കർക്കിടക വാവുബലി

കർക്കിടക മാസത്തിലെ ബലിധർപ്പണത്തിന് ഒരു പ്രത്യേകതയുണ്ടത്രേ...അതിന്റെ പിന്നിലെ കാരണം.

നമ്മുടെ പൂർവികർ യോഗികളും മഹർഷിവര്യന്മാരുമായിരുന്നു . അവരുടെ വാന നീരീക്ഷണത്തിൽ  നക്ഷത്രസമൂഹങ്ങളുടെ ഒരു കൂട്ടം  ശ്രദ്ധയിൽപ്പെട്ടും. അവ സവിശേഷക്രമത്തിലാണെന്നു കണ്ടെത്തി.   കാലാനുസൃതമായി അവയുടെ ചലനഗതികള്‍ മാറുന്നതു ശ്രദ്ധയിൽപ്പെട്ടു. ഈ നിരീക്ഷണമാണ് ഭാവിയിലെ ജ്യോതിശാസ്‌ത്രത്തിന്‌ അടിസ്ഥാനമായി.

സമയക്രമം അമുസരിച്ച് സ്ഥിരമായി കാണപ്പെടുന്ന നക്ഷത്രവ്യൂഹത്തിന്റെ ആകൃതിയിൽ മാറ്റം കണ്ടു തുടങ്ങി . അങ്ങനെ, ഒരു ഞണ്ടിന്റെ ആകൃതിയില്‍ നക്ഷത്രങ്ങള്‍ കാണപ്പെടുന്ന മേഖലയ്‌ക്ക് കർക്കിടകം എന്ന്‌ പേരിട്ടു. കർക്കിടകമെന്നാൽ ഞണ്ട്‌ എന്നാണ് അർഥം.
 
കർക്കിടകം വ്രതശുദ്ധിയുടെ മാസം

കർക്കിടക രാശിക്കാലം സംശുദ്ധിയുടെ കാലമാണ് .അതുകൊണ്ടാണ് കർക്കിടകം പിറക്കുന്നതിനു തലേന്നാൾ എല്ലാവിധ മാലിന്യങ്ങളെയും തുടച്ചു നീക്കി വീടും പരിസരവും ശുചീകരിക്കുന്നത്. ചില സ്ഥലങ്ങളിൽ സന്ധ്യക്കു തൊട്ടു മുൻപേ ആ മാലിന്യങ്ങൾ ഒരു വക്കു പൊട്ടിയ കുടത്തിലോ ,കുട്ടയിലോ ആക്കി ഒരു അതിനു മുകളിൽ തിരി കത്തിച്ചു വീടിന്റെ അതിർത്തിക്ക് വെളിയിൽ തള്ളി വന്നിട്ടു കുളിച്ചു ശുദ്ധമായി വീട്ടിൽ കയറുക പതിവായിരുന്നു. അതിനു "ചേട്ടയെ പുറത്താക്കൽ " എന്നും പറയാറുണ്ട് . ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് കഴിഞ്ഞ 11 മാസം കൊണ്ടുണ്ടായ സകല മാലിന്യങ്ങളെയും മാറ്റി സംശുദ്ധികരിക്കുകയെന്നാണ്. കർക്കിടകത്തിലെ കോരിച്ചൊരിയുന്ന പേമാരിയും വെള്ളപ്പൊക്കവും ഭൂമിയെ ശുദ്ധമാക്കുന്നു. ആഞ്ഞുവീശുന്ന കാറ്റ്‌ വായുമണ്ഡലത്തെ ശുദ്ധമാക്കുന്നു.

കർക്കിടകത്തിൽ നാമം ജപിക്കിക്കുന്നത് എന്തിന്
 
കർക്കിടകത്തിലെ സന്ധ്യ നേരങ്ങളിൽ വീടുകളിൽ നിന്നും നാമ ജപങ്ങൾ ഉയരും. പ്രധാനമായും ഭഗവത് നാമ ,ജപം, പ്രാർഥനകൾ , പുരാണ ഗ്രന്ഥങ്ങളായ രാമായണ,മഹാഭാരത, ശ്രീമദ് ഭാഗവത പാരായണങ്ങള്‍, എന്നുവയാണ് പാരായണം ചെയ്യുന്നത്. ഇവ മനസിനേയും ശരീരത്തേയും ശുദ്ധമാക്കുന്നു. കൂടാതെ നാലമ്പല ദർശനവും ഏറെ പ്രധാന്യമുള്ളതാണ് .

കർക്കിടക വാവുബലി

കർക്കിടക മാസത്തിലെ വാവുബലിയും വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ മൺമറഞ്ഞു പോയ നമ്മുടെ പൂർവികർക്ക് വേണ്ടി ബലിധർപ്പണ നടത്തുന്നതാണ് കർക്കടക വാവു ബലി.‌. വിധിപ്രകാരം വാവുബലി പൂർത്തീകരിക്കുന്നതോടെ സമ്പൂർണ ഫലസിദ്ധിയുണ്ടാകും . എല്ലാ മലയാളമാസത്തിലെ കറുത്തവാവ് ദിവസം പൂർവികർക്കു വേണ്ടി ബലിധർപ്പണം നടത്തുമെങ്കിലും കർക്കിടവാവു ബലി ഫലസിദ്ധിയുണ്ടാവുമെന്നാണ് ഐതീഹ്യം

വിഘ്‌നേശ്വരബലി/ സിദ്ധിവിനായകപൂജ

അദൃശ്യവും അജ്‌ഞാതവുമായ തടസങ്ങള്‍ നമ്മെയെല്ലാം ബാധിക്കാറുണ്ട്‌. ഇത്‌ അധികമാവുമ്പോള്‍ നമ്മുടെ എല്ലാകാര്യങ്ങളും മന്ദീഭവിച്ച്‌ നാം വളരെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നു. ഇപ്രകാരമുള്ള എത്ര കഠിനമായ തടസങ്ങളും പരിപൂര്ണമായി മാറി എല്ലാവിധവും കാര്യസിദ്ധി നല്കുന്ന അപൂർവമായ ഒരു പൂജാകർമ്മ മാണ്‌ വിഘ്‌നേശ്വരബലി. ഇതോടൊപ്പം സിദ്ധിവിനായകപൂജകൂടി നടത്തിയാല്‍ സർവ സമ്പദ്‌സമൃദ്ധിയാണ്‌ ഉണ്ടാകും . ഇതു രണ്ടും കർക്കിടകമാസത്തില്‍ നടത്തുന്ന കുടുംബങ്ങളില്‍ സകല ഐശ്വര്യങ്ങളും വന്നുചേരുന്നതാണ്‌.

സത്യനാരായണബലി

കർക്കിടക പൂജകളിൽ ഏറ്റവും പ്രധാനമായതാണ്‌ സത്യനാരായണബലി. ഇത്‌ അനേക ജന്മജന്മാന്തരങ്ങളില്‍ കുടുംബത്തില്‍ നിലനില്ക്കുമന്ന സമസ്‌തദോഷങ്ങളും അകറ്റി സർവ ഐശ്വര്യങ്ങളെയും പ്രദാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. പണ്ട്‌ ഭഗീരഥ മഹാരാജാവ്‌ തപസുചെയ്‌ത് ഗംഗാനദിയെ ഭൂമിയിലേക്കു കൊണ്ടുവന്നു എന്നാണ്‌ ഐതീഹ്യം. അതിനാല്‍ ഗംഗയ്‌ക്ക് ഭാഗീരഥി എന്ന്‌ പേര്‍ ലഭിച്ചു. ഭഗീരഥന്‍ ഗംഗയെ ഭൂമിയില്‍ എത്തിച്ചത്‌ തന്റെ 51 തലമുറ യിലുള്ള പ്രിത്രുക്കൾക്ക് മോക്ഷം ലഭിക്കുവാനാണ്‌. എന്നാല്‍ ഗംഗാശുദ്ധിക്കുശേഷം അദ്ദേഹം സത്യനാരായണബലിയും കൂടി ചെയ്‌താണ്‌ ഇതു സാധിക്കുന്നത്‌. ഇങ്ങനെ പുരാണപ്രസിദ്ധവും അതിവിശിഷ്‌ടവുമായ സത്യനാരായണബലി കർക്കിടക മാസത്തില്‍ നടത്തിയാല്‍ 51 തലമുറകളുടെ ദോഷങ്ങള്‍ തീര്ന്ന് ‌ സർവ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നു കരുതപ്പെടുന്നു.
 
അഷ്‌ടലക്ഷ്‌മീബലി

രാജ്യം നഷ്‌ടപ്പെട്ട് വനവാസത്തിലായിരുന്ന പാണ്ഡവര്‍ ഒരു കർക്കിടക മാസത്തില്‍ മഹാമുനിയായ വിശ്വാമിത്രനെ കണ്ടുമുട്ടുന്നു. എന്തൊക്കെ കഴിവുകള്‍ ഉണ്ടായാലും തിരികെ രാജ്യം ലഭിക്കണമെങ്കില്‍ കർക്കിടകത്തില്‍ അഷ്‌ടലക്ഷ്‌മീബലി നടത്തണമെന്ന്‌ മുനി അവരോട്‌ പറയുന്നു. അങ്ങനെ മുനിയുടെ നിർദേശമനുസരിച്ച്‌ അഷ്‌ടലക്ഷ്‌മീബലി എന്ന കർമ്മം പാണ്ഡവര്‍ നടത്തുന്നതായി മൂലഭാരതത്തില്‍ പറയുന്നു. രാജകീയമായ ഐശ്വര്യസമൃദ്ധിയെ പ്രദാനം ചെയ്യുന്നതാണ്‌ കർക്കിടകത്തിലെ ലക്ഷ്‌മീബലി എന്ന് കരുതപ്പെടുന്നു.
കർക്കിടക വാവുബലി കർക്കിടക വാവുബലി Reviewed by HARI on July 27, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.