ഇന്ന് മുതൽ ( 22-6-2018 മുതൽ ജൂലായ് 6 വരെ) തിരുവാതിര ഞാറ്റുവേല ആരംഭിക്കുന്നു.
_എന്താണ് ഞാറ്റുവേല?_
_അശ്വതി മുതൽ രേവതി വരെയുള്ള_ _നക്ഷത്രങ്ങളിൽ സൂര്യൻ സഞ്ചരിക്കുന്ന_ _കാലയളവിനെ ഞാറ്റുവേല അഥവാ_ _ഞായിറ്റുവേള എന്നു പറയുന്നു.രാശിചക്രത്തിലെ ഓരോ ഭാഗവും_ _കടക്കുവാൻ സൂര്യനുവേണ്ടി വരുന്ന കാലയളവാണ്_ _ഞാറ്റുവേല.സൂര്യന്റെ ആഴ്ച ഞായർ.ഈ_ _ഞായർ വേളയെ ഞാറ്റു വേല എന്നറിയപ്പെടുന്നു. സൂര്യൻ ഓരോ_ _നക്ഷത്രത്തിലും ഏതാണ്ടു് പതിമൂന്നര പതിനാലു ദിവസം_ _സഞ്ചരിക്കും. തിരുവാതിര ഞാറ്റുവേല_ _മാത്രം 15 ദിവസം ഉണ്ടാകും._
_അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ഓരോ കൃഷി_ _ചെയ്യുവാനുള്ള കാർഷിക കലണ്ടർ_ _ഉണ്ടാക്കിയിട്ടുണ്ടു്.കൃഷിക്കും ജ്യോതിഷം_ _അനിവാര്യമാണെന്നുള്ളതിന്റെ_ _പ്രത്യക്ഷതെളിവാണിത്. ഞാറ്റുവേലകൾ മഴയുടെ അളവു നോക്കി_ _ക്രമീകരിച്ചിരിക്കുന്നു._
_അശ്വതി, ഭരണി ഞാറ്റുവേലകളിൽ ഇടക്കു മാത്രം മഴ പെയ്യും._ _അപ്പോൾ വിത്ത് ഭരണിയിൽ.കാർത്തിക ഞാറ്റു വേലയിൽ പൊതുവേ മഴ_ _പെയ്യില്ല.കാർത്തിക 1/4 ൽ ഏതാണ്ട് മൂന്നു നല്ല ദിവസം കാക്കക്കാൽ._ _ബാക്കി 9 ദിവസത്തോളം നല്ല മഴ കിട്ടാം._
_രോഹിണി ഞാറ്റുവേല മുതൽ കാലവർഷം ആരംഭിക്കും. പിന്നീടു് അധികം വിതക്കരുത്._
മകയിരം ഞാറ്റുവേല മദിച്ചു പെയ്യും.
_ഇനി തിരുവാതിര ഞാറ്റുവേലയായി. തിരിമുറിയാതെ പെയ്യും_. _എങ്കിലും ഇടയ്ക്ക് വെയിലുണ്ടാകും .പെയ്തൊഴുകുന്ന ജലം കെട്ടി നിൽക്കാതെ ഭൂമിയിൽ ഇറങ്ങാനുള്ള സമയം കിട്ടും. 101 മഴയും 101 വെയിലു മെന്ന്_ _ചൊല്ല്.എന്റമ്മ പറഞ്ഞ അറിവു് 10 മഴയും 10 വെയിലും എന്നാണ്._ _എന്തായാലും പെയ്തിറങ്ങുന്ന വെള്ളം ഭൂമിയിൽ_ _താഴ്ന്നിറങ്ങുന്നതിനാൽ ചെടികൾ നട്ടാൽ ചീഞ്ഞു പോകില്ല എന്നുറപ്പ്._
_വിരൽ ഒടിച്ചുകുത്തിയാലും മുളയ്ക്കുന്ന കാലമാണ് ഇനി വരുന്ന 15 നാൾ. പ്ലാവ്, മാവ് എന്നിവയുടെ കമ്പ് ഒടിച്ച കുത്തിയാലും മുളയ്ക്കുമത്രേ. തെങ്ങ്, അമര, കുരുമുളകു കൊടി എന്നിവയെല്ലാം നടുന്നതിന് ഏറ്റവും അനുയോജ്യം. തുടക്കം തെളിഞ്ഞാൽ പോക്കിൽ നല്ല മഴയായിരിക്കും._
_തിരുവാതിര ഞാറ്റുവേലയെപ്പറ്റിയുള്ള ഐതിഹ്യം ഇങ്ങനെ._
_സാമൂതിരിയുടെ കാലത്ത് കേരളത്തിൽ വന്ന_ _പറങ്കികൾ (പോർച്ച് ഗീസ്) കുറച്ച കുരുമുളകു വള്ളികൾ തങ്ങളുടെ നാട്ടിലേക്ക് കൊണ്ടു പൊക്കോട്ടെ എന്ന് അനുവാദം ചോദിച്ചു._ സാമൂതിരി _സന്തോഷപൂർവം സമ്മതം മൂളി.ഇതു കേട്ട മങ്ങാട്ടച്ചൻ അതിന്റെ ഭവിഷ്യത്ത് സാമൂതിരിയോടുണർത്തിച്ചു. സാമൂതിരി_ _"വിഷമിക്കേണ്ട മങ്ങാട്ടച്ചാ, ഇവർ കുരുമുളകു വള്ളിയല്ലേ കൊണ്ടു പോകൂ, നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ പറ്റില്ലല്ലോ"_
_തിരുവാതിര ഞാറ്റുവേലക്കാലത്തിന് ഔഷധ ഗുണവും ഉണ്ടത്രേ._
_പുണർതം ഞാറ്റുവേലയിൽ പുകഞ്ഞ മഴയായിരിക്കും. മഴ പൂഴി തെറിപ്പിക്കും എന്ന് ചൊല്ല്.അത്ര ശക്തമായിരിക്കും. ആയില്യത്തിലും നല്ല മഴ തന്നെ. മകം ഞാറ്റുവേലയിൽ എള്ളുവിതച്ചാൽ എണ്ണ ധാരാളമുണ്ടാകും. അത്തത്തിലും ശക്തമായി മഴ പെയ്യും. ചോതി ഞാറ്റുവേലയിൽ മഴ തീരും._

തിരുവാതിര ഞാറ്റുവേല
Reviewed by HARI
on
June 23, 2018
Rating:
No comments: