കർക്കിടക വറുതിക്ക് വിട ചൊല്ലി ചിങ്ങം ഒന്ന് പിറക്കുന്നു. കാര്‍ഷിക
കേരളത്തിന്റെ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങം. ചിങ്ങം ഒന്ന് കര്‍ഷക ദിനം
കൂടിയാണ്. ഒാണമണയും കാലം. തുഞ്ചന്റെ കിളിമകള്‍ പാടി വളര്‍ത്തിയ മലയാള
ഭാഷയുടെ ദിനം കൂടിയാണ് ചിങ്ങം ഒന്ന്. മലയാളിയുടെ പുതുവര്‍ഷം. ഭക്തി
പൂര്‍വമുള്ള ക്ഷേത്രദര്‍ശനവും അന്ന് പ്രധാനമാണ്.
ആടിയറുതി എന്ന പേരിലാണ് ചിങ്ങത്തലേന്ന് വീടുകളില്‍ ഒരുക്കങ്ങള്‍ നടക്കുന്നത്. വീടുകള്‍ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്തു ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്തിയിരുന്നു. പറമ്പുകള്‍ കരിയില അടിച്ചുകൂട്ടി തീയിട്ട് വൃത്തിയാക്കും. പുല്ലുകളും കളകളും ചെത്തി മുറ്റം വെടിപ്പാക്കും. വീടിനകം ചുക്കിലിയും അഴുക്കും കളഞ്ഞ് തുടച്ചിടും. പഴയ ചൂലും മുറവും പഴഞ്ചന്‍ കലങ്ങളുമൊക്കെ പറമ്പില്‍ ക്കൊണ്ടു കളയും.
പുത്തന്‍ വസ്തുക്കളെ ചിങ്ങപ്പുലരിയില്‍ വീട്ടില്‍ പ്രവേശിപ്പിക്കാനുള്ള ഒരുക്കം. ചാണകം മെഴുകിയ നിലങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാ ക്കുന്ന പതിവ് ഇന്നും പലര്‍ക്കുമുണ്ട്. വീടിനുള്ള പുതിയ ചായങ്ങള്‍ നല്‍കി ചിങ്ങത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o

ആടിയറുതി
Reviewed by HARI
on
August 16, 2018
Rating:
No comments: