നാമജപത്തിന്റെ ശക്തി


പവിത്ര ചിന്തകൾ എത്രത്തോളം ഉയർന്നു വരുന്നുവോ ,
ഈശ്വരനാമം എത്രത്തോളം ജപിക്കുന്നുവോ, ഈശ്വരന്റെ രൂപം എത്രത്തോളം  ധ്യാനിക്കുന്നുവോ,

അത്രത്തോളം ക്രമപ്രകാരം മനസ്സ്  സമരസാവസ്ഥയിൽ ആവുകയും സ്ഥിരപ്രതിഷ്ഠയിലെത്തുകയും ചെയ്യും'

   .ഈ അവസ്ഥയിൽ മനസ്സിന് ഒരിക്കലും മലീമസമാകാനാവില്ല.
ദുഷ്ചിന്തകൾ ഒന്നും മനസ്സിലേക്ക് കയറി വരില്ല. മനസ്സ് സമരസപ്പെടുമ്പോൾ മാനസികമായ പല അസ്വസ്ഥതകളും താനെ അലിഞ്ഞില്ലാതാകുകയും ചെയ്യും.

    മനസ്സിന്റെ ആന്തരീകമായ സമരസം
പുറമെ ശരീരത്തെയും നല്ല നിലയിൽ, -
വേണ്ട രീതിയിൽ -ക്രമപ്പെടുത്തും.
മാനസികമായി നാം തനിച്ചുണ്ടാക്കിയ പല രോഗങ്ങളും അതോടെ താനേ അപ്രത്യക്ഷവുമാകും.

ശരീരം നല്ലതാവാൻ മനസ്സുണ്ടാവണം
മനസ്സു നന്നായാലോ  പല രോഗങ്ങളും ഇല്ലാതെയാകും.

    ചുരുക്കി പറഞ്ഞാൽ സദാ ഈശ്വരനാമം ജപിക്കുന്നതു കൊണ്ട് മനസ്സ് ശുദ്ധമാക്കുക മാത്രമല്ല ഒരതിര് വരെ ശാരീരാരോഗ്യവും അതിലൂടെ നന്നായി നിലനിർത്തുവാൻ ഇടവരുത്തുന്നു. ..

    നിരന്തരനാമജപം കൊണ്ട് നാം ഈശ്വരന്റെ അദൃശ്യ ശക്തിയെ മെല്ലെ മെല്ലെ നമ്മുടെ സ്വന്തം അകതാരിൽ അനുഭവത്തിലറിയുകയാണ്.

    സ്ഥിരമായി ഈശ്വരനാമം ജപിക്കുകയെന്ന
ചിട്ട ശീലമാക്കി കഴിഞ്ഞാൽ അതുവരെ അവികസിതമായി നമ്മടെയുള്ളിൽ ഒളിഞ്ഞു കിടന്നിരുന്ന ആദ്ധ്യാത്മബോധം പുറമെ പ്രത്യക്ഷ തലത്തിൽ തന്നെ പ്രകടമായി തുടങ്ങും.

   അപ്പോൾ ഞാനെന്നത് വെറും ശരീരമല്ലെന്നും ആത്മാവാണെന്നും ആ ആത്മാവിന് ഒരു നാഥനുണ്ടെന്നും ക്രമേണ സ്വയം അറിയാൻ തുടങ്ങുന്നു.

    പരമമായ ശാന്തിക്കും സമാധാനത്തിനും, ആനന്ദത്തിനും നിദാനമായ പരമാത്മാവു തന്നെയാണ് നമ്മുടെ ഇഷ്ടദേവതയെന്നുമറിയുന്നു
.
     ലളിതമായി പറഞ്ഞാൽ നാമജപത്തിന്റെ  ശക്തിയെന്നത് 'നമ്മുടെയുള്ളിൽ നിറത്തിരിക്കുന്ന അഹംഭാവത്തിന്റെ ശക്തി ലഘൂകരിക്കാനിടയാക്കുന്നു എന്നതുകൂടിയാണ്.

     നാമജപത്തിന്റെ ശക്തി അതു മാത്രമല്ല അതിന്റെ വ്യാപ്തി വളരെ വളരെ വലുതാണ്.
 എത്ര പറഞ്ഞാലോ
എത്ര എഴുതിയാലോ
എത്ര വായിച്ചാലോ അത് മുഴുവൻ അറിയണമെന്നില്ല.

     ആത്മാവിന്റെ അനുഭവമാണത്. നാമജപത്തിലൂടെ സ്വയം സ്വായത്തമാക്കേണ്ട മഹത്തായ പുണ്യമായ ഒരു അനുഭവം തന്നെയാണത്.
അത് സ്വയം അനുഭവിച്ചറിയുക തന്നെ
വേണമെന്ന് സാരം.

    ഈശ്വരനാമം ജപിക്കുന്നതിന് മുമ്പായി നാമവും, നാമിയും ഒന്നാണെന്ന ചിന്തയുണ്ടാവണം.
അവ രണ്ടും വിഭിന്നമാണെന്ന ഭേദചിന്ത ആദ്യമേ വെടിയുക തന്നെ വേണം.

      ഈശ്വരനാമം ഏതുമായിക്കോട്ടെ, ആ നിർദ്ദിഷ്ട നാമധാരിയെ മനസ്സിൽ ഭക്തിയോടെ അകം നിറഞ്ഞ് കാണാൻ ശ്രമിക്കണം.

    അതായത് നാം ആരുടെയെങ്കിലും ഒരു പേര് ഉച്ഛരിക്കുമ്പോൾ അത് ആരുടെ നാമമാണോ അയാളെ തന്നെയാണല്ലോ അതുകൊണ്ട് ശരിക്കും ഉദ്ദേശിക്കുന്നത്.

     അതായത് ആരെയെങ്കിലും നാം പേര് ചൊല്ലി വിളിക്കുമ്പോൾ അയാളുടെ രൂപം നാമറിയാതെ മനസ്സിൽ ആ സമയം തെളിയാറില്ലേ?
അപ്പോൾ അയാൾ വിളി കേൾക്കുകയോ അടുത്തു വരികയോ ചെയ്യും.
ഫലത്തിൽ അത് നാമം ചൊല്ലി വിളിക്കുമ്പോഴുണ്ടാകുന്ന ആശയ വിനിമയത്തിന്റെ ഒരു പ്രത്യക്ഷ കർമ്മഭാവമാകുകയാണ്.

      ഇനശ്വരനിൽ തന്നെ മനസ്സ് കൃത്യമായി ഉറപ്പിച്ച് ശുദ്ധിയിലും,ഭക്തിയിലും ,ക്രമത്തിലും ആത്മാർത്ഥമായി നാമം ഉച്ചരിക്കുമ്പോഴുള്ള ഫലവും അതുപോലെയാണ്.
വിളി അദ്ദേഹം കേൾക്കുമെന്നും അപേക്ഷ ഉപേക്ഷിക്കുകയുമില്ലെന്ന ഭക്തിയും ദൃഡവിശ്വാസവും എപ്പോഴും ഉണ്ടായിരിക്കണമെന്നു മാത്രം.

     ജപം ആത്മാർത്ഥതയോടും സമർപ്പണ മനോഭാവത്തോടെയും നിസ്വാർത്ഥമായും പൂർണ്ണ വിശ്വാസത്തോടും ചെയ്യുകയാണെങ്കിൽ ഫലപ്രാപ്തി സുനിശ്ചിതമാണെന്നറിയണം.

    തുടർച്ചയായുള്ള പ്രാർത്ഥനാനുഷ്ടാനംകൊണ്ട് ഈശ്വര കാരുണ്യത്തിനുള്ള അചഞ്ചല വിശ്വാസവും ഈശ്വരസാന്നിദ്ധ്യാനുഭവവും വർദ്ധിച്ച് വർദ്ധിച്ച് മനസ്സ് ആ ഈശ്വരനിൽ തന്നെ ലയിക്കുന്ന സ്ഥിതിയും ക്രമേണ സംജാതമാകും.

      അതു കൊണ്ടു തന്നെയാണ് പുരാണേതിഹാസങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളെല്ലാം തന്നെ ആവർത്തിച്ചാവർത്തിച്ച് ഉദ്ഘോഷിക്കുന്നത്- ആത്മസാക്ഷാത്കാരമെന്നത് നാമജപത്തിലുടെ സാദ്ധ്യമാകുമെന്ന് . .

     കലികാലത്തിൽ വിശേഷിച്ച് നാമജപം തന്നെയാണ് മോക്ഷപ്രാപ്തിക്കുള്ള ഒരു മുഖ്യ സ്വാത്വിക മാർഗ്ഗമാവുന്നതെന്നും പറയാം..

 ശാസ്ത്രീയമായി പറഞ്ഞാൽ നാമജപം
ഉത്തമമായ ഒരു മാനസിക ചികിത്സകുടിയാണ്.

    നാമജപം നാമവും നാമിയും ഒന്നാണെന്ന അദ്വൈതമായ
ആത്മജ്ഞാനത്തെയാണ്
ആത്യന്തികമായി
അനുവാചകരിൽ
ആവർത്തിച്ചാവർത്തിച്ച്
അചഞ്ചലമായി
ഉണർത്തുന്നത്.

   ഒരു മടിയും ഒരിക്കലും വേണ്ട,
ഭഗവാന്റെ നാമം ജപിക്കുന്നതിന് ,
ജപം ഒരു ശീലമാക്കുന്നതിന്.

അത് ഭഗവാന് വേണ്ടിയല്ല നമ്മുടെ തന്നെ നന്മക്ക് വേണ്ടിയാണെന്ന് മനസ്സിൽ ദൃഡമായി ഉറപ്പിച്ചോളു.
നാമജപത്തിന്റെ ശക്തി നാമജപത്തിന്റെ ശക്തി Reviewed by HARI on July 27, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.