ഋഷിസൂക്തങ്ങളിലൂടെ - 10

നിങ്ങൾ സ്നേഹിക്കുന്നത് നിങ്ങളെ സ്നേഹിക്കുവാനോ, അതോ നിങ്ങൾക്ക് സ്നേഹിക്കുവാനോ?
---ഡോ. ഋഷിസാഗർ


 ഗുരുജിയ്ക്കാ പ്രണാമം. ഇവിടെ പറഞ്ഞിരിക്കുന്ന ഈ വചനത്തിന്   പെട്ടെന്ന് ഒരു ഉത്തരം പറയുകയാണെങ്കിൽ എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും എന്നാവും നമ്മളെല്ലാവരും പറയുക.  എന്നാൽ നമ്മൾ ഒരാളെ സ്നേഹിക്കുന്നതോ നമ്മളെ ഒരാൾ സ്നേഹിക്കെണമെന്ന് വാശി പിടിക്കുന്നതോ എല്ലാം ഒരേ ഒരു കാര്യം കൊണ്ടാണ് . എന്താണെന്നാൽ നമ്മൾ നമ്മളെ അത്രയധികം സ്നേഹിക്കുന്നതു കൊണ്ട്.  നമ്മൾ നമ്മളെ സ്നേഹിക്കുന്ന അതേ അളവിൽ മറ്റൊരാളെ സ്നേഹിക്കാത്തതു കൊണ്ട്.  കേൾക്കുമ്പോൾ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടാവില്ല. കുഞ്ഞുങ്ങളായിരിക്കുമ്പോൾ നമ്മൾ രക്ഷിതാക്കളെ  അളവറ്റ് സ്നേഹിക്കുന്നു.  എന്തുകൊണ്ട് നമുക്ക് അവരെ വേണം. നമുക്ക് ലാളനയും വാത്സല്യവും വേണം. മറ്റ് ആവശ്യങ്ങൾ നടക്കണം. അതേ സമയം കൗമാരത്തിലെത്തുമ്പോൾ കുട്ടികൾ പറയുന്ന ഒരു വാക്കുണ്ട്. അച്ഛനും അമ്മയ്ക്കും എന്നോട് പഴയ സ്നേഹമില്ല. എന്നെ മനസ്സിലാക്കുന്നില്ല. ഇവിടെ അച്ഛൻറെയും അമ്മയുടെയും സ്നേഹം കുറഞ്ഞിട്ടില്ല.  വാത്സല്യത്തേക്കാൾ പ്രണയമാണ് അപ്പോൾ നമ്മുടെ ആവശ്യം. അതിനാൽ രക്ഷിതാക്കളോട് അകലം കാണിച്ച് പ്രണയിതാവിനോട് അടുപ്പം കാണിക്കുന്നു. കുറെ നാൾ കഴിയുമ്പോൾ നമുക്ക് പ്രണയം മാത്രം പോരാ... ആളെ സ്വന്തമാക്കണം . അപ്പോൾ വിവാഹത്തെ കുറിച്ച് ആയി ചിന്ത. വിവാഹം രക്ഷിതാക്കളുടെ ഭാരമൊഴിവാക്കനല്ല . നമ്മൾ ഓരോർത്തർക്കും വേണ്ടിയാണ്. എനിക്ക് എന്ന്, എൻറേത് എന്ന് പറയാൻ ഒരു പെണ്ണ് വേണം ഒരു പുരുഷൻ വേണം . അപ്പോൾ അവിടെയും ഞാൻ എന്നെയാണ് അധികമായി സ്നേഹിക്കുന്നത്. എനിക്ക് സ്നേഹിക്കുകയും വേണം എന്നെ സ്നേഹിക്കുകയും വേണം ഇതാണ് വ്യവസ്ഥ.  അടുത്ത് ഒരു കുഞ്ഞു വേണം. എനിക്ക് അമ്മയാകണം അച്ഛനാകണം. അത് എൻറെ സന്തോഷമാണ്.  എൻറെ പാരാമ്പര്യം നിലനിർത്താൻ , എന്നെ അമ്മേയെന്നും അച്ഛായെന്നും വിളിക്കാൻ,  വയസ്സാകുമ്പോൾ എന്നെ നോക്കാൻ, മരിക്കുമ്പോൾ എനിക്ക് കർമ്മം ചെയ്യാൻ എനിക്ക് ഒരു കുഞ്ഞു വേണം. അപ്പോൾ നോക്കൂ ഇവിടെയും ഞാൻ തന്നെ മുന്നിൽ ഉണ്ട്. പിന്നെയുളളത് ത്യാഗങ്ങളുടെ കണക്കുകളാണ്. കുടുംബത്തിനായി കഷ്ടപ്പെട്ടതിൻറെ കണക്ക്. എന്തിന് കഷ്ടപ്പെട്ടൂ. ആർക്ക് വേണ്ടി കഷ്ടപ്പെട്ടു. എനിക്ക് വേണ്ടി ഞാൻ കഷ്ടപ്പെട്ടു എന്നതാണ് ശരി.  എനിക്ക് ഭാര്യയുടെ സ്നേഹം വേണം. എനിക്ക് സ്വന്തം എന്ന് പറയാൻ ഭാര്യ വേണം. എനിക്ക് സ്നേഹിക്കാൻ മക്കൾ വേണം എന്നെ സ്നേഹിക്കാനും മക്കൾ വേണം എൻറെ ജീവിതം സന്തോഷമാക്കാൻ കുടുംബം വേണം. എനിക്ക് സന്തോഷിക്കാൻ എനിക്ക് സന്തോഷം നല്കാൻ ഇവരൊക്കെ വേണം അതിനാൽ ഞാൻ കഷ്ടപ്പെട്ടു. അതുപോലെ ഓരോർത്തരും തിരിച്ചും. ഇതിൽ ആരാണ് ത്യാഗം ചെയ്തത്. ആരാണ് കഷ്ടപ്പെട്ടത്. നമുക്ക് സന്തോഷമില്ലെങ്കിൽ നമ്മൾ അവർക്ക് വേണ്ടി കഷ്ടപ്പെടുമോ? എങ്കിൽ ഇവിടെ ഒരു വിവാഹ ബന്ധവും വേർപ്പെടില്ലായിരുന്നു. ആരും ആരെയും ഉപേക്ഷിക്കില്ലായിരുന്നു. നമ്മൾക്ക് സന്തോഷം നല്കാത്തവരെ നാം ഉപേക്ഷിക്കുമ്പോൾ നമ്മൾ നമ്മളെയല്ലേ കൂടുതൽ സ്നേഹിക്കുന്നത്.

നിങ്ങൾ നിങ്ങളെ സ്നേഹിക്കൂ അധികമായി തന്നെ.  നിങ്ങൾ നിങ്ങളെ തന്നെ കാണൂ സകല ചരാചരങ്ങളിലും. അങ്ങനെ സകലചരാചരങ്ങളിലുമിരിക്കുന്ന നിങ്ങളെ നിങ്ങൾ അധികമായി സ്നേഹിക്കൂ. സന്തോഷിപ്പിക്കൂ.  നിങ്ങൾക്ക് സന്തോഷമുണ്ടാകട്ടെ സമാധാനമുണ്ടാകട്ടെ. ആത്മീയ തലത്തിൽ നിങ്ങൾ വളരെ ഉയർന്നവരാകും. ലോകാസമസ്തോ സുഖിനോ ഭവന്തു.
 


✍  കൃഷ്ണശ്രീ
ഋഷിസൂക്തങ്ങളിലൂടെ - 10 ഋഷിസൂക്തങ്ങളിലൂടെ - 10 Reviewed by HARI on September 26, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.