ചിറയ്ക്കൽ മഹാദേവക്ഷേത്രം

കേരളത്തിലെ ശിവക്ഷേത്രങ്ങൾ
🕉ക്ഷേത്ര ദർശനം ഭാഗം - 23🕉

കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്നനൂറ്റെട്ടാമത്തേതും അവസാനത്തേതുമായ ശിവ ക്ഷേത്രം. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

എറണാകുളം ജില്ലയിലെ അങ്കമാലിയിൽ സ്ഥിതിചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് ചിറയ്ക്കൽ മഹാദേവക്ഷേത്രം.

കൊച്ചി രാജാവിന്‍റെ  സാമന്തനായിരുന്ന ആലങ്ങാട്ടു രാജാവാണ്ഇവിടം ഏറെ നാൾ ഭരിച്ചിരുന്നത്.ആലങ്ങാട് രാജവംശം കറുത്ത തായ് വഴി, വെളുത്ത തായ് വഴി എന്നു രണ്ടായിപിരിഞ്ഞു. ആലങ്ങാട് രാജവംശം രണ്ടായി പിരിഞ്ഞപ്പോൾ അതിലൊരു താവഴി അങ്കമാലിക്ക് വടക്ക് കോതകുളങ്ങര ആസ്ഥാനമായി വാണിരുന്നു.

1756 - ൽ സാമൂതിരി ആലങ്ങാട് പിടിച്ചൂ. 1762- ൽ തിരുവിതാംകൂർ സാമൂതിരിയെ തോല്പിച്ചു. അതിനു പ്രതിഫലമായി കൊച്ചി ആലങ്ങാടും പറവൂരും തിരുവിതാംകൂറിനു നൽകി. പിന്നീട് തിരുവിതാംകൂർ രാജ്യം ഇല്ലാതായപ്പോഴാണ് ആലങ്ങാട് രാജാവിന്‍റെ  സംരക്ഷണത്തിലായിരുന്നചിറയ്ക്കൽ ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനത്തിലായിത്തീർന്നത്..

ടിപ്പുവിന്‍റെ പടയോട്ടം നടന്നിട്ടുള്ള സ്ഥലമാണ് ആലങ്ങാട്.കൊച്ചി പിടിക്കാനുള്ള ശ്രമത്തിനിടയിൽ വഴിയിൽ വച്ച് എല്ലാ പള്ളികളും ക്ഷേത്രങ്ങളും കൊള്ളയടിച്ച്, പാടങ്ങളും മറ്റും അഗ്നിക്കിരയാക്കി താറുമാറാക്കി അവർ കടന്നുപോയത്. മൈസൂറിൽ ഇംഗ്ലീഷ് പട്ടാളം അടുത്തപ്പോളാണ് ടിപ്പു പിൻ‍വാങ്ങിയത്.

ചതുരാകൃതിയിലുള്ള ഗർഭഗൃഹത്തോടുകൂടിയ രണ്ടു നിലയുള്ള ചെറിയ ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്. ധ്വജമോ ഗോപുരമോ അലങ്കാര കവാടമോ ഒന്നും തന്നെ ക്ഷേത്രത്തിനില്ല.

ബലിക്കല്ല് സാമന്യം വലിയതാണെങ്കിലും ബലിക്കൽപ്പുരയില്ല. നമസ്കാരമണ്ഡപമുണ്ട്. വലിയമ്പലം കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. ചുറ്റമ്പലമില്ല. ചുറ്റമ്പലത്തിന്‍റെ അതിർത്തിയിൽ ഒരു ചെറിയ മതിലാണുള്ളത്. ക്ഷേത്രത്തിന്‍റെ  കിഴക്ക് ഭാഗത്തുള്ള വിസ്തൃതമായ നടവഴി ചെന്നവസാനിക്കുന്നത് സാമാന്യം വലിയ ഒരു ചിറയിലാണ്.

ശിവനാണ് പ്രതിഷ്ഠ. പീഠത്തിൽ നിന്ന് ഒന്നരയടിയോളം ഉയരമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമരുളുന്നു. ദേവൻ രൌദ്രഭാവത്തിൽ ജലത്തിലേക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്നതിനാൽ ക്രുദ്ധനായ ദേവൻ ശാന്തനായി നിലകൊള്ളുന്നു എന്നാണ് സങ്കല്പം.

രണ്ടുനേരം പൂജയും ക്ഷേത്രചടങ്ങുകളുമുണ്ട്. ഉത്സവമില്ല. ശിവരാത്രി ജനപങ്കാളിത്തത്തോടെ ആഘോഷിച്ചുവരുന്നു.

ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠയില്ല. നമസ്കാരമണ്ഡപത്തിനു സമീപം നന്ദിയുണ്ട്. തെക്കുഭാഗത്ത് ഗണപതിയും പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ കാണുന്ന കൊച്ചു ശ്രീകോവിലിൽ ശാസ്താവും ഭഗവതിയും ഒരേ പീഠത്തിലമരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ  കീഴിലാണ് ക്ഷേത്രഭരണം. തന്ത്രം ഭദ്രകാളി മറ്റപ്പിള്ളി മനയ്ക്കലേക്കും ആകുന്നു.
ചിറയ്ക്കൽ മഹാദേവക്ഷേത്രം ചിറയ്ക്കൽ മഹാദേവക്ഷേത്രം Reviewed by HARI on June 23, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.