1893 സെപ്റ്റംബര്‍ 11 ന് അമേരിക്കയില്‍ ആരംഭിച്ച വിശ്വമതമഹാസമ്മളനത്തില്‍ ഹിന്ദുമതത്തെ പ്രതിനിധാനം ചെയ്താണ് സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ചത്. സ്വാമിജി അമേരിക്കന്‍ ജനതയോട് നന്ദി രേഖപ്പെടുത്തുന്ന കുട്ടത്തില്‍, ഏല്ലാ മതങ്ങളുടെ മാതാവും, അതുകൊണ്ടുതന്നെ ഏറ്റവും പുരാതനവും ആയ ഹിന്ദുമതത്തിന്‍റെ പേരിലാണ് താന്‍ നന്ദി പറയുന്നതെന്നും ഉല്‍ഘോഷിച്ചു... ഹിന്ദുമതം സാഗരംപോലെ വിപുലവും അഗാധവും ആണ്. പല ചെറിയ മതങ്ങളുടെയും വലിയ ഭാവനകളുടെയും കൂട്ടുകുടുംബമാണ് ഹിന്ദുമതം. ആധുനികദൃഷ്ടിയില്‍ ഏതെങ്കിലും ഒരു അനുഷ്ഠാനസമ്പ്രദായവും വിശ്വാസവും ഒരുവന്‍റെ മതപരമായ ആവശ്യങ്ങള്‍ നിറവേറ്റും. ഉദാഹരണത്തിന് ഷണ്‍മതങ്ങളും അവയുടെ പരദേവതകളും (ബ്രാക്കറ്റില്‍). 1.വൈഷ്ണവം(മഹാവിഷ്ണു) 2. ശാക്തേയം(പരാശക്തി) 3.ഗാണപത്യം(ഗണപതി) 4.കാര്‍ത്തികേയം(സുബ്രഹ്മണ്യന്‍) 5.സൗരം(സൂര്യന്‍) 6.ശൈവം(ശിവന്‍).ഇവ ആറും വെവ്വേറെ മതങ്ങളായി പരിഗണിക്കാം. എന്നാല്‍ അവയെല്ലാം ഹിന്ദുമതത്തിന്‍റെ അംഗങ്ങളാകുന്നു. ഇനിയും ഒട്ടേറെ ഉപാസനക്രമങ്ങള്‍ ഹിന്ദുമതത്തിലുണ്ട്. ഹിന്ദുമതത്തിന് കവാടങ്ങള്‍ നിരവധിയാണ്. ആ കവാടങ്ങള്‍ക്കൊന്നിനും കതകില്ല. അതുകാരണം ദേശീയവും വിദേശീയവുമായ നിരവധി സങ്കല്പങ്ങളും സമീപനങ്ങളും ആദ്ധ്യാത്മികനേട്ടങ്ങളും ഹൈന്ദവധര്‍മ്മത്തില്‍ കടന്നുകൂടി ആ കുടുംബത്തെ പരിപുഷ്ടവും, മഹത്വം ആക്കിയിട്ടുണ്ട്. എങ്കിലും അതിന്‍റെ മുഖ്യ സ്രോതസ്സായ വേദം അചഞ്ചലമായിത്തന്നെ ശോഭിക്കുന്നു. അനേകായിരം വര്‍ഷങ്ങളിലെ അനുഭവങ്ങളും, ഗവേഷണങ്ങളും-വൈദികഭാഷയില്‍ പറഞ്ഞാല്‍ തപസ്സും സാക്ഷാത്കാരവും-കൊണ്ട് പര്‍വ്വതംപോലെ വളര്‍ന്നിട്ടുള്ള ഹിന്ദുധര്‍മ്മത്തിന് വിസ്തൃതമായ ഒരു ഗ്രന്ഥരാശിയുണ്ട്. ശ്രുതികളെന്നും, സ്മൃതികളെന്നും ആ പ്രമാണഗ്രന്ഥങ്ങള്‍ അറിയപ്പെടുന്നു. മൂലം ശ്രുതി വേദമാണ്. അതിനെ ആശ്രയിച്ച് രചിച്ചിട്ടുള്ളവയാണ് സ്മൃതികള്‍. സ്മൃതിയുടെ പരിധിയില്‍പ്പെടുന്ന ശാസ്ത്ര ഗ്രന്ഥങ്ങളാണ് ഷഡ്ദര്‍ശനങ്ങളായ ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം. എല്ലാം ആത്മദര്‍ശനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.. (തുടരും)..
എന്താണ് ഹിന്ദു മതം 1
Reviewed by HARI
on
May 18, 2018
Rating:
No comments: