മലയാളം അമർചിത്ര കഥ - മഹാഭാരതം

August 28, 2022

"യദിഹാസ്തി  തദന്യത്ര
യന്നേഹാസ്തി ന തത്ക്വചിത്"

ഇതിലുള്ളതിൽ ചിലത് മറ്റെവിടെയെങ്കിലും കണ്ടേക്കാം ഇതിലില്ലാത്തതോ മറ്റൊരിടത്തും കാണില്ല.

ഇത്തരമൊരു വിശേഷണത്തിന് അർഹമായ ഒരേയൊരു കൃതിയെ വിശ്വസാഹിത്യത്തിൽ ജന്മം കൊണ്ടിട്ടുള്ളൂ. അത് മഹാഭാരതം അല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് ഇന്നുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും ബൃഹത്തായ ഈ കാവ്യം മഹത്വത്തിന്റെ കാര്യത്തിലും മുൻനിരയിൽ  തന്നെയാണ്. അതുകൊണ്ടാണല്ലോ മഹാഭാരതത്തെ ഇതിഹാസങ്ങളുടെ ഇതിഹാസമായി വിശേഷിപ്പിക്കപ്പെടുന്നത്. മഹാഭാരതം ഒരു മഹാസാഹിത്യ സൃഷ്ടി മാത്രമല്ല ഒരു ദാർശനിക ഗ്രന്ഥവും ധാർമ്മികതയും ശരിയായ പെരുമാറ്റത്തെയും കുറിച്ചുള്ള ഒരു അടിസ്ഥനാ ഗ്രന്ഥം കൂടിയാണ്. 

 ഭാരതത്തിന്റെ ആദ്യ ചക്രവർത്തിയായ ഭരതന്റെ പിൻതലമുറക്കാരായ കൗരവരും പാണ്ഡവരും തമ്മിലുള്ള മഹായുദ്ധമാണ് മഹാഭാരതത്തിന്റെ കാതൽ. ഭാരതീയ ചിന്തയുടെ ചൈതന്യധാരയായി ഇന്നും നിലകൊള്ളുന്ന ഭഗവത്ഗീതയാണ് ഇതിലെ ഏറ്റവും സാരവത്തായ ഭാഗം.

 മഹാഭാരതത്തിലെ പല കഥകളും അമർചിത്രകഥ ഇതിനകം പറഞ്ഞുകഴിഞ്ഞതാണ്. പക്ഷേ അനേകം കഥകളും ഉപകഥകളുമായി മഹാസാഗരം പോലെ അലയടിക്കുന്ന മഹാഭാരതം പൂർണരൂപത്തിൽ ആസ്വദിക്കാൻ കുട്ടികൾക്കെന്നല്ല മുതിർന്നവർക്ക് പോലും എളുപ്പമല്ല. മലയാളത്തിൽ മഹാഭാരതം വീണ്ടും ലഭിക്കുക എന്ന ഈ പുണ്യദൗത്യം അഭിമാനത്തോടെ ഏറ്റെടുക്കുകയാണ് മലയ് പബ്ലിക്കേഷൻസ്. മഹാഭാരതം ചിത്രകഥകളും അമർചിത്രകഥകളും ലഭിക്കുവാൻ നിങ്ങളുടെ പേരും അഡ്രസ്സും https://wa.me/917012748159 എന്ന നമ്പറിലേയ്ക്ക് വാട്സാപ്പ് ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്.

 ലോകമെങ്ങും ആദരിക്കപ്പെടുന്ന ഈ മഹാ ഇതിഹാസം അതിന്റെ പൂർണത അല്പം പോലും നഷ്ടപ്പെടാതെ കൊച്ചുകുട്ടികൾ പോലും ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കപ്പെടുകയാണ്. ഇത് എല്ലാ പ്രായത്തിലുള്ളവരും വായിച്ചിരിക്കേണ്ട ഒന്നാണ് എക്കാലത്തും വായിക്കപ്പെടേണ്ടതുമാണ്.

ഈ അമർചിത്രകഥാ ശേഖരത്തിൽ മഹാഭാരതത്തിന്റെ യഥാർത്ഥ സംസ്‌കൃത പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള നാല്പത്തിരണ്ട് ശേഖരത്തിന്റെ ആദ്യ ആറ് ശീർഷകങ്ങൾ അടങ്ങിയിരിക്കുന്നു.

ഈ ചിത്രകഥാശേഖരം പണ്ഡിറ്റ് രാമനാരായണ ദത്ത് ശാസ്ത്രി പാണ്ഡെയുടെ ഹിന്ദി സംസ്കൃത മഹാഭാരതഗ്രന്ഥവും ശ്രീ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ  ശ്രീ മഹാഭാരതം  മലയാള പരിഭാഷയും,   പ്രതാപ് ചന്ദ്ര റായിയുടെ മഹാഭാരതം ഇംഗ്ലീഷ് പരിഭാഷയും അടിസ്ഥാനമാക്കിയുള്ളതാണ്. 

മലയാളം അമർചിത്ര കഥ - മഹാഭാരതം മലയാളം അമർചിത്ര കഥ - മഹാഭാരതം Reviewed by HARI on August 28, 2022 Rating: 5

ഋഷിസൂക്തങ്ങളിലൂടെ - 11

September 26, 2018
നിങ്ങൾ മഴവെളളമായി ഇറ്റിറ്റു വീണു കൊണ്ടേയിരിക്കുക. ഒരിക്കൽ ലക്ഷ്യത്തിൻറെ പാറ കുഴിയുക തന്നെ ചെയ്യും.
   ഡോ. ഋഷിസാഗർ


ഗുരുജിയ്ക്ക് പ്രണാമം. ഗുരുജിയുടെ വചനം ജീവിതത്തിൽ വളരെ ഉപകാരപ്രദമാണ്.  നമുക്കെല്ലാം ജീവിതത്തിൽ ഓരോ ലക്ഷ്യങ്ങളുണ്ട്. അവ നേടാൻ നമ്മൾ പരിശ്രമിക്കാറുമുണ്ട്. പലപ്പോഴും പരിശ്രമങ്ങൾ വിഫലമാകാറുണ്ട്. ഇതിലെ ഏറ്റവും വലിയ പ്രശ്നം നമുക്ക് ശാന്തതയില്ല. ശാന്തത എന്നാൽ മനസ്സിൻറെ ശാന്തത. അവിടെ ചിന്തകളുടെ വേലിയേറ്റമാണ്. ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ചാൽ, അത് നേടണമെന്ന് ലക്ഷ്യം വച്ചാൽ പിന്നെ നൂറായിരം ചിന്തകളാണ്. അതിനായി ആദ്യത്തെ പടി ചവിട്ടിയിട്ടുണ്ടാകില്ല എന്നാലും നമ്മുടെ ചിന്ത ലക്ഷ്യം നേടിയതിനു ശേഷം എന്ത് ചെയ്യണം എന്നാകും.  അപ്പോൾ ലക്ഷ്യത്തിലേയ്ക്കുളള പ്രയത്നം തുടങ്ങുന്നതിന് മുൻപ് തന്നെ ഫലപ്രാപ്തിയെ കുറിച്ച് ആയി ചിന്ത. ആ സങ്കല്പം,  ഫലപ്രാപ്തിയെന്ന സങ്കല്പത്തിൽ പല അസ്വസ്ഥ ചിന്തകളും ഉടലെടുക്കാം അപ്പോൾ അതിൻറെ പരിഹാരം ആകും ആദ്യം ചിന്തിക്കുക.  ലക്ഷ്യത്തിലേയ്ക്ക് നടക്കാനുള്ള ആദ്യ കാൽവയ്പ് പോലും വച്ചിട്ടുണ്ടാകില്ല. ഇതാണ് മനസ്സ്. ചിന്തകൾ കെട്ടുവിട്ട പട്ടം പോലെയാണ്. ചിന്തകൾ ഫലത്തെ കുറിച്ച് ആകുമ്പോൾ  നമ്മുടെ വഴി ദുർഘടമാകന്നു. അവിടെ പതുങ്ങിയിരിക്കുന്ന വീഴ്ചകൾ മനസ്സിലാക്കാൻ കഴിയാതെ പോകുന്നു.  അത് യാത്ര ഇടയിൽ നില്ക്കാൻ കാരണമാകാം.  ഒരു ഉദാഹരണം നോക്കാം.  നമുക്ക് മലമുകളിൽ ഒരു ഗുഹാക്ഷേത്രത്തിൽ പോകണം. അതിനായി തിരിക്കുകയാണ്. അവിടെ അധികം ആരും പോയിട്ടില്ല. പോകാൻ കഴിയാറില്ല. വഴിയിൽ വളരെ ദുർഘടമാണ്. അവിടെ എത്തിപ്പെടുന്നവർക്കാകട്ടെ വളരെ ഗുണങ്ങൾ ഉണ്ടാകുന്നുണ്ട്.  താഴ്വാരത്ത്  മലകയറി തുടങ്ങുന്ന എൻറെ ചിന്തകൾ മുഴുവൻ മലമുകളിൽ എത്തിയാൽ കിട്ടാവുന്ന സൗഭാഗ്യത്തെ കുറിച്ചും അത് കാണുമ്പോൾ അതിന് കഴിയാത്തവരുടെ വിഷമവും അസൂയയും എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചുമാണ്. ഇവിടെ ഇത്തരം ചിന്തകൾ എൻറെ ശ്രദ്ധ കുറച്ചു.  വഴിയിലെ ഗർത്തം ഞാൻ കണ്ടില്ല.  അതിൽ വീണു കാലൊടിഞ്ഞു. എങ്ങനെ മലമുകളിൽ എത്തും സ്വപ്നങ്ങളെല്ലാം നേടാനാകാതെ പോയി. അതേ സമയം എൻറെ ലക്ഷ്യം ആ മലമുകളിൽ എത്തുകയാണ്. അതിന് ഞാൻ ശ്രദ്ധയോടെ സൂഷ്മതയോടെ പതുക്കെ യാത്ര തുടരുകയാണ്. മലയുടെ ഉയരം ഞാൻ ഓർമ്മിക്കുന്നില്ല. അതിനെടുക്കുന്ന സമയത്തെ കുറിച്ച് ചിന്തിക്കുന്നില്ല. അവിടെ എത്തിയാലുളള സൗഭാഗ്യത്തെ കുറിച്ച് ചിന്തിക്കുന്നില്ല. എൻറെ ശ്രദ്ധ ഞാൻ വയ്ക്കുന്ന ഓരോ കാലടിയിലുമാണ്. അവിടെ ഞാൻ ശരിയായ പാതയിലാണോ എന്ന് മാത്രം.  തീർച്ചയായും ഞാൻ ലക്ഷ്യത്തിലെത്തിയിരിക്കും. ഇറമ്പത്ത് വീഴുന്ന മഴതുളളികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ഇപ്പോൾ ഉളള കുട്ടികൾക്ക് അത് അപരിചിതമാകും . ഓലവീടിൻറ വാരി ഇറമ്പത്തു നിന്നും മഴതുളളിൾ മുറ്റത്തു വീഴും. അവയ്ക്ക് ഒരു പ്രത്യേകതയുണ്ട്.  ഒരേ അളവിൽ ഒരു നിശ്ചിത സമയത്തിൻറെ ഇടവേളയിൽ സാവകാശം ഭൂമിയിൽ പതിക്കും. അത് കുറേ നേരം തുടരുമ്പോൾ ആ വെള്ളം വീണഭാഗത്ത് ഒരു കുഴിയുണ്ടാകും.  ഗുരുജി പറഞ്ഞതുപോലെ ലക്ഷ്യത്തിലേയ്ക്ക് സാവകാശം മഴത്തുള്ളി പോലെ തുടർച്ചയായി ഇറ്റിറ്റു വീഴൂ  ലക്ഷ്യത്തിൻറെ പാറ നിങ്ങൾ നേടും. ചിലരുടെ കുടുംബ ജീവിതത്തിലും ഈ രീതി വളരെ ഫലപ്രദമാകും  സ്ഥിരമായി കേൾക്കുന്ന ഒരു വാക്യമാണ് ഓ എന്നെ ആർക്കും വേണ്ട.  എന്നോട് ആർക്കും സ്നേഹമില്ല. ഇവിടെ നിങ്ങൾ നിങ്ങളുടെ സ്നേഹവും കരുതലും പരാതി പറയാതെ മറ്റൊന്നും. ചിന്തിക്കാതെ നല്കിക്കൊണ്ടിരിക്കൂ ... തീർച്ചയായും നിങ്ങൾ സ്നേഹിക്കപ്പെടും എല്ലാവർക്കും വേണ്ടപ്പെട്ടതാകും.. ..

        ആത്മീയമായി ചിന്തിച്ചാൽ ഈ വചനം വളരെ പ്രയോജനകരവും അർത്ഥവത്തുമാണ്.  ഉപാസന നടത്തുന്നവർക്ക് ഈ വചനം ഒരു മാർഗ്ഗദർശിയാണ്. നാറാണത്തുഭ്രാന്തൻ ഒരിക്കൽ അഗ്നിഹോത്രിയെ  കാണാൻ പോയി. അദ്ദേഹം അകത്ത് പൂജയിലും തേവാരത്തിലുമാണ്. നാറാണത്ത് പുറത്ത് കാത്തിരുന്നു.  ഓരോ പുജ നടക്കുമ്പോഴും ഒരു കുട്ടി വന്ന് വിവരം പറയും അദ്ദേഹം ഇന്ന പൂജയിലാണ് എന്ന്.  കുട്ടി ഓരൊരിക്കൽ വരുമ്പോഴും നാറാണത്ത് മുറ്റത്ത് കമ്പ് കൊണ്ട് ഒരു കുഴിതോണ്ടും . അങ്ങനെ കുട്ടി എത്ര പുജയെ കുറിച്ച് പറഞ്ഞോ മുറ്റത്ത് അത്രയും കുഴികളായി.  അഗ്നിഹോത്രി പുറത്തു വന്നപ്പോൾ മുറ്റത്ത് അനേകം ചെറിയ കുഴികൾ. ഇത് എന്താ നാറാണത്തേ... എന്ന് അദ്ദേഹം ചോദിച്ചു.  പല കുഴികൾക്ക് പകരം ഒരു കുഴി കുഴിച്ചെങ്കിൽ ഇപ്പോൾ വെളളം കണ്ടേനേ എന്ന് ഉത്തരം നല്കി നാറാണത്ത്. അഗ്നിഹോത്രിക്ക് കാര്യം മനസ്സിലായി.  നാറാണത്ത് തന്നെ ഒന്നു കളിയാക്കിയതാണ്.  ഇവിടെ അർത്ഥമാക്കുന്നതെന്തെന്നാൽ ഉപാസന ചെയ്യുന്നയാൾ ഒരു വഴി തിരഞ്ഞെടുത്തു നിരന്തരം പ്രയത്നിച്ചാൽ അതിൻറെ ഫലം നിശ്ചയമായും വേഗത്തിൽ ലഭിക്കും. ഒരു ലക്ഷ്യത്തിലെത്താൻ അനേകം വഴികളുളളപ്പോൾ ഏതാണ് എളുപ്പ വഴിയെന്ന് തേടി പല വഴികളിലൂടെ കയറിയിറങ്ങാതെ ഒരു വഴി തിരഞ്ഞെടുത്തു അത് വഴി സാവാധാനം യാത്ര ചെയ്യുക. ലക്ഷ്യ സ്ഥാനത്ത് എത്താൻ കഴിയും. ആത്മീയത , ഞാൻ ആര് എന്നതിനുള്ള ഉത്തരം തേടിയുള്ള യാത്ര... അവിടെ മഴതുളളികളെ പോലെ  നിരന്തരം പതിച്ചു കൊണ്ടിരിക്കുക അതൊരു നീരുറവയായി പുഴയായി ആ കടലിലെത്തും....

                നന്ദി,  നമസ്കാരം
✍ കൃഷ്ണശ്രീ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഋഷിസൂക്തങ്ങളിലൂടെ - 11 ഋഷിസൂക്തങ്ങളിലൂടെ - 11 Reviewed by HARI on September 26, 2018 Rating: 5

ഋഷിസൂക്തങ്ങളിലൂടെ - 10

September 26, 2018
നിങ്ങൾ സ്നേഹിക്കുന്നത് നിങ്ങളെ സ്നേഹിക്കുവാനോ, അതോ നിങ്ങൾക്ക് സ്നേഹിക്കുവാനോ?
---ഡോ. ഋഷിസാഗർ


 ഗുരുജിയ്ക്കാ പ്രണാമം. ഇവിടെ പറഞ്ഞിരിക്കുന്ന ഈ വചനത്തിന്   പെട്ടെന്ന് ഒരു ഉത്തരം പറയുകയാണെങ്കിൽ എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും എന്നാവും നമ്മളെല്ലാവരും പറയുക.  എന്നാൽ നമ്മൾ ഒരാളെ സ്നേഹിക്കുന്നതോ നമ്മളെ ഒരാൾ സ്നേഹിക്കെണമെന്ന് വാശി പിടിക്കുന്നതോ എല്ലാം ഒരേ ഒരു കാര്യം കൊണ്ടാണ് . എന്താണെന്നാൽ നമ്മൾ നമ്മളെ അത്രയധികം സ്നേഹിക്കുന്നതു കൊണ്ട്.  നമ്മൾ നമ്മളെ സ്നേഹിക്കുന്ന അതേ അളവിൽ മറ്റൊരാളെ സ്നേഹിക്കാത്തതു കൊണ്ട്.  കേൾക്കുമ്പോൾ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടാവില്ല. കുഞ്ഞുങ്ങളായിരിക്കുമ്പോൾ നമ്മൾ രക്ഷിതാക്കളെ  അളവറ്റ് സ്നേഹിക്കുന്നു.  എന്തുകൊണ്ട് നമുക്ക് അവരെ വേണം. നമുക്ക് ലാളനയും വാത്സല്യവും വേണം. മറ്റ് ആവശ്യങ്ങൾ നടക്കണം. അതേ സമയം കൗമാരത്തിലെത്തുമ്പോൾ കുട്ടികൾ പറയുന്ന ഒരു വാക്കുണ്ട്. അച്ഛനും അമ്മയ്ക്കും എന്നോട് പഴയ സ്നേഹമില്ല. എന്നെ മനസ്സിലാക്കുന്നില്ല. ഇവിടെ അച്ഛൻറെയും അമ്മയുടെയും സ്നേഹം കുറഞ്ഞിട്ടില്ല.  വാത്സല്യത്തേക്കാൾ പ്രണയമാണ് അപ്പോൾ നമ്മുടെ ആവശ്യം. അതിനാൽ രക്ഷിതാക്കളോട് അകലം കാണിച്ച് പ്രണയിതാവിനോട് അടുപ്പം കാണിക്കുന്നു. കുറെ നാൾ കഴിയുമ്പോൾ നമുക്ക് പ്രണയം മാത്രം പോരാ... ആളെ സ്വന്തമാക്കണം . അപ്പോൾ വിവാഹത്തെ കുറിച്ച് ആയി ചിന്ത. വിവാഹം രക്ഷിതാക്കളുടെ ഭാരമൊഴിവാക്കനല്ല . നമ്മൾ ഓരോർത്തർക്കും വേണ്ടിയാണ്. എനിക്ക് എന്ന്, എൻറേത് എന്ന് പറയാൻ ഒരു പെണ്ണ് വേണം ഒരു പുരുഷൻ വേണം . അപ്പോൾ അവിടെയും ഞാൻ എന്നെയാണ് അധികമായി സ്നേഹിക്കുന്നത്. എനിക്ക് സ്നേഹിക്കുകയും വേണം എന്നെ സ്നേഹിക്കുകയും വേണം ഇതാണ് വ്യവസ്ഥ.  അടുത്ത് ഒരു കുഞ്ഞു വേണം. എനിക്ക് അമ്മയാകണം അച്ഛനാകണം. അത് എൻറെ സന്തോഷമാണ്.  എൻറെ പാരാമ്പര്യം നിലനിർത്താൻ , എന്നെ അമ്മേയെന്നും അച്ഛായെന്നും വിളിക്കാൻ,  വയസ്സാകുമ്പോൾ എന്നെ നോക്കാൻ, മരിക്കുമ്പോൾ എനിക്ക് കർമ്മം ചെയ്യാൻ എനിക്ക് ഒരു കുഞ്ഞു വേണം. അപ്പോൾ നോക്കൂ ഇവിടെയും ഞാൻ തന്നെ മുന്നിൽ ഉണ്ട്. പിന്നെയുളളത് ത്യാഗങ്ങളുടെ കണക്കുകളാണ്. കുടുംബത്തിനായി കഷ്ടപ്പെട്ടതിൻറെ കണക്ക്. എന്തിന് കഷ്ടപ്പെട്ടൂ. ആർക്ക് വേണ്ടി കഷ്ടപ്പെട്ടു. എനിക്ക് വേണ്ടി ഞാൻ കഷ്ടപ്പെട്ടു എന്നതാണ് ശരി.  എനിക്ക് ഭാര്യയുടെ സ്നേഹം വേണം. എനിക്ക് സ്വന്തം എന്ന് പറയാൻ ഭാര്യ വേണം. എനിക്ക് സ്നേഹിക്കാൻ മക്കൾ വേണം എന്നെ സ്നേഹിക്കാനും മക്കൾ വേണം എൻറെ ജീവിതം സന്തോഷമാക്കാൻ കുടുംബം വേണം. എനിക്ക് സന്തോഷിക്കാൻ എനിക്ക് സന്തോഷം നല്കാൻ ഇവരൊക്കെ വേണം അതിനാൽ ഞാൻ കഷ്ടപ്പെട്ടു. അതുപോലെ ഓരോർത്തരും തിരിച്ചും. ഇതിൽ ആരാണ് ത്യാഗം ചെയ്തത്. ആരാണ് കഷ്ടപ്പെട്ടത്. നമുക്ക് സന്തോഷമില്ലെങ്കിൽ നമ്മൾ അവർക്ക് വേണ്ടി കഷ്ടപ്പെടുമോ? എങ്കിൽ ഇവിടെ ഒരു വിവാഹ ബന്ധവും വേർപ്പെടില്ലായിരുന്നു. ആരും ആരെയും ഉപേക്ഷിക്കില്ലായിരുന്നു. നമ്മൾക്ക് സന്തോഷം നല്കാത്തവരെ നാം ഉപേക്ഷിക്കുമ്പോൾ നമ്മൾ നമ്മളെയല്ലേ കൂടുതൽ സ്നേഹിക്കുന്നത്.

നിങ്ങൾ നിങ്ങളെ സ്നേഹിക്കൂ അധികമായി തന്നെ.  നിങ്ങൾ നിങ്ങളെ തന്നെ കാണൂ സകല ചരാചരങ്ങളിലും. അങ്ങനെ സകലചരാചരങ്ങളിലുമിരിക്കുന്ന നിങ്ങളെ നിങ്ങൾ അധികമായി സ്നേഹിക്കൂ. സന്തോഷിപ്പിക്കൂ.  നിങ്ങൾക്ക് സന്തോഷമുണ്ടാകട്ടെ സമാധാനമുണ്ടാകട്ടെ. ആത്മീയ തലത്തിൽ നിങ്ങൾ വളരെ ഉയർന്നവരാകും. ലോകാസമസ്തോ സുഖിനോ ഭവന്തു.
 


✍  കൃഷ്ണശ്രീ
ഋഷിസൂക്തങ്ങളിലൂടെ - 10 ഋഷിസൂക്തങ്ങളിലൂടെ - 10 Reviewed by HARI on September 26, 2018 Rating: 5

ഋഷിസൂക്തങ്ങളിലൂടെ - 9

September 26, 2018
ദുഃഖത്തിൻറെ ഹിമാവരണം നിങ്ങളുടെ സ്നേഹകിരണങ്ങളുടെ ഊഷ്മളതയിൽ അലിഞ്ഞലിഞ്ഞില്ലാതാകട്ടെ.
ഡോ. ഋഷിസാഗർ



ഗുരുജിയ്ക്ക് പ്രണാമം. ദുഃഖം,  ജീവിതത്തിൽ ഈ രണ്ട്  അക്ഷരത്തിൻറെ അർത്ഥം അറിയാത്തവരാരും ഉണ്ടാകില്ല. എന്നാൽ അതിൻറെ തോതിന് വ്യത്യസ്തയുണ്ടാകും എന്ന് മാത്രം.  ഒരു ദുഃഖവും അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്നും പോകാൻ സാധിക്കില്ല. യാതൊരു കാര്യത്തിനും ഒരു മറുവശം ഉണ്ടാകും.  അതുപോലെയാണ് ജീവിതത്തിലെ സുഖദുഃഖങ്ങൾ. ഉയരം കൂടും തോറും വീഴ്ചയുടെ ആഘാതം കൂടും എന്ന് പറയുമ്പോലെ കൂടുതൽ സുഖം അനുഭവിക്കുന്നവരുടെ ദുഃഖങ്ങളും അതുപോലെ വലുതാകും. എന്നാൽ അങ്ങനെ ഒരു വ്യത്യസമുണ്ടോ എന്ന് പരിശോധിക്കുകയാണെങ്കിൽ. സുഖമായാലും ദുഃഖമായാലും അത് നമ്മളെ ബാധിക്കുന്നത് നമ്മുടെ മാനസികാവസ്ഥ പോലെയാണ്. മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നവർക്ക് അനുഭവങ്ങളുടെ കാഠിന്യം കുറയും. ദുഃഖത്തെ കുറിച്ച് പറയാത്തവരുണ്ടാകില്ല. പലപ്പോഴും മോഹങ്ങളാകും ദുഃഖങ്ങളുടെ കാരണം. മോഹങ്ങളില്ലാത്ത ജീവിതമോ അതും ഉണ്ടാകില്ല.  മോഹങ്ങളും പ്രതീക്ഷകളുമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.  മോഹങ്ങൾക്കും പ്രതീക്ഷകൾക്കുമൊപ്പം അത് എത്രത്തോളം പ്രാബല്യമാകും എന്നൊരു കണക്കുകൂട്ടൽ കൂടെ നടത്തിയാൽ  ദുഃഖത്തിൻറെ കാഠിന്യം കുറയും. ദുഃഖങ്ങൾ പലവിധമാണ്. അവയിൽ ഏറിയപ്പങ്കും പരിഹരിക്കാൻ കഴിയാവുന്നവ തന്നെ.  എന്നാൽ ഏറ്റവും വേദനിപ്പിക്കുന്നത് വേർപാടിൻറെ വേദന തന്നെയാണ്.  അതും വളരെയധികം സ്നേഹിച്ചവർ തമ്മിൽ ഒന്നായി ജീവിച്ചവർക്കിടയിലെ വേർപാട് വേദന തന്നെയാണ്.  വേർപാടിലും പിണങ്ങി പിരിയുന്നവരുടെ വേദനയെ വൈരാഗ്യത്തിലൂടെ മറികടക്കാൻ കഴിയും പലർക്കും.  എന്നാൽ ഇനി ഇല്ല എന്നുള്ള ആ വേർപാട്  സഹിക്കാൻ അതികഠിനം തന്നെ.  അവിടെയും ദുഃഖം അധികരിക്കുക ആശ്രയത്തിനനുസരിച്ച് ആകും . ജനിക്കുന്നതിന് മരണം നിശ്ചിതമാണ്. എന്നാലും അത് ജീവിച്ചിരുന്നവർക്ക് ദുഃഖതന്നെ. ചെറിയ കുട്ടികൾക്ക് മാതാവോ പിതാവോ വേർപ്പെട്ടാൽ ഉണ്ടാകുന്ന അത്രയധികം ദുഃഖം മുതിർന്ന് വിവാഹിതരായ മക്കൾക്ക് ഉണ്ടാകില്ല. അപ്പോൾ ഒരാളുടെ വേർപാട് നമ്മെ വേദനിപ്പിക്കുന്നത് തുടർന്നുള്ള നമ്മുടെ ജീവിതത്തിൽ ആ വ്യക്തിക്കുളള സ്ഥാനമനുസരിച്ച് വ്യത്യസ്തമാകും. ദമ്പതികളിൽ ഒരാളുടെ വേർപാടിലും അതുപോലെ തന്നെ കുട്ടികൾ കുഞ്ഞുങ്ങളാമെങ്കിൽ ദുഃഖം ഉണ്ടെങ്കിലും ആ ദുഃഖത്തെ അകറ്റാൻ കർത്തവ്യബോധത്തിനും ഉത്തരവാദിത്വങ്ങൾക്കും കഴിയും.  മക്കളെ വളർത്തണമെന്ന ചിന്ത അവർക്ക് താങ്ങാകണം എന്ന ചിന്ത നമുക്ക് അവരുണ്ട് എന്ന ചിന്ത ദുഃഖത്തിൻറെ ശക്തി കുറയ്ക്കും ക്രമേണ. നമ്മൾ മറ്റൊരു വിഷയത്തിൽ ആശ്രയിക്കും ദുഃഖത്തെ മറികടക്കാൻ.  എന്നാൽ വൃദ്ധദമ്പതികളിൽ ഒരാളുടെ വേർപാട് മറ്റേ ആളെ വല്ലാതെ ഉലയ്ക്കും.  ഏറ്റവും തീവ്രമായ ദുഃഖം അപ്പോഴാണ് ഉണ്ടാകുക.  കാരണം പലതാണ്. ഒന്ന് കൂടുതൽ കാലത്തെ ഒരുമിച്ചുളള ജീവിതം അവരെ കൂടുതൽ സ്നേഹത്തിലും അടുപ്പത്തിലുമാക്കും. ദിനചര്യകളിൽ തന്നെ വളരെയധികം ഭാഗമായിരിക്കും ഒരാൾ മറ്റേയാൾക്ക്. അവർക്ക് ആശ്രയിക്കാനോ മറ്റൊരു കർത്തവ്യം ഏറ്റെടുക്കാനോ ഉണ്ടാകില്ല. മക്കളെല്ലാം അവരവരുടെ കുടുംബവുമായി കഴിയുന്നുണ്ടാകും. ഇവിടെ ഏകാന്തതയും മാനസികമായും ശാരീരികമായുമുളള ഒറ്റപ്പെടൽ അവരെ തളർത്തും. ആ തളർച്ച പലപ്പോഴും അസുഖമായി മാറാം. അതുപോലെ മറ്റുള്ളവരുടെ പരിചരണവും ശ്രദ്ധയും കിട്ടാനായി മനസ്സ് സ്വയം ഒരു രോഗിയായി മാറാം..  ഏകാന്തതയും ഒറ്റപ്പെടലും ഏത് പ്രായക്കാരെയും ഈ അവസ്ഥയിലെത്തിക്കാം.. ഏത് ദുഃഖത്തിൻറെയും മുറിവുണങ്ങാൻ ഒരു മരുന്നുണ്ട്. സ്നേഹമെന്ന ലേപനം.  ഏത് ദുഃഖവും സ്നേഹത്തിലലിഞ്ഞ് ഇല്ലാതാകും.  നമുക്ക് കുടുംബവും തിരക്കുകളും ഉണ്ടായിക്കോട്ടേ... എത്ര തിരക്കിലും നമ്മുടെ രക്ഷിതാക്കളുടെ ഏകാന്തതയിൽ ആശ്വാസമാകാൻ കുറച്ചു സമയം ചിലവഴിക്കുക.   അവരെ സ്നേഹിക്കാനും അവർക്ക് തുണയായും നമ്മളുണ്ട് എന്ന് അവർക്ക് തോന്നുന്ന വിധത്തിൽ ആ സ്നേഹം പ്രകടിപ്പിക്കുക. പ്രകടിപ്പിക്കാത്ത സ്നേഹവും കരുതലും പ്രയോജനപ്പെടില്ല ആർക്കും.  നമ്മുടെ മക്കളെ അവരുടെ മുത്തശ്ശിയോടോ മുത്തശ്ശനോടൊക്കെ സ്നേഹത്തോടെ പെരുമാറാൻ പഠിപ്പിക്കുക. അവരുടെ ഏകാന്തതകളിൽ അവർക്ക് സന്തോഷം നല്കുന്ന കാര്യങ്ങൾ ചെയ്യാനായി പ്രോത്സാഹിപ്പിക്കുക. രക്ഷിതാക്കൾക്ക് മാത്രമല്ല , ഒറ്റപ്പെട്ടു പോയ  സുഹൃത്തുക്കളോട് സഹോദരങ്ങളോട് മറ്റു ബന്ധുക്കളോട് എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക.  സ്നേഹപ്രകടനത്തിൻറെ പേരിൽ അവരുടെ ദുഃഖകാരണത്തെ കുറിച്ച് ഓർമ്മിപ്പിച്ച് കൂടുതൽ ദുഃഖിപ്പിക്കാതിരിക്കുക. അങ്ങനെയുളള സ്നേഹവും സഹതാപവും പ്രകടിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ഗുരുജി പറഞ്ഞ ഈ ചെറിയ വചനം നമ്മുടെ ജീവിതത്തിൽ വളരെ വലിയ സ്ഥാനമുളളതാണ്. എത്ര കഠിന ദുഃഖത്തിൻറയും ഹിമാവരണം സ്നേഹത്തിന്റെ ഊഷ്മളതയിൽ അലിഞ്ഞുത്തീരും. 

             ദുഃഖം പലരെയും ആത്മീയ പാതയിലേയ്ക്ക് തിരിച്ചു വിടും എന്നത് സത്യമായ കാര്യമാണ്. ഒന്നിനെ മറക്കാൻ മറ്റൊന്നിനെ ആശ്രയിക്കുന്ന മനസ്സിൻറെ ഒരു കളി. എന്നാൽ ആ വഴിത്തിരിവ് ചിലരെയെങ്കിലും ആത്മീയ  ജ്ഞാനത്തിലേയ്ക്ക് എത്തിക്കാം..ആത്മീയമായ അറിവു നേടിയാലുളള പ്രത്യേകതയെന്തെന്നാൽ അവിടെ ദുഃഖങ്ങൾക്കുമില്ല പ്രത്യേകത സുഖങ്ങൾക്കുമില്ല. മനസ്സിൻറെ പക്വത എല്ലാം ഒരേ പോലെ കാണാൻ കഴിയുന്ന നിലയിലെത്തിക്കും. എന്നാൽ ആത്മീയമായ അറിവ് നേടിയ വ്യക്തിയുടെ പ്രത്യേകത അവർക്ക് എല്ലാവരോടും സ്നേഹത്തോടെ സൗഹാർദത്തോടെ പെരുമാറാൻ കഴിയുമെന്നതാണ്.  ആ സ്നേഹത്തിൻറെ ഊഷ്മളതയിൽ ദുഃഖത്തിൻറെ ഹിമാവരണം അലിയുമെന്നതു കൊണ്ടാണ് ദുഃഖിതരായവർ അത്തരം ആളുകളുടെ സമീപത്തേയ്ക്ക് പോകുന്നത്. അവിടെ അവർക്ക് ലഭിക്കുന്ന സ്നേഹവും ആശ്വാസവുമാണ്  ആളുകളെ അവരിലേയ്ക്ക് അടുപ്പിക്കുന്നത്. നാം എല്ലാവരും  പുഞ്ചിരിക്കുന്ന മുഖത്തോടെ സ്നേഹത്തിന്റെ ഊഷ്മളതപകരുന്ന നല്ല ഹൃദയത്തിനുടമകളാകുക..  

നന്ദി,  നമസ്കാരം.
 ✍ കൃഷ്ണശ്രീ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഋഷിസൂക്തങ്ങളിലൂടെ - 9 ഋഷിസൂക്തങ്ങളിലൂടെ - 9 Reviewed by HARI on September 26, 2018 Rating: 5

ഋഷിസൂക്തങ്ങളിലൂടെ - 8

September 26, 2018
താഴിട്ട വലിയ പ്രവേശനകവാടങ്ങളുടെയെല്ലാം താക്കോലുകളും ഈശ്വരൻ നിങ്ങളെ തന്നെ ഏൽപ്പിച്ചിരിക്കുന്നു !
- ഡോ. ഋഷിസാഗർ
 

ഗുരുജിയ്ക്ക് പ്രണാമം. ഈ വചനത്തെ മനസ്സിലാക്കാൻ കഴിഞ്ഞാൽ നമുക്ക് ജീവിത വിജയത്തിലേയ്ക്ക് എത്താൻ കഴിയും. നമ്മുടെ ജീവിതത്തിൽ അസാധ്യമെന്ന് നാം കരുതുന്ന പലതും സാധ്യമായവയാണ്. അവയ്ക്കുളള മാർഗ്ഗവും നമ്മുടെ മുന്നിൽ തന്നെ ഉണ്ടാകും.  പക്ഷേ അവയെ ശരിയായി മനസ്സിലാക്കനും ആ വഴി തെരഞ്ഞെടുക്കാനും കഴിയാതെ പോകുന്നതാണ് നമ്മിലെ കുറവ്.  എല്ലാ മനുഷ്യർക്കും ബുദ്ധിയും ഓരോ പ്രത്യേകമായ വാസനകളും ഉണ്ടാകും.  പക്ഷേ അവയെ പരിപോക്ഷിച്ചെടുക്കാനുളള ക്ഷമയോ ശ്രദ്ധയോ ഉണ്ടാകില്ല.  കുട്ടികളുടെ കാര്യം തന്നെ നോക്കൂ.  അവരുടെ ജീവിതത്തിൽ ഒരു  ഉയർന്ന നിലയിലെത്താനുളള അവസരങ്ങൾ അവരുടെ മുന്നിൽ തന്നെയുണ്ട്. എന്നാൽ എന്താണ് തനിക്ക് അഭികാമ്യം,  എന്താണ് തൻറെ താല്പര്യം,  ഏത് വഴിയ്ക്ക് പോയാൽ തനിക്ക് പൂർണ്ണ തൃപ്തിയോടെ ഉയരങ്ങളിൽ എത്താൻ സാധിക്കും എന്ന് അവർ ചിന്തിക്കണം. അവരോട് നമുക്ക് അഭിപ്രായം പറയാം . പക്ഷെ അവരെ അവരാകാൻ അനുവദിക്കുക. അവരുടെ നാവും കൈയ്യും നമ്മളാകാതിരിക്കുക . അവരുടെ ജീവതവഴി അവർ തന്നെ കണ്ടുപിടിച്ചു തുറക്കട്ടെ. ഇതിൽ ഏറ്റവും പ്രധാനം ശ്രദ്ധയാണ്. ഏത് കാര്യത്തിലും ശ്രദ്ധ നമ്മുടെ പ്രവേശന കവാടം വേഗം തുറക്കാൻ സഹായിക്കും. നമ്മുടെ പ്രവർത്തികളുടെ ഫലമാണ് നമ്മളെ പിൻന്തുടരുന്നത്. ശ്രദ്ധയോടെ ഒരു പ്രവൃത്തി ചെയ്താൽ ഫലവും സന്തോഷപ്രദമാകും. അവിടെ വിധിയെ പഴിക്കേണ്ടിവരില്ല . നമ്മൾ ഒരു യാത്ര പോവുകയാണ്. അശ്രദ്ധമായി ഫോണിൽ സംസാരിച്ചു കൊണ്ട് പോകുകയാണ്. ആ സമയം നമ്മുടെ പേഴ്സ് മോഷണം പോവുകയാണ്. അത് നമ്മളെ ദുഃഖിപ്പിച്ചു. കഷ്ടത്തിലാക്കി. ഇവിടെ പേഴ്സ് മോഷണം പോയത് വിധിയല്ല. നമ്മുടെ കർമ്മഫലമാണ്. യാത്രയിൽ വിലപിടിച്ചവ സൂക്ഷിക്കുക എന്ന നമ്മുടെ കർമ്മം നമ്മൾ ചെയ്തില്ല. പകരം അശ്രദ്ധമായി ഫോണിൽ സംസാരിച്ചിരുന്നു. ആ അശ്രദ്ധ എന്ന കർമ്മത്തിൻറെ ഫലമായി ഉണ്ടായ നഷ്ടമാണ് ഇവിടെ ഉണ്ടായത്. സന്തോഷമായി സുരക്ഷിതമായി യാത്ര ചെയ്യുക എന്ന മാർഗ്ഗം നമ്മുടെ മുന്നിൽ ഉണ്ടായിരിക്കേ നമ്മുടെ പ്രവർത്തി തന്നെ അത് ഇല്ലാതാക്കി.  അതിനാൽ ഏത് പ്രവർത്തിയും ശ്രദ്ധയോടെ ചെയ്യുക. നമ്മുടെ മുന്നിൽ വാതിലുകൾ തുറന്നു തന്നെ കിടക്കുന്നു. എന്നാൽ അത് കാണാനുള്ള കഴിവ് അല്ലെങ്കിൽ കണ്ടെത്താനുള്ള ശ്രദ്ധ, അതാണ് വാതിലിലേയ്ക്കുളള താക്കോൽ.  അതും ദൈവം നമ്മെ തന്നെ ഏല്പ്പിച്ചിരിക്കുന്നു. 

               ആത്മീയത എന്നത് പലർക്കും വലിയ താഴിട്ട പ്രവേശന കവാടം തന്നെയെന്നാണ് വിചാരം. നമ്മുടെ ആളുകൾ ആത്മീയതയ്ക്ക് പ്രത്യേക പ്രായപരിധി വച്ചിട്ടുണ്ടെന്ന് തോന്നും ചിലരുടെ സംസാരം കേൾക്കുമ്പോൾ. ആദ്യം ചോദിക്കും അതിനുള്ള പ്രായമായോ ? അതായത് വാർദ്ധക്യത്തിൻറെ അവസാനകാലത്ത് എന്തോ വേണ്ടത് എന്നാണ് അവരുടെ ചിന്ത. അല്ലെങ്കിൽ പിന്നെ അതി കഠിനമായ ദുഃഖം ഉണ്ടാകാം. ഉത്തരവും അവർ തന്നെ ഉറപ്പിച്ചു.  ആത്മീയതയ്ക്ക് പ്രായമില്ല.  അതിന് ഒരു കാരണവുമില്ല. അതിലേയ്ക്ക് നയിക്കപ്പെടുന്നത്. കർമ്മ വാസനകൾ തന്നെയാണ്. പൂർവ്വ ജന്മ വാസനയെന്നോ പൂർവ്വ കർമ്മ വാസനയെന്നോ പറയാം . ആ വാസനയുടെ ഫലമായി ആത്‌മീയതയുടെ വാതിൽ നാം തന്നെ തുറക്കുന്നു.  ലൗകീക ജീവിതമോ ആത്മീയ ജീവിതമോ അത് നാം തന്നെ തിരഞ്ഞെടുക്കുകയാണ്. പൂർവ്വ ജന്മ കർമ്മ വാസന,  ഒരു ഉദാഹരണം നോക്കാം.  നമ്മൾ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയാണ്. അതിനുളള ഫോം പൂരിപ്പിക്കുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നോമിനിയുടെ പേര്. എന്തിനാണ് നോമിനി.  നമ്മൾ നമ്മുടെ സമ്പാദ്യം ഒരിടത്ത് നിക്ഷേപിക്കുകയാണ്. അത് പിന്നീട് നമ്മുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്നാണ് നമ്മുടെ ചിന്ത. എന്നാൽ അത് സൂക്ഷിക്കാൻ വാങ്ങുന്ന അധികാരിക്ക് കുറച്ചു കൂടെ സൂക്ഷമതയുണ്ട്. ആ പണം അവർ സൂക്ഷിക്കും. പലിശ സഹിതം തിരിച്ചു തരും നമുക്ക് ആവശ്യമുള്ളപ്പോൾ.  പക്ഷേ മനുഷ്യ ജീവിതത്തിൻറെ നിസ്സാരത ഒരു നിമിഷം അവരുടെ ഓർമ്മയിലുണ്ട്. നമ്മൾ ഏല്പ്പിച്ചത് എക്കാലവും അവർക്ക് സൂക്ഷിക്കാനാവില്ല . അത് തിരിച്ചേല്പിക്കണം. അപ്പോൾ നമ്മൾ ജീവീച്ചിരിപ്പില്ലെങ്കിൽ നമ്മുടെ അവകാശിയെ ഏല്പിയ്ക്കും അവർ. അതിനാണ് നോമിനി വയ്ക്കുന്നത്. അതുപോലെ നമ്മുടെ പ്രവൃത്തിയുടെ കർമ്മത്തിൻറെ ഫലമെല്ലാം നമ്മുടെ അക്കൗണ്ടിൽ ക്രഡിറ്റ് ആകുന്നുണ്ട്. അത് സൂക്ഷിക്കുന്ന ആൾ നമ്മൾക്ക് പലിശ സഹിതം ആവശ്യമാകുന്ന സമയങ്ങളിൽ തന്നു കൊണ്ടിരിക്കും. ഈ ശരീരത്തിൻറെ കാലം കഴിയുമ്പോൾ അടുത്തതിലേയ്ക്ക് ആ ബാലൻസ് നല്കപ്പെടും. ഗുരുജിയുടെ വാക്കുകൾ തന്നെ നോക്കാം. " ഒരു കെട്ടിടം നിർമ്മിക്കുന്നതിന് മുൻപ് എഞ്ചിനീയർ അതിൻറെ പ്ലാൻ തയ്യാറാക്കുന്നതു പോലെ നിങ്ങളുടെ ശരീരം സൃഷ്ടിക്കപ്പെടുന്നതിന് മുൻപ് തന്നെ സൂക്ഷമബോധത്തിൽ അതുണ്ടായിക്കഴിഞ്ഞു. "  നമ്മുടെ ശരീരത്തിൻറെ വളർച്ചയ്ക്ക് അനുസരിച്ച് പാകമാകാത്തതും ജീർണ്ണിച്ചതുമായ വസ്ത്രങ്ങൾ കളഞ്ഞു,  അത് തീർത്തും ഉപേക്ഷിക്കാറാകും മുൻപ് തന്നെ നമ്മൾ അടുത്ത് ഒരു തുണിയെടുക്കും തയ്ക്കാനായി കടയിൽ കൊണ്ട് കൊടുക്കും പിന്നെ  നമുക്ക് പാകാമാകുന്ന അളവെടുത്ത് തയ്പ്പിക്കും . അത് വാങ്ങി കൊണ്ട് വന്ന ശേഷമാണ് പഴയത് കളയുക. അല്ലേ.. അതുപോലെ  നമ്മുടെ കർമ്മങ്ങളുടെ ഫലങ്ങൾ സൂഷ്മരീതിയിൽ ചേർത്ത് വയ്ക്കുന്നു അവയുടെ ഗുണങ്ങൾക്കനുസരിച്ച് ഒരു ഉടുപ്പ് അതായത് ഒരു ശരീരം പാകപ്പെട്ട് കൊണ്ടിരിക്കുന്നു സൂഷ്മതലത്തിൽ സൂഷ്മശരീരമായി. പാകാമാകാത്തതും ജീർണ്ണിച്ചതുമായ വസ്ത്രം ഉപേക്ഷിക്കും മുൻപ് മറ്റൊന്ന് തയ്യാറാക്കിയത് പോലെ ഈ ശരീരം ഇനി പാകമല്ലെന്ന് തോന്നുമ്പോൾ ആത്മാവ് ഇത് ഉപേക്ഷിച്ച് കർമ്മസഞ്ചയങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയ പുതിയ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നു.  നമ്മുടെ ജ്ഞാനത്തിനും ബുദ്ധിക്കും അതീതമായ ഒരു ശക്തി എല്ലാം നിയന്ത്രിക്കുന്നു.  ഒരു തയ്യൽക്കാരൻ നമ്മൾ കൊടുക്കുന്ന തുണിയെ നമ്മുടെ അളവിൽ പുതിയ  വസ്ത്രമാക്കി  തരുന്നതുപോലെ നമ്മുടെ ആർജ്ജിത കർമ്മത്തിനനുസൃതമായൊരു ശരീരം നമുക്കായി നല്കുന്നു.  അപ്പോൾ കർമ്മമെന്ന താക്കോൽ കൊണ്ട് ശരിയായ പ്രവേശന കവാടം തുറക്കാമെങ്കിൽ ജീവിതം സന്തോഷകരമാകും.

നന്ദി,  നമസ്കാരം

✍ കൃഷ്ണശ്രീ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഋഷിസൂക്തങ്ങളിലൂടെ - 8 ഋഷിസൂക്തങ്ങളിലൂടെ - 8 Reviewed by HARI on September 26, 2018 Rating: 5

സുബ്രഹ്മണ്യ ശതനാമാവലി

September 26, 2018
ഓം സ്കന്ദായ നമ:
ഓം ഗുഹായ നമ:
ഓം ഷണ്‍മുഖായ നമ:
ഓം ഫാലനേത്രസുതായ നമ:
ഓം പ്രഭവെ നമ:
ഓം പിംഗളായ നമ:
ഓം കൃത്തികാസുനവെ നമ:
ഓം ശിഖിവാഹായ നമ:
ഓം ദ്വിഷഡ്ഭുജാ നമ:
ഓം ദ്വിഷണ്ണേത്രായ നമ:
ഓം ശക്തിധരായ നമ:
ഓം പശിതാശപ്രഭഞ്ജനായ നമ:
ഓം താരകാസുരസംഹാരിണേ നമ:
ഓം രക്ഷോബലവിമര്‍ദ്ദനായ നമ:
ഓം മത്തായ നമ:
ഓം പ്രമത്തായ നമ:
ഓം ഉന്മത്തായ നമ:
ഓം സുരസംഘസുരക്ഷിത്രേ നമ:
ഓം ദേവസേനാപതയെ നമ:
ഓം പ്രാജ്ഞായ നമ:
ഓം കൃപാളവെ നമ:
ഓം ഭക്തവത്സലായ നമ:
ഓം ഉമാസുതായ നമ:
ഓം ശക്തിധരായ നമ:
ഓം കുമാരായ നമ:
ഓം ക്രൌഞ്ചദാരണായ നമ:
ഓം സേനാന്യേ നമ:
ഓം അഗ്നിജന്മനെ നമ:
ഓം വിശാഖായ നമ:
ഓം ശങ്കരാത്മജായ നമ:
ഓം ശിവസ്വാമിനെ നമ:
ഓം ഗണസ്വാമിനെ നമ:
ഓം സര്‍വ്വസ്വാമിനേ നമ:
ഓം സനാതനായ നമ:
ഓം അനന്തസക്തയെ നമ:
ഓം അക്ഷോഭ്യായ നമ:
ഓം പാര്‍വ്വതീപ്രിയനന്ദനായ നമ:
ഓം ഗംഗാസുതായ നമ:
ഓം ശരോത്ഭുതായ നമ:
ഓം പാവകാത്മജായ നമ:
ഓം ആത്മഭുവെ നമ:
ഓം ജൃംഭായ നമ:
ഓം പ്രജൃംഭായ നമ:
ഓം ഉജ്ജൃംഭായ നമ:
ഓം കമലാസനസന്നുതായ നമ:
ഓം ഏകവര്‍ണ്ണായ നമ :
ഓം ദ്വിവര്‍ണ്ണായ നമ :
ഓം ത്രിവര്‍ണ്ണായ നമ :
ഓം ചതുര്‍വ്വര്‍ണ്ണായ നമ :
ഓം പഞ്ചവര്‍ണ്ണായ നമ :
ഓം പരസ്മൈജ്യോതിഷൈ നമ:
ഓം പ്രജാപതയെ നമ:
ഓം അഗ്നിഗര്‍ഭായ നമ:
ഓം ശമീഗര്‍ഭായ നമ:
ഓം വിശ്വരേതസെ നമ:
ഓം സുരാരീഘ്നെനെ നമ:
ഓം ഹിരണ്യവര്‍ണ്ണായ നമ:
ഓം ശുഭകൃതെ നമ:
ഓം വസുമതെ നമ:
ഓം വടുവേഷധൃതെ നമ:
ഓം പുഷ്ണെ നമ:
ഓം ഗഭസ്കയെ നമ:
ഓം ഗഹനായ നമ:
ഓം ചന്ദ്രവര്‍ണ്ണായ നമ:
ഓം കലാധരായ നമ:
ഓം മായാധരായ നമ:
ഓം മഹാമായിനെ നമ:
ഓം കൈവല്യായ നമ:
ഓം സകലാത്മകായ നമ:
ഓം വിശ്വയോനയെ നമ:
ഓം അമേയാത്മനെ നമ:
ഓം തേജോനിധയെ നമ:
ഓം അനാമയായ നമ:
ഓം പരമേഷ്ഠിനെ നമ:
ഓം പരസ്മൈ ബ്രാഹമണൈ നമ:
ഓം വേദഗര്‍ഭായ നമ:
ഓം വിരാഡ്വപുഷേ നമ:
ഓം പുളിന്ദകകന്യാഭര്ത്രെ നമ:
ഓം മഹാസാരസ്വതപ്രദായ നമ:
ഓം ആശ്രിതാഖിലാദാത്രേ നമ:
ഓം ചോരഘ്നായ നമ:
ഓം രോഗനാശനായ നമ:
ഓം അനന്തമൂര്‍ത്തയെ നമ:
ഓം ആനന്ദായ നമ:
ഓം ശിഖണ്ഡീകൃതകേതനായ നമ:
ഓം ഡംഭായ നമ:
ഓം പരമഡംഭായ നമ:
ഓം മഹാഡംഭായ നമ:
ഓം വൃഷാകപയെ നമ:
ഓം കാരണോപാത്തദേഹായ നമ:
ഓം കാരണാതീതവിഗ്രഹായ നമ:
ഓം അഹിരൂപായ നമ:
ഓം അമൃതവപുഷേ നമ:
ഓം പ്രാണായാമപരായണായ നമ:
ഓം വിരുദ്ധഹന്ത്രേ നമ:
ഓം വീരഘ്നായ നമ:
ഓം രക്തശ്യാമായ നമ:
ഓം സുപാംഗളായ നമ:
ഓം ബഹുവര്‍്ണ്ണായ നമ:
ഓം ഗോപതയേ നമ:
ഓം ദക്ഷിണാതൃവരപ്രദായ നമ:
ഓം സര്‍വ്വേശ്വരായ നമ:
ഓം ലോകഗുരവേ നമ:
ഓം അസുരാനീകമര്‍ദ്ദനായ നമ:
ഓം സുബ്രഹ്മണ്യായ നമ:
ഓം ഗുഹാപ്രീതായ നമ:
ഓം ബ്രഹ്മണ്യായ നമ:
ഓം ബ്രാഹ്മണപ്രിയായ നമ:
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
സുബ്രഹ്മണ്യ ശതനാമാവലി സുബ്രഹ്മണ്യ ശതനാമാവലി Reviewed by HARI on September 26, 2018 Rating: 5

വിഷ്ണു സ്തുതി

September 26, 2018
ശുക്ലാംബരധരം വി​​ഷ്ണും​​
​​ശശിവര്‍ണ്ണം ചതുര്‍ഭുജം​​
​​പ്രസന്നവദനം ധ്യായേത്‌​​
​​സര്‍വ്വവിഘ്‌നോപശാന്തയേ​

​​അവികാരായ ശുദ്ധായ​​
​​നിത്യായ പരമാത്മനേ​​
​​സദൈകരൂപരൂപായ​​
​​വിഷ്ണവേ സര്‍വ്വജിഷ്ണവേ​​
​​യസ്യ സ്മരണ മാത്രേണ​​
​​ജന്മസംസാരബന്ധനാത്​​
​​വിമുച്യതേ നമസ്തസ്മൈ​​
​​വിഷ്ണവേ പ്രഭവിഷ്ണവേ​​

​സ ശംഖചക്രം സ കിരീട കുണ്ഡലം
സ പീതവസ്ത്രം സരസീ രൂപോക്ഷണം
സഹാര വക്ഷസ്ഥല ശോഭികൌസ്തുഭം
നമാമി വിഷ്ണും ശിരസാചതുര്‍ഭുജം

യാതൊന്നു കാണ്‍മതതു നാരായണ പ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണ ശ്രുതികള്‍
യാതൊന്നു ചെയ്യ്വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരിനാരായണായ നമ:

നമസ്തേതു മഹാമായേ
ശ്രീപീഠേ സുരപൂജിതെ
ശംഖചക്ര ഗദാഹസ്തേ 
മഹാലക്ഷ്മീ നമോസ്തുതേ



അംബുജാക്ഷായ ദേവായ
നാനാലങ്കാരിണേ നമഃ
രാധികേശായ ദേവായ
തീർത്ഥപാദായ തേ നമഃ

സച്ചിതാനന്ദരൂപായ
പൂർണ്ണാനന്ദായ തേ നമഃ
നീലവർണ്ണ പ്രകാശായ
മന്മഥാംഗായ തേ നമഃ

ദിവ്യഗന്ധാനുലേപായ
സുന്ദരാംഗായ തേ നമഃ
നിത്യായ പത്മനാഭായ
പ്രേമരൂപായ തേ നമഃ

രാധികാ പ്രാണനാഥായ
പീതാംബരധരായ ച
കൌസ്തുഭാനന്ദ ശോഭായ
പൂർണ്ണാനന്ദായ തേനമഃ

ഗോപരാജകുമാരായ
ദേവകീനന്ദനായ ച
നീലവർണ്ണപ്രകാശായ
ദിവ്യരൂപായ തേ നമഃ

അംബുജാക്ഷായ പൂജ്യായ
ആദിനാഥായ തേ നമഃ
നീലനീരദവർണ്ണായ
മംഗളകരായ തേ നമഃ
.
സർവ്വചിത്ത പ്രമോദായ
കസ്തൂരീ തിലകായ ച
വൃന്ദാവനവിഹാരായ
രാധികേശായ തേ നമഃ

ശ്യാമസുന്ദരരൂപായ
ദേവവന്ദ്യായ തേ നമഃ
മംഗളം യദുനാഥായ
സുഖസാരായ തേ നമഃ

നൃത്തകേളീ വിഹാരായ
ഗോപീനാഥായ തേ നമഃ
നമഃ കൃഷ്ണായ ദേവായ
മംഗളാംഗായ തേ നമഃ

ഫണിദർപ്പവിനാശായ
നിരഹംകാരിണേ നമഃ
നമഃ കൃഷ്ണായ ദേവായ
സുഖപൂർണ്ണായ തേ നമഃ.
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
വിഷ്ണു സ്തുതി വിഷ്ണു സ്തുതി Reviewed by HARI on September 26, 2018 Rating: 5

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.