മന്ത്രജപം എന്ന്‍ പറയുമ്പോൾ, മനനവും ജപവും ഒരേ സമയത്ത്‍, എന്ന്‍ അർത്ഥം വരുന്നു. എന്നാൽ അത്‍ പെട്ടെന്ന്‍ കരഗതമാവുന്ന ഒന്നല്ല.
ജപം നടക്കട്ടെ. ജപിച്ച്‍, ജപിച്ച്‍ മടുപ്പ്‍ തോന്നണം. അത്രയ്ക്കും ജപിയ്ക്കണം. ജപം വളരെ എളുപ്പമാണ്, എന്നൊക്കെ എല്ലാവരും പറയും, എന്നാൽ അത്‍ അത്ര എളുപ്പമൊന്നുമല്ല.
അങ്ങനെ എളുപ്പമായിരുന്നു എങ്കിൽ, ഇന്ന്‍ നാടുനീളെ ബ്രഹ്മജ്ഞാനികളുടെയും മഹാത്മാക്കളുടെയുമൊക്കെ നീണ്ടനിര തന്നെ കാണണമായിരുന്നു. അങ്ങനെയൊന്നും കാണുന്നില്ല. ഉണ്ടോ?
ഇനി പറയുന്നത്, ശ്രദ്ധിച്ചു കേൾക്കുക
ജപിക്കുമ്പോൾ, മനസ്സ്‍ കൂടെ തന്നെ ഉണ്ടാവണമെന്ന്‍ ശഠിയ്ക്കണ്ട. മനസ്സ്‍ ഏതിലെയെങ്കിലും സഞ്ചരിച്ചോട്ടെ. ജീവിതകാലം മുഴുവനും അങ്ങനെത്തന്നെ തുടർന്നാലും ജപിച്ചത്‍ നഷ്ടമാവില്ല. ജപം എന്നത്‍ ഒരു കർമ്മമായതു കൊണ്ട്‍, അതൊക്കെ സഞ്ചിതമായി അവിടെ കിടന്നോളും. വീണ്ടും ഇവിടെ വരണമല്ലൊ, അപ്പൊ അത്‍ ഉപകരിക്കും, അപ്പൊ ആ കർമ്മത്തിന്റെ ഫലം കിട്ടിക്കോളും.
അഗ്നിയെ അറിഞ്ഞ്‍ തൊട്ടാലും, അറിയാതെ തൊട്ടാലും പൊള്ളും.
ഔഷധം അറിഞ്ഞ്‍ കഴിച്ചാലും, അറിയാതെ കഴിച്ചാലും രോഗശമനം വരും.
വാക്ക് അഗ്നിസമാനമാണ്, അഗ്നി തന്നെയാണ്. ജപം ഔഷധമാണ്. അത്‍ ശരീരത്തിനെയും മനസ്സിനെയും ശാന്തമാക്കിക്കോളും. അത്‍ താപത്രയങ്ങളുടെ ഉന്മൂലനം ചെയ്തോളും. അതിന്റെ വരുംവരായ്കകളെ കുറിച്ച്‍ ചിന്തിയ്ക്കേണ്ട ആവശ്യമില്ല, ചിന്തിയ്ക്കരുത്‍.
ജപമെന്നത്‍ ഒരു കർമ്മമായതുകൊണ്ട്‍, അതിന്റെ ഫലം എന്തായിരിക്കുമെന്ന്‍ ചിന്തിയ്ക്കുന്നതു തന്നെ അനൗചിത്യമാണ്.
ഗഹനാ കർമ്മണോ ഗതി എന്ന്‍ പ്രമാണം.
ജപിയ്ക്കുന്ന സമയത്തെ മനോഭാവത്തിന് അത്യന്തം പ്രാധാന്യമുണ്ട്‍. കത്തുന്ന അഗ്നിയിലേക്ക്‍ നെയ്യ്‍ ഒഴിയ്ക്കുന്നതിന് തുല്യമാണത്‍. ഒരു പക്ഷെ അതിനേക്കാൾ മഹത്വം കല്പിയ്ക്കാം.
സാത്വിക ഭാവം നിലനിർത്തി ജപിക്കുകയാണെങ്കിൽ,
"അപിചേത്‍ സു ദുരാചാരാ... ക്ഷിപ്രം ഭവതി ധര്‍മ്മാത്മാ" എന്ന പ്രമാണത്തിൽ അതിന് ഗൗരവമേറുന്നു.
മനോഭാവം എന്തുമാവട്ടെ, യാതൊരു വിധ കാംക്ഷകളുമില്ലാതെ, ഭാവത്തോടെ ജപിയ്ക്കുന്നത്‍ വളരെ പെട്ടെന്ന്‍ ഫലദായിയാവുന്നു.
ഇതൊക്ക ശരിയാണോ, എന്ന് സംശയിക്കണ്ട, ഇതെല്ലാം ഋഷിവചനങ്ങളാണ്, ഇതിൽ വിശ്വസിയ്ക്കാം..!!
നാം ധ്യാനത്തിൽ വികസിക്കുമ്പോൾ, വ്യക്തിഗതമായ സ്വഭാവം അനുസരിച്ച്, അനുഭവം വ്യത്യസ്തമാകുന്നു.
ആദ്യഘട്ടം, കണ്ണ് തുറക്കാനും, ശരീര നിലപാടിൽ മാറ്റം വരുത്താനും ഉള്ള വലിയ തിടുക്കം ആയിരിക്കും. ശരീരം മനപ്പൂർവ്വമല്ലാതെ പ്രതിഷേധിക്കുന്നു. മനസ്സ് അലഞ്ഞുനടക്കുന്നു. ചിന്തകൾ ചുറ്റും നിന്ന് ആക്രമിക്കുന്നു. നാം പുരോഗമിക്കുമ്പോൾ, മനസ്സ് അത് അംഗീകരിക്കുന്നു. ശരീരം ഇളകാതിരിക്കുന്നു. ചിന്തകൾ കാര്യമായി അലട്ടുന്നില്ല.
പിന്നെ, നിശ്ശബ്ദതയുടെ ആഴം വർദ്ധിക്കുമ്പോൾ, മനസ്സ്, നിലവിൽ ഇല്ലാത്ത ഒരു അവസ്ഥ അനുഭവപ്പെടുന്നു. ഊർജ്ജത്തിന്‍റെ ചലനങ്ങൾ അറിയുന്നു.
അങ്ങനെ, സാന്ദ്രതയിൽ നിന്ന് സൂക്ഷ്മതയിലേക്ക് മെല്ലെ നീങ്ങിത്തുടങ്ങുന്നു. സൂക്ഷ്മത എത്ര കൂടുതൽ ആകുന്നുവോ, അത്ര കൂടുതൽ ധ്യാനത്തെ നാം ആസ്വദിക്കുന്നു. അതേസമയം, ബാഹ്യ വസ്തുക്കളിന്മേലുള്ള നമ്മുടെ ആശ്രിതത്വവും കുറയുന്നു. അന്തർമുഖതയിൽ നാം സന്തുഷ്ടരായിത്തീരുന്നു. ഒരിക്കൽ കൂടി, നമ്മുടെ പ്രകൃതിക്ക് അനുസരിച്ചാണ് മാറ്റങ്ങൾ സംഭവിക്കുന്നത്.
ചിലർ കാഴ്ചയിൽ താല്പര്യമുള്ളവരാണ്. അവർ കാഴ്ചകൾ കാണുന്നു. ചിലർ കേൾവിയിൽ തല്‍പരരാണ്. അവർ അജ്ഞേയമായ ശബ്ദങ്ങൾ കേൾക്കുന്നു. ചിലർ തങ്ങളുടെ രക്ഷകരായ ദേവതകളുടെ, അല്ലെങ്കിൽ ഉന്നതരായ ആത്മീയ ഗുരുക്കന്മാരുടെ, സാന്നിദ്ധ്യം അനുഭവിക്കുന്നു.
അതിനാൽ, ഒരിക്കൽ കൂടി പറയുന്നു, യാതൊരു ആശങ്കയും വേണ്ട, ജപം തുടരട്ടെ!!

മന്ത്രജപം ശരിക്കും നല്ലതാണോ?
Reviewed by HARI
on
July 27, 2018
Rating:
No comments: