു പൊക്കി എന്റെ ചുമലിലേക്ക് കയറ്റി തരാൻ വേണ്ടി വിളിച്ചതാണ്
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
വൃദ്ധനും മരണവും വൃദ്ധനും മരണവും Reviewed by HARI on September 21, 2018 Rating: 5

പിശുക്കന്റെ ഗതി

September 16, 2018
ഒരു പിശുക്കൻ തന്റെ സമ്പാദ്യമെല്ലാം വിറ്റ്, ഒരു സ്വർണ്ണകട്ടി വാങ്ങി , തന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു.എല്ലാ ദിവസവും അയാൾ അവിടെ പോയി അതിന്റെ ഭദ്രത ഉറപ്പു വരുത്തി.പിശുക്കന്റെ ചലനങ്ങൾ ശ്രദ്ധിച്ച ഒരു ഭൃത്യൻ , രഹസ്യം കണ്ടുപിടിച്ച് തക്കം നോക്കി ആ സ്വർണ്ണം മോഷ്ടിച്ചു.
തന്റെ സ്വർണ്ണം മോഷണം പോയതറിഞ്ഞപ്പോൾ പിശുക്കൻ തല തല്ലി കരയാൻ തുടങ്ങി.
കാര്യം മനസ്സിലാക്കിയ ഒരു അയൽക്കാരൻ പിശുക്കനെ സമാധാനിപ്പിച്ചു. "നീ ഒരു കല്ലെടുത്ത് അത് നിന്റെ സ്വർണ്ണമാണെന്നു മനസ്സിൽ സങ്കൽപ്പിച്ച് കുഴിച്ചിടുക.നിന്റെ സ്വർണ്ണം നിനക്ക് തന്നിരുന്ന അതേ സന്തോഷം ഈ കല്ലും തരും. രണ്ടും നിനക്ക് ഒരു പോലെ ഉപയോഗ ശൂന്യമായിട്ടിരിക്കയായിരുന്നല്ലോ.
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
പിശുക്കന്റെ ഗതി പിശുക്കന്റെ ഗതി Reviewed by HARI on September 16, 2018 Rating: 5

രണ്ടു ചങ്ങാതിമാരും ഒരു കരടിയും

September 16, 2018
വനാന്തരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ടു സുഹൃത്തുക്കൾ പെട്ടെന്ന് ഒരു കരടിയുടെ മുന്നിൽ ചെന്നുപെട്ടു. ഒരുവൻ ഉടൻ തന്നെ എങ്ങനെയോ അടുത്തു കണ്ട ഒരു മരത്തിൽ കയറി പറ്റി. അത് സാധിക്കാതിരുന്ന രണ്ടാമൻ, മരച്ചുവട്ടിൽ ചത്തത് പോലെ മലർന്നു കിടന്നു. അവന്റെ അടുക്കലെത്തിയ കരടി അവനെ മണപ്പിച്ചു നോക്കി. ശ്വാസം പോലും വിടാതെ അനങ്ങാതെ കിടന്ന അയാൾ ചത്തെന്നു കരുതി കരടി മടങ്ങി പോയി. കരടികൾ ശവം ഭക്ഷിക്കാറില്ലത്രെ. കരടി പോയെന്നുറപ്പായപ്പോൾ മരത്തിൽ നിന്നിറങ്ങിയവൻ സുഹൃത്തിനോട് പരിഹാസപൂർവ്വം ചോദിച്ചു.
"അല്ലാ, കരടി നിന്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നത് കണ്ടല്ലോ. എന്താണവൻ നിന്നോട് പറഞ്ഞത്?"
മുടിനാരിഴയ്ക്ക് ജീവൻ തിരികെ കിട്ടിയ സുഹൃത്ത് പറഞ്ഞു "കരടി പറഞ്ഞത്" ആപത്ത് വരുമ്പോൾ ഉപേക്ഷിക്കുന്നവൻ ഒരിക്കലും സുഹൃത്തല്ല."

ഗുണപാഠം: ആപത്തിലും ഒപ്പം നിൽക്കുന്നവനേ യഥാർത്ഥ സുഹൃത്തായിരിക്കൂ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
രണ്ടു ചങ്ങാതിമാരും ഒരു കരടിയും രണ്ടു ചങ്ങാതിമാരും ഒരു കരടിയും Reviewed by HARI on September 16, 2018 Rating: 5

സിംഹത്തിന്റെ പ്രേമം

September 16, 2018
കാട്ടിലെ രാജാവായ സിംഹം ഒരു കൊച്ചു സുന്ദരിയിൽ വശ്യനായി. പ്രേമപരവശനായ സിംഹം കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചു വിവാഹാഭ്യർഥന നടത്തി. ഭയം മൂലം വനരാജാവിന്റെ അഭ്യർഥന നിരസിക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല. ആലോചനകൾക്കു ശേഷം കുട്ടിയുടെ പിതാവ് പറഞ്ഞു "രാജൻ, അങ്ങയുടെ അഭ്യർഥന ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. എന്നാൽ എന്റെ കുഞ്ഞിനോടുള്ള അങ്ങയുടെ വാൽസല്യ പ്രകടനങ്ങൾ അവളെ നോവിക്കുമെന്ന് ഞാൻ ഭയക്കുന്നു. അങ്ങയുടെ നഖങ്ങൾ കളയുകയും, പല്ലുകൾ എടുത്തു കളയുകയും ചെയ്താൽ അവൾക്കും ഞങ്ങൾക്കും സമാധാനമാവും. ഉടൻ വിവാഹം നടത്തുകയും ആവാം
ഇതു കേൾക്കേണ്ട താമസം പരവശനായ സിംഹം നഖദന്തങ്ങൾ കളഞ്ഞ് ഒരുങ്ങി വന്നു. പല്ലുപോയ സിംഹത്തെ കണ്ട് ഏവരും അവനെ പരിഹസിച്ചു മടക്കി അയച്ചതേയുള്ളൂ.

ഗുണപാഠം: പ്രേമത്തിനു കണ്ണില്ല .പ്രേമത്താൽ പരവശനായവൻ എന്തു വിഡ്ഢിത്തവും ചെയ്യാൻ ഒരുമ്പെടും
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
സിംഹത്തിന്റെ പ്രേമം സിംഹത്തിന്റെ പ്രേമം Reviewed by HARI on September 16, 2018 Rating: 5

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.