പൂരോരുട്ടാതി

ഒാരോ നക്ഷത്രജാതരും  അനുഷ്ഠിക്കേണ്ട  കര്‍മ്മങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍  ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍,  നീതിനിഷ്ഠ, പൗരുഷം  എന്നിവയോടുകൂടിയവരായിരിക്കും. ആത്മീയമായ ഉള്‍ക്കാഴ്ച  ഇവരുടെ  പ്രത്യേകതയാണ്.   പൊതുവെ  ആരോഗ്യവും  ദീര്‍ഘായുസ്സും  ഉള്ള ഇവര്‍  ശുഭപ്രതീക്ഷ  വെച്ചുപുലര്‍ത്തുന്നു.  പാരംബര്യരീതികള്‍  ,  നിയമങ്ങള്‍  എന്നിവ  പിന്‍തുടരാനും  അനുസരിക്കാനുമാണ്  ഇവര്‍ക്കിഷ്ടം.  ഹൃദയവിശാലതയും  മറ്റുള്ളവരുടെ  ഇഷ്ടമറിഞ്ഞു പെരുമാറാനുമുള്ള  കഴിവും  ഇവര്‍ക്കുണ്ട്.  തനിക്കും  മറ്റുള്ളവര്‍ക്കും  പ്രയോജനപ്രദമാകുന്ന  രീതിയില്‍  ഇവര്‍  കാര്യങ്ങള്‍  ചെയ്യും.  മറ്റുള്ളവരുടെ  അഭിപ്രായം  ശ്രദ്ധാപൂര്‍വ്വം   കേള്‍ക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മാത്രമേ  എന്തും  പ്രവര്‍ത്തിക്കുകയുള്ളു.  സ്ഥിരമായ  പ്രയത്നം,  അഭിപ്രായ സ്ഥിരത  എന്നിവയും  ഇവരുടെ  പ്രത്യേകതകളാണ്.  എന്തെങ്കിലും  തരത്തിലുള്ള മനോദുരിതം.  പലപ്പോഴും  ഇവര്‍ക്കുണ്ടായിക്കൊണ്ടിരിക്കും.  ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് ഉന്നതനിലയിലുള്ള  ഭര്‍ത്തൃലബ്ധി, സന്താനസുഖം,  സര്‍ക്കാര്‍ജോലി  എന്നിവ  ലഭിക്കാം.

പ്രതികൂലനക്ഷത്രങ്ങള്‍
രേവതി, ഭരണി,  രോഹിണി, പൂരോരുട്ടാതി  ആദ്യമൂന്നു പാദങ്ങള്‍ക്ക് (കുംഭക്കൂര്‍ ) ഉത്രം മുക്കാല്‍, അത്തം  ,  ചിത്തിര ആദ്യപാദവും,  പൂരോരുട്ടാതി അന്ത്യപാദത്തിന് ചിത്തിര അവസാനപാദം,  ചോതി, വിശാഖം ആദ്യമൂന്നു പാദങ്ങള്‍  എന്നിവയും  പ്രതികൂലമാണ്

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍

 ഇവര്‍ ബുധന്‍  ശുക്രന്‍, ചന്ദ്രന്‍ എന്നീ ദശാകാലങ്ങളില്‍  ദോഷപരിഹാരകര്‍മ്മങ്ങള്‍  അനുഷ്ഠിക്കേണ്ടതാണ്.  പൂരോരുട്ടാതി, പുണര്‍തം,  വിശാഖം നക്ഷത്രങ്ങള്‍  ക്ഷേത്രദര്‍ശനത്തിനും  മറ്റുപൂജാദിശുഭകര്‍മ്മങ്ങള്‍ക്കും  ഉത്തമം.  നക്ഷത്രാധിപനായ വ്യാഴത്തെ  പ്രീതിപ്പെടുത്തുന്ന  കര്‍മ്മങ്ങള്‍   നിത്യവും  അനുഷ്ഠിക്കുന്നത്  നന്നായിരിക്കും.  ജന്മനക്ഷത്രം തോറും   വിഷ്ണുപൂജ , പതിവായി വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ  അനുഷ്ഠിക്കുന്നത്  ഉത്തമമാണ്.  പൂരോരുട്ടാതിയും വ്യാഴാഴ്ചയും  ചേര്‍ന്നുവരുന്ന  ദിവസം  പ്രാധാന്യത്തോടെ  കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. രാശ്യാധിപനായ  ശനിയെ  പ്രീതിപ്പെടുത്തുന്ന  കര്‍മ്മങ്ങളും  ഇവര്‍ അനുഷ്ഠിക്കുന്നത്  നന്നായിരിക്കും.

മന്ത്രങ്ങള്‍

ഈ  നക്ഷത്രത്തിന്‍റെ  ദേവത അജൈകപാദ്  ആണ്.  താഴെപ്പറയുന്ന  മന്ത്രങ്ങള്‍ ഈ ദേവതാ  പ്രീതിക്കായി  ജപിക്കാം

ഒാം  ശിവോ നാമാസി സ്വധിതിസ്തേ   പിതാ നമസ്തേ അസ്തു മാമാ ഹിംസീഃ
നിവര്‍ത്തയാമ്യായുഷേ/ ന്നാദ്യായ  പ്രജനനായ
രായസ്പോഷായ സുപ്രജാസ്ത്വായ സുവീര്യായ
ഒാം  അജൈകപദേ  നമഃ

നക്ഷ്രത്രമൃഗം -- നരന്‍,
വൃക്ഷം   --തേന്മാവ്,
ഗണം --മാനുഷം,
പക്ഷി --  മയില്‍,
ഭൂതം -- ആകാശം

അനുകൂലനിറം

മഞ്ഞ,   കറുപ്പ്, കടുംനീല
പൂരോരുട്ടാതി പൂരോരുട്ടാതി Reviewed by HARI on June 23, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.