ഋഷിസൂക്തങ്ങളിലൂടെ - 11

നിങ്ങൾ മഴവെളളമായി ഇറ്റിറ്റു വീണു കൊണ്ടേയിരിക്കുക. ഒരിക്കൽ ലക്ഷ്യത്തിൻറെ പാറ കുഴിയുക തന്നെ ചെയ്യും.
   ഡോ. ഋഷിസാഗർ


ഗുരുജിയ്ക്ക് പ്രണാമം. ഗുരുജിയുടെ വചനം ജീവിതത്തിൽ വളരെ ഉപകാരപ്രദമാണ്.  നമുക്കെല്ലാം ജീവിതത്തിൽ ഓരോ ലക്ഷ്യങ്ങളുണ്ട്. അവ നേടാൻ നമ്മൾ പരിശ്രമിക്കാറുമുണ്ട്. പലപ്പോഴും പരിശ്രമങ്ങൾ വിഫലമാകാറുണ്ട്. ഇതിലെ ഏറ്റവും വലിയ പ്രശ്നം നമുക്ക് ശാന്തതയില്ല. ശാന്തത എന്നാൽ മനസ്സിൻറെ ശാന്തത. അവിടെ ചിന്തകളുടെ വേലിയേറ്റമാണ്. ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ചാൽ, അത് നേടണമെന്ന് ലക്ഷ്യം വച്ചാൽ പിന്നെ നൂറായിരം ചിന്തകളാണ്. അതിനായി ആദ്യത്തെ പടി ചവിട്ടിയിട്ടുണ്ടാകില്ല എന്നാലും നമ്മുടെ ചിന്ത ലക്ഷ്യം നേടിയതിനു ശേഷം എന്ത് ചെയ്യണം എന്നാകും.  അപ്പോൾ ലക്ഷ്യത്തിലേയ്ക്കുളള പ്രയത്നം തുടങ്ങുന്നതിന് മുൻപ് തന്നെ ഫലപ്രാപ്തിയെ കുറിച്ച് ആയി ചിന്ത. ആ സങ്കല്പം,  ഫലപ്രാപ്തിയെന്ന സങ്കല്പത്തിൽ പല അസ്വസ്ഥ ചിന്തകളും ഉടലെടുക്കാം അപ്പോൾ അതിൻറെ പരിഹാരം ആകും ആദ്യം ചിന്തിക്കുക.  ലക്ഷ്യത്തിലേയ്ക്ക് നടക്കാനുള്ള ആദ്യ കാൽവയ്പ് പോലും വച്ചിട്ടുണ്ടാകില്ല. ഇതാണ് മനസ്സ്. ചിന്തകൾ കെട്ടുവിട്ട പട്ടം പോലെയാണ്. ചിന്തകൾ ഫലത്തെ കുറിച്ച് ആകുമ്പോൾ  നമ്മുടെ വഴി ദുർഘടമാകന്നു. അവിടെ പതുങ്ങിയിരിക്കുന്ന വീഴ്ചകൾ മനസ്സിലാക്കാൻ കഴിയാതെ പോകുന്നു.  അത് യാത്ര ഇടയിൽ നില്ക്കാൻ കാരണമാകാം.  ഒരു ഉദാഹരണം നോക്കാം.  നമുക്ക് മലമുകളിൽ ഒരു ഗുഹാക്ഷേത്രത്തിൽ പോകണം. അതിനായി തിരിക്കുകയാണ്. അവിടെ അധികം ആരും പോയിട്ടില്ല. പോകാൻ കഴിയാറില്ല. വഴിയിൽ വളരെ ദുർഘടമാണ്. അവിടെ എത്തിപ്പെടുന്നവർക്കാകട്ടെ വളരെ ഗുണങ്ങൾ ഉണ്ടാകുന്നുണ്ട്.  താഴ്വാരത്ത്  മലകയറി തുടങ്ങുന്ന എൻറെ ചിന്തകൾ മുഴുവൻ മലമുകളിൽ എത്തിയാൽ കിട്ടാവുന്ന സൗഭാഗ്യത്തെ കുറിച്ചും അത് കാണുമ്പോൾ അതിന് കഴിയാത്തവരുടെ വിഷമവും അസൂയയും എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചുമാണ്. ഇവിടെ ഇത്തരം ചിന്തകൾ എൻറെ ശ്രദ്ധ കുറച്ചു.  വഴിയിലെ ഗർത്തം ഞാൻ കണ്ടില്ല.  അതിൽ വീണു കാലൊടിഞ്ഞു. എങ്ങനെ മലമുകളിൽ എത്തും സ്വപ്നങ്ങളെല്ലാം നേടാനാകാതെ പോയി. അതേ സമയം എൻറെ ലക്ഷ്യം ആ മലമുകളിൽ എത്തുകയാണ്. അതിന് ഞാൻ ശ്രദ്ധയോടെ സൂഷ്മതയോടെ പതുക്കെ യാത്ര തുടരുകയാണ്. മലയുടെ ഉയരം ഞാൻ ഓർമ്മിക്കുന്നില്ല. അതിനെടുക്കുന്ന സമയത്തെ കുറിച്ച് ചിന്തിക്കുന്നില്ല. അവിടെ എത്തിയാലുളള സൗഭാഗ്യത്തെ കുറിച്ച് ചിന്തിക്കുന്നില്ല. എൻറെ ശ്രദ്ധ ഞാൻ വയ്ക്കുന്ന ഓരോ കാലടിയിലുമാണ്. അവിടെ ഞാൻ ശരിയായ പാതയിലാണോ എന്ന് മാത്രം.  തീർച്ചയായും ഞാൻ ലക്ഷ്യത്തിലെത്തിയിരിക്കും. ഇറമ്പത്ത് വീഴുന്ന മഴതുളളികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ഇപ്പോൾ ഉളള കുട്ടികൾക്ക് അത് അപരിചിതമാകും . ഓലവീടിൻറ വാരി ഇറമ്പത്തു നിന്നും മഴതുളളിൾ മുറ്റത്തു വീഴും. അവയ്ക്ക് ഒരു പ്രത്യേകതയുണ്ട്.  ഒരേ അളവിൽ ഒരു നിശ്ചിത സമയത്തിൻറെ ഇടവേളയിൽ സാവകാശം ഭൂമിയിൽ പതിക്കും. അത് കുറേ നേരം തുടരുമ്പോൾ ആ വെള്ളം വീണഭാഗത്ത് ഒരു കുഴിയുണ്ടാകും.  ഗുരുജി പറഞ്ഞതുപോലെ ലക്ഷ്യത്തിലേയ്ക്ക് സാവകാശം മഴത്തുള്ളി പോലെ തുടർച്ചയായി ഇറ്റിറ്റു വീഴൂ  ലക്ഷ്യത്തിൻറെ പാറ നിങ്ങൾ നേടും. ചിലരുടെ കുടുംബ ജീവിതത്തിലും ഈ രീതി വളരെ ഫലപ്രദമാകും  സ്ഥിരമായി കേൾക്കുന്ന ഒരു വാക്യമാണ് ഓ എന്നെ ആർക്കും വേണ്ട.  എന്നോട് ആർക്കും സ്നേഹമില്ല. ഇവിടെ നിങ്ങൾ നിങ്ങളുടെ സ്നേഹവും കരുതലും പരാതി പറയാതെ മറ്റൊന്നും. ചിന്തിക്കാതെ നല്കിക്കൊണ്ടിരിക്കൂ ... തീർച്ചയായും നിങ്ങൾ സ്നേഹിക്കപ്പെടും എല്ലാവർക്കും വേണ്ടപ്പെട്ടതാകും.. ..

        ആത്മീയമായി ചിന്തിച്ചാൽ ഈ വചനം വളരെ പ്രയോജനകരവും അർത്ഥവത്തുമാണ്.  ഉപാസന നടത്തുന്നവർക്ക് ഈ വചനം ഒരു മാർഗ്ഗദർശിയാണ്. നാറാണത്തുഭ്രാന്തൻ ഒരിക്കൽ അഗ്നിഹോത്രിയെ  കാണാൻ പോയി. അദ്ദേഹം അകത്ത് പൂജയിലും തേവാരത്തിലുമാണ്. നാറാണത്ത് പുറത്ത് കാത്തിരുന്നു.  ഓരോ പുജ നടക്കുമ്പോഴും ഒരു കുട്ടി വന്ന് വിവരം പറയും അദ്ദേഹം ഇന്ന പൂജയിലാണ് എന്ന്.  കുട്ടി ഓരൊരിക്കൽ വരുമ്പോഴും നാറാണത്ത് മുറ്റത്ത് കമ്പ് കൊണ്ട് ഒരു കുഴിതോണ്ടും . അങ്ങനെ കുട്ടി എത്ര പുജയെ കുറിച്ച് പറഞ്ഞോ മുറ്റത്ത് അത്രയും കുഴികളായി.  അഗ്നിഹോത്രി പുറത്തു വന്നപ്പോൾ മുറ്റത്ത് അനേകം ചെറിയ കുഴികൾ. ഇത് എന്താ നാറാണത്തേ... എന്ന് അദ്ദേഹം ചോദിച്ചു.  പല കുഴികൾക്ക് പകരം ഒരു കുഴി കുഴിച്ചെങ്കിൽ ഇപ്പോൾ വെളളം കണ്ടേനേ എന്ന് ഉത്തരം നല്കി നാറാണത്ത്. അഗ്നിഹോത്രിക്ക് കാര്യം മനസ്സിലായി.  നാറാണത്ത് തന്നെ ഒന്നു കളിയാക്കിയതാണ്.  ഇവിടെ അർത്ഥമാക്കുന്നതെന്തെന്നാൽ ഉപാസന ചെയ്യുന്നയാൾ ഒരു വഴി തിരഞ്ഞെടുത്തു നിരന്തരം പ്രയത്നിച്ചാൽ അതിൻറെ ഫലം നിശ്ചയമായും വേഗത്തിൽ ലഭിക്കും. ഒരു ലക്ഷ്യത്തിലെത്താൻ അനേകം വഴികളുളളപ്പോൾ ഏതാണ് എളുപ്പ വഴിയെന്ന് തേടി പല വഴികളിലൂടെ കയറിയിറങ്ങാതെ ഒരു വഴി തിരഞ്ഞെടുത്തു അത് വഴി സാവാധാനം യാത്ര ചെയ്യുക. ലക്ഷ്യ സ്ഥാനത്ത് എത്താൻ കഴിയും. ആത്മീയത , ഞാൻ ആര് എന്നതിനുള്ള ഉത്തരം തേടിയുള്ള യാത്ര... അവിടെ മഴതുളളികളെ പോലെ  നിരന്തരം പതിച്ചു കൊണ്ടിരിക്കുക അതൊരു നീരുറവയായി പുഴയായി ആ കടലിലെത്തും....

                നന്ദി,  നമസ്കാരം
✍ കൃഷ്ണശ്രീ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഋഷിസൂക്തങ്ങളിലൂടെ - 11 ഋഷിസൂക്തങ്ങളിലൂടെ - 11 Reviewed by HARI on September 26, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.