ക്ഷേത്രങ്ങളുടെ ചൈതന്യ വർദ്ധനയ്ക്കായി ചെയ്യാവുന്നത്...

ധന്യാത്മാക്കളെ,

1.ക്ഷേത്രദർശനത്തിനു വരുന്ന എല്ലാവരും അവരവരുടെ പറമ്പിൽ നിന്നും പൂക്കളുമായി പോയി ദേവീദേവന്മാർക്കു സമർപ്പിക്കുക
2.എല്ലാവരും അവരവരുടെ നാട്ടിലുള്ള അമ്പലങ്ങളിലെ ദേവീദേവന്മാരുടെ സഹസ്രനാമം ഹൃദിസ്ഥമാക്കുകയും കഴിവതും അമ്പലത്തിൽ ചെന്ന് സഹസ്രനാമം ചൊല്ലുകയും ചെയ്യുക
3.ക്ഷേത്രനട നാമജപത്തിനുമാത്രം ഉപയോഗിക്കുക.വർത്തമാനംപറയണമെങ്കിൽ  നിർബന്ധമായും   നടയിൽ നിന്നും മാറിനിന്ന് സംസാരിക്കുക..
4..ക്ഷേത്രത്തിലെ ഭജനകളിലും കീർത്തനങ്ങളിലും അതാത് ക്ഷേത്രീശ്വരന്മാർക്ക് പ്രാധാന്യം നല്കുക..കഴിവതും നടകളിൽ അവരെമാത്രംസ്തുതിക്കുക...അല്ലെങ്കിൽ നടയിൽ നിന്നും മാറിയിരിക്കുക
5.ക്ഷേത്രമതിൽക്കെട്ടിനകത്ത്, കുളിച്ചു വരുന്നവരെ  മാത്രം പ്രവേശിപ്പിക്കുക.. ..ഏതു ജോലിക്കായി വരുന്നതാണെങ്കിലും....
6.ക്ഷേത്രത്തിൽ പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിക്കുക....ആരെക്കുറിച്ചും യാതൊരുവിധ ദൂഷ്യവും കുറ്റങ്ങളും ക്ഷേത്രത്തിനകത്ത് പറയാതിരിക്കുക
 7.ക്ഷേത്രത്തിനകത്ത് നിർബന്ധമായും ശുചിത്വം പാലിക്കുക..
8..ക്ഷേത്രമതിലിനകത്ത് കാലിന്മേൽ കാല് കയറ്റിവച്ച് ഇരിക്കുന്നതും അട്ടഹസിച്ച് ചിരിക്കുന്നതും അവസാനിപ്പിക്കുക
9.ക്ഷേത്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ ക്ഷേത്രനടയിൽ നമസ്ക്കരിച്ചും സഹസ്രനാമാലാപനം നടത്തിയും മാത്രം യോഗം ചേരുക
10.ക്ഷേത്രങ്ങളിൽ സ്ത്രീകളെക്കൊണ്ട് അമിതജോലി എടുപ്പിക്കുന്നത് അവസാനിപ്പിക്കുക.അവർക്ക് പരമാവധി സഹകരണം ഉറപ്പു വരുത്തുക.. ..അവരെ ക്ഷേത്രജോലിക്കായി അയയ്ക്കുന്ന അവസരങ്ങളിൽ വീട്ടു ജോലികൾ പുരഷന്മാർ ഏറ്റെടുക്കുക....
11...ക്ഷേത്രത്തിനു ചുറ്റും താമസിക്കുന്ന വിവിധ ജാതിയിലും സമുദായത്തിലുമുള്ളവരോട്  മാന്യമായും സ്നേഹത്തോടേയും പെരുമാറുക.....ക്ഷേത്രകാര്യങ്ങൾക്കായി അവരുടെ ഭൂമിയും മറ്റു പലതും ഉപയോഗിച്ചു വരുന്നുണ്ടെന്ന ബോധം എപ്പോഴും ഉണ്ടായിരിക്കണം
12....ക്ഷേത്രത്തിൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും അതിനു വേണ്ടി വരുന്ന ഏകദേശചിലവും ബോർഡിലെഴുതി പ്രദർശിപ്പിക്കാം......തരാനുദ്ദേശിക്കുന്നവർ തന്നോളും..അവിടുത്തെ ചൈതന്യമൂർത്തി ആഗ്രഹിക്കുന്നത്ര കിട്ടും...ആ രീതിയിൽ ചിലവ് ക്രമീകരിക്കുക
13...വീടുതോറും കയറിയുള്ള ക്ഷേത്രപ്പിരിവ് അവസാനിപ്പിക്കുക....ക്ഷേത്രത്തിൽ വരാനുള്ളത് അവിടെ വന്നോളും..
14....പൂജാരിമാർക്കും മറ്റു ജീവനക്കാർക്കും ബുദ്ധിമുട്ടുകളോ വിഷമതകളോ ഇല്ലാതെ ക്ഷേത്രാധികാരികളും തിരിച്ചു ആദരവോടെയും സ്നേഹത്തോടേയും പെരുമാറാൻ പൂജാരിമാറും ജീവനക്കാരും ശ്രദ്ധിക്കേണ്ടതാണ്.
15...പൂജാരിമാർ തികഞ്ഞ ഭക്തിയോടെയും കഴിവതും  ശ്രദ്ധയോടേയും അതാതു ദേവീദേവന്മാരെ സദാസമയവും സ്തുതിചെയ്തും കീർത്തനാലാപനങ്ങൾ ചെയ്തും പൂജ ചെയ്താൽ  ക്ഷേത്ര ചൈതന്യംഅനുദിനം വർദ്ധിക്കുന്നതും പൂജാരിയ്ക്കും ഭക്തർക്കും സർവ്വവിധ സൗഭാഗ്യങ്ങളും കൈവരുന്നതുമാണ്.........
ക്ഷേത്രങ്ങളുടെ ചൈതന്യ വർദ്ധനയ്ക്കായി ചെയ്യാവുന്നത്... ക്ഷേത്രങ്ങളുടെ ചൈതന്യ വർദ്ധനയ്ക്കായി ചെയ്യാവുന്നത്... Reviewed by HARI on June 23, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.