താഴിട്ട വലിയ പ്രവേശനകവാടങ്ങളുടെയെല്ലാം താക്കോലുകളും ഈശ്വരൻ നിങ്ങളെ തന്നെ ഏൽപ്പിച്ചിരിക്കുന്നു !
- ഡോ. ഋഷിസാഗർ
ഗുരുജിയ്ക്ക് പ്രണാമം. ഈ വചനത്തെ മനസ്സിലാക്കാൻ കഴിഞ്ഞാൽ നമുക്ക് ജീവിത വിജയത്തിലേയ്ക്ക് എത്താൻ കഴിയും. നമ്മുടെ ജീവിതത്തിൽ അസാധ്യമെന്ന് നാം കരുതുന്ന പലതും സാധ്യമായവയാണ്. അവയ്ക്കുളള മാർഗ്ഗവും നമ്മുടെ മുന്നിൽ തന്നെ ഉണ്ടാകും. പക്ഷേ അവയെ ശരിയായി മനസ്സിലാക്കനും ആ വഴി തെരഞ്ഞെടുക്കാനും കഴിയാതെ പോകുന്നതാണ് നമ്മിലെ കുറവ്. എല്ലാ മനുഷ്യർക്കും ബുദ്ധിയും ഓരോ പ്രത്യേകമായ വാസനകളും ഉണ്ടാകും. പക്ഷേ അവയെ പരിപോക്ഷിച്ചെടുക്കാനുളള ക്ഷമയോ ശ്രദ്ധയോ ഉണ്ടാകില്ല. കുട്ടികളുടെ കാര്യം തന്നെ നോക്കൂ. അവരുടെ ജീവിതത്തിൽ ഒരു ഉയർന്ന നിലയിലെത്താനുളള അവസരങ്ങൾ അവരുടെ മുന്നിൽ തന്നെയുണ്ട്. എന്നാൽ എന്താണ് തനിക്ക് അഭികാമ്യം, എന്താണ് തൻറെ താല്പര്യം, ഏത് വഴിയ്ക്ക് പോയാൽ തനിക്ക് പൂർണ്ണ തൃപ്തിയോടെ ഉയരങ്ങളിൽ എത്താൻ സാധിക്കും എന്ന് അവർ ചിന്തിക്കണം. അവരോട് നമുക്ക് അഭിപ്രായം പറയാം . പക്ഷെ അവരെ അവരാകാൻ അനുവദിക്കുക. അവരുടെ നാവും കൈയ്യും നമ്മളാകാതിരിക്കുക . അവരുടെ ജീവതവഴി അവർ തന്നെ കണ്ടുപിടിച്ചു തുറക്കട്ടെ. ഇതിൽ ഏറ്റവും പ്രധാനം ശ്രദ്ധയാണ്. ഏത് കാര്യത്തിലും ശ്രദ്ധ നമ്മുടെ പ്രവേശന കവാടം വേഗം തുറക്കാൻ സഹായിക്കും. നമ്മുടെ പ്രവർത്തികളുടെ ഫലമാണ് നമ്മളെ പിൻന്തുടരുന്നത്. ശ്രദ്ധയോടെ ഒരു പ്രവൃത്തി ചെയ്താൽ ഫലവും സന്തോഷപ്രദമാകും. അവിടെ വിധിയെ പഴിക്കേണ്ടിവരില്ല . നമ്മൾ ഒരു യാത്ര പോവുകയാണ്. അശ്രദ്ധമായി ഫോണിൽ സംസാരിച്ചു കൊണ്ട് പോകുകയാണ്. ആ സമയം നമ്മുടെ പേഴ്സ് മോഷണം പോവുകയാണ്. അത് നമ്മളെ ദുഃഖിപ്പിച്ചു. കഷ്ടത്തിലാക്കി. ഇവിടെ പേഴ്സ് മോഷണം പോയത് വിധിയല്ല. നമ്മുടെ കർമ്മഫലമാണ്. യാത്രയിൽ വിലപിടിച്ചവ സൂക്ഷിക്കുക എന്ന നമ്മുടെ കർമ്മം നമ്മൾ ചെയ്തില്ല. പകരം അശ്രദ്ധമായി ഫോണിൽ സംസാരിച്ചിരുന്നു. ആ അശ്രദ്ധ എന്ന കർമ്മത്തിൻറെ ഫലമായി ഉണ്ടായ നഷ്ടമാണ് ഇവിടെ ഉണ്ടായത്. സന്തോഷമായി സുരക്ഷിതമായി യാത്ര ചെയ്യുക എന്ന മാർഗ്ഗം നമ്മുടെ മുന്നിൽ ഉണ്ടായിരിക്കേ നമ്മുടെ പ്രവർത്തി തന്നെ അത് ഇല്ലാതാക്കി. അതിനാൽ ഏത് പ്രവർത്തിയും ശ്രദ്ധയോടെ ചെയ്യുക. നമ്മുടെ മുന്നിൽ വാതിലുകൾ തുറന്നു തന്നെ കിടക്കുന്നു. എന്നാൽ അത് കാണാനുള്ള കഴിവ് അല്ലെങ്കിൽ കണ്ടെത്താനുള്ള ശ്രദ്ധ, അതാണ് വാതിലിലേയ്ക്കുളള താക്കോൽ. അതും ദൈവം നമ്മെ തന്നെ ഏല്പ്പിച്ചിരിക്കുന്നു.
ആത്മീയത എന്നത് പലർക്കും വലിയ താഴിട്ട പ്രവേശന കവാടം തന്നെയെന്നാണ് വിചാരം. നമ്മുടെ ആളുകൾ ആത്മീയതയ്ക്ക് പ്രത്യേക പ്രായപരിധി വച്ചിട്ടുണ്ടെന്ന് തോന്നും ചിലരുടെ സംസാരം കേൾക്കുമ്പോൾ. ആദ്യം ചോദിക്കും അതിനുള്ള പ്രായമായോ ? അതായത് വാർദ്ധക്യത്തിൻറെ അവസാനകാലത്ത് എന്തോ വേണ്ടത് എന്നാണ് അവരുടെ ചിന്ത. അല്ലെങ്കിൽ പിന്നെ അതി കഠിനമായ ദുഃഖം ഉണ്ടാകാം. ഉത്തരവും അവർ തന്നെ ഉറപ്പിച്ചു. ആത്മീയതയ്ക്ക് പ്രായമില്ല. അതിന് ഒരു കാരണവുമില്ല. അതിലേയ്ക്ക് നയിക്കപ്പെടുന്നത്. കർമ്മ വാസനകൾ തന്നെയാണ്. പൂർവ്വ ജന്മ വാസനയെന്നോ പൂർവ്വ കർമ്മ വാസനയെന്നോ പറയാം . ആ വാസനയുടെ ഫലമായി ആത്‌മീയതയുടെ വാതിൽ നാം തന്നെ തുറക്കുന്നു. ലൗകീക ജീവിതമോ ആത്മീയ ജീവിതമോ അത് നാം തന്നെ തിരഞ്ഞെടുക്കുകയാണ്. പൂർവ്വ ജന്മ കർമ്മ വാസന, ഒരു ഉദാഹരണം നോക്കാം. നമ്മൾ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയാണ്. അതിനുളള ഫോം പൂരിപ്പിക്കുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നോമിനിയുടെ പേര്. എന്തിനാണ് നോമിനി. നമ്മൾ നമ്മുടെ സമ്പാദ്യം ഒരിടത്ത് നിക്ഷേപിക്കുകയാണ്. അത് പിന്നീട് നമ്മുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്നാണ് നമ്മുടെ ചിന്ത. എന്നാൽ അത് സൂക്ഷിക്കാൻ വാങ്ങുന്ന അധികാരിക്ക് കുറച്ചു കൂടെ സൂക്ഷമതയുണ്ട്. ആ പണം അവർ സൂക്ഷിക്കും. പലിശ സഹിതം തിരിച്ചു തരും നമുക്ക് ആവശ്യമുള്ളപ്പോൾ. പക്ഷേ മനുഷ്യ ജീവിതത്തിൻറെ നിസ്സാരത ഒരു നിമിഷം അവരുടെ ഓർമ്മയിലുണ്ട്. നമ്മൾ ഏല്പ്പിച്ചത് എക്കാലവും അവർക്ക് സൂക്ഷിക്കാനാവില്ല . അത് തിരിച്ചേല്പിക്കണം. അപ്പോൾ നമ്മൾ ജീവീച്ചിരിപ്പില്ലെങ്കിൽ നമ്മുടെ അവകാശിയെ ഏല്പിയ്ക്കും അവർ. അതിനാണ് നോമിനി വയ്ക്കുന്നത്. അതുപോലെ നമ്മുടെ പ്രവൃത്തിയുടെ കർമ്മത്തിൻറെ ഫലമെല്ലാം നമ്മുടെ അക്കൗണ്ടിൽ ക്രഡിറ്റ് ആകുന്നുണ്ട്. അത് സൂക്ഷിക്കുന്ന ആൾ നമ്മൾക്ക് പലിശ സഹിതം ആവശ്യമാകുന്ന സമയങ്ങളിൽ തന്നു കൊണ്ടിരിക്കും. ഈ ശരീരത്തിൻറെ കാലം കഴിയുമ്പോൾ അടുത്തതിലേയ്ക്ക് ആ ബാലൻസ് നല്കപ്പെടും. ഗുരുജിയുടെ വാക്കുകൾ തന്നെ നോക്കാം. " ഒരു കെട്ടിടം നിർമ്മിക്കുന്നതിന് മുൻപ് എഞ്ചിനീയർ അതിൻറെ പ്ലാൻ തയ്യാറാക്കുന്നതു പോലെ നിങ്ങളുടെ ശരീരം സൃഷ്ടിക്കപ്പെടുന്നതിന് മുൻപ് തന്നെ സൂക്ഷമബോധത്തിൽ അതുണ്ടായിക്കഴിഞ്ഞു. " നമ്മുടെ ശരീരത്തിൻറെ വളർച്ചയ്ക്ക് അനുസരിച്ച് പാകമാകാത്തതും ജീർണ്ണിച്ചതുമായ വസ്ത്രങ്ങൾ കളഞ്ഞു, അത് തീർത്തും ഉപേക്ഷിക്കാറാകും മുൻപ് തന്നെ നമ്മൾ അടുത്ത് ഒരു തുണിയെടുക്കും തയ്ക്കാനായി കടയിൽ കൊണ്ട് കൊടുക്കും പിന്നെ നമുക്ക് പാകാമാകുന്ന അളവെടുത്ത് തയ്പ്പിക്കും . അത് വാങ്ങി കൊണ്ട് വന്ന ശേഷമാണ് പഴയത് കളയുക. അല്ലേ.. അതുപോലെ നമ്മുടെ കർമ്മങ്ങളുടെ ഫലങ്ങൾ സൂഷ്മരീതിയിൽ ചേർത്ത് വയ്ക്കുന്നു അവയുടെ ഗുണങ്ങൾക്കനുസരിച്ച് ഒരു ഉടുപ്പ് അതായത് ഒരു ശരീരം പാകപ്പെട്ട് കൊണ്ടിരിക്കുന്നു സൂഷ്മതലത്തിൽ സൂഷ്മശരീരമായി. പാകാമാകാത്തതും ജീർണ്ണിച്ചതുമായ വസ്ത്രം ഉപേക്ഷിക്കും മുൻപ് മറ്റൊന്ന് തയ്യാറാക്കിയത് പോലെ ഈ ശരീരം ഇനി പാകമല്ലെന്ന് തോന്നുമ്പോൾ ആത്മാവ് ഇത് ഉപേക്ഷിച്ച് കർമ്മസഞ്ചയങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയ പുതിയ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നു. നമ്മുടെ ജ്ഞാനത്തിനും ബുദ്ധിക്കും അതീതമായ ഒരു ശക്തി എല്ലാം നിയന്ത്രിക്കുന്നു. ഒരു തയ്യൽക്കാരൻ നമ്മൾ കൊടുക്കുന്ന തുണിയെ നമ്മുടെ അളവിൽ പുതിയ വസ്ത്രമാക്കി തരുന്നതുപോലെ നമ്മുടെ ആർജ്ജിത കർമ്മത്തിനനുസൃതമായൊരു ശരീരം നമുക്കായി നല്കുന്നു. അപ്പോൾ കർമ്മമെന്ന താക്കോൽ കൊണ്ട് ശരിയായ പ്രവേശന കവാടം തുറക്കാമെങ്കിൽ ജീവിതം സന്തോഷകരമാകും.
നന്ദി, നമസ്കാരം
✍ കൃഷ്ണശ്രീ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o

ഋഷിസൂക്തങ്ങളിലൂടെ - 8
Reviewed by HARI
on
September 26, 2018
Rating:
No comments: