D3

[09/06, 12:41 am] ‪+91 81378 62687‬: *മഹാവിഷ്ണുവിന്റെ നാലുകൈകളുടെ ആധിദൈവികമായ അർത്ഥം*

ആധിദൈവികമായ അർത്ഥത്തിൽ ഈ നാലു കൈകളും അവയിലെ ആയുധങ്ങളുമെന്തെന്ന് നമുക്ക് പരിശോധിച്ച് നോക്കാം. ആധിദൈവികമായ അർത്ഥത്തിൽ വിഷ്ണു സൂര്യനാണെന്ന് മുൻ ലേഖനങ്ങളിൽ പറഞ്ഞിട്ടുണ്ട്.

സുദർശനം: സൂര്യൻ കാരണം ഉണ്ടാകുന്ന കാലചക്രമാണ് സുദർശനചക്രം. സൂര്യനുള്ളതുകൊണ്ടാണ് നമുക്ക് ഋതുക്കളും ഉത്തരദക്ഷിണ അയനങ്ങളുമൊക്കെ ഉണ്ടാകുന്നത്.

ശംഖ്: സൂറൻ തന്നെയാണ് വെള്ളത്തെ ബാഷ്പീകരിച്ചു മേഘമാക്കുന്നതിന് കാരണം. ഇടിയെ നാം മേഘനാദമെന്നാണ് പറയുക. ഈ മേഘനാദമാണ് ശംഖ്.

ഗദ: സൂര്യനും ഗ്രഹങ്ങളും പരസ്പരം ആകർഷിക്കുകയും ഭ്രമണം ചെയ്യുകയും മറ്റും ചെയ്യുന്നത് സൗരയൂഥത്തിനകത്തുള്ള നിയമവ്യവസ്ഥ കൃത്യമായതുകൊണ്ടാണ്. ഈ നിയമവ്യവസ്ഥയാണ് ഗദ.

താമര: സൂര്യനും താമരയും തമ്മിലുള്ള ബന്ധം ഏറെ പ്രശസ്തമാണ്. സൂര്യൻ കാരണമാണ് ഈ ഭൂമിയിൽ എല്ലാവിധത്തിലുമുള്ള ഐശ്വര്യങ്ങളും ഉണ്ടാകുന്നത്. ഈ ഐശ്വര്യങ്ങളുടെ പ്രതീകമാണ് താമര. ഐശ്വര്യങ്ങളുടെ പ്രതീകമായാണല്ലോ താമരയെ പാരമ്പര്യമായി പറഞ്ഞു വരുന്നത്.

സൂര്യന്റെ കിരണങ്ങളെ സംസ്കൃതത്തിൽ ഭുജം അഥവാ ബാഹു എന്നു വിളിക്കുന്നു. "നാലുപാടുമുള്ള ദിശകളെ അതിന്റെ കിരണങ്ങൾ വ്യാപിച്ചിരിക്കുന്നതിനാൽ ചതുർബാഹുവാകുന്നുസൂര്യൻ" എന്നൊരു പ്രസ്താവം തന്നെയുണ്ട് സംസ്കൃതത്തിൽ. അതുവഴി സൂര്യനും ചതുഭുജനാണ്.

*എട്ടു കൈകളുടെ രഹസ്യമെന്ത് ?*

ചിലയിടങ്ങളിൽ വിഷ്ണുവിന് എട്ടു കൈകളുണ്ടെന്ന് വിവരിക്കുന്നതുകാണാം. ഭാഗവതത്തിൽ ഗരുഡനുമേൽ എട്ടുകൈകളോടുകൂടിയിരിക്കുന്ന വിഷ്ണുവിനെക്കുറിച്ചു വർണ്ണനയുണ്ട്.

ശംഖം, ചക്രം, തുടങ്ങിയവയിൽ കീരീടകുണ്ഡലങ്ങളോടുകൂടിയവയും വിഷ്ണുസുഭൂഷിതനായി ഇരിക്കുന്നു എന്നു പറഞ്ഞത് കാണാം. എന്നാൽ മഹാഭാരതത്തിലാകട്ടെ പത്തു കൈകളുള്ള വിഷ്ണുവിനെകുറിച്ചാണ് (അനുശാസപർവ്വം 147) പറഞ്ഞിട്ടുള്ളത്, ഇവിടെ വിഷ്ണുവിന് ദശാബാഹു എന്നാണു പറഞ്ഞിട്ടുള്ളത്. ഇതിനു കാരണം അതീവ രസകരമാണ്. സാധാരണഗതിയിൽ ദിശകളെക്കുറിച്ചു സൂചിപ്പിക്കുമ്പോൾ നാല്, എട്ട്, പത്ത് എന്നിങ്ങനെയാണ് പറഞ്ഞുവരാറുള്ളത്.

നാലു ദിക്കുകൾ: കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് (നാലുകൈകൾ)
എട്ടു ദിക്കുകൾ: കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, ആഗ്നേയം, നൈഋത്യം, വയവ്യം, ഈശാനം (ഇവ ഉപദേശികളാണ്. അങ്ങനെ വിഷ്ണുവിന് എട്ട് കൈകൾ).

പത്തുദിക്കുകൾ: കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, ആഗ്നേയം, നൈഋത്യം, വയവ്യം, ഈശാനം, ഊർധ്വാദിക് (മുകളിൽ), ധ്രുവ ദിക് (താഴെ).

ഇങ്ങനെ നാല് ദിക്കുള്ളപ്പോൾ വിഷ്ണു അഥവാ സൂര്യൻ ചതുർബാഹുവാണ്. എട്ടു ദിക്കുള്ളപ്പോൾ അഷ്ടബാഹുവാണ് സൂര്യനായ വിഷ്ണു. പത്തു ദിക്കുള്ളപ്പോൾ വിഷ്ണു ദശബാഹുവാണ്.
[09/06, 2:49 am] ‪+91 81378 62687‬: മായ:

ഒരിക്കല്‍ നാരദമുനിക്ക് മായയെന്താണെന്ന് അറിയാന്‍ താത്പര്യമുണ്ടായി; അത് ഭഗവാന്‍ ശ്രീകൃഷ്ണനോട് പറഞ്ഞു. അപ്പോള്‍ ഭഗവാന്‍ മായയെ അനുഭവിച്ച് അറിയാന്‍ വഴിയുണ്ടാക്കാം എന്ന് അറിയിച്ചു.

കുറെനാള്‍ കടന്നുപോയി. ഒരു ദിവസം ശ്രീകൃഷ്ണന്‍ നാരദരെയും കൂട്ടി മരുഭൂമിയിലൂടെ ഒരു യാത്രപോയി. ഏറെ ദൂരം നടന്നപ്പോള്‍ കൃഷ്ണന്‍ നാരദമുനിയോട് പറഞ്ഞു: “മഹാമുനേ, എനിക്കിനി ഈ മണലില്‍ ഒരടിപോലും നടക്കാനാവില്ല. വല്ലാത്ത ക്ഷീണം. ദാഹവും കലശലായിരിക്കുന്നു. ഞാന്‍ ഇവിടെയിരിക്കാം; അങ്ങ് പോയി കുറച്ചു വെള്ളം കൊണ്ടുവന്നാലും.”

നാരദമുനി വെള്ളം തേടി യാത്രയായി. കുറെ ദൂരം ചെന്നപ്പോള്‍ ഒരു ചെറിയ ഗ്രാമം കാണായി. അവിടെ കുറെ വീടുകളും. മുനി ആദ്യം കണ്ട വീട്ടിന്‍റെ മുന്‍വാതിലില്‍ തട്ടിവിളിച്ചു. വാതില്‍ തുറന്നത് അതിസുന്ദരിയായ ഒരു യുവതിയായിരുന്നു. അവളെ കണ്ടമാത്രയില്‍ത്തന്നെ മുനി മോഹവലയത്തിലായി. അദ്ദേഹം വെള്ളം ആവശ്യപ്പെട്ടില്ല; ആ സുന്ദരിയുടെ പേര് ചോദിച്ചു.  നാരദമുനിയാണ് അതിഥിയെന്നു മനസ്സിലായപ്പോള്‍ അവള്‍ക്കും സന്തോഷമായി. അദ്ദേഹത്തെ വീട്ടിനുള്ളില്‍ കയറ്റിയിരുത്തി സത്കരിച്ചു.

വൈകുന്നേരമായി. യുവതിയുടെ പിതാവ് എത്തിച്ചേര്‍ന്നു. നാരദമുനി മകളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം അതീവ സന്തുഷ്ടനായി. പതിന്നാലു ലോകങ്ങളിലും അറിയപ്പെടുന്ന, ബ്രഹ്മപുത്രനായ നാരദമുനി മരുമകനാവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു.

അദ്ദേഹം പിറ്റേന്നു തന്നെ ബന്ധുക്കളെ വിവരം അറിയിച്ച്, വൈകാതെ നാരദമുനിയും ആ സുന്ദരിയുമായുള്ള വിവാഹം നടത്തി.

കാലം കടന്നു പോയി. നാരദമുനി യുവതിയുമായി സസുഖം ജീവിച്ചു. അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. പിന്നീട് രണ്ടു മക്കള്‍ കൂടി പിറന്നു. വര്‍ഷങ്ങള്‍ കടന്നുപോയി.

പെട്ടെന്ന് ഒരുദിവസം മരുഭൂമിയില്‍ പെരുമഴ തുടങ്ങി. പല ദിവസങ്ങള്‍ നീണ്ടുനിന്ന മഴയില്‍ മരുഭൂമിയില്‍ വര്‍ഷങ്ങളായി ഉണങ്ങിവരണ്ടു കിടന്ന നദി കരകവിഞ്ഞ് ഒഴുകി. അവിടെ പ്രളയമായി. ആ പ്രളയത്തില്‍ നാരദരുടെ ഭാര്യയും മക്കളും ഒലിച്ചുപോയി. കണ്മുമ്പില്‍ അവര്‍ നഷ്ടമായപ്പോള്‍ മുനിക്ക്‌ ദുഃഖം താങ്ങാനായില്ല. അദ്ദേഹം തറയിലിരുന്നു കൊച്ചുകുട്ടികളെപ്പോലെ വാവിട്ടു കരഞ്ഞു; വെറും മണ്ണില്‍ കിടന്നുരുണ്ടു.

പെട്ടന്നതാ, തോളില്‍ ഒരു കരസ്പര്‍ശം. തിരിഞ്ഞു നോക്കുമ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നു: “നാരദമുനേ, അങ്ങ് വെള്ളം കൊണ്ടുവരാമെന്ന് പറഞ്ഞ് പോയതല്ലേ? ഞാന്‍ കുറച്ചുനേരമായി കാത്തിരുന്ന് കാണാഞ്ഞ് അങ്ങയെ തേടിയിറങ്ങിയതാണ്. മഹാമുനിയായ അങ്ങ് വാവിട്ടു കരയുന്നത് തികച്ചും ആശ്ചര്യമായിരിക്കുന്നല്ലോ?”

പെട്ടെന്ന് നാരദര്‍ക്ക് നടന്നതൊക്കെ മായയാണെന്ന് ബോദ്ധ്യമായി.

മനുഷ്യജന്മമെടുത്ത പലരും ഇതുപോലെ ലക്‌ഷ്യം മറന്ന് മായക്കാഴ്ചകളില്‍ പെട്ട് സന്തോഷിക്കയും, ദു:ഖിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയെല്ലാം  മായാവിലാസങ്ങള്‍  ആണെന്നറിയുന്നവര്‍ താമരയിതളില്‍ വീണ വെള്ളം പോലെ ബാധിക്കപ്പെടാതെ ലക്ഷ്യത്തില്‍ ഉറച്ച് മുന്നേറുന്നു.
[09/06, 11:08 am] ‪+971 50 516 3363‬: *🌈🙏🏻 പ്രണാമം🙏🏻🌈*

 കേരളത്തിലെ ശിവക്ഷേത്രങ്ങൾ

*🕉ക്ഷേത്ര ദർശനം ഭാഗം - 10🕉*

*💥അമരമ്പലം  ശിവക്ഷേത്രം💥*



മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ അമരമ്പലം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അമരമ്പലം ശിവക്ഷേത്രം..

*"അമരന്‍മാരുടെ അമ്പലം"* അഥവാ മരണമില്ലാത്ത ഋഷിമാരുടെ ആവാസകേന്ദ്രമായിരുന്ന അമ്പലം എന്ന അര്‍ത്ഥത്തിലാണ്, ഈ പ്രദേശത്തിന് അമരമ്പലം എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു.എന്നാല്‍ നാശമില്ലാത്ത അമ്പലം എന്നര്‍ത്ഥം വരുന്നതു കൊണ്ടാണ് അമരമ്പലം എന്ന പേര് ലഭിച്ചതെന്ന വിഭിന്ന അഭിപ്രായവും നിലനില്ക്കുന്നുണ്ട് .എങ്കിലും ഒരു ദേശത്തിന്‍റെ പേര് തന്നെ ഈ ക്ഷേത്രനാമത്തില്‍ അറിയപ്പെടുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

മൂവായിരം വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന ഐതീഹ്യപെരുമയും ആചാരപെരുമയുമാണ് ഈ ക്ഷേത്രം അവകാശപ്പെടുന്നത്. ശിവന്‍റെ ഭൂതഗണങ്ങളാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. ഒറ്റരാത്രി കൊണ്ടുതന്നെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് കരുതി രാത്രിയുടെ ആദ്യ യാമത്തില്‍ ആരംഭിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ പുലര്‍ച്ചെ കോഴി കൂവുന്നതുവരെ നീണ്ടു നിന്നതായുമുള്ള കഥകളുണ്ട് നാട്ടില്‍.

കുലശേഖര രാജാക്കന്മാരുടെ കാലത്തെ ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മിതി. നാലമ്പലത്തിനുള്ളിലെ പ്രധാന ശ്രീകോവിലിന്‍റെ ചുമരുകളില്‍ കൊത്തിയിട്ടുള്ള ശില്‍പ്പങ്ങളും കൊത്തു പണികളും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്‌. ഈ കാരണത്താല്‍ കുലശേഖര രാജാക്കന്മാരുടെ കാലഘട്ടമായ പതിനഞ്ചോ, പതിനാറോ നൂറ്റാണ്ടുകളിലായിരിക്കണം ഇതിന്‍റെ നിര്‍മ്മിതിയെന്നു വിശ്വസിക്കുന്നവരുമുണ്ട്‌ .

പടിഞ്ഞാട്ടു ദര്‍ശനവും കിഴക്ക് പുഴയുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമരമ്പലം ശിവ ക്ഷേത്രം. പടിഞ്ഞാട്ടു മുഖമുള്ള ക്ഷേത്രത്തിനു പികിലായി കിഴക്ക് സഹ്യനില്‍നിന്നും ഒഴുകിയെത്തുന്ന കുതിരപ്പുഴ പുണ്യനദിയായ ഗംഗയ്ക്ക് സമാനമായി ഇതിലെ ഒഴുകിയെത്തുന്നു. അതിനാല്‍ ഈ നദിയിലെ സ്നാനം ഗംഗാ സ്നാനതിനു സമമാണെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഈ പുഴയില്‍ നിന്നും എടുക്കുന്ന ജലമാണ് ഇവിടെ അഭിഷേകത്തിനായി ഉപയോഗിക്കുന്നത്.

ഒരു കാലത്ത്‌ കിടങ്ങഴിമന വകയായിരുന്ന ഈ ക്ഷേത്രം, നാലമ്പലത്തോടുകൂടിയ മഹാക്ഷേത്രമായിരുന്ന. എന്നാല്‍, ടിപ്പുവിന്‍റെ പടയോട്ടത്തിനു ശേഷം, ക്ഷേത്രം ചില നായര്‍ പ്രമാണിമാരുടെ കൈവശം വന്നു ചേരുകയും ചെയ്തു,മുന്നൂറു വര്‍ഷം മുന്‍പ് എടവണ്ണ കൊവിലകത്തു നിന്നുവന്ന ഇപ്പോഴത്തെ അമരമ്പലം കോവിലകം രാജാക്കന്മാരുടെ മുന്‍ഗാമികള്‍ ഈ നായന്മാരെ പരാജയപ്പെടുത്തി ക്ഷേത്രം തങ്ങളുടെ അധീനതയില്‍ വരുത്തുകയും ചെയ്തു.
കാലക്രമത്തില്‍ കോവിലകത്തിന്‍റെ മേല്‍നോട്ടത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു ക്ഷേത്ര ഭരണ ചുമതല ഏറ്റെടുത്തു.
ക്ഷേത്ര നടത്തിപ്പിനായി കോവിലകം ഏഴ് ഏക്കര്‍സ്ഥലം ഭരണസമിതിക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

ചുറ്റമ്പലത്തിനുള്ളില്‍ കൊത്തുപണികളോട് കൂടിയ ചതുര ശ്രീകോവിലിനുള്ളില്‍ ഉഗ്ര മൂര്‍ത്തിയായ ശ്രീപരമേശ്വരന്‍ കുടി കൊള്ളുന്നു.കൂടാതെ, ശങ്കരനാരായണമൂര്‍ത്തി ചൈതന്യവും, നരസിംഹമൂര്‍ത്തിചൈതന്യവും, ബ്രഹ്മരക്ഷസ്സ്, ഗണപതി, ഭഗവതി, അയ്യപ്പന്‍, എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
ശിവരാത്രി ആഘോഷം തന്നെയാണ്ഇവിടെയും പ്രധാനം. ശൈവസാന്നിധ്യമായതിനാല്‍ പ്രദോഷ വ്രതത്തിനും വളരെ പ്രാധാന്യമുണ്ട്.മാസത്തിലൊരിക്കല്‍ അഖണ്ഡനാമയജ്ഞം ,വൃശ്ചിക മാസത്തില്‍ അയ്യപ്പ ഭക്തര്‍ നടത്തുന്ന അഖണ്ഡതനാമ നൃത്തവും ഇവിടെ നടക്കാറുണ്ട്...

പിതൃതര്‍പ്പണത്തിനു ഏറെ പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം..ശിവസന്നിധിയിലെ പുഴക്കരയിലെ പാറയില്‍ ക്ഷേത്ര ചൈതന്യം ദര്‍ശിക്കുന്ന ഭക്തര്‍ കുതിര പുഴയിലെ പിതൃതര്‍പ്പണം ഗംഗയിലെ തര്‍പ്പണത്തിനു തുല്യമാണെന്ന്‌ വിശ്വസിക്കുന്നു .

ശ്രീരുദ്രധാരയും, അഘോര പുഷ്പാഞ്ജലിയും ,മൃത്യുഞ്ജയ ഹോമവുമാണ് ഇവടെ പ്രധാന വഴിപാടുകള്‍. .,നാല്‍പ്പതിഒന്ന് ദിവസം തുടര്‍ച്ചയായി ശിവന് ശ്രീരുദ്രം ധാര ചെയ്‌താല്‍ മാറാത്ത വ്യാധി ഇല്ലെന്നാണ് വിശ്വാസം.

ഗതകാല ചരിത്രത്തിന്‍റെ ശേഷിപ്പുകളായി അമരമ്പലം കോവിലകവും ശിവക്ഷേത്രവും ഇന്നും നിലകൊള്ളുന്നു. ഈ പ്രദേശത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രസമുച്ചയങ്ങള്‍ ഉണ്ടായിരുന്നുവത്രെ. അതില്‍ അമരമ്പലം അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രവും വില്ല്വത്ത് ശിവക്ഷേത്രവും ഇന്നും നിലനില്‍ക്കുന്നു. വനവാസ കാലത്ത് പാണ്ഡവന്മാര്‍ ഇതുവഴി എത്തിയതായി വിശ്വാസമുണ്ട്.🙏🏻


*ഹരി ഓം*

*ഓം നമ:ശിവായ*

തുടരും

*കടപ്പാട്*

*🌈🙏🏻 കണ്ണനും കൂട്ടുകാരും🙏🏻🌈*
[09/06, 12:52 pm] ‪+91 75109 66244‬: 🌹🌹 *ഒാരോ നക്ഷത്രജാതരും  അനുഷ്ഠിക്കേണ്ട  കര്‍മ്മങ്ങള്‍*🌹🌹


🌀🌀🌀🌀🌀🌀🌀  *ഉത്രം*  🌀🌀🌀🌀🌀🌀🌀


https://chat.whatsapp.com/48eilk23yzs1qMlGNp6M2o

          *ഉത്രം പൊതുവെ  സ്ത്രീപുരുഷന്മാര്‍ക്ക്  ശുഭനക്ഷത്രമാണ്.   മറ്റുള്ളവര്‍  ഇവരെ  ബഹുമാനിക്കുകയും  ഇഷ്ടപ്പെടുകയും  ചെയ്യുന്നു. സാമര്‍ത്ഥ്യം, വിദ്യാഭ്യാസം  ,  സുഖം,  ജനനായകത്വം  എന്നിവ  ഇവര്‍ക്കുണ്ടായിരിക്കും.   നന്മയും  പരിശുദ്ധിയും   ഇഷ്ടപ്പെടുന്ന  മറ്റുള്ളവരും നല്ലതു പ്രവര്‍ത്തിക്കാന്‍  നിര്‍ബ്ബന്ധിക്കുന്നു.  ധനപരമായും ഇവര്‍ നല്ല നിലയിലെത്താറുണ്ട്.  സര്‍ക്കാര്‍ജോലിയും   ഇവര്‍ക്കു ലഭിക്കുന്നു.   വിശാലമനസ്കതയും   ശുഭാപ്തിവിശ്വാസവും   ഇവരുടെ പ്രവര്‍ത്തനങ്ങളില്‍  പ്രതിഫലിക്കും.   ഏതെങ്കിലും   ഒരു കാര്യത്തിന്‍റെ വിജയത്തിനായി  കഠിനപരിശ്രമം ചെയ്യുന്നതിന്  ഇവര്‍ക്കു  കഴിയും.   എങ്കിലും സ്വന്തം   കാര്യത്തില്‍ ഇവര്‍  അധികം തല്പരരായിക്കും. സ്വന്തം  നേട്ടങ്ങള്‍   നോക്കിയായിരിക്കും   ഇവര്‍ മറ്റുള്ളവരുമായി  ബന്ധപ്പെടുക.  എന്തെങ്കിലും പ്രയോജനം സിദ്ധിക്കാത്തവരുമായി  ഇവര്‍ വലിയ  അടുപ്പം കാണിക്കുകയില്ല. എപ്പോഴും സ്വന്തം  നിലപാടുകള്‍  ശരി  എന്ന  വിശ്വാസവും  ഇവരെ  ഭരിക്കുന്നു.   ഉത്രം  ആദ്യപാദ (ചിങ്ങക്കൂര്‍ )ത്തില്‍  പുരുഷന്മാര്‍ ജനിക്കുന്നതും   ഉത്രം  മുക്കാലില്‍   (കന്നിക്കൂര്‍ )  സ്ത്രീകള്‍ ജനിക്കുന്നതും  ഉത്തമമാണെന്ന്  വിശ്വസിക്കപ്പെടുന്നു.   ചിങ്ങക്കൂറുകാര്‍  ആത്മീയമായി                                                ചായ്‌വുള്ളവരായിരിക്കും.    ഇവര്‍ക്ക്  ചിലപ്പോള്‍ ദാംബത്യദുരിതം  അനുഭവപ്പെടാം.  ഉത്രം മുക്കാലില്‍ ജനിച്ചവരില്‍    സ്ത്രീസഹജമായ   പ്രത്യേകതകള്‍  കാണാം*

*🌻 പ്രതികൂല  നക്ഷത്രങ്ങള്‍*🌻

*ചിത്തിര, വിശാഖം, തൃകേട്ട,   ഉത്രം    ആദ്യപാദത്തില്‍ ജനിച്ചവര്‍ക്ക്  പൂരോരുട്ടാതി  നാലാം പാദം,  ഉത്രട്ടാതി,  രേവതി  എന്നിവയും  ഉത്രം  മുക്കാലില്‍ ജനിച്ചവര്‍ക്ക്  അശ്വതി,  ഭരണി,  കാര്‍ത്തിക  ആദ്യപാദം  എന്നിവയും  അശുഭനക്ഷത്രങ്ങളാണ്.*


https://chat.whatsapp.com/48eilk23yzs1qMlGNp6M2o

⭐*⭐ *അനുഷ്ഠിക്കേണ്ട  കാര്യങ്ങള്‍*⭐*⭐

         *കുജന്‍,   വ്യാഴം,  ബുധന്‍, എന്നീ  ദശകളില്‍  ഇവര്‍  വിധിപ്രകാരം  ദോഷപരിഹാരകര്‍മ്മങ്ങള്‍   അനുഷ്ഠിക്കേണ്ടതാണ്.  ഉത്രം,   ഉത്രാടം, കാര്‍ത്തിക  എന്നീ  നക്ഷത്രങ്ങളില്‍  ക്ഷേത്രദര്‍ശനം  ,മറ്റ്  പൂജാദി  കര്‍മ്മങ്ങള്‍  എന്നിവയ്ക്ക്  ഉത്തമം.  ആദിത്യപ്രീതികരങ്ങളായ  കര്‍മ്മങ്ങള്‍  ,  ആദിത്യഹൃദയജപം,  ശിവക്ഷേത്രദര്‍ശനം,  ശിവഭജനം   എന്നിവ  ഉത്രം നക്ഷത്രക്കാര്‍ക്ക്  ശുഭഫലങ്ങള്‍  നല്‍കുന്നു.  ഇവര്‍ നിത്യവും  ആദിത്യപ്രാര്‍ത്ഥനയോടെ   അല്പസമയം  വെയിലേല്‍ക്കന്നത്  നന്നായിരിക്കും.  പ്രത്യേകിച്ച്  ഉത്രം  ആദ്യപാദത്തില്‍  ജനിച്ചവര്‍ക്ക്  രാശ്യാധിപനും   സൂര്യനായതിനാല്‍  ആദിത്യഭജനം  ക്ഷിപ്രഫലങ്ങള്‍  നല്‍കുന്നു.  ഞായറാഴ്ചയും  ഉത്രവും  ചേര്‍ന്നുവരുന്ന  ദിവസം  ഇവര്‍ പ്രാധാന്യത്തോടെ  ആദിത്യനെ  ഭജിക്കുക.  ഉത്രം  മുക്കാലില്‍  (കന്നിക്കൂര്‍ ) ജനിച്ചവര്‍  ബുധപ്രീതികരങ്ങളായ  കര്‍മ്മങ്ങള്‍ , ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം, നിത്യേനയുള്ള  ഭാഗവതപാരയണം,  എന്നിവ ചെയ്യുന്നത്  നന്നായിരിക്കും*

🌈 *അനുകൂലനിറങ്ങള്‍*🌈

*ചുവപ്പ്,    കാവി,    പച്ച    എന്നീ നിറങ്ങള്‍  ഇവര്‍ക്ക്  അനുകൂലമായിരിക്കും.*

*ഉത്രം നക്ഷത്രത്തിന്‍റെ  ദേവത  ഭഗനാണ്.  താഴെപ്പറയുന്ന  മന്ത്രങ്ങള്‍   നിത്യജപത്തിന്  ഉത്തമം.*

📿 *മന്ത്രങ്ങള്‍*📿

*ഒാം  ഭഗപ്രണേതര്‍ഭഗസത്യ  രാധോ  ഭഗേ*
*മാം  ധിയമുദ് വാദദന്നഃ  ഭഗ  പ്രണോജനഗോ*
*ഗോപിരശ്വൈര്‍ ഭഗപ്രനൃഭിനൃര്‍വതേസ്യാം*

*ഒാം  ഭഗായ  നമഃ*

🦋  *നക്ഷത്രമൃഗം --  ഒട്ടകം, 🦋 വൃക്ഷം -- ഇത്തി,🦋 ഗണം -- മാനുഷം, 🦋 പക്ഷി --കാക്ക, 🦋 ഭൂതം --അഗ്നി*🦋
🌸
*🌸ഭാഗ്യ നംബര്‍ --  1   🌸   ഭാഗ്യദിവസം   --  ഞായര്‍*🌸

https://chat.whatsapp.com/48eilk23yzs1qMlGNp6M2o
[09/06, 2:10 pm] ‪+91 99622 88522‬: *🍄മാഹിഷ്മതി🍄*
🍁🍁🍁🍁🍁

*യാദവ വംശത്തിലെ ഹേഹേയ രാജ്യത്തിന്റെ തലസ്ഥാന നഗരിയാണ് മാഹിഷ്മതി. ഭാരതത്തിലെ സപ്തനദികളിലൊന്നായ നർമദയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പുരാതന നഗരിയായ മാഹിഷ്മതിയുടെ ഇന്നത്തെ പേർ മഹേശ്വർ (മദ്ധ്യപ്രദേശ് - ഖർഗോൺ ജില്ല) എന്നാണ്. മാഹിഷ്മതിയെക്കുറിച്ച് രാമായണത്തിലും, മഹാഭാരതത്തിലും, ഇതരപുരാണാങ്ങളിലും വർണ്ണിക്കുന്നുണ്ട്. രാമായണത്തിൽ പൂർവ്വാകാണ്ഡത്തിൽ കാർത്തവീര്യവിജയത്തിൽ മാഹിഷ്മതി നഗരിയെപറ്റിയും അവിടുത്തെ ജീവിതചര്യകളും മറ്റും വിശദമായി വിവരിക്കുന്നുണ്ട്. രാവണൻ തന്റെ പടയോട്ടക്കാലത്ത് ഈ സുന്ദര നഗരിയിൽ വരുകയും മനോഹര നഗരം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അന്നത്തെ രാജാവായിരുന്ന കാർത്തവീര്യാർജ്ജുനൻ അദ്ദേഹത്തെ നിശ്ശേഷം തോൽപ്പിച്ചു. (രാവണൻ രാമനെകൂടാതെ രണ്ടുപേരോടു മാത്രമെ തന്റെ തോൽവി സമ്മതിച്ചിട്ടുള്ളു, അത് മാഹിഷ്മതിപതി കാർത്തവീര്യാർജ്ജുനനോടും, കിഷ്കിന്ദാപതി ബാലിയോടുമാണ്). ജമദഗ്നി മഹർഷിയെ വധിച്ചതിനാൽ പരശുരാമൻ കാർത്തവീര്യനേയും അദ്ദേഹത്തിന്റെ മറ്റനുജന്മാരെയും, പുത്രന്മാരെയും നിഗ്രഹിക്കുകയും, മാഹിഷ്മതിനഗരം നശിപ്പിച്ചുകളയുകയും ചെയ്തു.*🙏🏻

*ഹരി ഓം*

🍄🌾🍄🌾🍄🌾🍄🌾🍄🌾🍄
[09/06, 3:26 pm] ‪+91 90487 05673‬: വിശ്വാമിത്ര മഹർ‍ഷിയും വസിഷ്ഠ മഹർ‍ഷിയും അനുഭവത്തിലും അറിവിലും ഒരേപോലെ ശക്തരും അജയ്യരും സമകാലീനരുമായ സന്യാസിമാരായിരുന്നു. എങ്കിലും എല്ലാവർ‍ക്കും ഉള്ളുകൊണ്ട് കൂടുതലിഷ്ടം വസിഷ്ഠ മഹർ‍ഷിയോടായിരുന്നു. ത്രിമൂർ‍ത്തികൾ‍ക്കുപോലും വസിഷ്ഠ മഹർ‍ഷിയോടാണു കൂടുതലിഷ്ടം എന്നു ബോധ്യംവന്നപ്പോൾ‍ വിശ്വാമിത്ര മഹർ‍ഷിക്ക് അതിന്റെ കാരണം എന്തെന്നറിഞ്ഞേ മതിയാകൂ.

ഒരിക്കൽ‍ മഹാവിഷ്ണുവിനെ നേരിൽ‍ കണ്ടപ്പോൾ‍ വിശ്വാമിത്ര മഹർ‍ഷി തുറന്നുചോദിച്ചു. ഭഗവാനേ, ഞാനും വസിഷ്ഠനും ഒരേവിധത്തിൽ‍ തപശ്ശക്തി നേടിയവരും ഒരേപോലെ കഴിവുള്ളവരുമാണ്. എന്നിട്ടും എല്ലാവർ‍ക്കും വസിഷ്ഠനോടാണു കൂടുതലിഷ്ടം. എന്താണതിന്റെ കാരണം? എത്ര ചിന്തിച്ചിട്ടും എനിക്കതു മനസ്സിലാകുന്നില്ല. ദയവായി പറഞ്ഞുതന്നാലും.

മഹാവിഷ്ണു വിനീതപൂർ‍വം വിശ്വാമിത്രമഹർ‍ഷിയെ പ്രണമിച്ചുകൊണ്ടു പറഞ്ഞു, മഹാമുനേ, താങ്കളുടെ ചോദ്യത്തിന് ഉടനടി ഒരുത്തരം തരാൻ‍ പ്രയാസമാണ്. കുറച്ചുകാലം ക്ഷമയോടെ കാത്തിരുന്നാൽ‍ ഇതിന്റെ യാഥാർ‍ത്ഥ്യം അങ്ങേയ്ക്കു മനസ്സിലാക്കിത്തരാം.

ദിവസങ്ങൾ‍ കടന്നുപോയി. ഒരു ദിവസം മഹാവിഷ്ണു വസിഷ്ഠനേയും വിശ്വാമിത്രനേയും തന്റെ സന്നിധിയിലേക്കു ക്ഷണിച്ചു. അതിഥികളെ ആദരിച്ചിരുത്തിയ ശേഷം മഹാവിഷ്ണു പറഞ്ഞു മാമുനിമാരേ നിങ്ങൾ‍ ഇരുവരും ശ്രേഷ്ഠരിൽ‍ ശ്രേഷ്ഠരാണ്. അതേപോലെ സദാ കർമ്‍മനിരതരുമാണ്. ഞാൻ‍ നിങ്ങളെ ഒരു കാര്യം ഏൽ‍പ്പിക്കുകയാണ്. കുറച്ചു ദിവസങ്ങൾ‍ക്കകം ഇരുവരും നിങ്ങളെക്കാൾ‍ താഴ്ന്നവരായ നൂറ്റൊന്നു പേരെ ഊട്ടണം. അതിനുശേഷം എന്നെ വന്നു കാണുകയും വേണം.

വിഷ്ണുവിന്റെ നിർ‍ദ്ദേശം സ്വീകരിച്ചുകൊണ്ട് മഹർ‍ഷിവര്യർ‍ യാത്രയായി. പിറ്റേന്നു തന്നെ വിശ്വാമിത്ര മഹർ‍ഷി നൂറ്റൊന്നിനു പകരം ആയിരത്തൊന്നാളുകൾ‍ക്ക് വിഭവസമൃദ്ധമായ സദ്യ നടത്തി. തികഞ്ഞ സന്തോഷത്തോടെ അടുത്ത ദിവസം തന്നെ മഹാവിഷ്ണുവിന്റെ സമീപമെത്തി കാര്യങ്ങൾ‍ അറിയിക്കുകയും ചെയ്തു.

ഒരു മാസം കഴിഞ്ഞിട്ടും വസിഷ്ഠ മഹർ‍ഷി എത്തിയില്ല. മഹാവിഷ്ണുവും വിശ്വാമിത്രനും ആകാംക്ഷയോടെ കാത്തിരുന്നു. കുറേയധികം ദിവസങ്ങൾ‍ കഴിഞ്ഞപ്പോൾ‍ വസിഷ്ഠ മഹർ‍ഷി ക്ഷീണിച്ചവശനായി വൈകുണ്ഠത്തിലെത്തി. കണ്ടമാത്രയിൽ‍ തന്നെ മഹാവിഷ്ണു ചോദിച്ചു അങ്ങ് തീരെ അവശനാണല്ലോ, എന്തേ വരാൻ ഇത്ര വൈകിയത്?

ഭഗവാനേ ക്ഷമിക്കണം. അങ്ങ് ഏൽ‍പ്പിച്ച കർമ്മം നിർ‍വ്വഹിക്കാൻ എനിക്കു കഴിഞ്ഞില്ല. എന്നേക്കാൾ‍ താഴ്ന്ന നിലയിലുള്ള ഒരാളെപ്പോലും എനിക്കു ഭൂമിയിൽ‍ കണ്ടെത്താനായില്ല. പക്ഷിമൃഗാദികൾ ‍പോലും എന്നെക്കാൾ‍ ശ്രേഷ്ഠരാണ്. പിന്നെ എങ്ങനെയാണ് ഞാൻ താഴ്ന്നവരെ ഊട്ടുന്നത്.

മഹാവിഷ്ണു വിശ്വാമിത്ര മഹർ‍ഷിയെ നോക്കി പറഞ്ഞു ,എന്തുകൊണ്ടാണ് വസിഷ്ഠ മഹർ‍ഷിയെ ലോകം കൂടുതൽ‍ ഇഷ്ടപ്പെടുന്നതെന്നും ആദരിക്കുന്നതെന്നും ഇപ്പോൾ‍ അങ്ങേയ്ക്കു ബോധ്യമായിക്കാണുമല്ലോ. അങ്ങ് ലോകത്തുള്ളവരെല്ലാം അങ്ങയേക്കാൾ‍ താഴെ എന്നു വിശ്വസിക്കുന്നു. വസിഷ്ഠ മഹർ‍ഷി എല്ലാവരും തന്നെക്കാൾ‍ വലിയവരെന്നു വിശ്വസിക്കുന്നു. അങ്ങയുടെ അഹങ്കാരത്തേക്കാൾ അദ്ദേഹത്തിന്റെ എളിമയാണ് ആളുകൾക്കിഷ്ടം...
#കടപ്പാട്
[09/06, 4:31 pm] ‪+91 99622 88522‬: 📗📗📗📗📖📖📖📗📗📗📗


               *(മഹാഭാരതം)*

            *ആരണ്യ പർവ്വം*

📙📙📙📙📖📖📖📙📙📙📙

*മഹാഭാരത ഗ്രന്ഥത്തിലെ മൂന്നാമത്തെ അദ്ധ്യായമാണ് ആരണ്യ പർവ്വം അഥവാ വനപർവ്വംപാണ്ഡവരുടെ വനവാസം, നള ദമയന്തീ ചരിത്രം, സത്യവാൻ സാവിത്രി എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നത് വനപർവ്വത്തിലാണ്.*

*വ്യാസമുനിയുടെ ഉപദേശമനുസരിച്ച് പാശുപതാസ്ത്രം നേടാൻ അർജുനൻപരമശിവനെ തപസ് ചെയ്യ്തു. അർജുനനെ പരീക്ഷിക്കാൻ ശിവപാർവതിമാർ കാട്ടാളവേഷത്തിലെത്തി, പരമശിവൻ അർജുനനുമായി യുദ്ധം ചെയ്തു. തുടർന്ന് അർജുനനിൽ സംപ്രീതനായ പരമശിവൻ പാശുപതാസ്ത്രം നൽകി.*

*കല്യാണസൗഗന്ധികം തേടിയുള്ള ഭീമന്റെ യാത്ര, നഹുഷ ശാപമോക്ഷം എന്നിവയും പ്രതിപാദിക്കപ്പെടുന്നത് വനപർവ്വത്തിലാണ്.*

*💧വിരാട പർവ്വം*💧

*മഹാഭാരത ഗ്രന്ഥത്തിലെ നാലാമത്തെ അദ്ധ്യായമാണ് വിരാട പർവ്വം പ്രന്ത്രണ്ട് വർഷങ്ങൾ നീണ്ട വനവാസത്തിനുശേഷം പാണ്ഡവർ ഒരു വർഷം വിരാട രാജധാനിയിൽ അജ്ഞാതവാസം നടത്തി. ഈ ഒരു വർഷക്കാലത്തു നടന്ന സംഭവ വികാസങ്ങൾ ഗ്രന്ഥകാരൻ ഉൾക്കൊള്ളിച്ചിരിക്കുന്നത് നാലാമത്തെ പർവ്വമായ വിരാടപർവ്വത്തിലാണ്. അതി സങ്കീർണ്ണമായ പലകഥാതന്തുക്കളാൽ സമ്പന്നമാണീ അദ്ധ്യായം*🙏🏻

*ഹരി ഓം*

*കടപ്പാട് ഗുരുപരമ്പരയോട്*

തുടരും

📕📕📕📕📖📖📖📕📕📕📕
[09/06, 5:29 pm] ‪+91 99619 64656‬: *അവതാരങ്ങള്‍*ഈശ്വരനെ ആരാധിക്കാന്‍ സൗകര്യപ്രദമായ വിവിധരൂപങ്ങളില്‍ ആചാര്യന്മാര്‍ അവതരിപ്പിച്ചതാണ് അവതാരങ്ങള്‍ ..              സൃഷ്ടിക്കുവേണ്ടി ബ്രഹ്മാവിനെയും, സംരക്ഷണത്തിനു വേണ്ടി വിഷ്ണുവിനെയും, സംഹാരത്തിനുവേണ്ടി ശിവനെയും സൃഷ്ടിച്ചു.                       " യദാ യദാ ഹി ധര്‍മസ്യ...                          ഗ്ലാനിര്‍ ഭവതി ഭാരത!..                                    അഭ്യുത്ഥാനമധര്‍മസ്യ....                              തദാത്മാനം സൃജാമ്യഹം "....                  എപ്പോഴെല്ലാം ധര്‍മ്മത്തിന് തളര്‍ച്ചയും, അധര്‍മ്മത്തിന് ഉയര്‍ച്ചയും വര്‍ദ്ധിക്കുമ്പോള്‍ ഇവരിലേതെങ്കിലും മൂര്‍ത്തികള്‍ അതിനു പരിഹാരം കാണാന്‍ അവതാരങ്ങള്‍ സ്വീകരിക്കും.                   നമ്മുടെ അവതാരങ്ങളില്‍ വിഷ്ണുവിന്‍റെ അവതാരങ്ങള്‍ ആണ് ഏറ്റവും പ്രാധാന്യമുള്ളത്. പുരാണങ്ങളില്‍ ഏറ്റവും കൂടുതല്‍ വിവരിച്ചിട്ടുള്ളതും ഈ അവതാരങ്ങള്‍ ആണ്. താഴെപ്പറയുന്നവയാണ് വിഷ്ണുവിന്‍റെ പത്തവതാരങ്ങള്‍.             1. മത്സ്യം  2. കൂര്‍മ്മം  3. വരാഹം  4. നരസിംഹം  5. വാമനന്‍  6. പരശുരാമന്‍  7. ശ്രീരാമന്‍  8. ബലരാമന്‍  9. ശ്രീകൃഷ്ണന്‍  10. ഖഡ്ഗി....                         സാധുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി വിഷ്ണു എത്ര അവതാരങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബഹുലാശ്വന്‍ എന്നു പേരുള്ള ജനകമഹാരാജാവ് നാരദനോട് ചോദിച്ചു. നാരദന്‍റെ ഉത്തരം ഇങ്ങിനെയായിരുന്നു.                                 *1. അംശാംശവ          താരം  2. അംശാ            വതാരം  3. ആവേ         ശാവതാരം                         4. കലാവതാരം               5. പൂര്‍ണ്ണാവതാരം              6. പരിപൂര്‍ണ്ണാവ       താരം.*(ഇവ വ്യാസന്‍ വര്‍ണ്ണിച്ചതാണ്)              *1. അംശാംശം :*       മരീചി, അത്രി, അംഗിരസ്സ് മുതലായവര്‍.                  *2 . അംശം*                 ബ്രഹ്മാവ്, വിഷ്ണു, ശിവന്‍.          *3. ആവേശം*                പരശുരാമന്‍                 *4. കലകള്‍*            കൂര്‍മ്മാദികള്‍, കപിലന്‍.                        *5. പൂര്‍ണ്ണം*               നരസിംഹം, ശ്രീരാമന്‍, വൈകുണ്ഠന്‍, ശ്രീയജ്ഞന്‍, നാരായണന്മാര്‍.             *പരിപൂര്‍ണ്ണം*         ശ്രീകൃഷ്ണന്‍.             പരിപൂര്‍ണ്ണനായ പരമാത്മാവാണ് ഇവിടെ അവതരിക്കുന്നത്.  പരമാത്മാവിന്‍റെ പരിപൂര്‍ണ്ണതയ്ക്ക് ഒരു കോട്ടവും വരുന്നില്ല. ഈശ്വരന്‍ എല്ലായിടത്തും പൂര്‍ണ്ണനാണ്.               *" ഒാം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം                  പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ         പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ             പൂര്‍ണ്ണമേവാവശിഷ്യതേ. "*                (ഈശാവാസ്യോപനിഷത്തിലെ ശാന്തിമന്ത്രം)അത്(പരബ്രഹ്മം) പൂര്‍ണ്ണമാണ്. ഇതും(കാര്യബ്രഹ്മം)പൂര്‍ണ്ണമാണ്. പൂര്‍ണ്ണത്തില്‍നിന്ന് പൂര്‍ണ്ണം ഉണ്ടാകുന്നു. പൂര്‍ണ്ണത്തില്‍നിന്ന് പൂര്‍ണ്ണമെടുത്താല്‍ പൂര്‍ണ്ണം അവശേഷിക്കു           ന്നു...                            കാര്യങ്ങളുടെ അധികാരം വഹിക്കുന്നവര്‍ *അംശാവതാരങ്ങള്‍.*                              കാര്യങ്ങള്‍ നടത്തുന്നവര്‍ *അംശാംശവതാരങ്ങള്‍.*                       ധര്‍മ്മം മനസ്സിലാക്കി അതനുഷ്ഠിച്ചശേഷം അന്തര്‍ദ്ധാനം ചെയ്യുന്ന എല്ലാ യുഗത്തിലുമുള്ള അവതാരമാണ് *കലാവതാരം*          വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്നന്‍, അനിരുദ്ധന്‍, അതുപോലെ രാമന്‍, ലക്ഷമണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിങ്ങനെ നാലുവ്യൂഹമുള്ളത് ഏതവതാരത്തിലാണോ അത് *പൂര്‍ണ്ണാവതാരം* ഏതു തേജസ്സില്‍ എല്ലാ തേജസ്സുകളും വിലയം പ്രാപിക്കുന്നുവോ അത് *പരിപൂര്‍ണ്ണാവതാരം*                       പൂര്‍ണ്ണാവതാരത്തിന്‍റെ ലക്ഷണത്തോടൊപ്പം ആരെ ജനങ്ങള്‍ വെവ്വേറെ ഭാവത്തില്‍ കൊണുന്നുവോ അത് സ്വയം പരിൂര്‍ണ്ണാവതാരമാണ്.                           പരിപൂര്‍ണ്ണനും, പുരാതനനും, പുരുഷോത്തമനും, പരമേശ്വരനും, സച്ചിദാനന്ദസ്വരൂപനും, കൃപാമൂര്‍ത്തിയും, ഗുണസമ്പന്നനുമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് സമ്പൂര്‍ണ്ണാവതാരം  *(തുടരും)*
[09/06, 5:52 pm] ‪+91 99622 88522‬: 

*ചാണക്യദര്‍ശനം*
🌊🌊🌊🌊🌊


*നാളന്നോദക സമം ദാനം*
*ന തിഥിര്‍ദ്ദ്വാദശി സമാ*
*ന ഗായത്ര്യാ പരോ മന്ത്രോ*
*ന മാതുഃ പരം ദൈവതം*

*ശ്ലോകാര്‍ത്ഥം*
💎💎💎💎

_'ജീവിതത്തില്‍ ഏറ്റവും വിശിഷ്ടമായി ചെയ്യാവുന്ന ഏതാനും കാര്യങ്ങളുണ്ട്‌. ദാനം ചെയ്യാന്‍ ഏറ്റവും ഉത്തമം പാനീയങ്ങളാണ്‌. തീയതികളില്‍ വെച്ച്‌ ഏറ്റവും ശ്രേഷ്ഠം 12 ആണ്‌ (ദ്വാദശി), മന്ത്രങ്ങളില്‍ വച്ച്‌ അത്യുത്തമം ഗായത്രി തന്നെ, ഈശ്വര തുല്യമായി കരുതേണ്ടത്‌, നിസ്സംശയം പറയാം, അമ്മയേയും!' ആചാരാനുഷ്ഠാനങ്ങളില്‍ വളരെ പ്രസിദ്ധവും ഭാരതമാകെ അടിയുറച്ച്‌ വിശ്വസിക്കപ്പെടുന്നതുമായ ചില കാര്യങ്ങള്‍ ഒരു സാരോപദേശം എന്ന നിലയ്ക്ക്‌ ചാണക്യനിവിടെ നിരത്തുന്നു. ഓരോ മാസവും പലതരം അനുഷ്ഠാനങ്ങള്‍ പതിവുണ്ട്‌. എന്നാല്‍ അതിലേറ്റവും ഉത്തമമായി ആദരിച്ചുവരുന്നത്‌ ഏകാദശിയും ദ്വാദശിയുമാണ്‌. അതായത്‌ മാസത്തിന്റെ 11 ഉം 12 ഉം ദിവസങ്ങള്‍. അതിലും ഉത്തമം ദ്വാദശി. ഏകാദശി നോല്‍ക്കുകയും ദ്വാദശി നാള്‍ കുളി കഴിഞ്ഞ്‌ വിഷ്ണുവിനെ തൊഴുത്‌ തീര്‍ത്ഥം സേവിക്കുകയും ചെയ്യുമ്പോഴേ വ്രതം പൂര്‍ണമാവുന്നുള്ളു. പല പുരാണങ്ങളിലും ദ്വാദശി മാഹാത്മ്യം വര്‍ണിക്കപ്പെട്ടിട്ടുണ്ട്‌.ഇതേപോലെ വിശിഷ്ടങ്ങളായ മറ്റുപലതും ചൂണ്ടിക്കാണിക്കുകയാണ്‌ ഗുരുചാണക്യന്‍. ഭക്ഷ്യവസ്തുക്കളും ജലവും ദാനം ചെയ്യുന്നതിനേക്കാള്‍ സ്വര്‍ഗ്ഗീയമായി മറ്റൊരു കര്‍മവുമില്ല. അശരണനും അനാഥനുമായ ഒരാള്‍ക്ക്‌ ഈ ദാനം എത്ര കണ്ട്‌ ഉപകാരപ്പെടും എന്ന്‌ ചിന്തിക്കാവുന്നതേയുള്ളൂ. ദാനത്തിന്റെ മഹത്വവും ഇവിടെ പറയുന്നു. യാതൊന്നാണോ നമ്മെ രക്ഷിക്കുന്നത്‌, അതാണല്ലോ മന്ത്രം. വളരെ ഗഹനവും ഗാഢവുമായ മന്ത്രാര്‍ത്ഥത്തിന്റെ വിദൂരതലങ്ങളിലേക്ക്‌ നാം ഇറങ്ങിച്ചെല്ലേണ്ട ആവശ്യമില്ല. അത്രമാത്രം ഒരു ജനപ്രിയമായ മന്ത്രമാണ്‌ ഗായത്രി. അമ്മയേക്കാള്‍ വലിയ ആരാദ്ധ്യദേവത മറ്റൊരാളില്ല. ഇവിടെയും ആദ്ധ്യാത്മികഭാവത്തോടെയാണ്‌ ഗുരു ചാണക്യന്‍ അമ്മയെ അവതരിപ്പിക്കുന്നത്‌._🙏🏻

*ഹരി ഓം*

*നാളെ ഏകാദശി*

‼📍‼📍‼📍‼📍‼📍‼
[09/06, 7:44 pm] ‪+91 99622 88522‬: *കൊട്ടിയൂർ മഹാത്മ്യം - 22*
☀☀☀☀☀☀☀☀
*ഓം നമഃശിവായ*

         ഇന്ന് കൊട്ടിയൂർ പെരുമാൾക്ക് ആദ്യ ആരാധനയായ
തിരുവോണം ആരാധന. ആരാധനപൂജ, ആരാധന സദ്യ, സന്ധ്യ സമയത്തുള്ള പഞ്ചഗവ്യാഭിഷേകം ഇവയാണ് ആരാധനാ ദിവസത്തെ പ്രത്യേകതകൾ.

      തിരുവോണം ആരാധന കോട്ടയം കിഴക്കേ കോവിലകം വകയാണ്  നടത്തുന്നത്.തിരുവോണം ആരാധന മുതലാണ് വിശേഷ വാദ്യങ്ങൾ ആരംഭിക്കുന്നത്. അതുപോലെ തന്നെ മത്തവിലാസം കൂത്ത് പൂർണ്ണരൂപത്തിൽ ആരംഭിക്കുന്നത് തിരുവോണം ആരാധന മുതലാണ്. സന്താനലാഭം, ഐശ്വര്യം എന്നിവയ്ക്കായിട്ടാണ് ഭക്തന്മാർ കൂത്ത് നേർച്ചയായി കഴിക്കുന്നത്. പാലമരച്ചീളു കൊണ്ടുണ്ടാക്കിയ ഒരു ത്രിശൂലം ആണ് കൂത്ത് നടത്തിയവർക്ക് പ്രസാദമായി നൽകുന്നത്.

     ആരാധന ദിവസങ്ങളിലെ ശീവേലിക്ക് പൊന്നിൻ ശീവേലി എന്നാണ് പറയുന്നത്. സ്വർണ്ണക്കുടം വെള്ളിക്കുടം, വെള്ളിവിളക്ക് തുടങ്ങിയ ഭണ്ഡാരങ്ങളും, ആരാധന ദിവസം ശീവേലിക്കൊപ്പം എഴുന്നള്ളിക്കുന്നു.

https://chat.whatsapp.com/48eilk23yzs1qMlGNp6M2o

     പ്രക്കൂഴം നാൾ മുതൽ വ്രതാനുഷ്ഠാനം ആരംഭിച്ച ഇളനീർ വ്രതക്കാർ തങ്ങളുടെ സങ്കേതങ്ങളിൽ നിന്നും ഇളനീർ കാവുകളുമായി പുറപ്പെട്ടു തുടങ്ങി.നാളെ നടക്കുന്ന ഇളനീർ വെപ്പ് ചടങ്ങിനായി ഓംകാരം മുഴക്കിക്കൊണ്ട്  വ്രതക്കാർ സന്നിധി ലക്ഷ്യമാക്കി
കാൽനടയാത്ര  ആരംഭിച്ചു മഹാദേവന് ഇനി അടുത്ത ദിവസം ഇളനീർ അഭിഷേകമാണ് നടക്കുന്നത്. വർഷത്തിൽ ഇരുപത്തിയേഴു ദിവസം മനുഷ്യർ നടത്തുന്ന ഉത്സവവും,ബാക്കിയുള്ള സമയങ്ങളിൽ ദേവൻമാരുടെ പൂജയും നടക്കുന്ന ഈ യാഗഭൂമിയുടെ മഹിമകൾ ആരാലും പറഞ്ഞാൽ തീരാത്തതാണ്.
*ശംഭോ മഹാദേവാ*....

(തുടരും)


☀☀☀☀☀☀☀☀
[09/06, 7:46 pm] ‪+91 99622 88522‬: 🎑♨🎑♨🎑♨🎑♨🎑♨🎑

          ഉപനിഷത് കഥകള്‍

*മൂന്നു ബ്രഹ്മചാരിമാര്‍ (17)*
🍄🍄🍄🍄🍄🍄🍄🍄


ആശ്രമത്തിനു സമീപത്തുകൂടി ശാന്തമായൊഴുകുന്ന നദിയുടെ തീരത്ത്‌, എകാന്തമായൊരിടം. കരയില്‍നിന്ന് വെള്ളത്തിലേക്ക് നീണ്ടുകിടക്കുന്ന വലിയ പാറയുടെ പുറത്ത് ശലവാന്റെ പുത്രനായ ശിലകന്‍ വിദൂരതയിലേക്ക് കണ്ണുംനട്ട് ഇരുന്നു. അവന്റെ മനസ്സുനിറയെ ചിന്തകള്‍ ചേക്കേറിക്കളിയ്ക്കുകയായിരുന്നു.

ആശ്രമത്തിലെ പതിവ് കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും ശാസ്ത്രപഠനവും കഴിഞ്ഞ് നേരം കിട്ടുമ്പോഴൊക്കെ ഈ പാറയുടെ പുറത്ത്‌ വന്നിരിക്കും. അവിടെ വന്നിരുന്നാല്‍ വിശാലമായ ഭൂപ്രദേശം കാണാം. നിരന്നൊഴുകുന്ന നദി വളരെ ദൂരം വരെ പോകും. നദീതീരത്ത്‌ വരുന്ന പലതരം മൃഗങ്ങള്‍, പക്ഷികള്‍, വനവാസികള്‍ തുടങ്ങിയവകളൊക്കെ കണ്ണിനു കാഴ്ചയാകും. അന്നന്ന് ആശ്രമത്തില്‍ പഠിപ്പിക്കുന്നത് മനഃപാഠമാക്കാനും മനനം ചെയ്യാനും കൂടി പറ്റിയ ഒരിടമാണത്. വെയിലാറിത്തുടങ്ങുമ്പോള്‍ അവിടെ നിന്നെഴുന്നെല്‍ക്കുന്നതാണ് പതിവ്. പിന്നെ കുളിക്കാനും സന്ധ്യാവന്ദനാദികള്‍ക്കുമുള്ള നേരമായി.

“ഓം നമഃ” ആരോ പിന്നില്‍ നിന്ന് വിളിക്കുന്നതുകേട്ട് ശിലകന്‍ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു. തിരിഞ്ഞുനോക്കി. ചികിതായനന്റെ പുത്രനായ ദാല്ഭ്യനും ജീവലന്റെ പുത്രനായ പ്രവാഹണനും നദീതീരത്ത് നില്‍ക്കുന്നതു കണ്ടു.

“ഞങ്ങള്‍ക്ക് അവിടേയ്ക്കു വരാമല്ലോ?” പ്രവാഹന്‍ ഉറക്കെ വിളിച്ചു ചോദിച്ചു.

“തീര്‍ച്ചയായും വരാം മെതിയടികള്‍ താഴെ വയ്ക്കുമല്ലോ.” ശിലകന്‍ എഴുന്നേറ്റുനിന്ന് തന്റെ മിത്രങ്ങളെ സ്വാഗതം ചെയ്തു.

മൂന്നുപേരും ആശ്രമവാസികളാണ്. നന്നായിട്ട് വേദശാസ്ത്രാദികള്‍ അഭ്യസിച്ചിട്ടുണ്ട്. ഗുരുപദേശവും വേണ്ടത്ര കിട്ടിയിട്ടുണ്ട്. ഉദ്ഗീഥവിദ്യയില്‍ ഇവര്‍ക്കുള്ള സാമര്‍ത്ഥ്യം ധാരാളം യാഗശാലകളില്‍ തെളിയിക്കപ്പെട്ടതാണ്. യാഗവേദിയില്‍ ഉദ്ഗാതാക്കളായിരുന്ന് സാമമാന്ത്രങ്ങളെ ഗാനം ചെയ്യുവാനുള്ള ഇവരുടെ കഴിവ് പണ്ഡിതന്‍മാരെക്കൂടി വിസ്മയഭരിതരാക്കിയിട്ടുണ്ട്. ഉദ്ഗീഥ വിദ്യാകുലന്‍മാരാണ് മൂവരും.

ദാല്ഭ്യനും പ്രവാഹണനും പാറയുടെ മുകളിലേയ്ക്ക് കയറി വന്നു.

“മുമ്പൊക്കെ ഞാനും ഇവിടെ വന്നിരുന്ന് ധ്യാനിക്കാറുണ്ടായിരുന്നു.” പ്രവാഹണന്‍ പാറയില്‍ ഇരിക്കുന്നതിനിടയില്‍ പറഞ്ഞു. തുടര്‍ന്നു: “ഇപ്പോള്‍ സമയക്കുറവുകൊണ്ട് എല്ലാം ആശ്രമത്തില്‍ തന്നെയാക്കി.”

ശിലകന്‍ വെറുതെ ഒന്നു പുഞ്ചിക്കുക മാത്രം ചെയ്തു.

“ശിലകാ, നിങ്ങളുടെ ഉദ്ഗീഥഗാനത്തിന്റെ പ്രയോഗസാമര്‍ത്ഥ്യവും വശ്യതയും ഈ മനോഹരസ്ഥലത്ത് ഇരുന്നു കൊണ്ടുള്ള സാധനയുടെ ഫലം തന്നെ! സംശയമില്ല. ഈ പാറക്കെട്ടില്‍ നദീജലം തട്ടി ഉയരുന്ന സ്വരസംഗീതം ഇതാ എന്റെ മനസ്സില്‍ വേദമന്ത്രങ്ങളെ ഉണര്‍ത്തുന്നു! ഹായ് ! സ്വര്‍ഗ്ഗാനുഭൂതി ! നാമം, ജലമര്‍മ്മരങ്ങളോട് സമന്വയിക്കുന്നുവോ? പ്രാണനില്‍ അനുഭൂതികള്‍ ഉയരുന്നുവോ?” ദാല്ഭ്യന്‍ നന്നായി സംസാരിച്ചു തുടങ്ങി.

“ദാല്ഭ്യാ, നിങ്ങള്‍ ഒരു പ്രാപഞ്ചികനെപ്പോലെ വാക്കുകളുടേ തേന്‍മഴ ചൊരിയുകയാണ്. ഞാനാകട്ടെ ഈ സ്ഥലത്തെ സാധനയ്ക്കുവേണ്ടി മാത്രം തെരഞ്ഞെടുത്തതാണ്.” ശിലകന്‍ പറഞ്ഞു.

“താങ്കളുടെ ഏകാന്തതയെയോ സാധനയെയോ തടസ്സപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം. സത്യത്തില്‍ ഇവിടെ ഞങ്ങള്‍ ഇപ്പോള്‍ വന്നത് ബ്രഹ്മവിദ്യയിലെ ചില സംശയങ്ങളെക്കുറിച്ച് വിചാരം ചെയ്യാനാണ്.” പ്രവാഹണന്‍ ശാന്തനായി, എന്നാല്‍ ഗൗരവപൂര്‍വ്വം പറഞ്ഞു.

“ഉത്തമം. നമ്മള്‍ ഉദ്ഗീഥകുശലന്മാരണല്ലോ. ശരി. നമുക്ക് ഉദ്ഗീഥ വിഷയത്തെപ്പറ്റി സംസാരിക്കാം.” ശിലകന്‍ ഒരു നിര്‍ദ്ദേശം വച്ചു.

“ഉദ്ഗീഥവിദ്യയെപ്പറ്റി ചിലത് കൂടുതലായി നിന്നില്‍ നിന്ന് അറിയാനുണ്ട്. ചില സംശയങ്ങള്‍ എത്ര വിചാരിച്ചിട്ടും നശിക്കുന്നില്ല. ഇത്രയും പറ്റിയ ഒരവസരം നമുക്ക് മൂന്നുപേര്‍ക്കും മുമ്പൊരിക്കലും ഒത്തു കിട്ടിയിട്ടുമില്ല. എന്ന് നമുക്ക് വിശദമായി സംസാരിക്കാം.” ദാല്ഭ്യന്‍ പറഞ്ഞു.

“അപ്രകാരം ആകട്ടെ” എന്ന് പറഞ്ഞുകൊണ്ട് ശിലകന്‍ അവര്‍ക്കരുകില്‍ ഇരുന്നു. മൂവരും കുറേനേരം മൗനമായിട്ടിരുന്നു. അധ്യയനത്തിനുമുമ്പ് അനുഷ്ഠിക്കാറുള്ള ശാസ്ത്രാചരണം നടത്തി. ആചമിച്ച് അംഗന്യാസവും കരന്യാസവും ചെയ്തു. ഗുരുസ്മരണയും വേദസ്തുതിയും നടത്തി.

വീണ്ടും കുറേനേരം അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. പിന്നെ കുറേനേരം മൂവരും മൗനമായിട്ടിരുന്നു. ആ മൗനത്തെ ഭഞ്ജിച്ചത് പ്രവാഹണന്റെ അപേക്ഷയാണ്.

“അറിവില്‍ ഞാന്‍ നിങ്ങള്‍ക്കുമുമ്പില്‍ വളരെ ചെറിയവനാണ്. അതുകൊണ്ട് പുജ്യപാദരായ നിങ്ങള്‍ രണ്ടുപേരും ആദ്യം സംസാരിക്കണം. ബ്രഹ്മജ്ഞാനികളായ നിങ്ങള്‍ പറഞ്ഞത് ഞാന്‍ കേട്ടുകൊണ്ടിരിക്കാം.” പ്രവാഹണന്‍ ഒന്നു കൈകള്‍ കൂപ്പിയിട്ട് കാതോര്‍ത്തിരുന്നു.

“എങ്കില്‍ നിങ്ങള്‍ ആരംഭിക്കണം” ദാല്ഭ്യന്‍ , ശിലകനോട് പറഞ്ഞു.

“ആകട്ടെ. ഞാന്‍ നിങ്ങളോട് ചിലത് ചോദിക്കട്ടെ?” ശിലകന്‍ ആരാഞ്ഞു.

“ചോദിച്ചുകൊള്ളുക.” ദാല്ഭ്യന്‍ ചോദ്യത്തെ നേരിടാന്‍ തയ്യാറായി.

“നാം ഉദ്ഗാതാക്കളായി സാമം ഗീതം ചെയ്യാറുള്ളവരാണല്ലോ. എങ്കില്‍ ഈ സാമത്തിന്റെ ഗതി എന്തിനെ ആശ്രയിച്ചാണ് ?”

“സ്വരം!” – ദാല്ഭ്യന്‍ ഉടനെ മറുപടി കൊടുത്തു.

“സ്വരത്തിന്റെ ആശ്രയം എന്താണ് ?”

“പ്രാണന്‍ .”

“പ്രാണന്റെ ആശ്രയം എന്താണ് ?”

“അന്നം.”

“അന്നത്തിന്റെ ആശ്രയം എന്താണ് ?”

“ജലം.”

“ജലത്തിന്റെ ആശ്രയം എന്താണ് ?

“ജലത്തിന്റെ ആശ്രയം സ്വര്‍ഗ്ഗലോകമാണ്. അവിടെ നിന്നാണല്ലോ മഴ പെയ്യുന്നത് !”

“ആ സ്വര്‍ഗ്ഗലോകത്തിന്റെ ആശ്രയം എന്താണ് ?”

“സ്വര്‍ഗ്ഗത്തിനപ്പുറത്തേക്കുറിച്ച് ചിന്തിക്കേണ്ടതില്ല. കാരണം ഉദ്ഗീഥത്തെ ഗാനം ചെയ്ത് നാം സ്വര്‍ഗ്ഗത്തിലെത്തിക്കുകയാണ്. സ്വര്‍ഗ്ഗത്തിനപ്പുറത്തേക്ക് ഉദീഗീഥമന്ത്രത്തെ ആര്‍ക്കും നയിക്കാനാവില്ല. അതിനാല്‍ നമുക്ക് സാമത്തെ സ്വര്‍ഗ്ഗലോകത്ത് നിര്‍ത്താം. സാമവേദമെന്നാല്‍ സ്വര്‍ഗ്ഗലോകത്തെ അറിയുകയാകുന്നു. സാമം, സ്വര്‍ഗ്ഗത്തെ സ്തുതിക്കുന്നതാണ്. സ്വര്‍ഗ്ഗീയമാണ് സാമം. യഥാര്‍ത്ഥത്തില്‍ സാമം, സ്വര്‍ഗ്ഗലോകമാകുന്നു.” ദാല്ഭ്യന്‍ ഇങ്ങനെ വിസ്തരിച്ച് ഒരു മറുപടി നല്‍കി. അതുകേട്ട് തല വിലങ്ങനെയാട്ടി ശിലകന്‍ പ്രഷേധിച്ചു.

“ദാല്ഭ്യാ, നിനക്ക് തെറ്റി. നീ പ്രയോഗിക്കുന്ന സാമവേദം നിശ്ചയമായും നിനക്ക് ഉറച്ചിട്ടില്ല. അതിന്റെ പൊരുള്‍ മനസ്സിലായിട്ടുമില്ലെന്ന് വ്യക്തം. നിന്റെ വശമുള്ള സമാവേദം ആത്മാവില്‍ പ്രതിഷ്ഠിതവുമില്ല. നിനക്ക് സത്യത്തില്‍ സാമത്തില്‍ അറിവില്ലെന്ന് തോന്നുന്നു. ഈ സമയത്ത് സാമവേദ ജ്ഞാനനായ, നിന്റെ ഭൂമിയില്‍ പതിക്കട്ടെ, എന്നെങ്ങാനും പറഞ്ഞാല്‍ നിശ്ചയമായും നിന്റെ തല ഭൂമിയില്‍ വീണതുതന്നെ.”

ശിലകന്‍ ഇങ്ങനെ കര്‍ശനമായി പറഞ്ഞപ്പോള്‍ ദാല്ഭ്യന് വിഷമം തോന്നി.

തനിക്ക് കൂടുതല്‍ അറിവുണ്ടാകണം എന്ന വിചാരത്തോടെ ദാല്ഭ്യന്‍ വിനയപൂര്‍വ്വം പറഞ്ഞു.

“ഞാന്‍ ഒരു കാര്യം അങ്ങയില്‍ നിന്ന് അറിയാന്‍ ആഗ്രഹിക്കുന്നു.”

“എന്താണ് ” – ശിലകന്‍ ചോദിച്ചു.

“സ്വര്‍ഗ്ഗലോകത്തിന്റെ ആശ്രിതത്തെക്കുറിച്ച് എനിക്കറിവില്ല. സത്യത്തില്‍ സ്വര്‍ഗ്ഗലോകത്തിന്റെ ഗതി എന്താണ് ?”

“പറയാം. പറയുന്നത് വിചാരം ചെയ്യണം. ഈ ലോകമാണ് സ്വര്‍ഗ്ഗലോകത്തിന്റെ ആശ്രയം. ഈ ലോകത്തു ചെയ്യുന്ന പ്രവൃത്തികളെ ആശ്രയിച്ചാണ് സ്വര്‍ഗ്ഗാദിലോകങ്ങള്‍ ലഭിക്കുക എന്നറിയുക”

“എങ്കില്‍ ഈ ലോകത്തിന്റെ ആശ്രയം എവിടെയാണ് ?”

“പ്രതിഷ്ഠാഭൂതമായ ഈ ലോകത്തെ അതിക്രമിച്ച് സാമത്തെ മറ്റെങ്ങും കൊണ്ടുപോകരുത്. നമുക്ക് പ്രതിഷ്ഠാഭൂതമായ ഈ ലോകത്തു തന്നെ സാമത്തെ പ്രതിഷ്ഠിക്കാം. എന്തെന്നാല്‍ സാമം പ്രതിഷ്ഠാരൂപത്തിലാണല്ലോ സ്തുതിക്കപ്പെടുന്നത് .”

അതുവരെ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന പ്രവാഹണന്‍ കര്‍ശനമായി പറഞ്ഞു.

“ശിലകാ, നീ സാമത്തെക്കുറിച്ച് ഇപ്പോള്‍ ഇവിടെ പറഞ്ഞത് ശരിയല്ല. ഈ സമയത്ത് ആരെങ്കിലും ഇതു കേട്ടിട്ട് നിന്റെ തല താഴെ വീഴട്ടെ എന്നു പറയുകയാണെങ്കില്‍ അത് സംഭവിക്കും.”

പ്രവാഹണന്റെ താക്കീത് ശിലകനെ അസ്വസ്ഥമാക്കി. അദ്ദേഹം കൂടുതല്‍ അറിയാന്‍ അഗ്രഹിച്ചു .

“ഞാന്‍ ഇക്കാര്യത്തില്‍ അങ്ങയില്‍ നിന്നും സത്യം അറിയാന്‍ ആഗ്രഹിക്കുന്നു.”

“അറിഞ്ഞുകൊള്ളുക” എന്ന് പ്രവാഹണന്‍ സമ്മതിച്ചു.

“ഈ ലോകത്തിന്റെ ഗതി (ആശ്രയം) എന്താണെന്ന് എനിക്കറിയണം.”

“ആകാശമാണ് ഈ ലോകത്തിന് ആശ്രയം. ​എന്തെന്നാല്‍ ഈ സമസ്തഭൂതങ്ങളും ആകാശത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഒടുവില്‍ ഇവയെല്ലാം ആകാശത്തില്‍ തന്നെയാണ് ലയിക്കുന്നതും. ആകാശമാണ് എല്ലാത്തിലും വെച്ച് വലുത്. അതുകൊണ്ട് എല്ലാത്തിനും ആശ്രയമായിരിക്കുന്നത് ആകാശമാണ്. എല്ലാവരും ആകാശത്തെ ആശ്രയിക്കുന്നു.”

“ആകാശവും ഉദ്ഗീഥവും തമ്മില്‍ എന്തു ബന്ധമാണുള്ളത് ?

“രണ്ടും ഒന്നുതന്നെയാന്ന് ജ്ഞാനികള്‍ക്ക് ബോധ്യമാകും. ആകാശം കൊണ്ടറിയപ്പെടുന്നത് ഉദ്ഗീഥമാണ്.”

“ആകാശവും ഉദ്ഗീഥവും ഒന്നെന്ന് എങ്ങനെ പറയാനാകും?”

“യാഗങ്ങളില്‍ ഗീതം ചെയ്യപ്പെടുന്ന ഉദ്ഗീഥം ഓങ്കാരമാണ്. അതായത് പരബ്രഹ്മം. സമസ്ത ഭൂതങ്ങളും ആ ആത്മാവില്‍ നിന്നുണ്ടാകുന്നു. അന്ത്യത്തില്‍ അതില്‍തന്നെ വിലയം പ്രാപിക്കുന്നു. പരമോത്കൃഷ്ടവും അനന്തവുമാണ് ഓങ്കാരം അതുതന്നെ ഉദ്ഗീഥം. പരമാത്മഭൂതമായ ആകാശവും അതു തന്നെ. ആകാശതത്ത്വത്തില്‍ നിന്നാണ് വാക്കുണ്ടായിരിക്കുന്നത്. വാക്കു തന്നെ ഗീഥം. വാക്ക് ശബ്ദത്തെ ദ്യോതിപ്പിക്കുന്നതാണ്. ശബ്ദം ആകാശത്തില്‍ നിന്നുണ്ടാകുന്നതും ആകാശത്തില്‍ വിലയം പ്രാപിക്കുന്നതുമാകുന്നു. ആകാശം അനന്തവും പരമോത്കൃഷ്ടവുമാകുന്നു. ഇപ്രകാരം ഉദ്ഗീഥത്തെ ശരിയായിട്ടറിഞ്ഞ് ഉപാസിക്കുന്നവന്റെ ജീവിതം ധന്യമായിത്തീരുന്നു. അവന്‍ ഉത്തരോത്തരം ഉത്കൃഷ്ടങ്ങളെ ജയിക്കുന്നു.”

പ്രവാഹണനില്‍ നിന്ന് ഉദ്ഗീഥം ഗാനം ചെയ്യുന്നതിന്റെ തത്ത്വമറിഞ്ഞ ശിലകനും ദാല്ഭ്യനും വിസ്മിതരായി. പ്രാവാഹണന്റെ അറിവിനെ അവര്‍ പ്രശംസിച്ചു. മുതിര്‍ന്നവരും പരിചയസമ്പന്നരുമെന്ന നിലയില്‍ ശിലകനും ദാല്ഭ്യനും ഈ വിധം ഒരറിവ് പ്രവാഹണനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.

പ്രവാഹണന്‍ ഒരു ദൃഷ്ടാന്തം കൂടി പറഞ്ഞു കേള്‍പ്പിച്ചു.

“മുമ്പു ശുനകപുത്രനായ അതിധന്വാവ് ഈ ഉദ്ഗീഥത്തെ ഉദരശാണ്ഢല്യനുവോണ്ടി ഉപദേശിച്ചു കൊടുത്തു. എന്നിട്ട് ഇപ്രകാരം പറഞ്ഞു. നിന്റെ വംശം ഈ ഉദ്ഗീഥത്തെപ്പറ്റി യഥാവിധി അറിയുന്നിടത്തോളം കാലം ഈ ലോകത്ത് അവരുടെ ജീവിതം ഉത്തരോത്തരം ഉത്കൃഷ്ടമായിക്കൊണ്ടിരിക്കും. അതു പോലെ പരലോകത്തും അവന് സര്‍വ്വോത്കൃഷ്ടമായ അനുഭവമുണ്ടാകും. ഈ ലോകത്തെ മനസ്സിലാക്കി ഉപാസിക്കുന്നവന്റെ ജീവിതം ഈ ലോകത്തും പരലോകത്തും സര്‍വോത്കൃഷ്ടമായ സ്ഥാനത്തെ പ്രാപിക്കും. അതിനാല്‍ നമുക്കും ഇനി അങ്ങനെ ചെയ്യാം.”

“പ്രവാഹണാ, നിന്റെ അപാരജ്ഞാനത്തിനുമുമ്പില്‍ നമസ്ക്കാരം. എല്ലാമറിയുന്ന നീ വിനയാന്വിതനായി മാറിയിരുന്നുകൊണ്ട് ഞങ്ങളുടെ വാക്കുകള്‍ കേട്ടു. പിന്നെ ഞങ്ങളെ ഉപദേശിച്ചു. ഈ അറിവ് ഞങ്ങള്‍ക്ക് പ്രചോദകമാണ്. നിനക്കു മംഗളം ഭവിക്കട്ടെ.” പ്രവാഹണനെ സുഹൃത്തുക്കള്‍ വന്ദിച്ചു.

“അങ്ങനെതന്നെ നിങ്ങള്‍ക്കും മംഗളം ഭവിക്കട്ടെ.” പ്രവാഹണന്‍ സന്തുഷ്ടനായി.

പരന്നൊഴുകുന്ന നദിയുടെ ഓളങ്ങള്‍ക്കിടയിലേയ്ക്ക് സൂര്യന്‍ ഊളിയിട്ടിറങ്ങാന്‍ നേരമായി. അവര്‍ മൂന്നുപേരും പരസ്പരം നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു. സ്നാനാദികള്‍ക്കും നിത്യാനുഷ്ഠാനത്തിനും സമയമായതിനാല്‍ പാറപ്പുറത്തു നിന്നിറങ്ങി. ആശ്രമത്തിലേയ്ക്കു യാത്രയായി.🙏🏻

*ഹരി ഓം*

*ഓം തത് സത്*
*അവലംബം – ഛാന്ദോഗ്യോപനിഷത്ത്*

കടപ്പാട് ശ്രേയസ്


🌱🍁🌱🍁🌱🍁🌱🍁🌱🍁🌱
[09/06, 8:44 pm] ‪+91 75109 66244‬: *സ്കന്ദ പുരാണം ഇത് വരെ*

🍁🌻🍁🌻🍁🌻🍁🌻🍁🌻🍁

*സ്കന്ദ പുരാണത്തിലെ രണ്ടാമത്തെ കാണ്ഡമായ വൈഷ്ണവ കാണ്ഡത്തിൽ ഉള്ള ഭാഗങ്ങൾ ആണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത പുരുഷോത്തമ ക്ഷേത്രം (അതായത് ഇന്നത്തെ ഒറീസ്സയിൽ ഉള്ള പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ) മഹത്വത്തെ കുറിച്ച് വ്യാഖ്യാനിക്കുവാനായി  മാർക്കണ്ഡേയമുനിയുടെ അനുഭവത്തെ കുറിച്ചുള്ള വർണ്ണന  ആണ്.*

                                                               
🍁🌻🍁🌻🍁🌻🍁🌻🍁🌻🍁
 *കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കായി ഉള്ള സ്ഥലങ്ങൾ*                                  🍁🌻🍁🌻🍁🌻🍁🌻🍁🌻🍁                                                          *ശൗനക മഹർഷി സൂതമഹർഷിയോടു ചോദിച്ചു,  കലിയുഗത്തിൽ എല്ലാ പാപങ്ങളും അധർമ്മങ്ങളും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി ചേരുമ്പോൾ ജീവരാശികൾക്ക്   മോക്ഷം പ്രാപ്തിക്കായി  അഭയം പ്രാപിക്കാനായി ഒരു ആശ്രയവും ഉണ്ടാവില്ലേ? അങ്ങനെ ആകുമ്പോൾ മോക്ഷം ആർക്കും ലഭിക്കില്ലേ? അറിയാതെ ആണെങ്കിലും താൻ ചെയ്‌ത പാപങ്ങളും തെറ്റുകളും കഴുകിക്കളയാൻ ഭൂമിയിൽ ഭഗവാന്റെ സ്ഥാനങ്ങൾ ഉണ്ടാവേണ്ടതല്ലേ?  അല്ലയോ മുനിശ്രേഷ്ഠ അങ്ങ് എന്റെ ആശങ്ക ദൂരീകരിച്ചാലും.*
                                                               
🍁🌻🍁🌻🍁🌻🍁🌻🍁🌻🍁
 *കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കായി ഉള്ള സ്ഥലങ്ങൾ*                                  🍁🌻🍁🌻🍁🌻🍁🌻🍁🌻🍁                                                          *ശൗനകമുനിയുടെ ഈ ചോദ്യങ്ങൾ കേട്ട ഉടൻ സൂതമുനിക്ക് ഓർമ്മ വന്നത് ശിവ കാർത്തികേയ സംഭാഷണം ആണ്.*                       *ഒരിക്കൽ ഇതേ സംശയം കാർത്തികേയന് ഉണ്ടാകുകയുണ്ടായി  കുമാരൻ ശിവഭഗവാനോടു തന്റെ സംശയങ്ങൾ ചോദിച്ചു. ശിവഭഗവാൻ തന്റെ പുത്രനോട് പറഞ്ഞു,                                                            പ്രിയ പുത്ര കലിയുഗത്തിൽ മോക്ഷം ലഭിക്കാനായി ജീവരാശികൾക്കു ചെല്ലാവുന്ന പല പുണ്യ സ്ഥലങ്ങളും, നദികളും ഉണ്ട് അവയെ കുറിച്ച് നമുക്ക് കാണാം.* *
                         
🍁🌻🍁🌻🍁🌻🍁🌻🍁🌻🍁
 *കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കായി ഉള്ള സ്ഥലങ്ങൾ*                                  🍁🌻🍁🌻🍁🌻🍁🌻🍁🌻🍁                                                          *കലിയുഗത്തിൽ മനുഷ്യരാശിക്കു തങ്ങൾ ആഗ്രഹിച്ച എന്തും നിറവേറ്റി കൊടുക്കാൻ തക്ക പുണ്യ പാവനമായ സ്ഥലങ്ങളും അത് പോലെ തന്നെ  നേരിട്ട് മോക്ഷപ്രദായകമായ സ്ഥലങ്ങളും ഉണ്ട്. ശിവഭഗവാൻ പറഞ്ഞ പുണ്യ നദികൾ ഏതൊക്കെ ആണെന്ന് അറിയണ്ടേ? * *ഗംഗ, ഗോദാവരി,നർമ്മദാ, തപതി, യമുന, ക്ഷിപ്ര, ഗൗതമി, കാവേരി താമ്രപർണി, ചന്ദ്രഭാഗ, സിന്ധു, സരസ്വതി*                  *ഈ നദികൾക്കെല്ലാം തന്നെ  ജീവരാശികളുടെ ഏതൊരു ആഗ്രഹവും സഫലീകരിക്കാൻ മാത്രമല്ല മോക്ഷം പ്രാപ്തി നൽകാനും സാധിക്കും.*
           
🍁🌻🍁🌻🍁🌻🍁🌻🍁🌻🍁

 *കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കായി ഉള്ള സ്ഥലങ്ങൾ*                                  🍁🌻🍁🌻🍁🌻🍁🌻🍁🌻🍁                                                          *പുണ്യ നദികളെ പോലെ തന്നെ പുണ്യ പാവനമായ സ്ഥലങ്ങളെ കുറിച്ചും ശിവ ഭഗവാൻ കാർത്തികേയനോട് പറഞ്ഞു. അയോദ്ധ്യ, ദ്വാരക, കാശി, മഥുര,അവന്തി, കുരുക്ഷേത്രം, കാഞ്ചി, രാമതീർത്ഥം, പുരുഷോത്തമ ക്ഷേത്രം, പുഷ്കര ക്ഷേത്രം, വരാഹ ക്ഷേത്രം, ബദ്രികശ്രമം ഈ പുണ്യ സ്ഥലങ്ങളിൽ  തീർത്ഥാടനം നടത്തിയാൽ എല്ലാവിധ ദുഖങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും മുക്തി ലഭിക്കും.      *ഇത് കേട്ട സ്കന്ദൻ ഭഗവാനോട് ചോദിച്ചു ഈ സ്ഥലങ്ങളുടെ പ്രത്യേകത കൂടി പറഞ്ഞാൽ ഉപകാരപ്രദം ആയിരിക്കും.*   
                                       
                                 
🍁🌻🍁🌻🍁🌻🍁🌻🍁🌻🍁
 *കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കായി ഉള്ള സ്ഥലങ്ങൾ*                                  🍁🌻🍁🌻🍁🌻🍁🌻🍁🌻🍁                                                          *അയോദ്ധ്യയിൽ എത്തുന്നവർക്കു എല്ലാ പാപങ്ങളിൽ നിന്നും മുക്തി ലഭിക്കുന്നു. അത് പോലെത്തന്നെ ദ്വാരക ഭഗവാൻ ശ്രീഹരിയുടെ വാസസ്ഥലം അവിടെ എത്തി  ഗോമതി നദിയിൽ സ്നാനം ചെയ്തു ദർശനം ചെയ്യുന്നവർ അവരുടെ പല ജന്മങ്ങളിൽ ചെയ്‌ത  പാപങ്ങൾ അവർ അറിയാതെ തന്നെ അകലുന്നു.അടുത്തത് ഏതൊരുവനാണോ വാരണാസിയിൽ എത്തി പഞ്ചഗംഗയിൽ സ്നാനം ചെയ്യുന്നത് അവൻ ജനനം  മരണം ചക്രത്തിൽ നിന്നും മുക്തി നേടുന്നു.*       
                                                                 
🍁🌻🍁🌻🍁🌻🍁🌻🍁🌻🍁
 *കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കായി ഉള്ള സ്ഥലങ്ങൾ*                                  🍁🌻🍁🌻🍁🌻🍁🌻🍁🌻🍁                                                          *അതിപ്രധാനമായ കാശിയിൽ എത്തി ഭഗവാൻ വിശ്വനാഥനെ ദർശനം ചെയ്യുന്നവർ ഇഹലോക ബന്ധങ്ങളിൽ നിന്നും മുക്തി ലഭിക്കുന്നു. മാത്രമല്ല അവിടെ പിതൃക്കൾക്കു എള്ളും ജലവും കൊണ്ട് വിശ്വാമിത്ര തീർത്ഥത്തിൽ  തർപ്പണം നടത്തിയാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുന്നു..വൈശാഖമാസത്തിൽ അവന്തിപുരിയിൽ ഉള്ള കോടിതീർത്ഥത്തിൽ സ്നാനം ചെയ്തു മഹാകാളേശ്വരനെ ദർശനം ചെയ്യുന്നവർ എല്ലാ വിധ പാപങ്ങളിൽ നിന്നും മുക്തി നേടുന്നു.സൂര്യ ഗ്രഹണ ദിവസം കുരുക്ഷേത്രത്തിലോ രാമതീർത്ഥത്തിലോ സ്വർണ്ണം ദാനം ചെയ്യുന്നവർക്ക് പരമഗതി പ്രാപ്തമാകുന്നു .മാർക്കണ്ഡേയ സരോവരത്തിൽ സ്നാനം ചെയ്തു പുരുഷോത്തമ ക്ഷേത്രത്തിൽ ദർശനം നടത്തുന്നവർക്കു      അദ്വിതീയമായ പുണ്യം പ്രാപ്തമാകുന്നു. അടുത്തത്  കാണാം*

 *തുടരും....................*

🍁🌻🍁🌻🍁🌻🍁🌻🍁🌻🍁
[10/06, 7:33 am] ‪+971 50 516 3363‬: 💎💎💎💎💎💎💎💎💎💎💎♨♨♨♨♨♨♨♨♨♨♨


*ശ്രീരാമകൃഷ്ണവചനാമൃതം*

*നാമമാഹാത്മ്യവും അനുരാഗവും*

ശ്രീരാമകൃഷ്ണൻ :- ആട്ടെ, അങ്ങെന്തു പറയുന്നു? ഉപായമെന്താ?

ഗോസ്വാമി :- അതോ, നാമംകൊണ്ടു സാധിക്കും. കലികാലത്ത് നാമം മഹിമയേറിയതാണ്.

ശ്രീരാമകൃഷ്ണൻ :- അതെ, നാമത്തിന് വലിയ മഹത്ത്വമുണ്ടെന്നുള്ളതു നേരുതന്നെ. എന്നാൽ അനുരാഗംകൂടാതെ എന്താവും? ഈശ്വരനുവേണ്ടി പ്രാണൻ പിടയേണ്ടതാവശ്യമാണ്. വെറുതെ നാമം ജപിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ മനസ്സ് കാമിനീകാഞ്ചനത്തിൽ മുങ്ങിയുമിരിക്കുന്നു. അതുകൊണ്ടെന്തു സാധിക്കും?

വെറുതെ മന്ത്രമോതിയതുകൊണ്ട് തേളോ ചിലന്തിയോ കടിച്ച നോവുമാറുകയില്ല. ചാണകം ചുട്ടു പുകയുമേല്പിക്കണം.

ഗോസ്വാമി :- എങ്കിൽ, അജാമിളന്റെ കഥയോ? അജാമിളൻ മഹാപാപി. അയാൾ ചെയ്യാത്ത പാപമൊന്നുമില്ല. 'നാരായണ' എന്നു മകനെ വിളിച്ചതുകൊണ്ട് ഉദ്ധരിക്കപ്പെട്ടു.

ശ്രീരാമകൃഷ്ണൻ :- അജാമിളൻ പൂർവ്വജന്മത്തിൽ അനേകം സത്കർമ്മം ചെയ്തിട്ടുണ്ടായിരിക്കണം. ഒരു കാലത്ത് തപസ്സനുഷ്ഠിച്ചിരുന്നു എന്നു കാണുന്നുണ്ട്. അത് അദ്ദേഹത്തിന്റെ അന്ത്യകാലമായിരുന്നു, എന്നും പറയപ്പെടുന്നു. ആനയെ കുളിപ്പിച്ചതു കൊണ്ടെന്താ കാര്യം? പിന്നെയും മണ്ണും പൊടിയും വാരി മേലിട്ടു പഴയപടിയാകും! എന്നാൽ ആനക്കൊട്ടിലിൽ തളയ്ക്കുന്നതിനുമുമ്പ് ആരെങ്കിലും പൊടിയെല്ലാം തട്ടി കുളിപ്പിച്ചുകൊടുത്താൽ, അങ്ങനെചെയ്താൽ, വൃത്തിയായിരിക്കും.

നാമജപംകൊണ്ട് ഒരിക്കൽ ശുദ്ധനായെന്നു കരുതുക; പക്ഷേ പിന്നേയും നാനാപാപങ്ങൾകൊണ്ടു മലിനമാകുന്നു. മനസ്സിനു ബലമില്ല; ഇനി പാപം ചെയ്കയില്ല, എന്നൊരു പ്രതിജ്ഞ അയാൾ ചെയ്യുന്നില്ല. ഗംഗാസ്നാനംകൊണ്ട് പാപമൊക്കെ പോകുന്നു. പോയിട്ടോ? പാപങ്ങളൊക്കെ തീരത്തുള്ള മരങ്ങളിൽ കാത്തിരിക്കുമെന്നാളുകൾ പറയുന്നു. ആൾ ഗംഗയിൽനിന്നു കയറിവരുമ്പോൾ ഈ പഴയ പാപങ്ങൾ മരത്തിൽനിന്ന് അയാളുടെ മേൽ ചാടിവീഴുന്നു, തോളിൽ പിടികൂടുന്നു.(എല്ലാവരും ചിരിക്കുന്നു). പണ്ടത്തെ പാപങ്ങളൊക്കെ തോളിൽക്കയറി കുത്തിയിരിക്കുന്നു. കുളി കഴിഞ്ഞ് രണ്ടുചുവടുവെക്കുമ്പോഴേയ്ക്കും തോളിൽ ചാടി വീണു കഴിയും !

അതുകൊണ്ട് നാമം ജപിക്കുക, അതോടൊപ്പം ഈശ്വരനിൽ അനുരാഗമുണ്ടാകാൻ പ്രാർത്ഥിക്കുക. ധനം, മാനം, ദേഹസുഖം എന്നീ രണ്ടുനാളത്തെ വസ്തുക്കളിന്മേലുള്ള ആസക്തി കുറഞ്ഞുവരാൻ പ്രാർത്ഥിക്കുക.🙏🏻

*ഹരി ഓം*

*ശ്രീരാമകൃഷ്ണവചനാമൃതം ഭാഗം ഒന്ന്, പുറം - 182-183*

*നാരയണൻ പി ഡി നമ്പൂതിരി*

‼📍‼📍‼📍‼📍‼📍‼
[10/06, 1:48 pm] ‪+91 75109 66244‬: 💫✨💫✨💫✨💫✨💫✨
   *പഞ്ചതന്ത്രം*
                        *കഥകൾ*

*ക്ഷുരകന്റെ വിധി*

       *ഒരു നഗരത്തിൽ ധർമ്മിഷ്ഠനായ ഒരു വ്യാപാരി ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ അയാൾക്ക് കച്ചവടത്തിൽ നഷ്ടം സംഭവിച്ച് അയാൾ ദരിദ്രനായിത്തീർന്നു.*

       *ഒരുദിവസം വ്യാപാരി ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഒരു ബുദ്ധസന്യാസി  പ്രത്യക്ഷപ്പെട്ട് വ്യാപാരിയോട് ഇങ്ങിനെ പറഞ്ഞു: "അങ്ങ് സങ്കടപ്പെടാതിരിക്കൂ. നാളെ ഞാൻ ഈ രൂപത്തിൽ താങ്കളുടെ വീട്ടിലെത്തും. ആ സമയത്ത് താങ്കൾ ഒരു വടിയെടുത്ത് എന്റെ തലയ്ക്ക് അടിക്കണം. ഞാൻ ഉടൻതന്നെ സ്വർണ്ണമായി മാറും - താങ്കൾക്ക്  ആ സ്വർണ്ണം എടുത്ത് ഉപയോഗിക്കാനും അതുവഴി താങ്കളുടെ ദാരിദ്ര്യമൊക്കെ മാറ്റാനും സാധിക്കും*.

    *പിറ്റേന്ന്  രാവിലെ തന്നെ വ്യാപാരിയുടെ വീട്ടിൽ ഒരു ക്ഷുരകൻ എത്തി. ആ സമയത്തു തന്നെ  സ്വപ്നത്തിൽ കണ്ട രൂപത്തിലുള്ള ഒരു ബുദ്ധ സന്യാസിയും അവിടെ എത്തി.*

       *താൻ സ്വപ്നത്തിൽ കണ്ട അതേ ബുദ്ധ സന്യാസിയെ നേരിൽ കണ്ടപ്പോൾ വ്യാപാരിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഉടനെ വ്യാപാരി  ഒരു വടിയെടുത്ത് സന്യാസിയുടെ തലയ്ക്കടിച്ചു. അത്ഭുതമെന്ന് പറയട്ടെ! ഉടൻ തന്നെ സന്യാസി സ്വർണ്ണമായി മാറി. വ്യാപാരി ഉടൻ തന്നെ  ആ സ്വർണ്ണരൂപം  വീടിന് അകത്തു കൊണ്ടുപോയി വെച്ചു. ഇതെല്ലാം കണ്ടു നിന്ന ക്ഷുരകൻ എന്താണ് സംഭവിച്ചതെന്നറിയാതെ തരിച്ചിരുന്നു പോയി.*

      *തിരിച്ച് വീട്ടിലെത്തിയ ക്ഷുരകന്റെ മനസ്സിൽ ബുദ്ധ സന്യാസിയും സ്വർണ്ണ രൂപവും മാത്രമായിരുന്നു.നേരം പുലർന്നയുടൻ ക്ഷുരകൻ ഒരു സന്യാസ മoത്തിലെത്തി, അവിടെയുള്ള സന്യാസിമാരെയെല്ലാം തന്റെ ഗൃഹത്തിലേക്ക് വരാനായി ക്ഷണിച്ചു.*

       *ഉച്ചയായപ്പോഴേക്കും സന്യാസിമാർ ക്ഷുരകന്റെ വീട്ടിലെത്തിച്ചേർന്നു. ക്ഷുരകൻ അവരെ സ്നേഹപൂർവ്വം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വാതിലടച്ച് കുറ്റിയിട്ടശേഷം ക്ഷുരകൻ അവരുടെയെല്ലാം തലയ്ക്ക് വടിയെടുത്ത് അടിക്കാൻ തുടങ്ങി. അടിയേറ്റ് ഒരു സന്യാസി മരിച്ചുവീഴുകയും മറ്റുള്ളവർ പ്രാണരക്ഷാർത്ഥം ഓടിപ്പോവുകയും ചെയ്തു.*

      *ബഹളം കേട്ട് ഓടിയെത്തിയ ജനങ്ങൾ  ക്ഷുരകനെ ന്യായാധിപന്റെ മുന്നിലെത്തിച്ചു. സന്യാസിമാരെ അടിക്കാനുള്ള കാരണമെന്താണെന്നന്യായാധിപന്റെ ചോദ്യം കേട്ട ക്ഷുരകൻ , വ്യാപാരിയുടെ വീട്ടിൽ നിന്ന് താൻ കണ്ട കാര്യം ന്യായാധിപനെ അറിയിച്ചു. ന്യായാധിപൻ വ്യാപാരിയെ വിളിച്ചു വരുത്തി നടന്ന കാര്യം അന്വേഷിച്ചു. അപ്പോൾ വ്യാപാരി തന്റെ സ്വപ്നത്തിന്റെ കാര്യവും, മറ്റും വിസ്തരിച്ചു പറഞ്ഞു കൊടുത്തു.*

      *അതു കേട്ട ന്യായാധിപൻ ക്ഷുരകനെ വധശിക്ഷയ്ക്ക് വിധിച്ചു. കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ എടുത്തുചാട്ടം കാട്ടിയ ക്ഷുരകന് തക്കതായ ശിക്ഷ തന്നെ കിട്ടി.*

*നല്ലവണ്ണം കാണാതെയും, കേൾക്കാതെയും ,മനസ്സിലാക്കാതെയും ഒരു കാര്യവും ചെയ്യരുത്*.🔥🔥

*അടുത്തയാഴ്ച മറ്റൊരു കഥയുമായി കാണാം.*🔥

*ചിന്താമണി*

💫✨💫✨💫✨💫✨💫✨
[10/06, 3:01 pm] ‪+91 90487 05673‬: 🦋🦋 *ഒാരോ നക്ഷത്രജാതരും  അനുഷ്ഠിക്കേണ്ട  കര്‍മ്മങ്ങള്‍*🦋🦋

🔱🔱🔱🔱🔱🔱🔱 *അത്തം*🔱🔱🔱🔱🔱🔱🔱


            *ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍  വിദ്യാസംബന്നരും  ജിജ്ഞാസുക്കളുമായിരിക്കും. കുലീനത,  അദ്ധ്വാനശീലം,  വശീകരണശക്തി  എന്നിവയും  ഇവരില്‍ കാണാം. ശാന്തത,  ആത്മനിയന്ത്രണം,  അടുക്കും ചിട്ടയും ഉള്ള  ജീവിതശൈലി എന്നിവയും  ഇവരുടെ  ലക്ഷണങ്ങളാണ്.  ജീവിതത്തില്‍  ഉയര്‍ച്ചതാഴ്ചകള്‍  തുടര്‍ച്ചയായി ഇവര്‍ക്ക്  അനുഭവവേദമാകും.  കൗശലവും  സ്വാര്‍ത്ഥതയും  ചിലരുടെ സ്വഭാവമാണ്.  നിരൂപണം,  മറ്റുള്ളവരുടെ  കുറ്റങ്ങള്‍ കണ്ടുപിടിക്കുക എന്നിവ  ഇവരുടെ  സ്വഭാവമാണ്. വാര്‍ദ്ധക്യകാലമായിരിക്കും  ഇവര്‍ക്ക്  പൊതുവെ  ഐശ്വര്യപ്രദം.  അധികാരശക്തിയുള്ള  തൊഴിലുകളിലാണ്  ഇവര്‍  വിജയിക്കുക.  സൃഷ്ടിപരമായ  പ്രവര്‍ത്തനങ്ങള്‍,  വാക്കുകളുടെ  ആകര്‍ഷത്വം  ,ലഹരിവസ്തുക്കളോടുള്ള  താല്പര്യം,  വീടുവിട്ടുള്ള താമസം തുഠങ്ങിയവയും  ഇവരുടെ  ലക്ഷണങ്ങളാണ്.  ഈ നക്ഷത്രത്തില്‍  ജനിക്കുന്ന  സ്ത്രീകള്‍  ആകര്‍ഷത്വം  , ഐശ്വര്യം  , കുലീനത  എന്നിവയാല്‍   അനുഗ്രഹീതരായിരിക്കും.*

🔥 *പ്രതികൂല നക്ഷത്രങ്ങള്‍*🔥

*ചോതി,  അനിഴം,  മൂലം,  അശ്വതി,  ഭരണി,  കാര്‍ത്തിക ( ആദ്യപാദം )  എന്നിവ  ഇവര്‍ക്ക്  പ്രതികൂലനക്ഷത്രങ്ങളാണ്*

🍀🌞🍀 *അനുഷ്ഠിക്കേണ്ട  കാര്യങ്ങള്‍*🍀🌞🍀

*രാഹു, ശനി, കേതു എന്നീ  ദശാകാലങ്ങള്‍  പൊതുവെ അശുഭകരമായേക്കാമെന്നതിനാല്‍ ഇക്കാലത്ത് ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ് . അത്തം, തിരുവോണം,  രോഹിണി നക്ഷത്രങ്ങളില്‍  ക്ഷേത്രദര്‍ശനം, മറ്റു പൂജാദികര്‍മ്മങ്ങള്‍  എന്നിവക്ക് ഉത്തമം.  ചന്ദ്രപ്രീതികരമായ   കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക,  ദുര്‍ഗ്ഗാദേവിയെ ഭജിക്കുക  എന്നിവ  അത്തം  നക്ഷത്രക്കാര്‍ക്ക്  ഉത്തമമാണ്.  ചന്ദ്രന്  ജാതകത്തില്‍  പക്ഷബലമില്ലെങ്കില്‍  ഭദ്രകാളിയേയാണ്  ഭജിക്കേണ്ടത്.  പക്ഷബലമുള്ളവര്‍  പൗര്‍ണ്ണമിയില്‍  ദുര്‍ഗ്ഗാപൂജ  നടത്തുന്നതും  പക്ഷബലമില്ലാത്തവര്‍  അമാവാസി നാളില്‍  ഭദ്രകാളീപൂജ  നടത്തുന്നതും  നന്നായിരിക്കും.  അത്തം നക്ഷത്രവും  തിങ്കളാഴ്ചയും  ചേര്‍ന്നുവരുന്ന  ദിവസം  സവിശേഷപ്രാധാന്യത്തോടെ ക്ഷേത്രദര്‍ശനവും  വ്രതാനുഷ്ഠാനങ്ങളും  നടത്താവുന്നതാണ്.  രാശ്യാധിപനായ  ബുധനെ  പ്രീതിപ്പെടുത്തുന്ന  കര്‍മ്മങ്ങള്‍,  ശ്രീകൃഷ്ണക്ഷേത്രദര്‍ശനം   ഭാഗവതപാരായണം  തുടങ്ങിയവയും  അനുഷ്ഠിക്കാവുന്നതാണ്.*

🌈 *അനുകൂലനിറങ്ങള്‍*🌈

*വെള്ള,  പച്ച  എന്നീ നിറങ്ങള്‍  ഇവര്‍ക്ക്  അനുകൂലമായിരിക്കും*

*അത്തം നക്ഷത്രദേവത  സൂര്യനാണ്.  താഴെപ്പറയുന്ന  മന്ത്രങ്ങള്‍  നിത്യ ജപത്തിന്  ഉത്തമം*
           
🏵 *മന്ത്രങ്ങള്‍*🏵

*ഒാം  വിഭ്രാദ്ബൃഹത്പിബതു  സൗമ്യം  മധ്വായുര്‍ദ്ധദ്യജ്ഞപതാ*
*വവിര്‍ഹുതം  വാതജൂതോയോ*
*അഭിരക്ഷിതിത്മനാ പ്രജാഃ  പുപോഷ പുരുധാ വിരാജതി*

*ഒാം  സവിത്രേ  നമഃ*

🌸🌸 *നക്ഷതത്രമൃഗം --പോത്ത്*🌸 *വൃക്ഷം --അംബഴം*🌸 *ഗണം --ദേവം 🌸 *പക്ഷി-- കാക്ക,*  🌸 *ഭൂതം --അഗ്നി.*🌸🌸

🌹🌹🌺 *ഭാഗ്യസംഖ്യ--2*🌺🌹🌹 *ഭാഗ്യദിവസം --തിങ്കള്‍*🌹🌹🌺
[10/06, 4:00 pm] ‪+91 99622 88522‬: *ആരാണ് ബുദ്ധിമാൻ*
💎💎💎💎💎💎💎

ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോട് ചോദിച്ചു ..
ആരാണ് ബുദ്ധിമാൻ ??
സ്വന്തം പോരായ്‌ മകളെക്കുറിച്ച്‌ ജാഗ്രത പുലർത്തുക. മറ്റുളളവരുടെ കുറവുകളിലേക്ക്‌ നോക്കാതിരിക്കുക. ബുദ്ധിപൂർവം ജീവിക്കുക. കാരണം ബുദ്ധിയുളളവരെ ദൈവം ഇഷ്ടപ്പെടുന്നു. എന്നാൽ എന്താണു ബുദ്ധിയെന്ന് നീ വ്യക്തമായി ഗ്രഹിക്കുക. തന്നെക്കാൾ താഴെയുളളവരാണെങ്കിലും സത്യമാണെങ്കിൽ, അവർ പറയുന്നത്‌ സ്വീകരിക്കുവാൻ സന്നദ്ധത  കാണിക്കുന്നവൻ ബുദ്ധിമാനാണു. തെറ്റുകൾ സംഭവിച്ചാൽ അതംഗീകരിച്ച്‌ തിരുത്താനുളള സന്നദ്ധത ബുദ്ധിയാണു. മറ്റുളളവർ നമ്മോട്‌ താൽപര്യപൂർവ്വം പറയുന്നത്‌, നേരത്തെ നമുക്കറിവുളളതാണെങ്കിലും ശ്രദ്ധിച്ച്‌ കേൾക്കുന്ന സ്വഭാവം ബുദ്ധിമാന്റെ സവിശേഷതയാണു.🙏🏻

*ഹരി ഓം*

*കടപ്പാട്  ഗുരുപരമ്പരയോട്*

‼‼‼‼‼‼‼‼‼‼‼
[10/06, 5:45 pm] ‪+971 50 516 3363‬: 📗📗📗📗📖📖📖📗📗📗📗

                       *മഹാഭാരതം*

                       *ഉദ്യോഗപർവ്വം*

📙📙📙📙📖📖📖📙📙📙📙

*മഹാഭാരത ഗ്രന്ഥത്തിലെ അഞ്ചാമത്തെ അദ്ധ്യായമാണ് ഉദ്യോഗപർവ്വം. പ്രന്ത്രണ്ട് വർഷങ്ങൾ നീണ്ട വനവാസത്തിനും ഒരു വർഷത്തെ അഞ്ജാതവാസത്തിനുശേഷം പാണ്ഡവർ കൗരവസഭയിൽ പാതി രാജ്യം അവകാശപ്പെട്ടെങ്കിലും ലഭിക്കാതെ വന്നപ്പോൾ പാണ്ഡവർക്ക് നീതിലഭിക്കാനായി പലരും കൗരവസഭയിൽ കുരുരാജാവായ ധൃതരാഷ്ട്രരെ കണ്ട് അപേക്ഷിച്ചു. ആ സംഭവങ്ങൾ വർണ്ണിച്ചിരിക്കുന്നത് ഈ അദ്ധ്യായത്തിലാണ്.*


*💧ഭീഷ്മപർവ്വം*💧

*വ്യാസൻ മഹാഭാരതത്തിൽ ഒന്നുമുതൽ പത്തുവരെ ദിവസങ്ങളിലെ കുരുക്ഷേത്രയുദ്ധം വർണ്ണിക്കുന്നത് ഭീഷ്മപർവ്വത്തിലാണ്. കൗരവസേനയുടെ സർവ്വസേനാധിപനായി ഭീഷ്മരായിരുന്നു ഈ ദിവസങ്ങളിൽ പടനയിച്ചത്, അതിനാൽ ഭീഷ്മപർവ്വം എന്നു ഗ്രന്ഥകർത്താവ് പേരു കൊടുത്തു.ഭീഷ്മപർവ്വത്തിൽ 118 അദ്ധ്യായങ്ങളും 7884 പദ്യങ്ങളും അടങ്ങിയിരിക്കുന്നു.*🙏🏻

*ഹരി ഓം*

*കടപ്പാട് ഗുരുപരമ്പരയേട്*

തുടരും

📕📕📕📕📖📖📖📕📕📕📕
[10/06, 7:34 pm] ‪+91 99622 88522‬: *കൊട്ടിയൂർ മാഹാത്മ്യം - 23*
☀☀☀☀☀☀☀☀
*ഓം നമഃശിവായ*

      കൊട്ടിയൂർ പെരുമാളിന്റെ ഇളന്നീരാട്ടത്തിനായുള്ള ഇളനീർ കാവുകൾ വ്രതക്കാർ ഓംകാര ധ്വനിയോടെ സന്നിധിയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടുവന്ന്, തിരുവഞ്ചിറയിൽ സമർപ്പിക്കുന്ന ഇളനീർവെപ്പ് ചടങ്ങ്   നടക്കുന്നത്.

        വിവിധ പ്രദേശങ്ങളിലുള്ള ഇളനീർമഠങ്ങളിൽ നിന്നും ധാരാളം വ്രതക്കാർ ഇളനീർ കാവുകളുമായി ക്ഷേത്രസന്നിധിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. പ്രക്കൂഴം മുതൽക്ക് തന്നെ വ്രതം ആരംഭിച്ച വ്രതക്കാർ നെയ്യാട്ടത്തോടെ സംഘങ്ങളായി പ്രത്യേക സങ്കേതങ്ങളിൽ ( കഞ്ഞിപ്പുര, പടി) പ്രവേശിക്കുന്നു. ഓലമടൽത്തുണ്ടിന്റെ രണ്ടു ഭാഗത്തുമായി
മുമ്മൂന്ന് വീതം ഇളനീരുകൾ കൂട്ടിക്കെട്ടിയതാണ് ഇളനീർ കാവുകൾ.

           എരുവട്ടി
വേട്ടക്കൊരുമകൻ
ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ചുകൊണ്ടുവരുന്ന എണ്ണയും ഇളനീരും ഈ ദിവസം തന്നെയാണ് സന്നിധിയിലെത്തിച്ചേരുക. എരുവട്ടിതണ്ടയാൻ എന്ന ജന്മസ്ഥാനി കനാണ് എണ്ണയും ഇളനീരും എഴുന്നള്ളത്തിനുള്ള അവകാശം. ഈ എഴുന്നള്ളത്തിനൊപ്പം അകമ്പടി സേവിച്ചുകൊണ്ട് അഞ്ഞൂറ്റാൻ സ്ഥാനികനുണ്ടാകും വേഷഭൂഷാദികളോടെ  കൂമ്പൻ തൊപ്പിയും, ഒരു ചൂരലും ധരിച്ച് വീരഭദ്രന്റെ സങ്കല്പത്തിലാണ് അകമ്പടി.കൂടാതെ വാദ്യവും, കുറുംകുഴൽവിളിയും അകമ്പടിയായുണ്ടാകും. മുഴുവൻ ഇളനീരും സമർപ്പിച്ചു കഴിയുന്നതുവരെ വാദ്യങ്ങളും, വീരഭദ്രനും തിരുവഞ്ചിറക്ക് പുറത്തായി കാത്ത് നിൽക്കുന്നുണ്ടാകും.

      ശ്രീഭൂതബലിക്കു ശേഷം കിഴക്കേനടയിൽ അരയാൽ തറയ്ക്കും ,അമ്മാ റക്കൽ തറക്കും ഇടയിലായി ഇളനീർ നിക്ഷേപിക്കാനായുള്ള തട്ടും പോളയും വിരിക്കൽ എന്ന ചടങ്ങു നടത്തുന്നു. അതിന് സമീപത്തായി കുടിപതി കാരണവർ വെള്ളി കിടാരത്തിൽ തീർത്ഥജലം നിറച്ച് വെയ്ക്കുന്നു. സന്ധ്യയോടെ സന്നിധിയിലെത്തി കിഴക്കേനടയിൽ മുഹൂർത്തം കാത്തു നിൽക്കുന്ന ഇളനീർക്കാർ, തിരുവഞ്ചിറയിൽ എത്തി തട്ടും പോളയും വലം വെച്ച് ഇളനീർ കാവുകൾ ഒന്നൊന്നായി സമർപ്പിച്ച് തീർത്ഥം സേവിച്ച് ഭണ്ഡാര സമർപ്പണം ചെയ്ത് വീരഭദ്രനെ വണങ്ങി തിരിച്ചു പോകുന്നു.
https://chat.whatsapp.com/48eilk23yzs1qMlGNp6M2o
      മുഴുവൻ ഇളന്നീർക്കാരും ഇളനീർ സമർപ്പിച്ചു കഴിഞ്ഞതിനു ശേഷമാണ് എരുവട്ടിതണ്ടയാൻ തൃക്കൈകുടയും, എണ്ണയും ഇളനീരും സമർപ്പിക്കുന്നത്. അതു കഴിഞ്ഞ് വീരഭദ്രനോടൊപ്പം തിരിച്ചു പോകുന്നു.
ദിവസങ്ങളായുള്ള വ്രതാനുഷ്ഠാനങ്ങളോടെ ഭഗവാന്റെ അഭിഷേകത്തിനായുള്ള  ആയിരക്കണക്കിന്ഇളനീരുകൾ സന്നിധിയിലെത്തിച്ച ആത്മസംതൃപ്തിയോടെ തന്നെ വ്രതക്കാർ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു. ഇനി അടുത്തദിവസം
സ്വയംഭൂവിൽ
നടക്കുന്ന ഇളനീരഭിഷേകത്തിനായി  സന്നിധി ഒരുങ്ങുകയാണ്.
*ശംഭോ മഹാദേവാ*.....

(തുടരും)
[10/06, 8:44 pm] ‪+971 50 516 3363‬: 🌠♨🌠♨🌠♨🌠♨🌠♨🎇

         ഉപനിഷത് കഥകള്‍

*ഉഷസ്തിയും ഋത്വിക്കുകളും (18)*
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄


പ്രകൃതിയുടെ അനുചിതമായ ലീലാനടനം കുരുദേശത്തെ വിഷമിപ്പിച്ചു. കൃഷിയും കന്നുകാലി സംരക്ഷണവുമായിരുന്നു ആ രാജ്യത്തിലെ ജനങ്ങളുടെ പ്രധാന തൊഴിലുകള്‍. വരുമാനവും ജീവിതനിലവാരവും ഇവയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ഏതാനും ചില വര്‍ഷങ്ങളായി കുരുദേശത്ത് കാലാവസ്ഥ കൃഷിക്കാര്‍ക്ക് അനുകൂലമല്ല. അത്യുഷ്ണവും അതിശൈത്യവും അനവസരങ്ങളില്‍ ഉണ്ടായി.

കൊടിയവേനലില്‍ എല്ലാം വറ്റിവരണ്ടു. കൃഷിനിലങ്ങള്‍ കരിഞ്ഞുണങ്ങി. കിണറുകളും കുളങ്ങളും പുഴകളും തോടുകളുമൊക്കെ വെള്ളംവറ്റി വിണ്ടുകീറി. ചൂടുകാറ്റില്‍ ഉഷ്ണരോഗങ്ങള്‍ പടര്‍ന്നു. വെള്ളമില്ലാതെ മനുഷ്യനും കന്നുകാലികളുമൊക്കെ ചത്തു.

കുറെക്കാലം അങ്ങനെപോയി. ഒടുക്കം മഴപെയ്തു. ഭൂമി നനഞ്ഞു കുതിര്‍ന്നു. തണുത്തു. എവിടെയും ജീവന്റെ ഉറവകളുണ്ടായി. സസ്യങ്ങള്‍ പൊടിച്ചുവളര്‍ന്നു. വയലുകളില്‍ വെള്ളം നിറഞ്ഞു. പുഴകളും തോടുകളും സമൃദ്ധമായി ഒഴുകി.

ജനങ്ങള്‍ വിത്തുകള്‍ ശേഖരിച്ച് പലപല കൃഷികളിറക്കി. നന്നായി അധ്വാനിച്ച് വിളവെടുത്തു. ആഹാരത്തിന് വകയായി. പക്ഷേ തുടര്‍ന്നുവന്ന ഒരു മഴക്കാലം കര്‍ഷകരെ ചതിച്ചു. സമയം കഴിഞ്ഞിട്ടും മഴ പെയ്ത് അടങ്ങുന്നില്ല. എന്നും പെരുമഴതന്നെ. തോരാത്ത മഴനിമിത്തം വെള്ളപ്പൊക്കമുണ്ടായി. തോടുകളും പുഴകളും കരകവിഞ്ഞ് അലറിപ്പാഞ്ഞൊഴുകി. കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകള്‍ മഴയിലും കാറ്റിലും തകര്‍ന്നു വീണു. മനുഷ്യരും കന്നുകാലികളും ഒഴുക്കില്‍പ്പെട്ടു.

ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് ഇഭ്യ എന്ന ഗ്രാമത്തിലാണ്. അവിടെ മഴത്തുള്ളികളോടൊപ്പം ആകാശത്തുനിന്ന് മഞ്ഞുകട്ടകളും അടര്‍ന്നു വീണു തുടങ്ങി. മലകളും കുന്നുകളും ഇടിഞ്ഞു വീണു. പാറക്കെട്ടുകള്‍ ഇളകിയും അടര്‍ന്നും താഴ്വരകളിലേയ്ക്ക് ഉരുണ്ടുവീണു. ഭയചകിതരായ ഗ്രാമവാസികള്‍ പ്രാണരക്ഷാര്‍ത്ഥം കുടുംബസഹിതം അവിടെനിന്ന് പലായനം ചെയ്തു.

കൃഷിയെല്ലാം നശിച്ചുപോയതിനാല്‍ വല്ലാത്ത ദുരവസ്ഥ യിലായിരുന്നു ഉഷസ്തി. സമ്പത്തെല്ലാം നേരത്തേ നശിച്ചിരുന്നു. പട്ടിണികൊണ്ട് നട്ടംതിരിഞ്ഞുവരുമ്പോഴാണ് കാലവര്‍ഷക്കെടുതി ഉണ്ടായത്. അനുഭവിക്കുക തന്നെ അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഉഷസ്തിയ്ക്കുമുമ്പില്‍ ഉണ്ടായിരുന്നില്ല.

ചെളിവെള്ളം തളം കെട്ടി നില്ക്കുന്ന തന്റെ കുടിലിനുള്ളില്‍ എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ ഉഷസ്തി നിന്നു.

ഗ്രാമവാസികളെല്ലാം നാടുവിടുകയാണ്. ആലിപ്പഴങ്ങളുടേയും പാഷാണങ്ങളുടേയും വീഴ്ച ശമിച്ചിട്ടില്ല. പ്രകൃതി ക്ഷോഭിച്ചിരിക്കുകയാണ്. അത് ഈ ഇഭ്യഗ്രാമത്തെ വിഴുങ്ങുമെന്നതില്‍ സംശയമില്ല.

എന്തു ചെയ്യും? എങ്ങോട്ട് പോകും? കൈവശം ധനമില്ല. ആഹാരമില്ല. സഹായത്തിന് ബന്ധുമിത്രാദികളുമില്ല. ആകെ ഈ ഭൂമുഖത്ത് തനിക്ക് കൂട്ടായി കൂടെയുള്ള ഏകവ്യക്തി ഭാര്യ മാത്രമാണ്. അവളാകട്ടെ തീരെ ദുര്‍ബ്ബല. കാണാന്‍ വലിയ ചന്തമൊന്നുമില്ല. പണവുമില്ല; കണ്ടാല്‍ സാധാരണ സ്ത്രീകളുടെ ലക്ഷണമൊന്നുമില്ല. സ്തനാദികളായ സ്ത്രീ ലക്ഷണങ്ങളൊന്നും ഇതുവരെയും അവള്‍ക്കു പ്രകടമായിട്ടില്ല. എങ്കിലും നിര്‍മ്മലവും നിഷ്ക്കളവുമായ മനസ്സാണ് അവളുടേത്. ഭത്തൃസ്നേഹവും ബഹുമാനവും അവള്‍ക്കുണ്ട്. ഒരു കൊച്ചുകുട്ടിയെപ്പോലെ പരിശുദ്ധയാണ്. ഭര്‍ത്താവില്‍ നിന്ന് ഉപദേശിച്ചു കേട്ട സാമാന്യബോധം അവള്‍ക്കുണ്ട്. ഏറെ നാളായി അവള്‍ ഉഷസ്തിയോടൊപ്പം കഴിയുന്നു.

എത്രയും വേഗം ഗ്രാമം വിട്ടുപോകുന്നതാണ് ബുദ്ധിയെന്ന് ഉഷസ്തിയ്ക്കു തോന്നി. തന്റെ അവശേഷിക്കുന്ന സമ്പാദ്യമായ ചില ഗ്രന്ഥക്കെട്ടുകള്‍ തുണിയില്‍ പൊതിഞ്ഞ് തുകല്‍ സഞ്ചിയിലാക്കിക്കൊണ്ട് അയാള്‍ ഭാര്യയെ സമീപിച്ചു.

അവള്‍ തണുത്തു വിറച്ചിരിക്കുകയാണ്. വസ്ത്രങ്ങള്‍ നനഞ്ഞിട്ടുണ്ട്. കരയുകയും ചെയ്യുന്നുണ്ട്.

ഉഷസ്തി, ഭാര്യയുടെ ചുമലില്‍ സ്നേഹപൂര്‍വ്വം കൈവച്ചു.

“പ്രിയേ, ഗ്രാമവാസികളെല്ലാംതന്നെ നാടുവിട്ടുകഴിഞ്ഞു. എനിക്ക് സ്വന്തമെന്നു പറയാന്‍ മുന്നെണ്ണമാണുള്ളത്. ഒന്ന് ഗുരുമുഖത്തു നിന്ന് അഭ്യസിച്ച വിദ്യയാണ്. പിന്നെ എന്റെ ഭാര്യയായ നീ! നമ്മളോടൊപ്പം എന്നുമുള്ള പട്ടിണി. ഇവ മൂന്നുമായി ഇവിടെ നിന്ന് വേഗം രക്ഷപ്പെടുവാന്‍ ഞാന്‍ നിശ്ചയിച്ചു കഴിഞ്ഞു. വരൂ, പോകാം.”

ഉഷസ്തിയുടെ ഭാര്യ ദീനമായി അയാളെ നോക്കി. വിറച്ചുകൊണ്ടവള്‍ പറഞ്ഞു:

“ക്ഷമിക്കണം. ഞാന്‍ അങ്ങയോടൊപ്പം വരുന്നില്ല. ദയവായി എന്നെ ഉപേക്ഷിച്ചു പോകണം.” അവള്‍ വിതുമ്പിക്കരഞ്ഞു.

“നിന്റെ ഇംഗിതങ്ങളെ സാധിച്ചുതരാന്‍ ഇതുവരെ ഞാന്‍ ശ്രമിച്ചില്ല. സത്യത്തില്‍ അത് മനഃപൂര്‍വ്വവുമാണ്. ഇതുവരെ നീ ക്ഷമിച്ചു. ഇപ്പോള്‍ നിനക്കതിന് ആകുന്നില്ലെങ്കില്‍ വിഷമിക്കരുത്. ഇനിമുതല്‍ ഞാന്‍ ശ്രമിക്കാം. വേണ്ടതു ചെയ്തു തരാം.” ഉഷസ്തി അവളോട് ഉറപ്പിച്ചു പറഞ്ഞു.

“ഇല്ല പ്രഭോ! അങ്ങയുടെ ദുരവസ്ഥയുടെ കാരണക്കാരി ഞാനാണെന്ന് ലോകര്‍ക്കുമഴുവന്‍ അറിയാം. താങ്കള്‍ വേദശാസ്ത്രങ്ങളില്‍ മഹാപണ്ഡിതനാണ്. മഹായാഗങ്ങളില്‍പ്പോലും ഏതു ഋത്വിക്കായിരിക്കാനുമുള്ള യോഗ്യതയും നേടിയിട്ടുണ്ട്. സ്ത്രീലക്ഷണങ്ങള്‍ പോലുമില്ലാത്ത ഒരുവള്‍ . പണമില്ല. പഠിപ്പില്ല. ബന്ധുബലവുമില്ല. ജന്മഗ്രാമത്തില്‍ കളിക്കൂട്ടുകാരായി വളര്‍ന്നതിനാല്‍ കൗമാരത്തിലും വേര്‍പിരിയാന്‍ രണ്ടുപേര്‍ക്കും മനസ്സു തോന്നിയില്ല. വിലക്ഷണയായ എന്റെ സാന്നിധ്യം താങ്ങളെ എത്രയോ സഭകളില്‍ അപഹാസ്യനാക്കിയിരിക്കുന്നു. ഈ നാട്ടില്‍ നമ്മെ പരിഹസിക്കാത്ത ആരാണ് ഉള്ളത് ? എന്റെ ജന്മാവകാശമായിരുന്ന ദാരിദ്ര്യം താങ്കളിലേയ്ക്കും പകര്‍ന്നു. തികച്ചും അനുരൂപയല്ലെന്നറിഞ്ഞിട്ടും എന്നെ കൊണ്ടുനടക്കുന്നതില്‍ അത്ഭുതം തന്നെ. അല്ലയോ മഹാനുഭാവാ, ബാല്യം മുതല്‍ താങ്കള്‍ ചുമലിലേറ്റി നടക്കുന്ന പ്രാരാബ്ധഭാരമാകുന്ന എന്നെ കൈവെടിഞ്ഞാലും. ധീരനായി പോകുക. മഹാനായി വാഴുക.” ഉഷസ്തിയുടെ ഭാര്യശിരോവസ്ത്രം കൊണ്ട് മുഖം മറച്ചിരുന്ന് കരഞ്ഞു. അവള്‍ വല്ലാതെ വികാരവിക്ഷുബ്ധയായിരിക്കുന്നുവെന്ന് ഉഷസ്തിമനസ്സിലാക്കി. അവളെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

“പ്രിയഭാഷിണീ, നീ മൂഢയെപ്പോലെ വിലപിക്കുന്നതു കേട്ടിട്ട് ലജ്ജ തോന്നുന്നു. മഹാകഷ്ടം തന്നെ. ഞാന്‍ നിനക്കു പകര്‍ന്നു നല്‍കിയ അറിവിന്റെ ഒരു ചെറിയ അംശം കൊണ്ടു മാത്രം നീ ദേശത്തിലെ സ്ത്രീകള്‍ക്കിടയില്‍ മഹാജ്ഞാനിയായിരിക്കുന്നു. ശാസ്ത്രത്തെ ബോധിപ്പിക്കുവാന്‍ ഈ ദേശത്ത് ഏതെങ്കിലും ഒരു സ്ത്രീയ്ക്കാകുമെങ്കില്‍ ഒരു പക്ഷേ അത് നിനക്കു മാത്രമായിരിക്കാം. പതിവ്രതകളുടെ കൂട്ടത്തില്‍ നിന്നെ ഞാന്‍ ഒന്നാമതായി വാഴിക്കുന്നു.

നമ്മുടെ ജീവിതം ഒരിക്കലും ഒരു ദുരന്തമല്ല. നിനക്കോ എനിക്കോ കാമനകളില്ല. ഒരാഗ്രഹത്തെക്കുറിച്ചും നീ ഇതുവരെ എന്നോടു പറഞ്ഞിട്ടില്ല. അതുകൊണ്ട് നിന്റെ ഇല്ലാത്ത ആഗ്രഹങ്ങളെ സാധിക്കാന്‍ ഞാന്‍ എന്തിന് ശ്രമിക്കണം? എന്തിന് സമ്പാദിക്കണം? സ്ത്രീകളുടെ അംഗലാവണ്യമെല്ലാം നശ്വരവും മായാമോഹിതവും മാംസനിബദ്ധവുമാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ നിന്നെ വിരൂപയെന്നോ അനുരൂപയെന്നോ ഞാന്‍ കാണുന്നില്ല. പരസ്പരം വേര്‍പിരിയുന്നതുകൊണ്ട് ആഗ്രഹങ്ങളില്ലാത്തിടത്തോളം അധികമായി ഒരു ശ്രേഷ്ഠതയും നമുക്കുണ്ടാകുകയുമില്ല. നീ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തും നേടിത്തരുവാന്‍ ഞാന്‍ ശക്തനുമാണ്. പിന്നെ എന്തിന് നാം വേര്‍പിരിയണം?”

ഉഷസ്തിയുടെ വാക്കുകള്‍ പത്നിയെ സാന്ത്വനപ്പെടുത്തി. വൈകാതെ അവളെയും കൂട്ടിക്കൊണ്ട് ഉഷസ്തി നാടുവിട്ടു. അവര്‍ വളരെദൂരം സഞ്ചരിച്ചു. വിശപ്പും ദാഹവും അവരെ തളര്‍ത്തി. എന്നിട്ടും അവര്‍ യാത്ര തുടര്‍ന്നു. ദിവസങ്ങള്‍ക്കുശേഷം തികച്ചും അപരിചിതമായ ഒരു രാജ്യത്ത് എത്തിച്ചേര്‍ന്നു.

ആ രാജ്യത്തിലെ രാജാവിനെക്കണ്ട് അഭയം തേടാമെന്ന് ഉഷസ്തി ആഗ്രഹിച്ചു. എല്ലാവിധേനയും തലസ്ഥാനനഗരിയില്‍ എത്തിച്ചേരാന്‍ ആഗ്രഹിച്ചു.

പലരോടായി അന്വേഷിച്ചതില്‍ നിന്ന് തലസ്ഥാനനഗരിയില്‍ മഹത്തായ ഒരു യാഗത്തിന് രാജാവ് ഒരുക്കങ്ങള്‍ ചെയ്യുന്നതായി ഉഷസ്തി അറിഞ്ഞു. യാഗത്തില്‍ സംബന്ധിക്കണമെന്ന് ഉഷസ്തി നിശ്ചയിച്ചു. അദ്ദേഹം ഭാര്യയോട് പറഞ്ഞു:

“പ്രിയേ, നീ കണ്ടുകൊള്ളുക. ഈ യാഗത്തില്‍ ഋത്വിക്കുകളില്‍ ഒരാളായി ഞാനിരിക്കുന്നതാണ്.”

“അവിടുത്തേയ്ക്ക് അതിനുള്ള അറിവ് ഉണ്ട്.” അവള്‍ പറഞ്ഞു

അവര്‍ യാത്ര തുടര്‍ന്നു. പക്ഷേ വളരെദൂരം സഞ്ചരിക്കേണ്ടിയിരുന്നു. വിശപ്പുകൊണ്ട് തളര്‍ന്ന അവര്‍ ആഹാരം കിട്ടാതെ വലഞ്ഞു. ഉച്ചനേരത്ത് അവര്‍ വീഥിയോരത്തു കണ്ട ഒരു ഗൃഹത്തില്‍ അഭയം തേടി കടന്നുചെന്നു.

ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന ഒരു വീട്. അന്വേഷിച്ചപ്പോള്‍ അതിന്റെ ഉടമയെ കണ്ടെത്തി.

“നിങ്ങള്‍ക്കു തരാന്‍ ആഹാരമില്ല. വേണമെങ്കില്‍ യാഗം കഴിയുന്നതുവരെ ഇവിടെ താമസിച്ചുകൊള്ളുക. യാഗം തീരുമ്പോള്‍ വീട് ഒഴിഞ്ഞുതരണം.” ഗൃഹത്തിന്റെ ഉടമ അവര്‍ക്ക് താമസിക്കാന്‍ ഒരിടം കൊടുത്തു. അവര്‍ ആ ഗൃഹത്തിന്റെ ഒരു ചെറിയഭാഗത്ത് കയറിക്കിടന്നു.

വിശപ്പും ദാഹവും വര്‍ദ്ധിച്ചപ്പോള്‍ ഉഷസ്തി എഴുന്നേറ്റു. പത്നിയെ അവിടെയാക്കിയിട്ട് പുറത്തേയ്ക്കിറങ്ങി. മുമ്പില്‍ കണ്ട ഗ്രാമപാതയിലൂടെ കൂറെ ദൂരം നടന്നുനോക്കി.

അപ്പോള്‍ എതിരെ ഒരു ആന നടന്നു വരുന്നതു കണ്ടു. ആദ്യം ഒന്നു പകച്ച് വഴിമാറി നിന്നു. ആന നടന്നുവന്നപ്പോള്‍ അതിനോടൊപ്പം ആനക്കാരനേയും കണ്ടു. ഉറക്കെ വിളിച്ചു കൊണ്ട് ഉഷസ്തി ആനക്കാരനെ സമീപിച്ചു. അയാള്‍ മോശപ്പെട്ട ഉഴുന്ന് തുണിക്കിഴിയില്‍ നിന്ന് വാരി തിന്നുകൊണ്ടു നടക്കുകയായിരുന്നു. ഉഷസ്തി അയാളോട് ഭിക്ഷ യാചിച്ചു. അയാള്‍ അതുകേട്ട് വല്ലാതെയായി.

“ഈ എച്ചിലായ ഉഴുന്നല്ലാതെ എന്റെ കൈവശം മറ്റൊന്നുമില്ല. ഇതാകട്ടെ പഴകിയതും വേണ്ടത്ര ശുദ്ധിയില്ലാത്തതുമാണ്. ഇന്ന് കൈവശമുണ്ടായിരുന്നതെല്ലാം ഞാന്‍ എന്റെ ഭോജനപാത്രത്തില്‍ വച്ചിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ എങ്ങനെയാണ് അങ്ങേയ്ക്ക് ഭിക്ഷ തരേണ്ടത് ? ക്ഷമിക്കുക.” ആനക്കാരന്‍ അതു പറഞ്ഞിട്ട് വിഷമിച്ചുനിന്നു.

“നീ അതില്‍നിന്ന് കുറെ എനിക്ക് തന്നേക്കൂ!” ഉഷസ്തി വീണ്ടും യാചിച്ചു.

അതുകേട്ട് ആനക്കാരന്‍ പിന്നെ വൈകിയില്ല. ഉഴുന്ന് നിറച്ച തന്റെ ഭോജനപാത്രം ഉഷസ്തിയ്ക്കു വച്ചുനീട്ടി. ഉഷസ്തി കൊതിയോടെ അതു വാങ്ങിയപ്പോള്‍ ആനക്കാരന്‍ തന്റെ കൈവശമുണ്ടായിരുന്ന തൂക്കുപാത്രത്തിലെ വെള്ളവും കൂടി വച്ചുനീട്ടി.

“ഇതാ, ഈ പാനകം കൂടി സ്വീകരിക്കുക. ഇതും ഞാന്‍ കുടിച്ചതിന്റെ ബാക്കിയാണ് !”

“ആ വെള്ളം വേണ്ട.” ഉഷസ്തി ആനക്കാരന്‍ വച്ചുനീട്ടിയ ജലത്തെ നിരസിച്ചു.

“എന്താണ് വെള്ളം ആവശ്യമില്ലാത്തത്. വെള്ളമില്ലാതെ നിങ്ങള്‍ക്ക് ഉഴുന്നു മാത്രം തിന്നിറക്കാനാകുമോ?”

“ഞാന്‍ എച്ചില്‍ കഴിക്കുകയില്ല! ഈ വെള്ളം സ്വീകരിച്ചാല്‍ ഞാന്‍ നിശ്ചയമായും ഉച്ഛിഷ്ടജലം കുടിച്ചവനായിത്തീരും. അത് എനിക്ക് പാടില്ല. കളങ്കമാണ്.”

അതുകേട്ട് ആനക്കാരന് ദേഷ്യം വന്നു. അയാള്‍ പരിഹാസത്തോടെ ഉഷസ്തിയോട് ചോദിച്ചു:

“നിങ്ങള്‍ എന്താണ് പറയുന്നത് ! ഞാന്‍ കുടിച്ച ജലം നിങ്ങള്‍ക്ക് ഉച്ഛിഷ്ടമാണ്. എന്നാല്‍ , ഈ ഉഴുന്നും ഞാന്‍ തിന്നതിന്റെ ബാക്കിയല്ലേ? ഉച്ഛിഷ്ടമായ ഉഴുന്ന് നിങ്ങള്‍ക്ക് വേണം. ഉച്ഛിഷ്ടജലം പാടില്ലതാനും. ഇതെന്തുകൊണ്ട് ?”

“സഹോദരാ, ഇപ്പോള്‍ ഉഴുന്നു ഭക്ഷിക്കാതിരുന്നാല്‍ പിന്നെ എനിക്ക് ജീവിക്കാന്‍ സാധ്യമല്ല. ഞാന്‍ തീര്‍ച്ചയായും മരിച്ചുപോകും. ആപത്ധര്‍മ്മമായി ആദ്യഭിക്ഷയെ കരുതാം. അതില്‍ ദോഷമില്ല. പക്ഷേ ജലപാനം രണ്ടാമത് ചെയ്യുന്നതാണ്. ജലപാനം എനിക്ക് വേറെ യഥേഷ്ടം എവിടെയും ലഭ്യവുമാണ്. നല്ല ജലം ലഭിക്കാനുള്ളപ്പോള്‍ ഉച്ഛിഷ്ടജലം കുടിച്ച് ദോഷം വരുത്താന്‍ ആഗ്രഹിക്കുന്നില്ല.”

ഇത്രയും പറഞ്ഞിട്ട് ഉഷസ്തി ആനക്കാരന്റെ ഭക്ഷണപ്പാത്രത്തില്‍നിന്ന് ഉഴുന്ന് വാരിയെടുത്ത് ആര്‍ത്തിയോടെ ചവച്ചുതിന്നു. കുറെ തിന്നുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഭാര്യയെ ഓര്‍മ്മവന്നു. അവളും തന്നെപ്പോലെ പട്ടിണിയിലാണല്ലോ. ഇതില്‍ കുറെ അവള്‍ക്കും കൊണ്ടുപോയി കൊടുക്കാം.

ആവശ്യത്തിന് ഉഴുന്ന് കഴിച്ചതിനുശേഷം ബാക്കിവന്നത് തന്റെ വസ്ത്രത്തിന്റെ തുമ്പില്‍ക്കെട്ടിയിട്ട് പാത്രം ആനക്കാരന് തിരികെ നല്‍കി.

“നിങ്ങള്‍ക്കു മംഗളം ഭവിക്കട്ടെ.” ആനക്കാരനോട് യാത്ര പറഞ്ഞ് ഉഷസ്തി ഉഴുന്നുമായി ഭാര്യയുടെ സമീപത്തേയ്ക്ക് നടന്നു.

വീടിനുള്ളില്‍ പ്രവേശിച്ച ഉഷസ്തിയ്ക്ക് വിസ്മയമായി. തന്റെ പത്നി ഊര്‍ജ്ജസ്വലയായിട്ടിരിക്കുന്നു.

“അങ്ങ് ഭിക്ഷതേടി ഇറങ്ങിയതായിരിക്കുമെന്ന് എനിക്കുതോന്നി. താങ്കള്‍ പോയതിന്റെ പിന്നാലെ ഞാനും ഭിക്ഷയ്ക്കിറങ്ങി. ഇവിടെ അധികം ദൂരത്തിലല്ലാതെ ഒരിടത്ത് നിന്ന് എനിക്ക് ധാരാളം ഭിക്ഷ ലഭിച്ചു. ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.” അവള്‍ സന്തോഷപൂര്‍വ്വം പറഞ്ഞു.

“നല്ലത്. ഞാന്‍ ഉഴുന്ന് തിന്നു. ഇത് ബാക്കിയാണ്, നീ കഴിക്കുക.” ഉഷസ്തി ഉഴുന്ന് ഭാര്യയെ ഏല്പിച്ചു.

താന്‍ യാജിച്ചുകൊണ്ടുവന്ന ഭിക്ഷയില്‍ അവള്‍ കുറെ കഴിച്ചു വിശപ്പടക്കി. ബാക്കിയുള്ളവയും ഉഷസ്തി കൊണ്ടുവന്ന ഉഴുന്നും എടുത്തു സൂക്ഷിച്ചുവച്ചു.

സന്ധ്യയ്ക്കുമുമ്പ് ഇരുവരും കുറെയകലെയുള്ള പുഴയില്‍ പോയി മുങ്ങിക്കുളിച്ചു. നിത്യാനുഷ്ഠാനങ്ങള്‍ ചെയ്തിട്ട് വീട്ടില്‍ മടങ്ങിയെത്തി. കിടന്ന് നല്ലവണ്ണം ഉറങ്ങി.

പിറ്റേന്ന് പ്രഭാതമായപ്പോള്‍ ഇരുവരും എഴുന്നേറ്റു. പുഴയില്‍ചെന്ന് സ്നാനാദികള്‍ കഴിച്ചു വന്നു. ഉഷസ്തി ഭാര്യയോടായി നിശ്ചയദാര്‍ഢ്യത്തില്‍ പറഞ്ഞു:

“നമുക്ക് കുറെ ധനം സമ്പാദിക്കണം ഇപ്പോള്‍ കുറെ അന്നം കിട്ടിയിരുന്നെങ്കില്‍ ഉപകാരമായി. ഇവിടുത്തെ രാജാവ് ഒരു യജ്ഞം സമാരംഭിക്കുവാന്‍ പോകയാണ്. ഞാനതില്‍ പങ്കെടുക്കും. ആ യാഗത്തിന്റെ പ്രധാന ചുമതലക്കാരില്‍ ഒരാളായി രാജാവ് എന്നെ സ്വീകരിക്കും. എന്റെ അറിവ് ഞാന്‍ വെളിപ്പെടുത്തും. ദക്ഷിണയായി ധാരാളം ധനം കൊണ്ടു വന്ന് നിനക്കു ഞാന്‍ തരും.”

അതുകേട്ട് പത്നി ഉഷസ്തിയോട് സസന്തോഷം പറഞ്ഞു: “പ്രിയ സ്വാമിന്‍ ! അങ്ങ് ഇന്നലെ കൊണ്ടുവന്ന ഉഴുന്നു പരിപ്പ് ഇരിപ്പുണ്ട്. ഞാനത് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്നു. താങ്കള്‍ ഭക്ഷിച്ച് വിശപ്പടക്കിയാലും. എന്നിട്ട് വേഗം യാഗശാലയിലേയ്ക്കു പോകുക. ഇനി വൈകരുത്.” അവര്‍ കരുതി വച്ചിരുന്ന ഉഴുന്നെടുത്ത് ഭര്‍ത്താവിനു നല്‍കി. അദ്ദേഹം അതു ഭക്ഷിച്ച് തല്‍ക്കാലം വിശപ്പടക്കി. തന്റെ ഗ്രന്ഥക്കെട്ടുകളടങ്ങിയ ഭാണ്ഡമെടുത്ത് തോളിലിട്ടുകൊണ്ട് പുറപ്പെടാനൊരുങ്ങി.

“അങ്ങ് വിജയിച്ചു വരുന്നതുവരെ ഞാന്‍ ഭിക്ഷയെടുത്ത് ഇവിടെ വസിക്കാം.” അവളുടെ കണ്ഠമിടറി.

“ശരി.” ദൃഢവിശ്വാസത്തോടെ ഉഷസ്തി പത്നിയെ പിരിഞ്ഞ് യാഗശാലയെ ലക്ഷ്യമാക്കി നടന്നു. അദ്ദേഹം നടന്നു പോകുന്നത് അവള്‍ നിറകണ്ണുകളോടെ നോക്കിനിന്നു.

രാജാവിന്റെ യജ്ഞഭൂമിയില്‍ ഉഷസ്തി എത്തിച്ചേര്‍ന്നു. യജ്ഞകര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ ധാരാളം പേര്‍ സന്നിഹിതരായിട്ടുണ്ട്. വലിയ ഒരുക്കങ്ങള്‍ ചെയ്തിരിക്കുന്നു. വലിയ വലിയ യജ്ഞശാലകള്‍ , ഹേമകുണ്ഡങ്ങള്‍ , ദ്രവ്യസംഭരണശാലകള്‍ , അന്നദാനപ്പുരകള്‍ , വിശ്രമകേന്ദ്രങ്ങള്‍ , ആചാര്യന്മാരുടെ പര്‍ണ്ണശാലകള്‍ , സുരക്ഷാ ഭടന്മാര്‍ , പണ്ഡിതസഭകള്‍ തുടങ്ങിയ എല്ലാം സംഭരിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി മഹാപണ്ഡിതന്മാരും ആചാര്യന്മാരും അവരുടെ ശിഷ്യഗണങ്ങളും എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഉഷസ്തി അവിടെ ചെന്നു. യജ്ഞശാലയില്‍ ആചാര്യന്മാര്‍ക്ക് നമസ്ക്കരിക്കുവാനും സ്തുതിക്കുവാനുമുള്ള സ്ഥാനത്ത് ശാസ്ത്രവിധിപ്രകാരം സ്തുതിച്ചു. ആചാര്യവരണം നടക്കുന്നിടത്തേയ്ക്ക് ഉഷസ്തി ചെന്നു. യജ്ഞകര്‍മ്മത്തിന്റെ പ്രധാന ആചാര്യന്മാരായ ഋത്വിക്കുകളും യജമാനനായ രാജാവും അവിടെ സന്നിഹിതരായിരുന്നു.

ഉഷസ്തി ആദ്യം യാഗത്തെ സ്തുതിച്ചുകൊണ്ട് പാടി അതിനുശേഷം ഉദ്ഗാതാക്കളായ ആചാര്യന്മാരുടെ അടുക്കല്‍ ചെന്നിട്ട് ഉച്ചത്തിലും ഉറച്ചസ്വരത്തിലും കര്‍ശനമായി ഇങ്ങനെ പ്രഖ്യാപിച്ചു:

“ഹേ പ്രസ്തോതാവേ! എല്ലാവരും കേട്ടുകൊള്‍വിന്‍ . പ്രസ്താവ ഭക്തിയില്‍ അനുഗതനായ യജ്ഞദേവതയെ അറിയാതെ നീ പ്രസ്താവനം ചെയ്യുകയാണെങ്കില്‍ നിന്റെ തല പൊട്ടിത്തെറിച്ച് നിലംപതിക്കും!” ഇടിമുഴക്കം പോലെ ആ താക്കീത് യജ്ഞഭൂമിയില്‍ നിറഞ്ഞു. എല്ലാവരും ഞെട്ടിവിറച്ചു പോയി. യാഗശാലയാകമാനം കിടിലം കൊണ്ടു. എല്ലാവരും അവിടെ ഓടിക്കൂടി. ഭക്തജനങ്ങള്‍ക്ക് കൈകാലുകള്‍ വിറച്ചു.

എന്നിട്ട് ഉഷസ്തി യാതൊരു കൂസലുമില്ലാതെ ഉദ്ഗാതാവിന്റെ അടുത്തെത്തി. ഉറച്ചസ്വരത്തില്‍ അവിടെയും താക്കീത് നല്‍കി.

“ഉദ്ഗാതാവേ, നീ കേട്ടാലും! ഉദ്ഗീഥാനുഗതനായ ദേവതയെ അറിയാതെ നീ ഉദ്ഗാനം ചെയ്യുകയാണെങ്കില്‍ നിന്റെ തലയും നിലംപതിക്കും!”

ഇതേ പ്രകാരം തന്നെ ഉഷസ്തി പ്രതിഹര്‍ത്താവായിരിക്കുന്ന ഋത്വിക്കിനോടും പ്രഖ്യാപിച്ചു:

“ഹേ പ്രതിഹര്‍ത്താവേ, പ്രതിഹാരത്തില്‍ അനുഗതനായ ദേവനെ അറിയാതെ നീ ഈ യജ്ഞത്തില്‍ പ്രതിഹരണം ചെയ്യുകയാണെങ്കില്‍ നിന്റെ തല താഴെ വീഴും!”

ഇതുകേട്ട് യാഗത്തിന്റെ ആചാര്യന്മാര്‍ അവരുടെ കര്‍മ്മങ്ങളെ അനുഷ്ഠിക്കാതെ മൗനം അവലംബിച്ച് ഇരുന്നു. യജ്ഞകര്‍മ്മത്തിലെ ആചാര്യന്മാര്‍ക്ക് ശാപമേറ്റിരിക്കുകയാണ്. ഒരാള്‍ക്കല്ല പ്രധാന ഋത്വിക്കുകളായ മൂന്നുപേര്‍ക്കുമാണ് തല പൊട്ടിത്തെറിക്കുമെന്ന ഭീഷണിയും താക്കീതും മുന്നറിപ്പായി വന്നു ഭവിച്ചിരിക്കുന്നത്. ദുര്‍ന്നിമിത്തം തന്നെ. എല്ലാവരും വിഷണ്ണരായി ഇരിക്കുന്നതു കണ്ടപ്പോള്‍ യജ്ഞകര്‍മ്മത്തിന്റെ യജമാനന്‍ കുടിയായ രാജാവ് അവിടേയ്ക്കു വന്നു. അദ്ദേഹം ഉഷസ്തിയെ നമസ്ക്കരിച്ചുകൊണ്ട് വിനനയാന്വിതനായി അന്വേഷിച്ചു:

“പുണ്യാത്മാവേ, ആകാശത്തുനിന്ന് വീണതു പോലെ ഇവിടെ പ്രത്യക്ഷപ്പെട്ട പൂജ്യനായ അങ്ങയെപ്പറ്റി ഞാന്‍ അറിയാനാഗ്രഹിക്കുന്നു. അങ്ങയുടെ തടസ്സവാദം യജ്ഞത്തിന് വിഘ്നം വരുത്തുമോ എന്ന് അടിയന്‍ ഭയപ്പെടുന്നു.”

“ഞാന്‍ ചക്രായണന്റെ പുത്രനായ ഉഷസ്തിയാണ്.”

ആഗതന്‍ ഉഷസ്തിയാണെന്നറിഞ്ഞ് രാജാവ് അത്യാഹ്ലാദം പ്രകടിപ്പിച്ചു.

“പൂജ്യപാദരേ! ഈ യജ്ഞകര്‍മ്മത്തിന്റെ സര്‍വ്വവിധത്തിലുള്ള ഋത്വിക്കുകള്‍ക്കും കര്‍മ്മങ്ങള്‍ക്കും പ്രധാന ആചാര്യനായിട്ടിരിക്കുവാന്‍ ഞാന്‍ അങ്ങയെ വളരെയധികം അന്വേഷിച്ചു. പക്ഷേ ഒരിടത്തും കണ്ടെത്താനായില്ല. അതുകൊണ്ട് നിശ്ചയിച്ച യജ്ഞം മുടങ്ങരുതെന്നു കരുതി ഞാന്‍ ലഭ്യമായ മറ്റു ഋത്വിക്കുകളെ സ്വീകരിക്കുകയാണുണ്ടായത്. ഇനി എന്റെ എല്ലാ യാഗകര്‍മ്മങ്ങള്‍ക്കും മുഖ്യാചാര്യനായി അങ്ങുതന്നെ ഇരിക്കണം. അങ്ങയെ ഞാന്‍ ഈ യാഗത്തിന്റെ പ്രധാന ആചാര്യനായി വരിക്കുന്നു.”

രാജാവിന്റെ ആജ്ഞപ്രകാരം ആചാര്യവരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഉഷസ്തിയെ ശാസ്ത്രവിധി പ്രകാരം യജ്ഞകര്‍മ്മത്തിന്റെ മുഖ്യാചാര്യനായി രാജാവ് അഭിഷേകം ചെയ്തു. പൂര്‍ണ്ണകുംഭത്തോടും അര്‍ഘ്യപാദ്യാദികളോടും അദ്ദേഹത്തെ എതിരേറ്റു.

“ഈ യജ്ഞകര്‍മ്മം അവിടുന്ന് മംഗളമായി നടത്തിത്തന്നാലും.” – രാജാവ് ഉഷസ്തിയെ സാഷ്ടാംഗം നമസ്ക്കരിച്ചു.

“അങ്ങനെ തന്നെയാകട്ടെ.” ഉഷസ്തി യാഗത്തിന്റെ ചുമതല ഏറ്റെടുത്തു.

“ഓരോരോ കര്‍മ്മങ്ങള്‍ക്കും ആരെല്ലാം ചുമതല വഹിക്കണമെന്ന് ഇവരെ അങ്ങുതന്നെ നിശ്ചയിച്ചാലും.” രാജാവ് നിര്‍ദ്ദേശിച്ചു.

യാഗശാലയില്‍ പ്രവേശിച്ചിട്ട് ഉഷസ്തി പറഞ്ഞു: “എന്നാല്‍ കര്‍മ്മം തടയപ്പെട്ട ഇവര്‍ തന്നെ, എന്നാല്‍ പ്രസന്നരായി സ്വകര്‍മ്മങ്ങള്‍ അനുഷ്ഠിക്കട്ടെ. ആരെയും ഞാന്‍ മാറ്റി നിര്‍ത്തുകയോ എഴുന്നല്പിക്കുകയോ ചെയ്യുന്നില്ല. മുമ്പ് ഇവിടെ നിശ്ചയിച്ചു വച്ചിരിക്കുന്നതുപോലെ തന്നെ നടക്കട്ടെ. പക്ഷേ ഋത്വിക്കുകളെല്ലാം അവരുടെ സംശയങ്ങള്‍ എന്നില്‍ ചോദിച്ചറിഞ്ഞ് പരിഹരിക്കണം. ഇവരെത്തന്നെ ഋത്വിക്കുകളായി ഞാന്‍ ആജ്ഞാപിക്കുന്നു. രാജാവേ യജമാനനായ താങ്കള്‍ ഇവര്‍ക്കു കൊടുക്കുന്ന അത്രയും ധനം എനിക്കും തരിക.”

“പുജ്യപാദരേ, അങ്ങനെതന്നെയാകട്ടെ.” രാജാവ് അംഗീകരിച്ചു.

ഉഷസ്തി ആചാര്യസ്ഥാനത്ത് വന്നിരുന്നപ്പോള്‍ രാജാവ് മറ്റ് ഋത്വിക്കുകളോട് അഭ്യര്‍ത്ഥിച്ചു:

“പുജ്യരേ, നമ്മുടെ യജ്ഞകര്‍മ്മത്തിന്റെ വിവിധ ഋത്വിക്കുകളായിരിക്കുന്ന എല്ലാ ആചാര്യശ്രേഷ്ഠന്മാരും ഇതിന്റെ പരമാചാര്യനായിരിക്കുന്ന ഉഷസ്തിയാല്‍ ഉപദേശിക്കപ്പെടേണ്ടതാണ്. ശാസ്ത്രവിധിപിരകാരം ഏവരും അദ്ദേഹത്തെ ആചാര്യനായി വരിച്ചാലും.”

അപ്പോള്‍ യജ്ഞകര്‍മ്മത്തില്‍ ഋത്വിക്കുകളായിരിക്കുന്ന ഓരോരുത്തരും ഉഷസ്തിയെ യഥാശാസ്ത്രം സമീപിച്ചു. യാഗത്തിന്റെ പ്രസ്തോതാവായിട്ടിരിക്കുന്ന ഋത്വിക്, ഉഷസ്തിയുടെ അടുക്കല്‍ വന്ന് നമസ്ക്കരിച്ചിട്ട് ചോദിച്ചു:

“ഭഗവാന്‍ , അങ്ങ് എന്നോട് പറഞ്ഞല്ലോ, പ്രസ്താവാനുഗതനായ ദേവതയെ അറിയാതെ നീ പ്രസ്താവനം ചെയ്യുകയാണങ്കില്‍ നിന്റെ ശിരസ്സ് നിലാംപതിക്കുമെന്ന. മഹാനുഭാവ,പറഞ്ഞു തന്നാലും. ആരാണ് ആ ദേവത?”

“ആ ദേവത പ്രാണനാണ്.”
“എന്തുകൊണ്ട് ?”

“എന്തന്നാല്‍ ഈ സര്‍വ്വഭൂതങ്ങളും പ്രാണനിലാണ് പ്രവേശിക്കുന്നത്. ജീവന്മാരെല്ലാം പ്രാണനെ ആശ്രയിച്ചാണ് ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും. അതുകൊണ്ട് പ്രാണനാണ് യജ്ഞത്തിലെ പ്രസ്താവാനുഗതനായ ദേവത. ഈ രഹസ്യവും ആ ദേവതയെപ്പറ്റിയും അറിയാതെ നീ പ്രസ്താവനം ചെയ്തിരുന്നു എങ്കില്‍ തീര്‍ച്ചയായും എന്റെ വാക്കാല്‍ നിന്റെ ശിരസ്സ് നിലംപതിക്കുമായിരുന്നു! ഇനി ഭയം വേണ്ട. മംഗളമായി യാഗത്തിനിരിക്കുക.”

അതിനുശേഷം ഉദ്ഗാതാവ് ഉഷസ്തിയുടെ സമീപത്തെത്തിയിട്ട് ചോദിച്ചു:

“ഭഗവാന്‍ , അങ്ങ് പറഞ്ഞല്ലോ, ഉദ്ഗീഥാനുഗതനായ ദേവതയെ അറിയാതെ നീ ഉദ്ഗാനം ചെയ്യുകയാണെങ്കില്‍ നിന്റെ ശിരസ്സ് താഴെ വീണുപോകും എന്ന്. ആ ദേവത ആരാണ് ?”

“ആദിത്യനാണ് ആ ദേവത. എന്തെന്നാല്‍ ഇക്കാണുന്ന സര്‍വ്വഭൂതങ്ങളും ഉദിച്ച് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആദിത്യനെപ്പറ്റിയാണ് ഗാനം ചെയ്യുന്നത്. ഈ ആദിത്യന്‍ തന്നെയാണ് ഉദ്ഗീഥാനുഗതനായ ദേവത. ഇതു മനസ്സിലാക്കാതെ നീ ഉദ്ഗാനം ചെയ്തിരുന്നെങ്കില്‍ നിന്റെ മൂര്‍ദ്ധാവ് നിലംപതിക്കുമായിരുന്നു!”

അനന്തരം യാഗത്തിന്റെ പ്രതിഹര്‍ത്താവായിരിക്കുന്ന ഋത്വിക്ക് ഉഷസ്തിയെ സമീപിച്ചു ചോദിച്ചു:

“ഭഗവാന്‍ , അങ്ങ് എന്നോട് പറഞ്ഞുവല്ലോ, പ്രതിഹാരാനുഗതനായ ദേവതയെപ്പറ്റി അറിയാതെ യജ്ഞം ചെയ്താല്‍ നിന്റെ പൊട്ടിത്തെറിച്ച് താഴെവീഴുമെന്ന്. ആ ദേവത ആരാണെന്ന് എനിക്കു പറഞ്ഞുതന്നാലും.”

“അന്നമാണ് ആ ദേവത. പ്രപഞ്ചത്തിലെ സകല പ്രാണികളും അവനവനു കിട്ടുന്ന അന്നം വഴിയാണ് ജീവിക്കുന്നത്. അതുകൊണ്ട് യജ്ഞത്തില്‍ അന്നദേവതയാണ് അനുഗതനായിരിക്കുന്നത്. ഇത് അറിയാതെ മറ്റേതെങ്കിലും ദേവതയെ ഉദ്ദേശിച്ച് നീ ചെയ്തിരുന്നുവെങ്കില്‍ എന്റെ വാക്കിന്റെ ശക്തിയില്‍ നിന്റെ തല തകര്‍ന്ന് താഴെ വീഴുമായിരുന്നു.”

ഉഷസ്തിയില്‍ നിന്ന് ഉപദേശങ്ങള്‍ വാങ്ങി ഋത്വിക്കുകള്‍ യജ്ഞം ആരംഭിച്ചു. ശാസ്ത്രവിധിയനുസരിച്ച് നടന്ന ആ യജ്ഞകര്‍മ്മത്തിന് ഉദ്ദിഷ്ടഫലം ലഭിച്ചു. യജമാനനായ രാജാവ് സന്തുഷ്ടനായി. അദ്ദേഹം ദാനധര്‍മ്മാദികള്‍ വളരെ ചെയ്തു. ധാരാളം ദക്ഷിണകള്‍ ഋത്വിക്കുകള്‍ക്കു നല്‍കി. ഏറ്റവും കൂടിയ ഒരു പങ്ക് ധനവും നല്ല പശുക്കളും വസ്ത്രങ്ങളും സ്വര്‍ണ്ണവും ഉഷസ്തിയ്ക്ക് ദക്ഷിണയായി ലഭിച്ചു. ആ രാജ്യത്തിലെ എല്ലാ യജ്ഞങ്ങള്‍ക്കും മുഖ്യാചാര്യനായിട്ടിരിക്കാനുള്ള പരമാധികാരവും ഉഷസ്തി നേടി. രാജഭൃത്യന്മാരോടൊപ്പം രഥവുമായിച്ചെന്ന് ഉഷസ്തി തന്റെ പത്നിയെക്കണ്ടു. അവള്‍ക്ക് വളരെ സന്തോഷമായി. ഉഷസ്തി യജ്ഞത്തിന് ഋത്വിക്കായിരിക്കുന്ന വിവരം അവള്‍ ഇതിനകം മനസ്സിലാക്കി. അദ്ദേഹത്തിന്റെ അറിവില്‍ അവള്‍ക്ക് അത്രയധികം വിശ്വാസമുണ്ടായിരുന്നു.

ഉഷസ്തിയ്ക്കും പത്നിക്കും സുഖമായി വസിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ രാജാവ് ചെയ്തുകൊടുത്തു.🙏🏻

*ഹരി ഓം*

*ഓം തത് സത്*
*അവലംബം – ഛാന്ദോഗ്യോപനിഷത്ത്*

കടപ്പാട് ശ്രേയസ്


🌱🍁🌱🍁🌱🍁🌱🍁🌱🍁🌱
[10/06, 8:52 pm] ‪+91 75109 66244‬: *സ്കന്ദ പുരാണം ഇത് വരെ*

🍁🌻🍁🌻🍁🌻🍁🌻🍁🌻🍁

*സ്കന്ദ പുരാണത്തിലെ രണ്ടാമത്തെ കാണ്ഡമായ വൈഷ്ണവ കാണ്ഡത്തിൽ ഉള്ള ഭാഗങ്ങൾ ആണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ആഴ്ച നമ്മൾ കണ്ടത് സൂത മഹർഷി  കലിയുഗത്തിൽ പാപങ്ങളിൽ നിന്നും മുക്തി നേടാനും മോക്ഷം നേടാനും ഉള്ള പോംവഴികൾ  എന്തൊക്കെയാണ് ഉപാധികൾ എന്ന തന്റെ ശിഷ്യന്മാരുടെ ചോദ്യത്തിന് മറുപടിയായി ശിവ ഭഗവാൻ കാർത്തികേയന് പറഞ്ഞുകൊടുക്കുന്ന ഉപദേശം വർണ്ണിക്കുകയാണ്.*

*പുണ്യ ഭാരതത്തിലെ പല പുണ്യ സ്ഥലങ്ങളും നദികളും അതിന്റെ പ്രാധാന്യവും വിശദീകരിക്കുന്നു.*
 
                                                               
*🍁🌻🍁🌻🍁🌻🍁🌻🍁🌻🍁
 *ഭദ്രികശ്രമം*                                  🍁🌻🍁🌻🍁🌻🍁🌻🍁🌻🍁                                                         

*കാർത്തികേയൻ  : അല്ലയോ പിതാവേ അങ്ങ് ഇത്രയും വിശദമായി ഈ പുണ്യസ്ഥലങ്ങളുടെയും ,നദികളുടെയും പ്രാധാന്യത്തെ കുറിച്ച് ഉപദേശിച്ചു തന്നു. അങ്ങ് പറഞ്ഞതിൽ ഈ പുണ്യപവിത്രമായ ഭദ്രികാശ്രമത്തെ കുറിച്ച് ഒന്ന് കൂടി വിശദീകരിക്കാമോ?*

*അങ്ങനെ ഭഗവാൻ സ്കന്ദന്  സംശയനിവാരണം ചെയ്യുന്നു.*

*ഭദ്രികാശ്രമം അനശ്വരമായ ഒരു നഗരമാണ്.ഭഗവാൻ നാരായണനാണ് അവിടുത്തെ ഉപാസനാമൂർത്തി.ഇവിടുത്തെ ഒരു ദർശനം മതി മനുഷ്യനെ സർവ്വ ജീവിത ബന്ധനത്തിൽ നിന്നും മോചിപ്പിക്കാൻ.ഈ സ്ഥലത്തിന്റെ അടുത്ത് തന്നെ വേറെയും പുണ്യക്ഷേത്രങ്ങളും ഉണ്ട് അതിൽ പ്രധാനമാണ് കേദാരനാഥ്*

*ഭദ്രികാശ്രമത്തിന്റെ പ്രാധാന്യം വിവരിക്കാൻ ശിവഭഗവാൻ ഒരു കഥ പറയാൻ തുടങ്ങി.* 


*🍁🌻🍁🌻🍁🌻🍁🌻🍁🌻🍁
 *ഭദ്രികശ്രമം*                                  🍁🌻🍁🌻🍁🌻🍁🌻🍁🌻🍁                                                         

*സത്യയുഗത്തിൽ ഭഗവാൻ ശ്രീഹരി ഇവിടെ തന്റെ ഭക്തന്മാരെ അനുഗ്രഹിക്കാനായി ഇവിടെ ഭൗതികമായി തന്നെ വസിച്ചിരുന്നു.ത്രേതായുഗത്തിൽ മഹാമുനികൾക്കു മാത്രമേ ഭഗവാനെ അടുത്തറിയാൻ സാധിച്ചിരുന്നുള്ളു അതും തങ്ങളുടെ തപസ്സു മൂലം.എന്നാൽ ദ്വാപരയുഗം വന്നതോടെ ഭഗവാൻ അവിടെ നിന്നും തികച്ചും അപ്രത്യക്ഷനായി.*


*ഇത് കണ്ട ദേവന്മാർ അകെ വിഷണ്ണരായി.കാരണം അറിയുവാനായി അവർ ബ്രഹ്മദേവനേ സമീപിച്ചു.എന്നാൽ ബ്രഹ്‌മദേവനും അതിനുള്ള ഉത്തരം അറിയില്ലായിരുന്നു.അവർ ഭഗവാൻ തന്റെ ശാശ്വത വാസസ്ഥലമായ ക്ഷീരസാഗരത്തിൽ പോയിക്കാണും എന്ന് വിചാരിച്ചു എല്ലാവരും കൂടെ ബ്രഹ്‌മാവിന്റെ നേതൃത്വത്തിൽ വൈകുണ്ഠത്തിലേക്കു പുറപ്പെട്ടു.*

*എന്നാൽ അവിടെ എത്തിയ ദേവന്മാമർക്കു ആർക്കും തന്നെ ശ്രീഹരിയെ കാണാൻ കഴിഞ്ഞില്ല.ബ്രഹ്മദേവനൊഴികെ.*

*ഭദ്രികശ്രമം*                                  🍁🌻🍁🌻🍁🌻🍁🌻🍁🌻🍁                                                         

*വിഷ്ണുഭഗവാനോടു ബ്രഹ്മദേവൻ ചോദിച്ചു ,എന്തുകൊണ്ടാണ് അങ്ങ് ഭദ്രികാശ്രമത്തിൽ നിന്നും അപ്രത്യക്ഷനായത് ?*

*ഭഗവാൻ പറഞ്ഞു ,ദേവന്മാരുടെ അപര്യാപ്‌തമായ സാമർഥ്യവും അഹങ്കാരവും കൊണ്ടാണ് ഞാൻ അവിടെ നിന്നും അപ്രത്യക്ഷനായത്. ബ്രഹ്‌മദേവൻ വിഷ്ണു തന്നോട് പറഞ്ഞത് അതുപോലെ തന്നെ ദേവന്മാരെ അറിയിച്ചു.ഇത് കേട്ടതും ദേവന്മാർ സ്വയം ലജ്ജിതരായി ദേവലോകത്തേക്കു മുഖം വീർപ്പിച്ചു ദേവലോകത്തേക്കു തിരിച്ചെത്തി.ദേവന്മാരുടെ അവസ്ഥ കണ്ടു പരിതാപപ്പെട്ടു ഞാൻ (ശിവ ഭഗവാൻ ) ഒരു സന്യാസിയുടെ രൂപം സ്വീകരിച്ചു വിഷ്ണുഭഗവാന്റെ അടുത്തെത്തി അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചു.*

*ഒടുവിൽ വിഷ്ണു ഭഗവാൻ പറഞ്ഞതനുസരിച്ചു നാരദതീർത്ഥത്തിൽ ഉണ്ടായിരുന്ന  വിഗ്രഹം എടുത്തു ഭദ്രികാശ്രമത്തിൽ പ്രതിഷ്ഠിച്ചു.അങ്ങനെ വീണ്ടും ശ്രീഹരി അവിടെ തിരിച്ചെത്തി.*


                                                               
*🍁🌻🍁🌻🍁🌻🍁🌻🍁🌻🍁
 *ഭദ്രികശ്രമം*                                  🍁🌻🍁🌻🍁🌻🍁🌻🍁🌻🍁                                                         

*ഭദ്രികാശ്രമത്തിനെ കുറിച്ച് കൂടുതൽ അറിയാം.*

*ഹിമാലയത്തിൽ ഉള്ള നാലു പുണ്യ സ്ഥലങ്ങളാണ്  ബദ്രിനാഥ് (വിഷ്ണു ഭഗവാന്റെ വാസസ്ഥലം ),കേദാരനാഥ് (ശിവഭഗവാന്റെ വാസസ്ഥലം ),ഗംഗോത്രി ,യമുനോത്രി .ഇതിൽ ഭദ്രികാശ്രമം വളരെ പ്രാധാന്യം അർഹിക്കുന്നു.*

*ഭാഗവതത്തിൽ ഉദ്ധവരോട് ഭഗവാൻ പറയുന്നുണ്ട് പിൽക്കാലത്തു  ഭൂമിയിൽ തന്റെ വാസസ്ഥലം ഭദ്രികാശ്രമം ആയിരിക്കും .കൃഷ്ണൻ ഉദ്ധവരോട് തന്റെ പാതുകകൾ കൊടുത്തു അത് അവിടെ കൊണ്ട് വെക്കണം എന്ന് ആവശ്യപെടുന്നു.ഇപ്പോഴും ആ പാതുകകൾ അവിടെ ഉണ്ടത്രേ.*

*ഹൈന്ദവ ധർമ്മത്തിൽ ഇങ്ങനെ പറയപ്പെടുന്നു .ഒരു മനുഷ്യ ജീവിതം സമ്പൂർണ്ണമാകണമെങ്കിൽ ഒരിക്കൽ എങ്കിലും ഭദ്രികാശ്രമത്തിൽ ദർശനം നടത്തിയിരിക്കണം.*


🍁🌻🍁🌻🍁🌻🍁🌻🍁🌻🍁
 *ഭദ്രികശ്രമം*                                  🍁🌻🍁🌻🍁🌻🍁🌻🍁🌻🍁                                                         

*പണ്ട്പുരാതന കാലം മുതൽക്കേ ഭാരതത്തിൽ ഉടനീളം  തന്നെ ഭദ്രികാശ്രമത്തോടുള്ള അചഞ്ചലമായ വിശ്വാസം എടുത്തു പറയേണ്ടുന്നതാണ്.ഈ സ്ഥലത്തിന് പുരാതനമായ ചരിത്രം ഉണ്ട്  അതായതു വേദകാലഘട്ടങ്ങളിൽ നിന്നും.പലപല പ്രധാനമായ വേദോച്ചാരണങ്ങളും ,ഉപനിഷദുകളും ഇവിടെ വെച്ചാണ് ആദ്യം പാരായണം ചെയ്യപ്പെട്ടത് എന്ന് വിശ്വസിക്കുന്നു.*

*ഇവിടെ ഒരുപാടു മഹാമുനികളും കഠിന തപസ്സു നടത്തിയുട്ടുണ്ടത്രെ..ഭാരതത്തിൽ ഒരു ക്ഷേത്രവും ആശ്രമം എന്ന പേരിൽ അറിയപ്പെട്ടിട്ടില്ല ഭദ്രികാശ്രമം ഒഴികെ.നന്ദപ്രയാഗം സതോപന്തം എന്നിസ്ഥലങ്ങളുടെ  നടുക്കാണ് ബദ്രി വിശാല ക്ഷേത്രം.*

*മഹാമുനികളായ നരനാരായണൻമാർ ഇപ്പോഴും അവിടെ തപസ്സു ചെയ്യുന്നു എന്ന് വിശ്വസിക്കുന്നു.*
   
                                                               
*🍁🌻🍁🌻🍁🌻🍁🌻🍁🌻🍁
 *ഭദ്രികശ്രമം*                                  🍁🌻🍁🌻🍁🌻🍁🌻🍁🌻🍁                                                         

*നരനാരായണൻമ്മാരാണ് കൃഷ്ണനും അർജ്ജുനനും ആയി അവതരിച്ചത് എന്ന്  മഹാഭാരതത്തിൽ പറയുന്നു.അത് മാത്രമല്ല കൃഷ്ണൻ പാണ്ഡവരുടെ വനവാസകാലത്തു അർജുനനുമൊത്തു കുറെ കാലം ഇവിടെ താമസിച്ചിരുന്നുവത്രെ.ഈ ക്ഷേത്രത്തിനടുത്തു തന്നെ വ്യാസഗുഹ കാണാം .അവിടെ വെച്ചാണ് വേദവ്യാസൻ ഗണപതിയുമൊത്തു മഹാഭാരതം രചിച്ചത് എന്നു വിശ്വസിക്കുന്നു.*

*ഇവിടെ വെച്ചാണ് വേദവ്യാസൻ എല്ലാ വേദങ്ങളെയും സമാഹരിച്ചു നാലായി വിഭജിച്ചത്.വസിഷ്ഠൻ കണ്വൻ എന്നി മഹാമുനികളും ഇവിടെ എത്തി തപസ്സു ചെയ്തിട്ടുണ്ടത്രെ.അതുകൊണ്ട് തന്നെ ഇവിടം ജീവിതത്തിൽ ഒരിക്കൽ എങ്കിലും ദർശിക്കാൻ കഴിയുന്നത് മഹാപുണ്യമായിരിക്കും.*
[11/06, 7:50 am] ‪+971 50 516 3363‬: 💎💎💎💎💎💎💎💎💎💎💎♨♨♨♨♨♨♨♨♨♨♨


*ശ്രീരാമകൃഷ്ണവചനാമൃതം*

*വൈഷ്ണവധർമ്മവും സാമ്പ്രദായികതയും*

ശ്രീരാമകൃഷ്ണൻ :- (ഗോസ്വാമിയോട്) ആത്മാർത്ഥതയുണ്ടെങ്കിൽ, എല്ലാ മതങ്ങളിൽക്കൂടിയും ഈശ്വരനെ പ്രാപിക്കാൻ കഴിയും. വൈഷണവരും ഈശ്വരനെ പ്രാപിക്കും, ശാക്തരും പ്രാപിക്കും,വേദാന്തവാദികളും പ്രാപിക്കും, ബ്രഹ്മജ്ഞാനികളും പ്രാപിക്കും. മാത്രമല്ല, മുസ്ലീം, ക്രിസ്ത്യാനി, ഇവരും പ്രാപിക്കും. ആത്മാർത്ഥതയുണ്ടെങ്കിൽ എല്ലാവർക്കും കിട്ടും. ചിലരൊക്കെ ലഹളകൂട്ടിക്കൊണ്ടിരിക്കുന്നു. അവർ പറയുന്നു, ' ഞങ്ങളുടെ ശ്രീകൃഷ്ണനെ ഭജിക്കാതെ ഒന്നും നടക്കില്ല.' 'എന്ത്? ഞങ്ങളുടെ അമ്മ കാളിയെ ഭജിച്ചില്ലെങ്കിൽ ഒന്നും സാധിക്കില്ല.' 'ഞങ്ങളുടെ ക്രിസ്തുമതത്തിൽ വിശ്വസിച്ചില്ലെങ്കിൽ രക്ഷയില്ല.'

ഈവക ചിന്തയ്ക്ക് മതമദമെന്നാണ് പേര്. അതായത് എന്റെ മതം മാത്രം ശരി, ബാക്കിസകലരുടേയും തെറ്റ് എന്ന ഭാവം. ഈ വിചാരം ചീത്തയാണ്. പല വഴികളിൽക്കൂടിയും ഈശ്വരന്റെ അടുക്കൽ പോകാൻ കഴിയും.

പിന്നെ ചിലർ പറയുന്നു, ' ഈശ്വൻ സാകാരൻ, അദ്ദേഹം നിരാകാരനല്ല.' ഇതും പറഞ്ഞ് പിന്നെയും ബഹളം. വൈഷ്ണവർ വേദാന്തികളുമായി കശപിശകൂടുന്നു.

ഈശ്വരനെ സാക്ഷാത്ക്കരിച്ചുകഴിഞ്ഞാൽപ്പിന്നെ അദ്ദേഹത്തെക്കുറിച്ച് ശരിയായി പറയാം. ഈശ്വരനെ ദർശിച്ചിട്ടുള്ളവർക്കറിയാം, അദ്ദേഹം സാകാരനാണ്, അതേസമയം നിരാകാരനുമാണ് എന്ന്. അദ്ദേഹം പിന്നെയും എന്തൊക്കെയോ ആണ്, അതൊന്നും പറയാനാവില്ല.

കുറേ കുരുടന്മാർ ഒരാനയുടെ അടുക്കൽ ചെന്നുപെട്ടു. ആ ജന്തുവിന്റെ പേര് ആനയാണെന്ന് ഒരാൾ പറഞ്ഞുകൊടുത്തു. 'ആനയെങ്ങനെയിരിക്കും?'  എന്നവരോടന്വേഷിച്ചു. അവർ ആനയുടെ ദേഹം തൊട്ടുനോക്കാൻ തുടങ്ങി. ഒരുത്തൻ പറഞ്ഞു: 'ആന ഒരു തൂണുപോലെയാണ്.' ആ കുരുടൻ ആനയുടെ കാലു തൊട്ടുനോക്കിയിരുന്നു. 'ആന ഒരു മുറംപോലെയാകുന്നു.' എന്നൊരാൾ പറഞ്ഞു. അയാൾ ഒരു ചെവിയിൽ കൈയോടിച്ചിരുന്നു. അതുപോലെ തുമ്പികൈയോ വയറോ തൊട്ടുനോക്കിയവർ ഓരോ വിധത്തിൽ പറഞ്ഞു. അതുപോലെ, ഈശ്വരനെ ആര് എത്ര കാണുന്നുവോ, അത്രയേ ഉള്ളുവെന്ന് കരുതുന്നു. 'ഈശ്വരൻ ഇങ്ങനെയാണ്; വേറൊരു തരത്തിലുമല്ല' എന്നു വിചാരിക്കുന്നു.

ഒരാൾ വെളിക്കുപോയിട്ടു തിരിച്ചുവന്നു പറഞ്ഞു: 'പൊന്തയിൽ ഒരൊന്നാന്തരം ചുവന്ന ഓന്തിനെ കണ്ടുവരികയാണ് ഞാൻ.' വേറൊരുത്തൻ പറഞ്ഞു: 'നിനക്കു മുമ്പേ ആ കാട്ടിൽ ഞാൻ പോയിരുന്നു. എങ്ങനെയാണതു ചുവപ്പായത്? അതുപച്ചയാണ്, ഞാനെന്റെ കണ്ണുകൊണ്ടു കണ്ടതാണ്.' പിന്നൊരുവൻ പറഞ്ഞു: 'അതോ, എനിക്കു നല്ലപോലെ അറിയാം. നിങ്ങൾക്കൊക്കെ മുമ്പേയാണ് ഞാൻ പോയത്. ആ ഓന്തിനെ ഞാനും കണ്ടിരിക്കുന്നു. അതു ചുവപ്പുമല്ല, പച്ചയുമല്ല, നീല; ഞാൻ കണ്ണുതുറന്നു കണ്ടതാണ്.' വേറെ രണ്ടു പേരുണ്ടായിരുന്നു. അവർ പറഞ്ഞു: 'മഞ്ഞ, ചാരനിറം; അങ്ങനെ പലേ നിറങ്ങൾ. ഒടുവിൽ ലഹളയായി. 'ഞാൻ കണ്ടതാണ് ശരി' എന്നോരോരുത്തനുമറിയാം. അവരുടെ ലഹള കണ്ട്, എന്താണ് സംഗതിയെന്ന് ഒരാളന്വേഷിച്ചു. സംഗതികളെല്ലാം കേട്ടുകഴിഞ്ഞപ്പോൾ പറഞ്ഞു: 'ഞാനാ മരക്കൂട്ടത്തിലാണ് താമസം; അതെന്തു ജന്തുവാണെന്നെനിക്കറിയാം. നിങ്ങളോരോരുത്തരും പറഞ്ഞതു നേരാണ്. ആ ഓന്ത് ചിലപ്പോൾ പച്ച, ചിലപ്പോൾ നീല - ഇങ്ങനെ പല നിറങ്ങളുമാകും. പിന്നെ ചിലപ്പോൾ ഒരു നിറവുമില്ലാതെയും കാണാം! നിർഗുണം.'🙏🏻

*ഹരി ഓം*

*ശ്രീരാമകൃഷ്ണവചനാമൃതം ഭാഗം ഒന്ന്, പുറം 183-184*

*നാരയണൻ പി ഡി നമ്പൂതിരി*

‼📍‼📍‼📍‼📍‼📍‼
[11/06, 8:19 am] ‪+91 75109 66244‬: *🕉ഹര ഹര ശഭോ മഹാദേവ🕉*


  ✨ശ്രീ ഹാലാസ്യ മാഹാത്മ്യം✨


*🔥🔥🔥🔥🔥🔥🔥🔥🔥🔥*

*ശ്രീ മഹാദേവന്റെ മൂലസ്ഥാനമായ ശ്രീ കൈലാസം,  പരമ ഐശ്വര്യ നിദാന സ്ഥാനമായ ക്ഷീരാബ്ദിയുടെ ശ്രീയെപോലും അപഹരിക്കുന്നതാണ്. ഈ ശ്രീ കൈലാസത്തിന്റെ മധ്യഭാഗത്തിൽ “മേരു” എന്ന് പേരുള്ള ഒരു മഹാശ്രുംഗമുണ്ട്. തൻ മധ്യത്തിൽ താപസന്മാർക്ക് അത്യന്തം അനുകൂലമായ ഒരു വിശാല സ്ഥലം സർവദാ ശോഭിച്ചു കൊണ്ടിരിക്കുന്നു.*

*അതിന്റയും മധ്യത്തിൽ നവരത്നങ്ങൾ കൊണ്ട് നിമ്മിക്കപ്പെട്ട പരമേശ്വരന്റെ മനോഹരമായ പ്രാസാദം വിളങ്ങുന്നു. ചതുർ ദ്വാരങ്ങളോട് കൂടിയ പീഠത്തിൽ പരമാത്മാവായ പരമേശ്വരന്റെ സ്വയംഭൂവായിട്ടുള്ള മൂല ലിംഗം ശോഭിക്കുന്നു.*

*കൈലാസ പാർവതത്തിലെ ഈ പരമേശ്വര ക്ഷേത്രത്തിന് സമീപം പരിപാവനമായ ശിവ തീർഥക്കരയിൽ ചന്ദ്രകാന്ത കല്ലുകൾ കൊണ്ടുണ്ടാക്കിയ ഒരു ആയിരം കാൽ മണ്ഡപമുണ്ട്.  ചന്ദ്രൻ നക്ഷത്രങ്ങളോട് കൂടെ പരമേശ്വരനെ വന്ദിക്കാൻ വന്നു കാത്തു നിൽക്കുകയാണോ എന്ന് തോന്നി പോകും, അത്ര ശോഭയാണ്.*

*അവിടെ വ്യാഘ്ര ചർമ്മം വിരിച്ച് ശിവാധ്യാനത്തിൽ ഇരിക്കുന്ന സൂതപൗരാണികരെ കാണാൻ ശിവഭക്തരായ മുനിശ്രേഷ്ടന്മാർ വന്ന് വന്ദിച്ചു കൊണ്ട് തങ്ങളുടെ അപേക്ഷ സമർപ്പിച്ചു.*

“അല്ലയോ ജ്ഞാനശിരോമണിയായ ഗുരോ, മുൻപ് ശിവക്ഷേത്രങ്ങളെ കുറിച്ച് പറഞ്ഞു തന്നുവെങ്കിലും, എല്ലാത്തിലും മുഖൃമായ ശിവക്ഷേത്രവും അതിലെ പ്രാധാന്യങ്ങളും അരുളാൻ അപേക്ഷിക്കുന്നു”.

*ഇതു കേട്ട് ആ മുനി ശ്രേഷ്ട്ടൻ സന്തോഷത്തോടെ ഉത്തരം നൽകി.*

*കൈലാസനാഥന് തന്റെ നിവാസ സ്ഥാ നങ്ങളിൽ വച്ച് എല്ലാറ്റിലും പരമ ശ്രേഷ്ടമായ ഒരു പുണ്ണ്യ സ്ഥാനമാണ് പ്രിയങ്കരം. അതു സർവ സൗഭാഗ്യത്തെയും ദാനം ചെയ്യുന്നതും മുക്തിയെ കൊടുക്കുന്നതും, ബ്രഹ്മ്മ വിഷ്ണു മഹേന്ദ്രാദികൾ പോലും സേവിക്കുന്നതുമായ “ഹാലാസ്യമാണ്”.*

  ആ സ്ഥാനം കേൾക്കുന്ന മാത്രയിൽ തന്നെ സർവ പാപങ്ങളെയും ഇല്ലാതാക്കും. ആ സ്ഥല മാഹാത്മ്യത്തെ കുറിച്ച് കുംഭസംഭവ മഹർഷി വാസിഷ്ഠാദി മഹാത്മാക്കളോട് അരുളി ചെയ്തിട്ടുണ്ട്.


      നമുക്ക് ശിവഭാഗവാന് തുല്യനായ ആ  അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം. പരമശിവൻ സ്കന്ദന് ഓതികൊടുത്തു. സ്കന്ദനിൽ നിന്നും അദ്ദേഹം അത് ഗ്രഹിച്ചു. സ്കന്ദപുരാണതിൽ അതിന്റെ മാഹാത്മ്യം വിശദമായി കുറിച്ചിട്ടുണ്ട്.

      അഗസ്ത്യ മഹാമുനിയുടെ മുമ്പിൽ താണ് വണങ്ങി കൊണ്ട് മാമുനിമാർ തങ്ങളുടെ ആഗ്രഹം അറിയിച്ചു. എല്ലാം വിസ്തരിച്ചു പറയാമെന്ന് ആ മുനിശ്രേഷ്ഠൻ ഹൃദയ സ്പർ്ശിയായി  സമ്മതിച്ചു.

     ഹാലാസ്യത്തിന് തുല്യമായ ക്ഷേത്രവും ആ ക്ഷേത്രത്തിലെ ഹേമപദ്മിനീ തീർഥത്തിന് തുല്യമായ തീർത്ഥവും അവിടത്തെ സുന്ദരേശ്വര ലിംഗത്തിന് തുല്യമായ ശിവലിംഗവും  ഈ മൂന്ന് ലോകത്തിലും ഇല്ല. ക്ഷേത്രം തീർത്ഥം ലിംഗം, ഇത് മൂന്നും ഒരേ പോലെ പ്രാധാന്യമർഹിക്കുന്നു.

                      തുടരും.
*🌀🌀🌀🌀🌀🌀🌀🌀🌀🌀*
*_ആദ്ധ്യാത്മീകമായ  അറിവുകള്‍ നേടാനും_ _നേടിയ അറിവുകള്‍ പങ്കുവെക്കാനുമായി  നിങ്ങള്‍ക്ക്_ _അവസരമൊരുക്കിക്കൊണ്ട്  കണ്ണനും കൂട്ടുകാരും_*
*_താഴെ കാണിച്ച link ല്‍ join ചെയ്യുക._*

*👇👇👇👇👇👇👇👇👇👇*

https://chat.whatsapp.com/48eilk23yzs1qMlGNp6M2o
[11/06, 9:51 am] ‪+91 90728 04978‬: വൃന്ദാവനത്തിലെ പവിത്രമായ ഒരു സ്ഥലമാണ് ജാഡുമണ്ഡലം. ജാഡു എന്നാൽ ചൂല് എന്നാണ് അർത്ഥം. എപ്പോഴും അടിച്ചുവാരി നല്ല വൃത്തിയോടെ സൂക്ഷിക്കുന്ന സ്ഥലം ആയതുകൊണ്ടാണ് ഈ സ്ഥലത്തിന് ജാഡുമണ്ഡലം എന്ന പേര് വന്നത്. ഈ സ്ഥലത്തു വെച്ചാണ് രാസലീലക്ക് മുമ്പ് കണ്ണൻ രാധയെ വിട്ട് പോയത് എന്ന് പറയുന്നു. ഇന്ന് ഈ സ്ഥലവുമായി ബന്ധപ്പെട്ട രണ്ട് സംഭവ കഥകൾ പറയാം. പണ്ട് ജീവഗോസ്വാമി എന്ന മഹാത്മാവ് ഇവിടെ ഇരുന്ന് കുട്ടികൾക്ക് ഭാഗവതം പറഞ്ഞ് കൊടുക്കുമായിരുന്നു. അതിന് ഒരു പ്രത്യേക സമയമൊന്നും ഇല്ലായിരുന്നു. അദ്ദേഹം സദാ ഹരേ കൃഷ്ണ മന്ത്രം ജപിച്ച് കഴിയും. ഭാഗവതം കേൾക്കാനുള്ള ആഗ്രഹത്തോടെ കുട്ടികൾ എപ്പോൾ വന്നാലും  എല്ലാവരേയും സ്വീകരിച്ചിരുത്തി ആനന്ദത്തോടെ ഭക്തിപരവശനായി ഭാഗവത കഥകൾ പറഞ്ഞു കൊടുക്കും.  കൃഷ്ണ കഥകൾ വർണ്ണിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകും. ചിലപ്പോൾ ഭക്തിയുടെ ആധിക്യത്താൽ അദ്ദേഹം പാട്ടുപാടി നൃത്തം വയ്ക്കും. കഥ കേൾക്കാൻ വന്ന കുട്ടികളും അദ്ദേഹത്തിന്റെ കൂടെ ചേർന്ന് ആടുകയും പാടുകയും ചെയ്യും. അദ്ദേഹത്തിന്റെ ഭക്തിയിൽ ആകൃഷ്ടനായി കണ്ണനും കുഞ്ഞുങ്ങളോടൊപ്പം അവിടെ ചെന്നിരുന്ന് കഥകൾ കേൾക്കുമായും ആടുകയും പാടുകയും ചെയ്തിരുന്നു.  അതിനു തൊട്ടടുത്തുള്ള ഭവനത്തിൽ വയസ്സായ ഒരു മുത്തശ്ശി താമസിച്ചിരുന്നു .  അവർക്ക് രണ്ടു കണ്ണിനും കാഴ്ചയില്ല. ആകെക്കൂടി ഉണ്ടായിരുന്ന ഒരു മകൾ മരിച്ചു പോയി. ദുഃഖം താങ്ങാനാവാതെ മകളുടെ ഭർത്താവ് എവിടേക്കോ പോയി. മകളുടെ രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് ആഹാരം നല്കേണ്ടത് മുത്തശ്ശിയുടെ ചുമതലയായി. അവിടെ ഉണ്ടായിരുന്ന ഒരു തിരികല്ലിൽ സമീപത്തുള്ളവർ കൊണ്ടുചെന്ന് കൊടുക്കുന്ന ഗോതമ്പ് പൊടിച്ചു കൊടുത്ത് അതിൽനിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ്  ഉപജീവനം നടത്തിയിരുന്നത്. രാവും പകലുമില്ലാതെ മുത്തശ്ശി തിരികല്ല് തിരിച്ച് ഗോതമ്പ് പൊടിക്കും. കൃഷ്ണഭക്തയായിരുന്ന അവർ ജോലി ചെയ്യുന്നതോടൊപ്പം കണ്ണന്റെ ലീലകൾ പാടിക്കൊണ്ടേയിരിക്കും.  ജീവഗോസ്വാമി ഭാഗവതം പറയുന്ന സമയത്ത് ഈ തിരികല്ലിന്റെ ശബ്ദം കൊണ്ട് അദ്ദേഹത്തിന്റെ പ്രേമഭക്തി നിറഞ്ഞ വാക്കുകൾ കണ്ണനും കുട്ടികൾക്കും പൂർണ്ണമായും കേട്ടസ്വദിക്കാൻ സാധിക്കാതെ വന്നു. ഒരു ദിവസം മുത്തശ്ശി ഗോതമ്പ് പൊടിച്ചു കൊണ്ട് ഇരിക്കുമ്പോൾ അതികോമളനായ ഒരു ബാലൻ ഓടിവന്ന് തിരികല്ലിൽ കയറി നിന്ന് തിരിക്കുന്നത് നിർത്തി. മുത്തശ്ശി പരിഭ്രമത്തോടെ തപ്പിനോക്കിയപ്പോൾ  മൃദുവായ പിഞ്ചു പാദങ്ങൾ .
" ന്റെ സുന്ദരക്കുട്ടാ നീ എന്താണ് ഈ കാണിക്കുന്നത്. ഈ തിരികല്ലിൽ കയറി നിന്നതെന്തിന്?"
"അല്ലാ മുത്തശ്ശിക്ക് കണ്ണ് കാണില്ലലോ ? പിന്നെങ്ങിനെ മനസ്സിലായി ഞാൻ സുന്ദരനാണെന്ന്?"
മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു.
"എന്റെ കണ്ണന്റേത് പോലെ മൃദുവായതാണ് നിന്റെ പാദങ്ങൾ . അപ്പോൾ നീയ്യും കണ്ണനെപ്പോലെ സുന്ദരനായിരിക്കും."
 "ആഹാ മുത്തശ്ശി ബഹു സമർത്ഥ തന്നെ."
"അതവിടെ നില്ക്കട്ടെ. നീ എന്തിനാണ് ഈ തിരികല്ലിൽ ചവിട്ടിയത്?"
"അതോ  മുത്തശ്ശി എപ്പോഴും ഇങ്ങിനെ ഈ കല്ല് തിരിക്കുന്നതെന്തിനാണ്?"
"എന്താ നിനക്കും കണ്ണ് കാണില്ലേ ? ഞാൻ ഗോതമ്പ് പൊടിക്കുകയാണ്."
"അത് മനസ്സിലായി. എന്നാണ് എപ്പോഴും എന്തിനാണ് അത് ചെയ്യുന്നത്? അവിടെ ജീവഗോസ്വാമി ഭാഗവതകഥകൾ പറയുന്ന സമയത്ത് ഈ കല്ലിന്റെ
കട കട ശബ്ദം കൊണ്ട് അത് നന്നായി ആസ്വദിക്കാൻ സാധിക്കുന്നില്ല.  അതുകൊണ്ട് മുത്തശ്ശി ഇനി ആ സമയത്ത് ഈ കല്ല് തിരിക്കരുത്. "
"കുഞ്ഞേ ഇവിടെ കൊണ്ടുവന്നു തരുന്ന ഗോതമ്പ് സമയത്തിന് പൊടിച്ചു കൊടുക്കണ്ടേ? ഇല്ലെങ്കിൽ ആരെങ്കിലും ഈ ജോലി എന്നെ ഏൽപ്പിക്കുമോ?"
 ഇല്ലെങ്കിൽ വേണ്ട മുത്തശ്ശി. മുത്തശ്ശിയേയും ഞാൻ ഭാഗവതം കേൾക്കാൻ കൂട്ടിക്കൊണ്ടുപോകാം."
" എന്റെ ഉണ്ണീ നിനക്ക് എന്തറിയാം? ഈ തൊഴിൽ കൊണ്ടാണ് മൂന്നുവയറുകൾ വിശപ്പകറ്റുന്നത്. ഇത് നിർത്തിയാൽ ഞങ്ങൾ പട്ടിണിയിലാവും . അതുകൊണ്ട് ഈ കല്ല് തിരിക്കതെ പറ്റില്ല മോനേ..."
 ഓഹോ അതാണോ കാര്യം.എങ്കിൽ മുത്തശ്ശി നിങ്ങൾക്ക് നിത്യവൃത്തിക്ക് വേണ്ടി ഇനി ഒരിക്കലും ഈ കല്ല് തിരിക്കേണ്ടി വരില്ല. ഈ കുടുംബത്തിലെ ആരും ഇനി കഷ്ടപ്പെടില്ല. "
ഇത് പറഞ്ഞ് ആ ബാലൻ മുത്തശ്ശിയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചീട്ട് ഒറ്റഓട്ടം. ആ ബാലന്റെ സ്പർശനത്താൽ മുത്തശ്ശിക്ക് എന്തെന്നില്ലാത്ത ആനന്ദം തോന്നി. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഗോതമ്പുമായി വന്നവർ ഇത് കണ്ട് ചോദിച്ചു.
"അല്ലാ ഇതെന്തുപറ്റി? എപ്പോഴും സന്തോഷത്തോടു കൂടി കൃഷ്ണകഥകൾ പാടിയിരുന്ന മുത്തശ്ശി കരയുന്നോ?"
മുത്തശ്ശിക്ക് ഒന്നും മിണ്ടാൻ കഴിയുന്നില്ല. അല്പം കഴിഞ്ഞപ്പോൾ മുത്തശ്ശി അവിടെ ഉണ്ടായ സംഭവമെല്ലാം വിക്കി വിക്കി പറഞ്ഞു.
അപ്പോഴാണ് അവർ തിരികല്ലിലേക്ക് ശ്രദ്ധിച്ചത്.  ആ കല്ലിൽ രണ്ട് പിഞ്ചു പാദങ്ങൾ പതിഞ്ഞിരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ ആ പാദത്തിൽ കൃഷ്ണ പാദങ്ങളിലെ ചിഹ്നങ്ങൾ.  എല്ലാവരും അത്ഭുത്തോടെ മുത്തശ്ശിയെ വീണു നമസ്കരിച്ചു.
"മുത്തശ്ശീ നിങ്ങളെത്ര ഭാഗ്യവതിയാണ് സാക്ഷാൽ കൃഷ്ണൻ തന്നെയാണ് നിങ്ങളുടെ മുന്നിലേക്ക് വന്നത്. ഇതാ ഈ തിരികല്ലിൽ കൃഷ്ണ പാദങ്ങൾ പതിഞ്ഞു കിടക്കുന്നു. " മുത്തശ്ശി ഭക്തി പാരവശ്യത്തോടെ തപ്പി നോക്കി. ശരിയാണ് കൃഷ്ണ പാദങ്ങളിലെ ചിഹ്നങ്ങൾ.
കൃഷ്ണൻ നേരിൽ വന്ന് തന്നെ ആലിംഗനം ചെയ്തിരിക്കുന്നു.
"കൃഷ്ണാ... കൃഷ്ണാ ഈ വൃദ്ധയോട് ഇത്രയും കാരുണ്യമോ?"
 പെട്ടെന്ന് തന്നെ ഈ വാർത്ത വ്രജത്തിലെല്ലാം പരന്നു. കേട്ടവർ കേട്ടവർ അവിടെ വന്ന് മുത്തശ്ശിയെ നമസ്ക്കരിച്ച് കൃഷ്ണ പാദങ്ങളിൽ ആഹാരവും ഫലങ്ങളും ദ്രവ്യവുമെല്ലാം സമർപ്പിച്ചു. പിന്നീടൊരിക്കലും ആ തിരികല്ല് തിരിക്കേണ്ടി വന്നില്ല. ഈ കല്ല് ഇപ്പോഴും അവിടെ കാണാം. ഇന്നും വ്രജത്തിലെത്തുന്നവർ അവിടെ ചെന്ന് കൃഷ്ണ പാദങ്ങളിൽ നമസ്ക്കരിച്ച് എന്തെങ്കിലും ധനം സമർപ്പിക്കുന്നു. ഈ മുത്തശ്ശിയുടെ വംശപരമ്പരയിൽ ഉള്ളവരാണ് ഇന്നും അവിടെ ഉള്ളത്.
കൃഷ്ണ ദർശനം ലഭിച്ച ധാരാളം മഹാത്മാക്കൾ വൃന്ദാവനത്തിൽ ഉണ്ടായിരുന്നു. അല്ല ഇപ്പോഴും ഉണ്ട്. പലരും എന്നോട് ചോദിച്ചിട്ടുണ്ട്. 'എല്ലായിടത്തും ഭഗവാൻ ഇല്ലേ? പിന്നെന്താണ് വൃന്ദാവനത്തിൽ ഇത്ര പ്രത്യേകത  വൃന്ദാവനത്തിൽ എന്താ ഇത്ര കാണാനുള്ളത്?' എന്ന്.  വൃന്ദാവനം കാണാനുള്ളതല്ല. അത് അനുഭവ ഭൂമിയാണ്. അവിടെ ശരിക്കും കൃഷ്ണനെ അനുഭവിക്കാൻ കഴിയും. കാരണം അവിടുത്തെ ജനങ്ങളുടെ പ്രേമഭക്തി തന്നെ. പ്രേമം ഉള്ള സ്ഥലത്ത് ഭഗവാൻ പ്രകടമാകും.
ഒരു ഉദാഹരണം പറയാം. പൊടി പിടിച്ച ഒരു വലിയ നിലക്കണ്ണാടി ഉണ്ടായിരുന്നു.  ആരുടെയും കണ്ണാടിയിൽ മുഖം തെളിഞ്ഞു കാണില്ല. എന്നാൽ ഒരു കൊച്ചു കുഞ്ഞ് കണ്ണാടിയിൽ അതിന് കയ്യെത്തുന്ന ഇടം എന്നും തുടച്ച് വൃത്തിയാക്കി അതിൽ മുഖം നോക്കും. ആ ഭാഗത്ത് ആരു നോക്കിയാലും സ്വ രൂപം തെളിഞ്ഞു കാണാം.  ആ കണ്ണാടി മുഴുവനും എന്നും ഇത് പോലെ തുടച്ചിരുന്നു എങ്കിൽ എല്ലായിടത്തും കാണാം. അതുപോലെ ഈ പ്രപഞ്ചം മുഴുവനും ഭഗവാൻ നിറഞ്ഞിരിക്കുന്നു.  അത് പ്രകടമാവാത്തത് നിത്യവും പ്രേമഭക്തികൊണ്ട് തുടച്ചു മിനുക്കാത്തതുകൊണ്ടാണ്.
ജാഡുമണ്ഡലവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം കൂടി ഉണ്ട്. അത് പിന്നീട് പറയാം.
എല്ലാ മനസ്സുകളിലും പ്രേമഭക്തി ഉണ്ടവണേ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ
[11/06, 10:38 am] ‪+91 75109 66244‬: https://chat.whatsapp.com/48eilk23yzs1qMlGNp6M2o
💧🍀💧 *ഒാരോ നക്ഷത്രക്കാരും  അനുഷ്ഠിക്കേണ്ട  കര്‍മ്മങ്ങള്‍*💧🍀💧


                 🔥🔥🔥🔥🔥 *ചിത്തിര*🔥🔥🔥🔥🔥


        *ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍  സൗന്ദര്യം , ആകര്‍ഷകമായ കണ്ണുകള്‍ , എന്നിവയുള്ളവരും  കല,  സ്ത്രീവിഷയങ്ങള്‍  എന്നിവയില്‍  താല്പര്യമുള്ളവരുമായിരിക്കും.  ആഡംബരങ്ങള്‍, വാഹനങ്ങള്‍, നിറപ്പകിട്ടുകള്‍  തുടങ്ങിയവയില്‍ താല്പര്യമുള്ള ഇവര്‍  വലിയ ഉത്സാഹശാലികളുമായിരിക്കും.   ഇവരില്‍ പലര്‍ക്കും  വിദേശവാസത്തിലൂടെ  ഭാഗ്യം  സിദ്ധിക്കുന്നു.  പിതാവിനേക്കാള്‍  മാതാവില്‍  നിന്നുമാണ്  ഇവര്‍ക്ക്  കൂടുതല്‍  ആനുകൂല്യം  സിദ്ധിക്കുക.  സാഹസകര്‍മ്മങ്ങളില്‍  ഏര്‍പ്പെടാനുള്ള  മനക്കരുത്തും  ഇവര്‍ക്കുണ്ടായിരിക്കും.  ദയാലുക്കളായ ഇവര്‍  പ്രിയപ്പെട്ടവര്‍ക്ക്  ദാനം ചെയ്യുന്നതിനും  തയ്യാറാകും.  ജീവിതത്തില്‍ ഉത്തരാര്‍ദ്ധമാണ് ഇവര്‍ക്ക് കൂടുതല്‍ അനുകൂലം. പലരും ജനിച്ച വീട്  വെടിഞ്ഞ്  താമസിക്കുന്നു.  ഇവരുടെ ദാംബത്യജീവിതം സുഖകരമായിരിക്കില്ല.  അതിനുകാരണം പലപ്പോഴും രഹസ്യബന്ധങ്ങളായിരിക്കും.  ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്  പല ക്ളേശങ്ങളും  വിവാഹജീവിതത്തില്‍  വന്നുകൂടുന്നതായി  കാണാറുണ്ട്.  എങ്കിലും  അവരുടെ  ജീവിതം  ഐശ്വര്യപ്രദമായിരിക്കും*.

⭐🔅⭐ *പ്രതികൂല നക്ഷത്രങ്ങള്‍*⭐🔅⭐

              *വിശാഖം, തൃക്കേട്ട,  പൂരാടം,  നക്ഷത്രങ്ങള്‍  അശുഭമാണ്.  ചിത്തിര  ആദ്യപകുതി (കന്നിക്കൂര്‍ ) യില്‍ ജനിച്ചവര്‍ക്ക്  അശ്വതി,  ഭരണി, കാര്‍ത്തിക  (ആദ്യപാദം)  എന്നിവയും  രണ്ടാംപകുതി (തുലാക്കൂറില്‍ ) യില്‍ ജനിച്ചവര്‍ക്ക്  കാര്‍ത്തിക മുക്കാല്‍,  രോഹിണി,  മകയിരം (ആദ്യപകുതി ) എന്നിവയും  പ്രതികൂല  നക്ഷത്രങ്ങളാണ്*


https://chat.whatsapp.com/48eilk23yzs1qMlGNp6M2o

🏵🏵 *അനുഷ്ഠിക്കേണ്ട  കാര്യങ്ങള്‍*🏵🏵

             *വ്യാഴം, ബുധന്‍, ശുക്രന്‍  എന്നീ ദശകളില്‍  ഇവര്‍ ദോഷപരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്.  ചിത്തിര,  അവിട്ടം, മകയിരം  എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും  മറ്റു പൂജാദി കാര്യങ്ങളും  നടത്തുക. ചൊവ്വയെ പ്രീതിപ്പെടുത്തുന്ന  കര്‍മ്മങ്ങള്‍ ഇവര്‍ പതിവായി  അനുഷ്ഠിക്കുന്നത്  നന്നായിരിക്കും.  ജാതകത്തില്‍  ചൊവ്വ  ഒാജരാശിയില്‍ സ്ഥിതിചെയ്താല്‍ സുബ്രഹ്മണ്യനേയും  യുഗ്മരാശിയിലെങ്കില്‍  ഭദ്രകാളിയേയും  ഭജിക്കുക.  ചിത്തിര നക്ഷത്രവും  ചൊവ്വാഴ്ചയും  ചേര്‍ന്നുവരുന്ന  ദിവസം സവിശേഷ പ്രാധാന്യത്തോടെ വ്രതം തുടങ്ങിയവ  അനുഷ്ഠിക്കുക.   കന്നിക്കൂറുകാരായ ചിത്തിരക്കാര്‍  ബുധനെ  പ്രീതിപ്പെടുത്തുകയും  ശ്രീകൃഷ്ണക്ഷേത്രദര്‍ശനം  ,ഭാഗവതപാരായണം  തുടങ്ങിയവ നടത്തുന്നതും നന്നായിരിക്കും.  തുലാക്കൂറുകാരായ  ചിത്തിരക്കാര്‍  മഹാലക്ഷ്മിഭജനം, ശുക്രപ്രീതികര്‍മ്മങ്ങള്‍ എന്നിവ  നടത്തുന്നതും അഭികാമൃം*

*🌈അനുകൂലനിറങ്ങള്‍*🌈

*ചുവപ്പ്, പച്ച, (കന്നിക്കൂറിന് ) വെള്ള,  ഇളം നീല,  (തുലാക്കൂറിന് )  എന്നിവ അനുകൂലനിറങ്ങളാണ്.*

*ചിത്തിരയുടെ  ദേവത  ത്വഷ്ടാവ് ആണ്.  താഴെപ്പറയുന്ന  മന്ത്രങ്ങള്‍  നിത്യജപത്തിന്  ഉത്തമം*
                       📿 *മന്ത്രങ്ങള്‍*📿

*ഒാം ത്വഷ്ടാതുരോയോ അത്ഭുത ഇന്ദ്രാഗ്നി*
*പുഷ്ടിവര്‍ദ്ധനാ ദ്വിപദാച്ഛന്ദ/ഇന്ദ്രയമക്ഷാ*
*ഗൗനവിമോദധു*

*ഒാം  വിശ്വകര്‍മ്മണേ നമഃ*

*🔥നക്ഷത്രമൃഗംഃ  ആള്‍പ്പുലി, 💧 വൃക്ഷം  --  കൂവളം,  💧ഗണം -- ആസുരം,  💧പക്ഷി -- കാക്ക,  💧ഭൂതം --അഗ്നി*🔥

*🔹ഭാഗ്യ സംഖ്യ --9 🔹 ഭാഗ്യദിവസം --ചൊവ്വ*🔹

https://chat.whatsapp.com/48eilk23yzs1qMlGNp6M2
[11/06, 11:04 am] ‪+971 50 516 3363‬: *🐝തേനീച്ചയും ഈച്ചയും🐝*
🦋🦋🦋🦋🦋🦋🦋🦋

*"തേനീച്ചയും ഈച്ചയും തമ്മിലുള്ളവ്യത്യാസം ശ്രദ്ധിച്ചിട്ടുണ്ടോ? ഈച്ചയ്ക്ക് സുഗന്ധം അലര്‍ജിയാണ്. നമ്മുടെ ശരീരം എത്ര വൃത്തിയുണ്ടെങ്കിലും ഈച്ച പരതുന്നത് മാലിന്യത്തെയാണ്. മുറിവുണ്ടെങ്കില്‍ അത്, ചീത്തയായ നഖം ഇതൊക്കെയാണ് ഈച്ചയ്ക്ക് പഥ്യം. സര്‍വനാശം ഉണ്ടാക്കാനാണ് അത് ശ്രമിക്കുന്നത്. എന്നാല്‍ നേര്‍ വിപരീതമാണ് തേനീച്ച. “നല്ലതല്ലാതെ അത് ഭക്ഷിക്കുകയില്ലെന്ന്” നല്ല പുഷ്പങ്ങളില്‍ നിന്ന് തേന്‍ ശേഖരിക്കുക, നല്ലതു മാത്രം ഭുജിക്കുക, നന്മയുടെ വാഹകനാവുക ഇതൊക്കെയാണ് തേനീച്ച ചെയ്യുന്നത്. മനുഷ്യന്മാര്‍ക്കിടയില്‍ ഈ രണ്ടു സ്വഭാവക്കാരെയും നമുക്കു കാണാനാവും. ഈച്ചയുടെ സ്വഭാവമുള്ളവര്‍ കുടുംബത്തിലും നാട്ടിലും നാശം പരത്തുന്നു. കുഴപ്പങ്ങളുണ്ടാക്കുന്നു. അതിനുതകുന്ന വാക്കുകളിലും പ്രവൃത്തികളിലും ഏര്‍പ്പെടുന്നു. ന്യൂനതകള്‍ കണ്ടെത്തലാണ് അവര്‍ക്കു പ്രധാനം. എത്രയൊക്കെ നന്മകള്‍ ചെയ്താലും അതു കാണുകയോ വിലമതിക്കുകയോ ചെയ്യില്ല. കുറ്റവും കുറവും തേടിപ്പിടിക്കാന്‍ അവര്‍ മുമ്പിലുണ്ടാവുകയും ചെയ്യും." ഒരിക്കലും ഈച്ചയാവാതിരിക്കുക. നമുക്ക് തേനീച്ചയുടെ സ്വഭാവം സ്വീകരിക്കാം*🙏

*ഹരി ഓം*

*ശുഭദിനം🌷🌷🌷*

‼📍‼📍‼📍‼📍‼📍‼
[11/06, 11:43 am] ‪+971 50 516 3363‬: *🌈🙏🏻 പ്രണാമം🙏🏻🌈*

 കേരളത്തിലെ ശിവക്ഷേത്രങ്ങൾ

*🕉ക്ഷേത്ര ദർശനം ഭാഗം - 12🕉*

*💥പുലിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം💥*



കോട്ടയം ജില്ലയിലെ പാലായില്‍ നിന്നും മൂന്നു കീലോമീറ്റര്‍ പടിഞ്ഞാറായി, പുലിയന്നൂര്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ‘ചെറുതില്‍ വലുത്’ പുലിയന്നൂര്‍ എന്നാണ് ചൊല്ല്.

മദ്ധ്യതിരുവിതാംകൂറിലെ അതിപ്രശസ്തമായ അപൂര്‍വ്വം ചില ഊരാഴ്മ ക്ഷേത്രങ്ങളിലൊന്നാണ് പുലിയന്നൂര്‍ ശ്രീ മഹാദേവക്ഷേത്രം..

രാവിലെ ദക്ഷിണാമൂര്‍ത്തിയായും, ഉച്ചയ്ക്ക് കിരാതമൂര്‍ത്തിയായും, വൈകിട്ട് കുടുംബസമേതനായ ശ്രീപരമേശ്വരനായും വിളങ്ങുന്ന മഹാദേവനാണ് പ്രതിഷ്ഠ.

‘വ്യാഘ്രപുരാലയേശന്‍’ എന്ന സങ്കല്‍പ്പത്തിലാണ്പുലിയന്നൂര്‍ മഹാദേവര്‍   എന്നാണ് വിശ്വാസം.

ക്ഷേത്രനിര്‍മ്മാണവുമായി ബന്ധമുണ്ടായിരുന്നുവെന്നുകരുതുന്ന ചാത്തംപ്ളാക്കീല്‍ ചോനാര്‍ ചെട്ടിയാരുടെ യോഗീശ്വര പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. ഏഴ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ഷേത്രത്തിന് ഏറെ സവിശേഷതകളുണ്ട്. കല്ലിലും മരത്തിലുമുള്ള കൊത്തുപണികളോടുകൂടിയ ക്ഷേത്രം, ശില്പകലാ വൈദഗ്ധ്യത്തിന്‍റെയും, വാസ്തുവിദ്യയുടെയും ഉത്തമ ഉദാഹരണമാണ്

ബലിക്കല്‍പുരയുടെ നിര്‍മ്മിതി അനേകം പ്രത്യേകതകള്‍ ഉള്ളതാണ്. മേല്‍ത്തട്ടില്‍ അഷ്ടദിക്ക്പാലകര്‍, മദ്ധ്യത്തില്‍ മഹാലക്ഷ്മി. എന്നിവ കൂടാതെ ചുറ്റുമുള്ള ഉത്തരങ്ങളില്‍ നാലുനിരയായി കൊത്തിവച്ചിട്ടുള്ള രാമായണം സമ്പൂര്‍ണ്ണ കഥയും ശ്രദ്ധേയമാണ്. ബലിക്കല്‍ പുരയിലെ പിരിവളകള്‍, ഗജേന്ദ്രമോക്ഷം, മുകപ്പിലുള്ള ഇന്ദ്രന്‍, ശ്രീരാമപട്ടാഭിഷേകം, യക്ഷന്‍, കണ്ണാടി നോക്കി പൊട്ടുകുത്തു സുന്ദരയക്ഷി, പടിക്കുതാഴെ കരിങ്കല്ലില്‍ കൊത്തിവെച്ചിട്ടുള്ള കാളപ്പുറത്തിരിക്കു ശിവപാര്‍വ്വതി, കിരാതം കഥ, ഗണപതി-സുബ്രഹ്മണ്യന്‍ ജ്ഞാനപ്പഴക്കഥ, അനന്തശയനം, എന്നിവയും ചാരുതൂണുകളില്‍ കാണു ദുര്‍ഗഭദ്ര, ശാസ്താവ്, ആന, സിംഹം എന്നിവയും ശില്പകലാത്ഭുതങ്ങളാണ്.

കൊല്ലവര്‍ഷം 936 ല്‍ ധര്‍മ്മരാജാവിന്‍റെ  കല്പനപ്രകാരം നടയ്ക്കുവച്ച ഓടുകൊണ്ടുള്ള ദീപസ്തംഭം മറ്റൊരു സവിശേഷതയാണ്. ക്ഷേത്രത്തില്‍ കൊല്ലവര്‍ഷം 1064, 1095, 1161 വര്‍ഷങ്ങളിലാണ് ധ്വജപ്രതിഷ്ഠകള്‍ നടന്നിട്ടുള്ളത്.

ഗണപതി, ശാസ്താവ്, നാഗരാജാവ്, നാഗയക്ഷി, യക്ഷി, മതില്‍ക്കുപുറത്തുള്ള ഭദ്രകാളി എന്നിവരാണ് ഉപദേവപ്രതിഷ്ഠകള്‍..,..

നിര്‍മാല്യദര്‍ശനം, രുദ്രാഭിഷേകം, പ്രദോഷം തുടങ്ങിയവ വിശേഷപ്പെട്ടതാണ്.കര്‍ക്കിടകമാസത്തിലെ ഭഗവതിസേവ തുടങ്ങിയ ആട്ടവിശേഷങ്ങളും ക്ഷേത്രത്തില്‍ ആചരിച്ചുവരുന്നു.

 തുരുത്തിപ്പള്ളില്‍, ഇണ്ടംതുരുത്തി, ഇളംമ്പിലാക്കാട്ട്, വടശ്ശേരി, കുഴുപ്പള്ളി എന്നീ അഞ്ച് ഇല്ലക്കാരായ ക്ഷേത്ര ഊരാഴ്മക്കാര്‍ ചേര്‍താണ് ദേവസ്വം ഭരണസമി.🙏🏻


*ഹരി ഓം*

*ഓം നമ:ശിവായ*

തുടരും

*കടപ്പാട്*

*🌈🙏🏻 കണ്ണനും കൂട്ടുകാരും🙏🏻🌈*
[11/06, 5:47 pm] ‪+971 50 516 3363‬: 💎📍💎📍💎📍💎📍💎📍💎

*അറിയാം ശിവമാഹാത്മ്യം*
💥💥💥💥💥💥💥💥

_ശാന്തതയും രൗദ്രതയും ശിവന്‍റെ പലഭാവങ്ങളാണ്. മനുഷ്യന് സമാനമായി നിരവധി വ്യത്യസ്‍തതകള്‍ ശിവനിൽ ദൃശ്യമാണ്.അതുപോലെ മനുഷ്യര്‍ക്ക് സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്താവുന്ന ശിവ മഹിമകളും ഏറെയാണ്.തിന്മയുടെ നിഗ്രഹമാണ് ശിവന്‍. അനീതിയും ദുഷ്ടതകളും ശിവന്‍ ക്ഷമിക്കുന്നില്ല. സമാനമായി ജീവതത്തില്‍ വന്ന് ചേരുന്ന ദുഷ്ടതകളെയും അനീതിയെയും നേരിടാൻ നമുക്ക് ശിവനൊരു പാഠമാണ്. നിയന്ത്രണമില്ലാത്ത മനസ് മനുഷ്യനെ എങ്ങോട്ടും കൊണ്ടുപോയേക്കാം. ലോഭങ്ങള്‍ക്കും അത്യാഗ്രഹങ്ങള്‍ക്കും പിന്നാലെ പോകുന്ന മനസ്സുകൊണ്ട് നിങ്ങള്‍ക്ക് ഒരു യുദ്ധവും ജയിക്കാന്‍ കഴിയില്ല. ലക്ഷ്യങ്ങളിലേക്ക് തൊടുത്തുവച്ച മനസ്സാണ് ശിവന്‍റെത്.അതുപോലെ നമ്മുടെ മനസും ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലായിരിക്കണം._

_ശിവന്‍റെ വസ്ത്രങ്ങള്‍ ശ്രദ്ധിക്കുക. ഏറ്റവും പ്രാകൃതമാണവ. കയ്യില്‍ ത്രിശൂലവും ഢമരുവും. സമ്പത്ത് അടക്കമുള്ള ലോഭങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഒറ്റയാനാണ് ശിവന്‍. എന്നാല്‍ ആ മഹായോഗിയില്‍ യഥാര്‍ഥ സന്തോഷവും പ്രകടമാണ്.ശിവന്‍റെ മറ്റൊരു വിശേഷണം നീലകണ്ഠന്‍ എന്നാണ്. സമുദ്രത്തില്‍ നിന്നുള്ള വിഷം സ്വന്തം തൊണ്ടയിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു ശിവന്‍. സാഹചര്യങ്ങളെ നേരിടുന്നതിലും നെഗറ്റീവ് വികാരങ്ങളെ എങ്ങനെ ശുഭസൂചകമാക്കി മാറ്റാം എന്നതിനും ചേര്‍ന്ന ഉദാഹരണമാണിത്.എല്ലാത്തില്‍ നിന്നും സ്വതന്ത്രമാണ് ശിവമയം. ഒന്നിനോടും മോഹമില്ല. മോഹങ്ങള്‍ നമ്മെ അത്യാഗ്രഹങ്ങളിലേക്ക് അടുപ്പിക്കുന്നു. പിന്നീട് സ്വന്തമാക്കണമെന്ന ചിന്തയിലേക്കും ഒടുവില്‍ നമ്മുടെ പതനത്തിലേക്കും എത്തിക്കുന്നു.മഹത്വത്തിലേക്കുള്ള മനുഷ്യന്‍റെ ഒരേയൊരു വിലങ്ങുതടി അഹങ്കാരമാണ്. സ്വപ്നങ്ങള്‍ക്കും കര്‍മ്മത്തിനും ഇടയിലേക്ക് നിങ്ങളുടെ അഹംബോധം കടന്നു വരുന്നു. ശിവന്‍റെ ത്രിശൂലം സ്വന്തം അഹങ്കാരം നിയന്ത്രിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കഥകളുണ്ട്. ശിവന്‍റെ ജടയിലെ ഗംഗ അ‍ജ്ഞതയുടെ അവസാനമാണെന്നാണ് കരുതപ്പെടുന്നത്. കാര്യങ്ങളിലേക്ക് ഇറങ്ങും മുന്‍പ് ആഴത്തില്‍ പഠിക്കുക എന്നൊരുപദേശം കൂടി ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്_🙏🏻

*ഹരി ഓം*

*കടപ്പാട് ഗുരുപരമ്പരയോട്*

🕉‼🕉‼🕉‼🕉‼🕉‼🕉
[11/06, 5:47 pm] ‪+971 50 516 3363‬: 📗📗📗📗📖📖📖📗📗📗📗

                       *മഹാഭാരതം*

                       *ദ്രോണപർവ്വം*

📙📙📙📙📖📖📖📙📙📙📙


*മഹാഭാരത കഥയുടെ ഭാഗമായ കുരുക്ഷേത്ര യുദ്ധ വിവരണത്തിൽ ഭീഷ്മരുടെ പതനത്തെത്തുടർന്ന് ദുര്യോധനൻ ആചാര്യനായ ദ്രോണരെ സർവ്വസേനാധിപതിയായി വാഴിക്കുന്ന ഭാഗമുൾപ്പെടുന്നു. പതിനൊന്നു മുതൽ പതിനെഞ്ചു വരെയുള്ള അഞ്ചു ദിവസങ്ങൾ ദ്രോണാചാര്യർ കൗരവസേനയ്ക്കു നേതൃത്വം നൽകി. മഹാഭാരതത്തിൽ ഈ അഞ്ചു യുദ്ധദിവസങ്ങൾ (11 മുതൽ 15 വരെ) വർണ്ണിക്കുന്നത് ദ്രോണപർവ്വത്തിലാണ്. സർവ്വസേനാധിപനായി ദ്രോണരായതിനാൽ ഗ്രന്ഥകർത്താവ് ആ പേരു കൊടുത്തു.ദ്രോണപർവ്വത്തിൽ 170 അദ്ധ്യായങ്ങളും 10950 പദ്യങ്ങളും അടങ്ങിയിരിക്കുന്നു. പല പ്രമുഖരും മരിച്ചു വീഴുന്ന കഥാസന്ദർഭങ്ങൾ വളരെ വിശദമായിതന്നെ ഗ്രന്ഥകർത്താവ് ഈ ദിവസങ്ങൾ മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്നു.*


*💧കർണ്ണപർവ്വം*💧


*വ്യാസൻ രചിച്ച മഹാഭാരതത്തിലെ പതിനെട്ടു പർവ്വങ്ങളിൽ എട്ടാമത്തെ പർവ്വമാണ് കർണ്ണപർവ്വം. ദ്രോണരുടെ പതനത്തെത്തുടർന്ന് ദുര്യോധനൻ കർണ്ണനെ സർവ്വസേനാധിപതിയായി വാഴിക്കുന്നു. കർണ്ണപർവ്വത്തിലാണ് കർണ്ണൻ, ദുശ്ശാസനൻ എന്നിവരുടെ മരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.*🙏🏻

*ഹരി ഓം*

*കടപ്പാട് ഗുരുപരമ്പരയോട്*


📕📕📕📕📖📖📖📕📕📕📕
[11/06, 6:24 pm] ‪+91 75109 66244‬: *ഉമാ മഹേശ്വര സ്തോത്രo*
💥💥💥💥💥💥💥💥💥💥💥

നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുര്ധരാഭ്യാമ് |
നഗേംദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശംകരപാര്വതീഭ്യാമ് || 1 ||

നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാമ് |
നാരായണേനാര്ചിതപാദുകാഭ്യാം
നമോ നമഃ ശംകരപാര്വതീഭ്യാമ് || 2 ||

നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിംചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാമ് |
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശംകരപാര്വതീഭ്യാമ് || 3 ||

നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാമ് |
ജംഭാരിമുഖ്യൈരഭിവംദിതാഭ്യാം
നമോ നമഃ ശംകരപാര്വതീഭ്യാമ് || 4 ||

നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പംചാക്ഷരീപംജരരംജിതാഭ്യാമ് |
പ്രപംചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശംകരപാര്വതീഭ്യാമ് || 5 ||

നമഃ ശിവാഭ്യാമതിസുംദരാഭ്യാം
അത്യംതമാസക്തഹൃദംബുജാഭ്യാമ് |
അശേഷലോകൈകഹിതംകരാഭ്യാം
നമോ നമഃ ശംകരപാര്വതീഭ്യാമ് || 6 ||

നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കംകാളകല്യാണവപുര്ധരാഭ്യാമ് |
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശംകരപാര്വതീഭ്യാമ് || 7 ||

നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാമ് |
അകുംഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശംകരപാര്വതീഭ്യാമ് || 8 ||

നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീംദുവൈശ്വാനരലോചനാഭ്യാമ് |
രാകാശശാംകാഭമുഖാംബുജാഭ്യാം
നമോ നമഃ ശംകരപാര്വതീഭ്യാമ് || 9 ||

നമഃ ശിവാഭ്യാം ജടിലംധരാഭ്യാം
ജരാമൃതിഭ്യാം ച വിവര്ജിതാഭ്യാമ് |
ജനാര്ദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശംകരപാര്വതീഭ്യാമ് || 10 ||

നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ്ഭ്യാമ് |
ശോഭാവതീശാംതവതീശ്വരാഭ്യാം
നമോ നമഃ ശംകരപാര്വതീഭ്യാമ് || 11 ||

നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാമ് |
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശംകരപാര്വതീഭ്യാമ് || 12 ||

സ്തോത്രം ത്രിസംധ്യം ശിവപാര്വതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ |
സ സര്വസൗഭാഗ്യഫലാനി
ഭുംക്തേ ശതായുരാംതേ ശിവലോകമേതി || 13 ||

🔥🔥🔥🔥🔥🔥🔥🔥
[11/06, 7:34 pm] ‪+91 99622 88522‬: *കൊട്ടിയൂർ മാഹാത്മ്യം-24*
☀☀☀☀☀☀☀☀
*ഓം നമഃശിവായ*

        ഇന്നാണ് കൊട്ടിയൂർ പെരുമാളിന്റെ പ്രധാന അഭിഷേകങ്ങളിൽ ഒന്നായ ഇളനീരാട്ടം നടക്കുന്നത്. ഇളനീരാട്ടത്തിന്റെ ചടങ്ങുകൾ എന്തൊക്കെയാണെന്ന് നോക്കാം. ഇളനീർവെപ്പ് കഴിഞ്ഞ് പിറ്റേദിവസം രാവിലെ കാര്യത്ത് കൈക്കോളന്റെ (പയ്യന്നൂർ കാങ്കോൽ പൊതുവാൾ തറവാട്ടിലെ കാരണവർ ) നേതൃത്വത്തിൽ കൈക്കോളൻമാർ, ഇളനീരുകൾ ചെത്തിയൊരുക്കി (കത്തിത്തണ്ടയാൻമാർ സമർപ്പിച്ച കത്തികൊണ്ട്) മുഖമണ്ഡപത്തിൽ സമർപ്പിക്കുന്നു.

      ഇളനീരാട്ട നാൾ ഉച്ചശീവേലിക്ക് ശേഷം ഭണ്ഡാരറയ്ക്ക് മുന്നിൽ അഷ്ടമിപ്പാട്ട് എന്ന വിശേഷ ചടങ്ങ് നടക്കുന്നു.
ഈ സമയത്ത് അടിയന്തിര യോഗത്തിനും, ചില പ്രധാന സ്ഥാനികർക്കും മാത്രമെ അവിടെ പ്രവേശനമനുവദിക്കുകയുള്ളൂ.

       ഇളന്നീരാട്ട നാൾ രാത്രിയിൽ നടക്കുന്ന പ്രത്യേക ചടങ്ങാണ് ദൈവം വരവ് എന്നറിയപ്പെടുന്നത്. രാത്രിയിലെ പാത്രംവിളി എന്ന ചടങ്ങിനു ശേഷം പെരുവണ്ണാൻ സ്ഥാനീകൻ കൊട്ടേരിക്കാവിലെത്തുന്നു. (കിഴക്കേനടയിലാണ് കൊട്ടേരിക്കാവ്)അല്പസമയം കഴിഞ്ഞ്‌ പുറങ്കലയൻ സ്ഥാനികനുമെത്തുന്നു.രണ്ടുപേരും പരസ്പരം സംസാരിക്കാതെ പുറം തിരിഞ്ഞ് ഇരിക്കുന്നു. രാശിവിളി കേട്ടു കഴിഞ്ഞാൽ ഒറ്റപ്പിലാൻ സ്ഥാനീകൻ കൊട്ടേരിക്കാവിലെത്തി രണ്ടു പേർക്കും ദക്ഷിണ നൽകി മടങ്ങുന്നു. പിന്നീട് പുറങ്കലയനെ, പെരുവണ്ണാൻ സ്ഥാനികൻ ദൈവവേഷം ധരിപ്പിക്കുന്നു. ദൈവം പാലക്കീഴിലെത്തി കാത്തിരിക്കുന്നു. ആ സമയത്ത് ഒറ്റപ്പിലാനും കൂട്ടരും അവിടെയെത്തി ദൈവത്തെ വണങ്ങി, എല്ലാവരും ഒരുമിച്ച് തിരുവഞ്ചിറയിലെ ബലിക്കല്ലിനടുത്തെത്തുന്നു. പന്തക്കിടാങ്ങൾ തിരുവഞ്ചിറക്ക് സമീപം പന്തങ്ങൾ കത്തിച്ച് പിടിച്ച് നിൽക്കുന്നുണ്ടാകും. ഇരുവശത്തുമായി കത്തിച്ചു പിടിച്ച പന്തങ്ങൾക്കിടയിലൂടെ നമ്പീശൻ, ദൈവത്തിന് അരി ചൊരിഞ്ഞു കൊടുക്കുന്നു. ഈ സമയത്ത് ഭണ്ഡാരറയിൽ നിന്ന് വാളശ്ശൻമാർ ചപ്പാരം ഭഗവതിയുടെ വാളുകളുമായി പുറത്തു വരികയും, വാളുയർത്തിക്കാണിച്ച ഉടനെ ദൈവം വന്ദിച്ച് തിരിച്ചു പോവുകയും ചെയ്യുന്നു.

      ദൈവത്തിന്റെ അകമ്പടിക്കാരായ ഒറ്റപ്പിലാനും, സംഘവും നേരെ കോവിലകം കയ്യാലയിലേക്ക് ഓടിക്കയറി കണ്ണിൽ കണ്ടതെല്ലാം എടുത്ത് തിരിച്ചു പോകുന്നു. ഒറ്റപ്പിലാനും കൂട്ടരും തിരിച്ചു കയ്യാലയിൽ എത്തിയാൽ കോവിലകം കയ്യാലയിലുള്ളവർ അവിടെയെത്തി ദക്ഷിണ നൽകി എല്ലാ വസ്തുക്കളും തിരിച്ചു വാങ്ങുകയും ചെയ്യുന്നു. ഇതാണ് കോവിലകം കയ്യാല തീണ്ടൽ എന്നറിയപ്പെടുന്നത്.
https://chat.whatsapp.com/48eilk23yzs1qMlGNp6M2o
     ഇതിനു ശേഷമാണ്  ഇളനീരാട്ടത്തിന്റെ രാശി വിളിക്കുന്നത്. രാശിവിളിച്ചാൽ പാലക്കുന്നം നമ്പൂതിരി ആദ്യം മൂന്ന് ഇളനീരുകൾ കൊത്തി ഉഷക്കാമ്പ്രം നമ്പൂതിരിയെ ഏൽപ്പിക്കുകയും, അദ്ദേഹം സ്വയംഭൂവിലെ ആദ്യ ഇളനീരഭിഷേകം നടത്തുകയും ചെയ്യുന്നു. പിന്നീട് സ്ഥാനിക ബ്രാഹ്മണർ ഇളനീരുകൾ കൊത്തി ദ്രോണിയിൽ നിറയ്ക്കുകയും, ഉഷക്കാമ്പ്രംനമ്പൂതിരി തുടർച്ചയായി അഭിഷേകം നടത്തുകയും ചെയ്യുന്നു. രാത്രി തുടങ്ങുന്ന ഇളനീരഭിഷേകം  പിറ്റേദിവസം വരെയും നീണ്ടു നിൽക്കും. സർവ്വ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന മഹാദേവന്റെ  സ്വയംഭൂവിൽ ഇളനീരഭിഷേകം ചെയ്ത് തണുപ്പിക്കുന്ന ഇളനീരാട്ടം
അങ്ങിനെ സമാപിക്കുന്നു
*ശംഭോ മഹാദേവാ*....

(തുടരും)
[11/06, 8:17 pm] ‪+971 50 516 3363‬: 🌠♨🌠♨🌠♨🌠♨🌠♨🌠

        ഉപനിഷത് കഥകള്‍

*ജാനശ്രുതിയും രൈക്വനും (19)*
🍄🍄🍄🍄🍄🍄🍄🍄🍄🍄


ജാനശ്രുതിയുടെ വംശപരമ്പരയില്‍പ്പെട്ട പൗത്രായണന്‍ ലോകര്‍ക്കിടയില്‍ വേഗം ആരാധ്യനായിത്തീര്‍ന്നു. ജാനശ്രുതി എന്നും ജനങ്ങള്‍ ഇദ്ദേഹത്തെ വിളിച്ചുപോന്നു.

പ്രാണികള്‍ക്ക് ആഹാരം അത്യാവശ്യ ഘടകമാണെന്ന് ജാനശ്രുതിയ്ക്കറിയാം ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന്റെ ശക്തിയിലാണ് പ്രാണികള്‍ ജീവിക്കുന്നത്. ആഹാരമില്ലാതെ വന്നാല്‍ എല്ലാം നശിച്ചുപോകും. പ്രാണികള്‍ക്ക് ആഹാരപദാര്‍ത്ഥങ്ങള്‍ ലഭിക്കാതെ വന്നാല്‍ മഹാകഷ്ടം തന്നെ. പട്ടിണി കിടക്കേണ്ടി വരുന്നതിനേക്കാള്‍ കഷ്ടം മനുഷ്യര്‍ക്ക് മറ്റൊന്നില്ല. അതുകൊണ്ട് വിശന്നുപൊരിയുന്നവന് ഒരു നേരത്തെയെങ്കിലും ആഹാരം കഴിക്കാന്‍ കൊടുക്കാനായാല്‍ അതൊരു നല്ല കാര്യമാണെന്ന് ജാനശ്രുതിയ്ക്കു തോന്നി. അന്നദാനം മഹാപുണ്യമാണ്. പവിത്രമാണ്.

ഉപനിഷത്ത് കഥകള്‍

രാജാവായ തനിക്ക് സമ്പത്ത് കുമിഞ്ഞു കൂടിയിട്ട് എന്തുകാര്യം? ധനം അന്നദാനത്തിനായി വിനിയോഗിക്കുന്നത് നല്ലതാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും അന്നദാനം നടത്തുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. ദേവാലയങ്ങളിലും വഴിയമ്പലങ്ങളിലും അന്നദാനം ആരംഭിക്കണം. അന്നദാനം നല്‍കുന്ന ശീലം തന്റെ പ്രജകളിലും വളര്‍ന്നു വരണം. ആഹാരം ആരും രഹസ്യമായിട്ട് വച്ചനുഭവിക്കരുത്.

ഇങ്ങനെ അന്നദാനത്തിന്റെ മഹത്വത്തെ അറിയുന്നവനായ ജാനശ്രുതി ധാരാളം ആഹാരപദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് അനേകം പേര്‍ക്ക് ദാനം ചെയ്തു. വളരെ ശ്രദ്ധയോടുകൂടിയാണ് ഇക്കാര്യം നിര്‍വ്വഹിച്ചുപോന്നത്. താന്‍ കൊടുക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ എല്ലായിടത്തും ജനങ്ങള്‍ ഭക്ഷിക്കട്ടെ എന്നു കരുതി ധാരാളം വഴിയമ്പലങ്ങള്‍ ഉണ്ടാക്കി. സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ സദ്യതന്നെ ജനങ്ങള്‍ക്കു നല്‍കാന്‍ അയാള്‍ക്കു കഴിഞ്ഞു. ജാനശ്രുതിയുടെ പേരും പെരുമായും അന്യനാടുകളില്‍കൂടി കേള്‍വികേട്ടു.

അന്നദാനത്തിന്റെ പുണ്യഫലമായി ജാനശ്രുതിയ്ക്ക് പല സിദ്ധികളും കൈവന്നു. പണ്ഡിതന്മാരും മഹാജ്ഞാനികളും അദ്ദേഹത്തെത്തേടി കൊട്ടാരത്തിലെത്തി. അതിഥികളെല്ലാം ആദരവോടെ സ്വീകരിക്കപ്പെട്ടു. ശാസ്ത്രചര്‍ച്ചകളും വിദ്വത് സംവാദങ്ങളും മുടങ്ങാതെ നടന്നു.

അങ്ങനെയിരിക്കെ ഒരു ദിനം പൂനിലാവു പരന്നൊഴുകുന്ന മനോഹരമായ ഒരു രാത്രിയില്‍ ഒരു കൂട്ടം ഹംസങ്ങള്‍ ജാനശ്രുതിയുടെ കൊട്ടാരത്തിന്റെ സമീപത്തു കൂടി പറന്നു പോകാനിടയായി. അക്കൂട്ടത്തില്‍ ഒരു ഹംസം കൊട്ടാരത്തിന്റെ മുകളിലൂടെ പറന്നുപോകാന്‍ ശ്രമിച്ചു. അപ്പോള്‍ മറ്റൊരു ഹംസം അതിനെ വിലക്കാന്‍ ശ്രമിച്ചു. ജാനശ്രുതി രാജാവിനോടുള്ള ബഹുമാനസൂചകമായി കൊട്ടാരത്തിനു മുകളിലൂടെ പക്ഷികള്‍ പറക്കുകയില്ലായിരുന്നു.

“ഹോ, ഹോ ഭല്ലാക്ഷ, ഭല്ലാക്ഷ നീ വഴിമാറി പറന്നു പോകുക. പൗത്രായണനായ ജാനശ്രുതി മഹാരാജാവിന്റെ കൊട്ടാരമാണ് താഴെ കാണുന്നത്. നമ്മുടെ ചിറകടികള്‍ അതിനു മുകളിലൂടെ പാടില്ല.”

അതുകേട്ട് സഹസഞ്ചാരിയായ ഹംസം ആകാശത്ത് ചിറകുകള്‍ ഇളക്കിയിളക്കി നിന്നു. എന്നിട്ട് തന്നെ ഉപദേശിച്ച ഹംസത്തോട് പറഞ്ഞു:

“നാം പക്ഷിവര്‍ഗ്ഗത്തില്‍ ഉള്‍പ്പട്ടതാണ്. ആകാശം ആരുടേയും സ്വന്തമല്ല. ഹംസങ്ങള്‍ക്ക് ആകാശത്തിലൂടെ എവിടെയും പറന്നു പോകാം.”

“ഹേ ഭല്ലാക്ഷ, നീ ഭൂമിയിലേയ്ക്കു നോക്കുക. പുണ്യവാനായ ജാനശ്രുതിയുടെ തേജസ്സുകൊണ്ട് കൊട്ടാരമാകെ പകല്‍പോലെ ശോഭിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ കാന്തിയും ശക്തിയും അതിനുണ്ട്. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ആ തേജസ്സ് ശക്തമായി വ്യാപിച്ചു കിടക്കുകയാണ്. നീ പറന്ന് ആ പ്രഭാവലത്തില്‍ അകപ്പെടരുത്. നീ അതിനെ സ്പര്‍ശിച്ചാല്‍ അതു നിന്നെ ദഹിപ്പിച്ചുകളയും! അതിനാല്‍ വഴിമാറി പറന്നു പോകുക.”

“ഓ, നീ വെറുതെ ഭയപ്പെടുത്തരുത്. ഈ ജാനശ്രുതി വണ്ടിക്കാരനായ രൈക്വന് സമനാണോ? തീര്‍ച്ചയായും അല്ല. ഇവനേക്കാള്‍ സിദ്ധിയും ജ്ഞാനവും തേജസ്സും രൈക്വനുണ്ട്.” ഭല്ലാക്ഷനെന്ന ഹംസം നിസ്സാരമായി പറഞ്ഞു.

“വണ്ടിക്കാരനായ രൈക്വനെക്കുറിച്ച് എനിക്ക് അധികമൊന്നും അറിവില്ല. അവന്‍ ഏതു തരക്കാരനാണ് ?”

“ഈ ജാനശ്രുതി വെറും സാധാരണക്കാരനാണ്. വണ്ടിക്കാരന്‍ രൈക്വനാകട്ടെ മഹാമനസ്ക്കനാണ്. ഇവരെ പരസ്പരം താരതമ്യപ്പെടുത്താനാകുകയില്ല. അങ്ങനെ ചെയ്യുന്നത് രൈക്വനെ ആക്ഷേപിയ്ക്കലാണ്. നീ ചൂതുകളി കണ്ടിട്ടില്ലേ ? ചൂതുകളിയില്‍ കൃതന്‍ എന്നു പേരോടുകൂടിയ പകിട മുഖേന ജയിക്കുന്നവന് അതില്‍ കുറഞ്ഞ തരത്തിലുള്ള എല്ലാ പകിടകളും കിട്ടിയതായി കരുതുന്നില്ലേ. അതുപോലെ പ്രജകള്‍ ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ എല്ലാം രൈക്വനു കിട്ടുന്നു. അതു പോലെ രൈക്വന് അറിവുള്ള കാര്യങ്ങള്‍ ജ്ഞാനികള്‍ക്കും സിദ്ധിക്കുന്നു. ഞാന്‍ പറഞ്ഞ വണ്ടിക്കാരന്‍ രൈക്വന്‍ ഇപ്രകാരമുള്ളവനാണ്. രൈക്വന്റെ അറിവിനാണ് പ്രാധാന്യം. അതു കൊണ്ട് ധൈര്യമായിട്ട് നീ എന്നോടൊപ്പം പറന്നു വന്നാലും. ഭയം വേണ്ട.”

“ശരി.” എന്ന് മറ്റേ ഹംസം സമ്മതിച്ചു. അവര്‍ ജാനശ്രുതിയുടെ കൊട്ടാരത്തിനുമുകളിലൂടെ സംസാരിച്ചുകൊണ്ട് പറന്നു പോയി.

ഉണര്‍ന്നു കിടക്കുകയായിരുന്ന ജാനശ്രുതിരാജാവ് ഹംസങ്ങളുടെ ഈ സംഭാഷണം കേട്ടു. ആരാണ് ഈ വണ്ടിക്കാരന്‍ രൈക്വനെന്ന് ജിജ്ഞാസയുണ്ടായി. ആയാള്‍ ഇത്രയും വലിയ ഒരു മഹാനെങ്കില്‍ ഉടനെ കണ്ടെത്തണമെന്ന് നിശ്ചയിച്ചു. പക്ഷേ എവിടെച്ചെന്ന് അന്വേഷിക്കും ? രൈക്യനെന്ന പേരുകൂടി മുമ്പ് കേട്ടു പരിചയമില്ല.

പിറ്റേദിവസം രാവിലെ എഴുന്നേറ്റ ഉടന്‍തന്നെ രാജാവ് ദ്വാരപാലകനെ വിളിച്ചു. ദ്വാരപാലകന്‍ രാജസന്നിധിയിലെത്തി. ഭക്ത്യാദരങ്ങളോടെ രാജാവിനെ വാഴ്ത്തിസ്തുതിച്ചു. സുപ്രഭാതം പാടി. അതുകേട്ട് രാജാവ് ദ്വാരപാലകനേയും സ്തുതിപാഠകരേയും വിലക്കി. അദ്ദേഹം ദ്വാരപാലകനോട് ആരാഞ്ഞു:

“എടാ, നീ എന്തിനാണ് വണ്ടിക്കാരനായ രൈക്വന്റെ ഗുണഗണങ്ങള്‍ ആലപിച്ച് എന്നെ സ്തുതിക്കുന്നത് ? വണ്ടിക്കാരനായ രൈക്വനോട് എന്നെ എന്തിനാണ് സാദൃശ്യപ്പെടുത്തുന്നത് ?”

രാജാവിന്റെ ചോദ്യം കേട്ട് ദ്വാരപാലകന്‍ അന്ധാളിച്ചു പോയി. ജാനശ്രുതി മഹാരാജാവിനെക്കാള്‍ മഹാത്മാവായി ഒരാളെ അയാള്‍ക്കു ചിന്തിക്കാന്‍ കൂടി പ്രയാസമായിരുന്നു.

രാജാവ് തുടര്‍ന്നു: “പേരും പെരുമയും സിദ്ധിയും ജ്ഞാനവുമൊക്കെ അവനാണ് ഉള്ളത്. ആകാശത്തുകൂടി പറന്നു പോകുന്ന പക്ഷികള്‍ കൂടി അവനെ സ്തുതിക്കുന്നു. നാം അവനു മുമ്പില്‍ ആരുമല്ല!”

“പ്രഭോ! അവിടുന്ന് എന്താണ് ഈ വിധം സംസാരിക്കുന്നത് ?”

“ഇന്നലെ രാത്രി കുറെ ഹംസങ്ങള്‍ നമ്മുടെ ഈ കൊട്ടാരത്തിന്റെ മുകളിലൂടെ എന്നെ ആക്ഷേപിച്ചുകൊണ്ട് പറന്നുപോയി. അവന്‍ മഹത്വം കണ്ടത് വണ്ടിക്കാരന്‍ രൈക്വനിലാണ്.”

“സ്വാമിന്‍ , ആരാണ് ഈ വണ്ടിക്കാരന്‍ രൈക്വന്‍ ? അവന്‍ എങ്ങനെയുള്ളവനാണ് ? അവന്റെ അടയാളങ്ങള്‍ എന്തെങ്കിലും കല്പിച്ചരുളുമോ?”

രാജാവ് പറഞ്ഞു: “കൃതം എന്ന പകിട കിട്ടുന്നവന്‍ ചൂതുകളി ജയിക്കും. അപ്പേള്‍ അവന് മറ്റു പകിടകളും കിട്ടിയതായി കണക്കാക്കുന്നു. അതുപോലെ പ്രജകള്‍ ചെയ്യുന്ന എല്ലാ സത്കര്‍മ്മങ്ങളുടേയും ഫലം രൈക്വന് അറിയാവുന്നത് മറ്റാര്‍ക്കങ്കിലും അറിയാമെങ്കില്‍ അവര്‍ക്കും അത്രയും ഫലം ലഭിക്കുന്നു. ഇപ്രകാരമുള്ളവനാണ് ആ രൈക്വന്‍ .”

ചൂതുകളിയില്‍ ഉപയോഗിക്കുന്ന നാല് ഭാഗങ്ങളുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ പകിടയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്ന് എഴുതിയിട്ടുള്ള പകിടയ്ക്ക് ‘കലി’ എന്നു പേരു പറയും. രണ്ട് എന്നതിന് ‘ദ്വാപാരം’ എന്നും മൂന്ന് എന്നതിന് ‘ത്രേതാ’ എന്നും നാലിന് ‘കൃതം’ എന്നും പേരുകള്‍ വിളിക്കും.

“ആ വണ്ടിക്കാരന്‍ രൈക്വനെ ഉടനെതന്നെ കണ്ടെത്തണം. നമുക്ക് ഉടനെ അവനെ കാണണം.” – രാജാവ് ആജ്ഞാപിച്ചു.

“ഉത്തരവുപോലെ.” ദ്വാരപാലകന്‍ രൈക്വനെ തേടി പുറപ്പെട്ടു. ക്ഷത്രിയന് ശൂദ്രസ്ത്രീയില്‍ ജനിച്ച ആ ദ്വാരപാലകന്‍ നല്ലൊരു തേരാളി കൂടി ആയിരുന്നു. രാജ്യത്തുള്ള എല്ലാ വണ്ടിക്കാരെക്കുറിച്ചും ദ്വാരപാലകന്‍ അന്വേഷണം നടത്തി. തേരാളികള്‍ , കുതിരക്കാര്‍ , ആനക്കാര്‍ , വള്ളക്കാര്‍ , തുടങ്ങി പലതരം വാഹനങ്ങള്‍ ഒടിക്കുന്നവരെ ദ്വാരപാലകന്‍ കണ്ടെത്തി. പക്ഷേ അവര്‍ക്കിടയിലെങ്ങും രൈക്വന്‍ എന്നൊരാള്‍ ഉണ്ടായിരുന്നില്ല. വളരെ അന്വേഷിച്ചിട്ടും രൈക്യനെ കണ്ടെത്താനാകാതെ വിഷണ്ണനായി ദ്വാരപാലകന്‍ കൊട്ടാരത്തില്‍ മടങ്ങിയെത്തി. അയാള്‍ രാജാവിനെക്കണ്ട് പറഞ്ഞു:

“സ്വാമിന്‍ , എനിക്ക് വണ്ടിക്കാര്‍ക്കിടയില്‍ രൈക്വനെ കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അങ്ങനെ ഒരുവനെ എങ്ങും കാണുന്നില്ല.”

“എടോ, താന്‍ രൈക്വനെ എവിടെയാണ് അന്വേഷിച്ചത് ? അവന്‍ വെറുമൊരു വണ്ടിക്കാരനെന്ന് കരുതിയോ? ബ്രഹ്മജ്ഞാനികളുടെ ഇടയില്‍പ്പോയി രൈക്വനെ അന്വേഷിക്കുക.”

അതുകേട്ട് ദ്വാരപാലകന്‍ വീണ്ടും പുറപ്പെട്ടു. പലരും പറഞ്ഞുകേട്ട് അവന്‍ ഒരു കുഗ്രാമത്തിലെത്തി. അവിടെ കുതിരകളോ തേരാളിയോ ഇല്ലാതെ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ശകടം കണ്ടു. ആ ശകടത്തിന്റെ കീഴില്‍ മുഷിഞ്ഞ വേഷം ധരിച്ച് ഒരാള്‍ കുത്തിയിരിക്കുന്നതു കണ്ടു. ശരീരത്തില്‍ വല്ലാതെ അഴുക്കുപുണ്ട അയാള്‍ ശരീരം ശക്തിയായി ചൊറിയുന്നുണ്ടായിരുന്നു. ദ്വാരപാലകന്‍ സംശയത്തോടെ അയാളുടെ അടുത്തു ചെന്നിട്ട് വിളിച്ചു ചോദിച്ചു:

“ഭഗവാന്‍ , അങ്ങുതന്നയാണോ വണ്ടിക്കാരനായ രൈക്വന്‍ ?”

ചോദ്യം കേട്ട് അയാള്‍ അലക്ഷ്യമായി ദ്വാരപാലകനെ നോക്കി. എന്നിട്ട് എന്തുവേണമെന്ന് കണ്ണുകൊണ്ട് ആംഗ്യഭാഷയില്‍ ചോദിച്ചു:

“ഞാന്‍ ജാനശ്രുതി രാജാവിന്റെ ദ്വാരപാലകനാണ്. നീ വണ്ടിക്കാരനായ രൈക്വനെങ്കില്‍ പുറത്തേയ്ക്കു വരിക.” ദ്വാരപാലകന്‍ കല്പിച്ചു. ആ കല്പന കേട്ടിട്ടും വണ്ടിയ്ക്കടിയില്‍ ചടഞ്ഞുകൂടിയിരിക്കുന്ന മനുഷ്യനില്‍ വലിയ ഭാവവ്യത്യാസമൊന്നും പ്രകടമായില്ല. അപ്പോള്‍ അതുവഴി വന്ന ചിലരോടായി അന്വേഷിച്ചിട്ട് അത് വണ്ടിക്കാരനായ രൈക്വനാണെന്ന് ദ്വാരപാലകന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ തന്നെ അയാള്‍ മടങ്ങിപോയി. രൈക്വനെ കണ്ടുപിടിച്ച വിവരം വേഗം രാജാവിനെ അറിയിച്ചു.

രൈക്വനെ നേരില്‍ ചെന്നു കാണുവാന്‍തന്നെ ജാനശ്രുതിനിശ്ചയിച്ചു ദ്വാരപാലകനില്‍നിന്ന് മനസ്സിലാക്കിയ രൈക്വന്റെ ഭൗതിക അവസ്ഥയില്‍ നിന്ന് അയാളെ രക്ഷിക്കമെന്ന് രാജാവിനു തോന്നി. അറുന്നൂറ് നല്ലയിനം പശുക്കള്‍ , കഴുത്തിലണിയാന്‍ ഒരു മാല, പെണ്‍കോവര്‍കഴുതകള്‍ വലിക്കുന്ന മനോഹരവും ചിത്രപ്പണികള്‍ നിറഞ്ഞതുമായ ഒരു രഥം എന്നിവയോടുകൂടി രാജാവ് രൈക്വന്റെ അടുത്തേയ്ക്ക് പുറപ്പെട്ടു. രൈക്വനെ നേരില്‍ കണ്ട് ആദ്യം വിസ്മയത്തിന്റേയും അമ്പരപ്പിന്റേയും പരകോടിയിലെത്തി.

വണ്ടിക്കീഴില്‍ ഒതുങ്ങിയിരിക്കുന്ന ഈ ദരിദ്രന്‍ ഒരു മഹാത്മാവും ജ്ഞാനിയും സിദ്ധനുമാണെന്ന് ആരും വിചാരിക്കുകയില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിന്റെ നില എത്രയധികംഉന്നതമാണ്. അറിവില്‍ , രാജാവായ താന്‍ ഈ സാധുമനുഷ്യനു മുമ്പില്‍ സമനല്ലെന്ന് ഹംസങ്ങള്‍ പറഞ്ഞത് രാജാവ് വീണ്ടും സ്മരിച്ചു. ആ സ്മരണയില്‍ അദ്ദേഹം രൈക്വനെ നമസ്ക്കരിച്ചു.

“അല്ലയോ രൈക്വാ, ഈ അറുന്നൂറു പശുക്കളും, ഈ കണ്ഠഹാരവും ഈ രഥവും ഞാന്‍ അങ്ങയ്ക്കുവേണ്ടി കൊണ്ടു വന്നിരിക്കുകയാണ്. ദയവായി ഇതെല്ലാം അങ്ങ് സ്വീകരിച്ച് സ്വന്തമാക്കിയാലും. മഹാജ്ഞാനിയും സിദ്ധനുമായ അങ്ങയെ രാജാവായ ജാനശ്രുതി പൗത്രായണന്‍ ഗുരുവായി വരിക്കുന്നു. അങ്ങ് ഉപാസിക്കുന്ന ദേവതയെപ്പറ്റി എനിക്ക് ഉപദേശം നല്‍കി അനുഗ്രഹിച്ചാലും!”

ജാനശ്രുതിയുടെ അഭ്യര്‍ത്ഥനകേട്ട് രൈക്വന് ദേഷ്യം വന്നു. അവന്‍ വണ്ടിക്കിടയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങി വന്നു. അലസമായി ചിതറിക്കിടക്കുന്ന നീളമേറിയ ജടമുടിയും താടി മീശയും ശക്തിയില്‍ ഇളക്കിയിട്ട് രാജാവിനെ ചുവന്ന കണ്ണുകളോടെ നോക്കി.

“എടാ ശൂദ്രാ!” രാജാവിന്റെ മുഖത്തു തറപ്പിച്ചു നോക്കിക്കൊണ്ട് രൈക്വന്‍ അലറി. രാജാവും പരിവര്‍ത്തനങ്ങളും ഞെട്ടി വിറച്ച് പിന്നോട്ട് ഒരു ചുവട് മാറി നിന്നു.

“നിന്റെ ഈ പശുക്കളും ഹാരവും ഈ രഥവും എനിയ്ക്ക് ആവശ്യമില്ല. ഇതെല്ലാം നിന്റേതായിത്തന്നെ ഇരിക്കട്ടെ.”

രാജാവ് എന്തെങ്കിലും പറയുന്നതിനുമുമ്പ് രൈക്വന്‍ വണ്ടിയുടെ കീഴിലേയ്ക്ക് തിരികെക്കയറി. കീറിയ ഒരു വസ്ത്രമെടുത്ത് പുതച്ചു കിടന്നു.

മറ്റു ഗത്യന്തരമില്ലാതെ രാജാവ് കൊട്ടാരത്തിലേയ്ക്ക് മടങ്ങിപ്പോയി. നിരാശയാലും അപമാനത്താലും അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ആഹാരവും ഉപേക്ഷിച്ചു, രാജ്ഞിയും രാജകുമാരിയുമൊക്കെ ചുറ്റും വന്നുനിന്ന് ആശ്വസിപ്പിച്ചു. താന്‍ എത്രയോ നിസ്സാരനാണെന്ന് രാജാവ്‌ വിചാരിച്ച് വിഷമിച്ചു.

തന്റെ പാരിതോഷികം രൈക്വന് തൃപ്തിതകരമായില്ലെന്ന് ജാനശ്രുതിയ്ക്കു തോന്നി. പിറ്റേ ദിവസം രാവിലെതന്നെ അദ്ദേഹം ആയിര പശുക്കള്‍ , ഒരു മാല, പെണ്‍കോവര്‍കഴുതകളെ പൂട്ടിയ രഥം എന്നിവയ്ക്കു പുറമേ തന്റെ പുത്രിയായ രാജകുമാരിയേയും കൂട്ടിക്കൊണ്ട് രൈക്വന്റെ അടുക്കല്‍ ചെന്നു. രൈക്വന്‍ ശകടത്തിന്റെ പുറത്തിരുന്ന് ഇളവെയില്‍ കായുകയ്യായിരുന്നു.

ജനശ്രുതി ഭവ്യതയോടെ രൈക്വനെ സമീപിച്ചു.

“അല്ലയോ രൈക്വാ, ആയിരം പശുക്കളും മാലയും, ഈ രഥവും നിനക്കുവേണ്ടി കൊണ്ടുവന്നിരിക്കുന്നു. മാത്രവുമല്ല ഇതാ എന്റെ ഏകപുത്രിയായ രാജകുമാരിയെക്കൂടി കൊണ്ടുവന്നിരിക്കുന്നു. ഇവളെ ഭാര്യയായി അങ്ങു സ്വീകരിച്ചാലും. അതിനും പുറമേ അങ്ങ് ഇരിക്കുന്ന ഈ ഗ്രാമവും അങ്ങേയ്ക്കു തന്നിരിക്കുന്നു. ഇതെല്ലാം സ്വീകരിച്ചുകൊണ്ട് അല്ലയോ സ്വാമിന്‍ എന്നെ ശിഷ്യനായി കരുതിയാലും. അങ്ങ് ഉപാസിക്കുന്നത് ഏതൊരു ദേവതയെ ആണെന്ന് എനിക്ക് ഉപദേശിച്ചു തന്നാലും.”

ഇതുകേട്ട് രൈക്വന്‍ എഴുന്നേറ്റ് ജാനശ്രുതിയുടെ അരികില്‍ വന്നു. പശുക്കള്‍ , മല, രഥം, രാജകുമാരി എന്നിവകളെ ചുറ്റിനടന്നു കണ്ടു. ബുദ്ധിമതിയും കന്യകയുമായ രാജകുമാരിയെക്കണ്ടിട്ട് രൈക്വന്‍ കുറേനേരം അവളെ നോക്കി നിന്നു.വിദ്യാദാനത്തിന് അവള്‍ ഉത്തമയെന്ന് രൈക്വന്‍ മനസ്സിലാക്കി. ഇവളെ ഇപ്പോള്‍ സ്വീകരിക്കുകയാണെങ്കില്‍ അറിവ് പകര്‍ന്നു നല്‍കി വളര്‍ത്തുവാനാകും. രൈക്വന് സംതൃപ്തിയായി. അവന്‍ രാജാവിനെ അരികിലേയ്ക്ക് വിളിച്ചു.

“ഹേ ശൂദ്ര, നീ പശുക്കളേയും മറ്റും കൊണ്ടുവന്നത് ഉത്തമം ആയി. നല്ലത്. ഞാന്‍ എല്ലാത്തിനേയും സ്വീകരിക്കുന്നു. ഈ കന്യക വിദ്യാദാനത്തിന് ഉത്തമയാണ്. ഇവര്‍ നിമിത്തം നീ എന്നെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്തുമാകട്ടെ നിന്നെ ഞാന്‍ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. ശുഭമുഹൂര്‍ത്തത്തില്‍ ഉപദേശം നല്‍കുന്നതാണ്.”

രാജാവ് സന്തുഷ്ടനായി. രൈക്വന്‍ വസിച്ചിരുന്ന ഗ്രാമം അദ്ദേഹം രൈക്വനു സ്വന്തമായി നല്‍കി ആ ഗ്രാമത്തില്‍ വസിച്ചിരുന്ന മറ്റുള്ളവരെ അവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. നല്ല വീഥികള്‍ , പുന്തോട്ടങ്ങള്‍ , കൃഷിസ്ഥലങ്ങള്‍ , മാളികകള്‍ , കുളങ്ങള്‍ എന്നിവ നിര്‍മ്മിച്ച് ആ ഗ്രാമത്തെ മനോഹരമാക്കി. രാജകന്യകയെ ആ ഗ്രാമത്തില്‍ പാര്‍പ്പിച്ച് അവള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഭൃത്യന്മാരേയും നല്‍കി. ആ ഗ്രാമം ‘രൈക്വപര്‍ണ്ണം’ എന്ന പേരില്‍ പ്രശസ്തമായിത്തീര്‍ന്നു.

രൈക്വന് യഥേഷ്ടം തപസ്സ് അനുഷ്ഠിക്കുന്നതിനും വിദ്യാദാനം നിര്‍വ്വഹിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ‘മഹാവൃക്ഷ’ ദേശത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഗ്രാമ ത്തെയും രൈക്വനു നല്‍കി.

രാജ്യഭരണം താല്ക്കാലികമായി മറ്റുള്ളവരെ ഏല്പിച്ചപിച്ചിട്ട് രാജാവും രൈക്വനോടൊപ്പം താമസിച്ചു. തികച്ചു. താമസിച്ചു. തികച്ചും ലളിതമായ രീതിയിലും ശിഷ്യഭാവത്തിലും ജാനശ്രുതി കഴിഞ്ഞുകൂടി.

ഉപദേശത്തിന് കാലമായെന്ന് തോന്നിയപ്പോള്‍ രൈക്വന്‍ ശാന്തഭാവത്തില്‍ ജാനശ്രുതിയെ അരികില്‍ വിളിച്ചു.

“പുണ്യാത്മാവേ, അന്നദാനം ചെയ്യുന്നവനെന്ന അഭിമാനവും രാജാവെന്ന അഹന്തയും താങ്കള്‍ക്ക് ഇപ്പോഴില്ല. രജസ്തമോഗുണങ്ങള്‍ കെട്ടടങ്ങിയ നിങ്ങള്‍ സംവര്‍ഗ്ഗവിദ്യയ്ക്ക് അധികാരിയായിരിക്കുന്നു. നിങ്ങള്‍ക്കിപ്പോള്‍ ഒന്നിലും ദുഃഖം കാണുന്നില്ല. അതിനാല്‍ ശൂദ്രത്വവുമില്ല. എന്റെ ഉപാസന ഞാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചു തരാം. സമിത്പാണിയായി വന്നിരുന്നാലും.”

ശുഭദിനത്തില്‍ ശുഭ്രവസ്ത്രധാരിയും സമിത്പാണിയുമായി ജാനശ്രുതി രൈക്വനെ സമീപിച്ചു. നമസ്ക്കരിച്ചിട്ട് അടുത്തിരുന്നു. രൈക്വന്‍ ശാസ്ത്രവിധിപ്രകാരം ആത്മോപദേശം കൊടുത്തു.

“സംവര്‍ഗ്ഗ വിദ്യയെന്നാല്‍ എല്ലാത്തിനേയും ഗ്രഹിക്കുന്ന വിദ്യയെന്നാണ് അര്‍ത്ഥം. എല്ലാത്തിനേയും ഗ്രഹിക്കുന്നത് ആത്മാവാണ്. ഇതിന് ദേവന്മാരുടെ കൂട്ടത്തില്‍ വായുവിന്റെ സ്ഥാനവും ഇന്ദ്രിയങ്ങളില്‍ പ്രാണന്റെ സ്ഥാനവുമാണ്. അധിദൈവത ദര്‍ശനത്തില്‍ വായുവാണ് സംവര്‍ഗ്ഗം. എല്ലാത്തിനേയും ഗ്രഹിക്കുവാനുള്ള ശേഷി വായുവിനാണ് ഉള്ളത്. വായു വീശുമ്പോള്‍ അഗ്നി ആളിക്കത്തുന്നത് കണ്ടിടേടില്ലോ? തീ അണയുമ്പോള്‍ അത് വായുവില്‍ തന്നെ ലയിക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അത് വായുവില്‍ തന്നെ ലയിക്കുന്നു. ചന്ദ്രന്‍ അസ്തമിക്കുമ്പോള്‍ അതും വായുവില്‍ ലയിക്കും. വെള്ളം വറ്റുമ്പോള്‍ അതും വായുവില്‍ ചേരുന്നു. ഇത് വായുവിന്റെ പ്രത്യേകതയാണ്.

ഇനി ആത്മാവിനെ സംബന്ധിക്കുന്ന സംവര്‍ഗ്ഗത്തെപ്പറ്റി പറയാം. ഇവിടെ പ്രാണനാണ് എല്ലാത്തിനേയും ഗ്രഹിക്കുന്നത്. പുരുഷന്‍ ഉറങ്ങുമ്പോള്‍ അവന്റെ ഇന്ദ്രിയങ്ങള്‍ എവിടെ പോകുന്നു? വാഗാദി ഇന്ദ്രിയങ്ങളെല്ലാം പ്രാണനെയാണ് പ്രാപിക്കുന്നത്. എല്ലാം പ്രാണനെ ആശ്രയിച്ച് നില്‍ക്കുന്നു. കണ്ണും കാതും മനസ്സും എല്ലാം പ്രാണനെ പ്രാപിക്കുന്നു. പ്രാണനാണ് എല്ലാത്തിനേയും ഗ്രഹിക്കുന്നത്.

വായുവും പ്രാണനും സംവര്‍ഗ്ഗവിദ്യതന്നെ. ഒന്ന് സ്ഥൂലത്തിലും മറ്റേത് സൂക്ഷ്മത്തിലുമാണ്. ഈ പ്രാണനെയാണ് ഉപാസിക്കേണ്ടത്.”

പ്രാണനെ ഉപാസിക്കുന്നത് എങ്ങനെയെന്ന് ഒരെക്വന്‍ , ജനശ്രുതിയ്ക്ക് ഉപദേശിച്ചു കൊടുത്തു. അതനുസരിച്ച് മുഖ്യതത്ഫലമായി അദ്ദേഹത്തില്‍ ആനന്ദാനുഭൂതികളുണ്ടായി. ക്രമേണ ബ്രഹ്മവിദ്യാതല്പരനായി സാധനകളനുഷ്ഠിച്ചു. കാലാന്തരത്തില്‍ ജാനശ്രുതിയ്ക്ക് സിദ്ധിജ്ഞാനാദികള്‍ കൈവന്നു. നിത്യമായ ആനന്ദത്തെ അനുഭവിക്കുവാനും കീര്‍ത്തിമാനും തേജസ്വിയുമായിത്തീര്‍ന്നു.🙏🏻

*ഹരി ഓം*

*ഓം തത് സത്*
*അവലംബം – ഛാന്ദോഗ്യോപനിഷത്ത്*

കടപ്പാട് ശ്രേയസ്

🌱🍁🌱🍁🌱🍁🌱🍁🌱🍁🌱
D3 D3 Reviewed by HARI on June 21, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.