അപരീക്ഷ്യ ന കർത്തവ്യം
കർത്തവ്യം സുപരീക്ഷ്യ ച
ന ചേദ് ഭവതി സന്താപോ
ബ്രാഹ്മണ്യാ ന കുലാദ്യഥാ
അർത്ഥം:-
ഒന്നു ചെയ്യാൻ തുടങ്ങുമ്പോൾ പരീക്ഷ കൂടാതെ ചെയ്യരുത്. പരീക്ഷയോടുകൂടി
സകലകാര്യങ്ങളും ചെയ്യണം. പരീക്ഷകൂടാതെ ചെയ്താൽ കീരിയെക്കൊന്ന ബ്രാഹ്മണിയെ
പോലെ സന്താപത്തിനു കാരണമെന്നറിയക.കർത്തവ്യം സുപരീക്ഷ്യ ച
ന ചേദ് ഭവതി സന്താപോ
ബ്രാഹ്മണ്യാ ന കുലാദ്യഥാ
( ഒരു ബ്രാഹ്മണന്‍ പണ്ട് ഒരു കീരിയെ വളര്‍ത്തിയിരുന്നു. പുറത്തു പോകുമ്പോള്‍ ബ്രാഹ്മണന്റെ കുഞ്ഞിനെ നോകിയിരുന്നതും അതിന്റെ കൂടെ കളിച്ചു വളര്‍ന്നതും ഈ കീരി ആയിരുന്നു. ഒരികല്‍ കുഞ്ഞു ഉറങ്ങി കിടന്ന നേരം ഒരു പാമ്പ് കുട്ടിയുടെ അടുത്ത് എത്തുകയും കീരി ഇത് കണ്ടു പാമ്പിനെ കടിച്ചു കൊല്ലുകയും ചെയ്തു.
തിരികെ വന്ന ബ്രാഹ്മണന്‍ കണ്ടത് വാ നിറച്ചും രക്തവുമായി വെളിയില്‍ നില്‍കുന്ന കീരി യെ ആണ്. ബ്രാഹ്മണന്‍ ഉടനെ ചിന്തിച്ചത് തന്റെ കുഞ്ഞിനെ ഈ കീരി ഉപദ്രവിച്ചു കാണും എന്നാണ്. ഉടനെ അടുത്ത് കിടന്ന ഒരു തടി എടുത്തു ഒറ്റ അടിക്ക് കീരിയെ കൊല്ലുകയും ചെയ്തു. അകത്തു നോകിയപോള്‍ സുഖമായി ഉറങ്ങുന്ന കുഞ്ഞും ചത്ത് കിടക്കുന്ന പാമ്പും ആണ്. ബ്രാഹ്മണന് കാര്യം മനസിലായി. കുഞ്ഞിന്റെ അടുത്ത് വന്ന പാമ്പിനെ കടിച്ചു കൊന്ന കീരി യെ താന്‍ കൊന്നതില്‍ അതിയായി ദു:ഖിച്ചു.)
🖋 അജിത്ത്കഴുനാട്
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
നീതിസാരം
Reviewed by HARI
on
August 16, 2018
Rating:
No comments: