പ്രവർത്തകരുടെ മനോബലം ആനക്ക് തുല്യം..........

കരുത്ത് സാധന സാമഗ്രികളിലല്ല.......
മറിച്ചു നമ്മുടെ ഗുണമേന്മയിൽ അധിഷ്ഠിതമാണ്...........

ഒരു ചരിത്ര കഥ പറയാം...........

ശിവാജി മഹാരാജാവ് ദക്ഷിണ ദിഗ്വിജയത്തിന് പുറപ്പെട്ടപ്പോൾ ഖുതുബ് ഷായുടെ രാജ്യത്തിലൂടെ പോകേണ്ടി വന്നു.....

ഖുതുബ് ഷായുമായി യുദ്ധം ചെയ്യാൻ ശിവജിക്ക്‌ താല്പര്യമില്ലായിരുന്നു.....

ഷാ വലിയ വീരനും രാജ്യതന്ത്രജ്ഞനുംയിരുന്നു........

സംഭാഷണങ്ങൾക്കു ശേഷം തന്റെ പ്രദേശത്തു കൂടി പോകാൻ ഷാ ശിവജിക്ക്‌ അനുവാദം നൽകി......

ശിവാജിയുടെ സൈന്യത്തിന്റെ ശക്തി ദൗർബല്യങ്ങൾ പഠിക്കാൻ ഖുതുബ് ഷാ ചാരന്മാരെ ചുമതലപ്പെടുത്തിയിരുന്നു.....

ധീരതക്ക് പേര് കേട്ട ശിവാജിയുടെ സൈന്യത്തി ഒരു ആന പോലുമില്ലെന്ന് അദ്ദേഹത്തിന് മനസിലായി.......,

സംഭാഷണത്തിന് ഇടയിൽ അങ്ങയുടെ ആനയും എന്റെ ആനയും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ കാണണമെന്ന് ഷാ  പറഞ്ഞു.......,

ആയിക്കോട്ടെ.......
പോരാട്ടത്തിന്റെമയം പറഞ്ഞാലും  എന്ന് ഉടൻ ശിവാജി ഉത്തരം നൽകി...........

അടുത്ത ദിവസം അങ്കത്തിന് സമയം കുറിക്കപ്പെട്ടു.......,

അടുത്ത ദിവസത്തെ അങ്കം കാണാൻ വലിയ ആൾകൂട്ടം സഞ്ചയിച്ചു.....

ഖുതുബ് ഷായുടെ ആന തുമ്പിക്കയ്യിൽ ഇരുതല മൂർച്ചയുള്ള വാളുമായി വന്നു.ആളുകൾ ശിവാജിയുടെ ആനയെ കാത്തു നിലപായി.....

ശിവാജിയുടെ അനുയായിയും ഹ്രസ്വ കായനുമായ യേശാജി കങ്ക് ഇരു കൈകളിലും വാൾ പിടിച്ചു ആനയുടെ അടുത്തേക്ക് നീങ്ങി.....

ഈ കുറിയ മനുഷ്യൻ ചത്തുപോകും ,
എന്ത് മണ്ടത്തരമാണ് ശിവാജിയുടെ ?
എന്ന് ആളുകൾ ആർത്തു വിളിച്ചു.....

ആന കങ്കിനു നേരെ തിരിഞ്ഞു.എന്നാൽ വളരെ പെട്ടന്ന് യേശാജി ആനക്ക് വലം വെച്ച് പിന്നിലെത്തി വാലിൽ പിടിച്ചു പുറത്തുകയറി കഴുത്തിലെ കച്ചകയറിൽ കാൽ തിരുകി.....,

ആനയുടെ ചെന്നിയിൽ വാൾ കുത്തിത്താഴ്ത്തിയപ്പോൾ അത് പുളഞ്ഞു ചിന്നം വിളിച്ചു നിലത്തിരുന്നു .....

അപ്പോൾ ശിവാജി ഖുതുബ് ഷായോട് പറഞ്ഞു :
"എന്റെ സൈന്യത്തിലെ ഈ പരാക്രമശാലികൾ തന്നെയാണ് താങ്കളുടെ ആനകളും...... "

സൈന്യത്തിൽ ആനകളില്ലാത്തതുകൊണ്ട് ശിവജിക്ക്‌ ഒരു കുറവും അനുഭവപ്പെട്ടില്ല...

കാരണം പ്രവർത്തകരുടെ മനോബലമാണ് അതിന് കാരണം.....

തന്റേടത്തോടെ ഉറച്ചു നില്ക്കുമ്പോൾ, അനുകൂല സ്ഥിതിയോ, ഇല്ലയോ എന്നത് ഒരു പ്രശ്‌നമേയല്ല...........

ധ്യേയനിഷ്ഠയിൽ ഊന്നിയുള്ള മനോബലമാണ് വിജയിക്കുക എന്ന വിശ്വാസം മനസ്സിൽ ഏറ്റുക.....
പ്രവർത്തകരുടെ മനോബലം ആനക്ക് തുല്യം.......... പ്രവർത്തകരുടെ മനോബലം ആനക്ക് തുല്യം.......... Reviewed by HARI on May 17, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.