പണ്ട് ദേവന്മാരും അസുരന്മാരും തമ്മിലൊരു യുദ്ധമുണ്ടായി. അതില്‍ അസുരന്മാര്‍ക്ക് വലിയ പരാജയം നേരിട്ടു. അവര്‍ മായാവിയായ മയന്‍റെ അടുക്കല്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു. മയന്‍ അവര്‍ക്ക് സ്വര്‍ണ്ണംകൊണ്ടും വെള്ളികൊണ്ടും ഇരുംബുകൊണ്ടും വിമാനസദൃശമായ മൂന്ന് പുരങ്ങള്‍ നിര്‍മ്മിച്ചുകൊടുത്തു. അവയിലിരുന്നു യുദ്ധം ചെയ്താല്‍ അവര്‍ ദേവന്മാര്‍ക്ക് അദൃശ്യരായിരിക്കും. യുദ്ധം വീണ്ടും തുടങ്ങി. ഇപ്രാവശ്യം തോല്‍വി ദേവകള്‍ക്കായിരുന്നു. മഹാവിഷ്ണുവും ശിവനും ബ്രഹ്മാവുംകൂടി ഇനി എന്താണ് വേണ്ടെതെന്നാലോചിച്ചു. ശിവന്‍ തന്നെ യുദ്ധത്തിനിറങ്ങാമെന്നേറ്റു. ശിവന്‍റെ അസ്ത്രജാലങ്ങളേറ്റ് അസുരന്മാര്‍ കുഴങ്ങി. അവര്‍ വീണ്ടും മയനെ സമീപിച്ചു. മയന്‍ മായകൊണ്ട് അവര്‍ക്കൊരു അമൃതതടാകം നിര്‍മ്മിച്ചുകൊടുത്തു. ശിവന്‍റെ അസ്ത്രമേറ്റു മരിക്കുന്നവരെല്ലാം ആ അമൃതതടാകത്തില്‍ മുക്കിയെടുത്തു പുനര്‍ജീവിപ്പിച്ചു. ഇതറിഞ്ഞ് മഹാവിഷ്ണു ഒരു പശുവിന്‍റെയും ബ്രഹ്മാവ് ഒരു പശുകുട്ടിയുടേയും രൂപമെടുത്ത് ആ തടാകത്തിലെ അമൃതെല്ലാം കുടിച്ചു വറ്റിച്ചു. ക്രമേണ അസുരന്മാര്‍ മിക്കവരും ചത്തൊടുങ്ങി.
ശേഷിച്ചവര്‍ വീണ്ടും മയനെ ശരണം പ്രാപിച്ചു. ' ഇനിയെല്ലാം വിധിപോലെ വരട്ടെ ' എന്നുപറഞ്ഞ് മയന്‍ അവരെ കയ്യൊഴിച്ചു. ശിവന്‍ തന്‍റെ മൂന്നാം തൃക്കണ്ണ് തുറന്ന് അസുരന്മാരേയും അവരുടെ മൂന്നു പുരങ്ങളേയും ദഹിപ്പിച്ചു. അന്നുമുതല്‍ക്കാണ് ശിവന് 'ത്രിപുരാരി ' എന്ന പേര്‍ സിദ്ധിച്ചത്
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o

ത്രിപുര ദഹനം
Reviewed by HARI
on
September 26, 2018
Rating:
No comments: