ഋഷിസൂക്തങ്ങളിലൂടെ - 9

ദുഃഖത്തിൻറെ ഹിമാവരണം നിങ്ങളുടെ സ്നേഹകിരണങ്ങളുടെ ഊഷ്മളതയിൽ അലിഞ്ഞലിഞ്ഞില്ലാതാകട്ടെ.
ഡോ. ഋഷിസാഗർ



ഗുരുജിയ്ക്ക് പ്രണാമം. ദുഃഖം,  ജീവിതത്തിൽ ഈ രണ്ട്  അക്ഷരത്തിൻറെ അർത്ഥം അറിയാത്തവരാരും ഉണ്ടാകില്ല. എന്നാൽ അതിൻറെ തോതിന് വ്യത്യസ്തയുണ്ടാകും എന്ന് മാത്രം.  ഒരു ദുഃഖവും അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്നും പോകാൻ സാധിക്കില്ല. യാതൊരു കാര്യത്തിനും ഒരു മറുവശം ഉണ്ടാകും.  അതുപോലെയാണ് ജീവിതത്തിലെ സുഖദുഃഖങ്ങൾ. ഉയരം കൂടും തോറും വീഴ്ചയുടെ ആഘാതം കൂടും എന്ന് പറയുമ്പോലെ കൂടുതൽ സുഖം അനുഭവിക്കുന്നവരുടെ ദുഃഖങ്ങളും അതുപോലെ വലുതാകും. എന്നാൽ അങ്ങനെ ഒരു വ്യത്യസമുണ്ടോ എന്ന് പരിശോധിക്കുകയാണെങ്കിൽ. സുഖമായാലും ദുഃഖമായാലും അത് നമ്മളെ ബാധിക്കുന്നത് നമ്മുടെ മാനസികാവസ്ഥ പോലെയാണ്. മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നവർക്ക് അനുഭവങ്ങളുടെ കാഠിന്യം കുറയും. ദുഃഖത്തെ കുറിച്ച് പറയാത്തവരുണ്ടാകില്ല. പലപ്പോഴും മോഹങ്ങളാകും ദുഃഖങ്ങളുടെ കാരണം. മോഹങ്ങളില്ലാത്ത ജീവിതമോ അതും ഉണ്ടാകില്ല.  മോഹങ്ങളും പ്രതീക്ഷകളുമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.  മോഹങ്ങൾക്കും പ്രതീക്ഷകൾക്കുമൊപ്പം അത് എത്രത്തോളം പ്രാബല്യമാകും എന്നൊരു കണക്കുകൂട്ടൽ കൂടെ നടത്തിയാൽ  ദുഃഖത്തിൻറെ കാഠിന്യം കുറയും. ദുഃഖങ്ങൾ പലവിധമാണ്. അവയിൽ ഏറിയപ്പങ്കും പരിഹരിക്കാൻ കഴിയാവുന്നവ തന്നെ.  എന്നാൽ ഏറ്റവും വേദനിപ്പിക്കുന്നത് വേർപാടിൻറെ വേദന തന്നെയാണ്.  അതും വളരെയധികം സ്നേഹിച്ചവർ തമ്മിൽ ഒന്നായി ജീവിച്ചവർക്കിടയിലെ വേർപാട് വേദന തന്നെയാണ്.  വേർപാടിലും പിണങ്ങി പിരിയുന്നവരുടെ വേദനയെ വൈരാഗ്യത്തിലൂടെ മറികടക്കാൻ കഴിയും പലർക്കും.  എന്നാൽ ഇനി ഇല്ല എന്നുള്ള ആ വേർപാട്  സഹിക്കാൻ അതികഠിനം തന്നെ.  അവിടെയും ദുഃഖം അധികരിക്കുക ആശ്രയത്തിനനുസരിച്ച് ആകും . ജനിക്കുന്നതിന് മരണം നിശ്ചിതമാണ്. എന്നാലും അത് ജീവിച്ചിരുന്നവർക്ക് ദുഃഖതന്നെ. ചെറിയ കുട്ടികൾക്ക് മാതാവോ പിതാവോ വേർപ്പെട്ടാൽ ഉണ്ടാകുന്ന അത്രയധികം ദുഃഖം മുതിർന്ന് വിവാഹിതരായ മക്കൾക്ക് ഉണ്ടാകില്ല. അപ്പോൾ ഒരാളുടെ വേർപാട് നമ്മെ വേദനിപ്പിക്കുന്നത് തുടർന്നുള്ള നമ്മുടെ ജീവിതത്തിൽ ആ വ്യക്തിക്കുളള സ്ഥാനമനുസരിച്ച് വ്യത്യസ്തമാകും. ദമ്പതികളിൽ ഒരാളുടെ വേർപാടിലും അതുപോലെ തന്നെ കുട്ടികൾ കുഞ്ഞുങ്ങളാമെങ്കിൽ ദുഃഖം ഉണ്ടെങ്കിലും ആ ദുഃഖത്തെ അകറ്റാൻ കർത്തവ്യബോധത്തിനും ഉത്തരവാദിത്വങ്ങൾക്കും കഴിയും.  മക്കളെ വളർത്തണമെന്ന ചിന്ത അവർക്ക് താങ്ങാകണം എന്ന ചിന്ത നമുക്ക് അവരുണ്ട് എന്ന ചിന്ത ദുഃഖത്തിൻറെ ശക്തി കുറയ്ക്കും ക്രമേണ. നമ്മൾ മറ്റൊരു വിഷയത്തിൽ ആശ്രയിക്കും ദുഃഖത്തെ മറികടക്കാൻ.  എന്നാൽ വൃദ്ധദമ്പതികളിൽ ഒരാളുടെ വേർപാട് മറ്റേ ആളെ വല്ലാതെ ഉലയ്ക്കും.  ഏറ്റവും തീവ്രമായ ദുഃഖം അപ്പോഴാണ് ഉണ്ടാകുക.  കാരണം പലതാണ്. ഒന്ന് കൂടുതൽ കാലത്തെ ഒരുമിച്ചുളള ജീവിതം അവരെ കൂടുതൽ സ്നേഹത്തിലും അടുപ്പത്തിലുമാക്കും. ദിനചര്യകളിൽ തന്നെ വളരെയധികം ഭാഗമായിരിക്കും ഒരാൾ മറ്റേയാൾക്ക്. അവർക്ക് ആശ്രയിക്കാനോ മറ്റൊരു കർത്തവ്യം ഏറ്റെടുക്കാനോ ഉണ്ടാകില്ല. മക്കളെല്ലാം അവരവരുടെ കുടുംബവുമായി കഴിയുന്നുണ്ടാകും. ഇവിടെ ഏകാന്തതയും മാനസികമായും ശാരീരികമായുമുളള ഒറ്റപ്പെടൽ അവരെ തളർത്തും. ആ തളർച്ച പലപ്പോഴും അസുഖമായി മാറാം. അതുപോലെ മറ്റുള്ളവരുടെ പരിചരണവും ശ്രദ്ധയും കിട്ടാനായി മനസ്സ് സ്വയം ഒരു രോഗിയായി മാറാം..  ഏകാന്തതയും ഒറ്റപ്പെടലും ഏത് പ്രായക്കാരെയും ഈ അവസ്ഥയിലെത്തിക്കാം.. ഏത് ദുഃഖത്തിൻറെയും മുറിവുണങ്ങാൻ ഒരു മരുന്നുണ്ട്. സ്നേഹമെന്ന ലേപനം.  ഏത് ദുഃഖവും സ്നേഹത്തിലലിഞ്ഞ് ഇല്ലാതാകും.  നമുക്ക് കുടുംബവും തിരക്കുകളും ഉണ്ടായിക്കോട്ടേ... എത്ര തിരക്കിലും നമ്മുടെ രക്ഷിതാക്കളുടെ ഏകാന്തതയിൽ ആശ്വാസമാകാൻ കുറച്ചു സമയം ചിലവഴിക്കുക.   അവരെ സ്നേഹിക്കാനും അവർക്ക് തുണയായും നമ്മളുണ്ട് എന്ന് അവർക്ക് തോന്നുന്ന വിധത്തിൽ ആ സ്നേഹം പ്രകടിപ്പിക്കുക. പ്രകടിപ്പിക്കാത്ത സ്നേഹവും കരുതലും പ്രയോജനപ്പെടില്ല ആർക്കും.  നമ്മുടെ മക്കളെ അവരുടെ മുത്തശ്ശിയോടോ മുത്തശ്ശനോടൊക്കെ സ്നേഹത്തോടെ പെരുമാറാൻ പഠിപ്പിക്കുക. അവരുടെ ഏകാന്തതകളിൽ അവർക്ക് സന്തോഷം നല്കുന്ന കാര്യങ്ങൾ ചെയ്യാനായി പ്രോത്സാഹിപ്പിക്കുക. രക്ഷിതാക്കൾക്ക് മാത്രമല്ല , ഒറ്റപ്പെട്ടു പോയ  സുഹൃത്തുക്കളോട് സഹോദരങ്ങളോട് മറ്റു ബന്ധുക്കളോട് എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക.  സ്നേഹപ്രകടനത്തിൻറെ പേരിൽ അവരുടെ ദുഃഖകാരണത്തെ കുറിച്ച് ഓർമ്മിപ്പിച്ച് കൂടുതൽ ദുഃഖിപ്പിക്കാതിരിക്കുക. അങ്ങനെയുളള സ്നേഹവും സഹതാപവും പ്രകടിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ഗുരുജി പറഞ്ഞ ഈ ചെറിയ വചനം നമ്മുടെ ജീവിതത്തിൽ വളരെ വലിയ സ്ഥാനമുളളതാണ്. എത്ര കഠിന ദുഃഖത്തിൻറയും ഹിമാവരണം സ്നേഹത്തിന്റെ ഊഷ്മളതയിൽ അലിഞ്ഞുത്തീരും. 

             ദുഃഖം പലരെയും ആത്മീയ പാതയിലേയ്ക്ക് തിരിച്ചു വിടും എന്നത് സത്യമായ കാര്യമാണ്. ഒന്നിനെ മറക്കാൻ മറ്റൊന്നിനെ ആശ്രയിക്കുന്ന മനസ്സിൻറെ ഒരു കളി. എന്നാൽ ആ വഴിത്തിരിവ് ചിലരെയെങ്കിലും ആത്മീയ  ജ്ഞാനത്തിലേയ്ക്ക് എത്തിക്കാം..ആത്മീയമായ അറിവു നേടിയാലുളള പ്രത്യേകതയെന്തെന്നാൽ അവിടെ ദുഃഖങ്ങൾക്കുമില്ല പ്രത്യേകത സുഖങ്ങൾക്കുമില്ല. മനസ്സിൻറെ പക്വത എല്ലാം ഒരേ പോലെ കാണാൻ കഴിയുന്ന നിലയിലെത്തിക്കും. എന്നാൽ ആത്മീയമായ അറിവ് നേടിയ വ്യക്തിയുടെ പ്രത്യേകത അവർക്ക് എല്ലാവരോടും സ്നേഹത്തോടെ സൗഹാർദത്തോടെ പെരുമാറാൻ കഴിയുമെന്നതാണ്.  ആ സ്നേഹത്തിൻറെ ഊഷ്മളതയിൽ ദുഃഖത്തിൻറെ ഹിമാവരണം അലിയുമെന്നതു കൊണ്ടാണ് ദുഃഖിതരായവർ അത്തരം ആളുകളുടെ സമീപത്തേയ്ക്ക് പോകുന്നത്. അവിടെ അവർക്ക് ലഭിക്കുന്ന സ്നേഹവും ആശ്വാസവുമാണ്  ആളുകളെ അവരിലേയ്ക്ക് അടുപ്പിക്കുന്നത്. നാം എല്ലാവരും  പുഞ്ചിരിക്കുന്ന മുഖത്തോടെ സ്നേഹത്തിന്റെ ഊഷ്മളതപകരുന്ന നല്ല ഹൃദയത്തിനുടമകളാകുക..  

നന്ദി,  നമസ്കാരം.
 ✍ കൃഷ്ണശ്രീ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഋഷിസൂക്തങ്ങളിലൂടെ - 9 ഋഷിസൂക്തങ്ങളിലൂടെ - 9 Reviewed by HARI on September 26, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.