നിങ്ങൾ സന്തോഷവാനാണോ?

ദമ്പതികൾ പങ്കെടുത്ത ഏതോ ഒരു പരിപാടിക്കിടയിൽ അവതാരകൻ ഒരു സ്ത്രീയോട് ചോദിച്ചു,നിങ്ങളുടെ ഭർത്താവ് നിങ്ങളെ സന്തോഷവതി ആയിട്ടാണോ വെച്ചിരിക്കുന്നത്. നിങ്ങൾ സന്തുഷ്ടയാണോ..?

വർഷങ്ങൾ നീണ്ട വൈവാഹിക ജീവിതത്തിൽ ഒരു പരാതിയും പറഞ്ഞിട്ടില്ലാത്ത ഭാര്യ ഉറപ്പായും പറയാൻ ഇടയുള്ള ഉത്തരം പ്രതീക്ഷിച്ച്  അഭിമാനത്തോടെ  നിന്ന ഭർത്താവിനെ ഞെട്ടിച്ചു കൊണ്ട് അവർ പറഞ്ഞത് ഇങ്ങനെയാണ്..

എന്റെ ഭർത്താവ് എന്നെ സന്തോഷവതിയാക്കിയിട്ടില്ല. അന്തം വിട്ടു നിന്ന ഭർത്താവിനെ നോക്കി ഒന്ന് മന്ദഹസിച്ച ശേഷം അവർ പറഞ്ഞത് വളരെ രസകരമായ കാര്യങ്ങൾ ആണ്..

എന്റെ ഭർത്താവ് എന്നെ സന്തോഷവതിയാക്കിയിട്ടില്ല. പക്ഷെ ഞാൻ സന്തോഷവതിയാണ്. ഞാൻ സന്തോഷത്തോടെ ഇരിക്കുന്നതും ഇരിക്കാത്തതും  അദ്ദേഹത്തെ ആശ്രയിച്ചല്ല, എന്നെ ആശ്രയിച്ചാണ്.ഞാൻ സന്തോഷവതിയാണോ അല്ലയോ എന്ന് തീരുമാനിക്കാൻ കഴിയുന്ന ഒരേ ഒരാൾ ഞാൻ മാത്രമാണ്..

ഏതു ചുറ്റുപാടിലും ഏതു സന്ദർഭത്തിലും സന്തോഷമായിട്ടിരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷെ മറ്റൊരാളെയോ ചുറ്റുപാടിനെയോ ആശ്രയിച്ചാണ് എന്റെ സന്തോഷമെങ്കിൽ ഞാൻ ആകെ വിഷമത്തിലായേനെ..

ജീവിതത്തിൽ എല്ലാം മാറിക്കൊണ്ടിരിക്കും, ചുറ്റും കാണുന്ന മനുഷ്യർ,ധനം, ,കാലാവസ്ഥ,എന്റെ മേലുദ്യോഗസ്ഥർ, സഹപ്രവർത്തകർ, അയൽക്കാർ, സുഖം ,അസുഖം, , മാനസികവും ശാരീരികവുമായ ആരോഗ്യം,അങ്ങനെ എത്രയോ കാര്യങ്ങൾ..

ഇതിൽ എന്തൊക്കെ മാറിയാലും ഞാൻ ഹാപ്പി ആയിട്ടിരിക്കാൻ തീരുമാനിക്കണം,പണം ഉണ്ടെങ്കിലും ഹാപ്പി ,ഇല്ലെങ്കിലും ഹാപ്പി, വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിലും ഹാപ്പി,ഒറ്റക്കാണെങ്കിലും ഹാപ്പി,കല്യാണം കഴിയും മുൻപേ ഞാൻ ഹാപ്പി ആയിരുന്നു,കല്യാണം കഴിഞ്ഞപ്പോഴും ഹാപ്പി..

ഞാൻ ജീവിതത്തെ സ്നേഹിക്കുന്നതും എപ്പോഴും സന്തോഷമായിട്ടിരിക്കുന്നതും എന്റെ ജീവിതം മറ്റുള്ളവരുടേതിനേക്കാൾ നല്ലതായതു കൊണ്ടോ സുഗമമായതു കൊണ്ടോ അല്ല, മറിച്ച് ഒരു വ്യക്തി എന്ന നിലയിൽ സന്തോഷമായിട്ടിരിക്കണം എന്ന് ഞാൻ തീരുമാനിച്ചത് കൊണ്ടാണ്.എന്റെ സന്തോഷത്തിനു ഞാൻ ആണ് ഉത്തരവാദി..

എന്നെ സന്തോഷിപ്പിക്കുക എന്ന ഉത്തരവാദിത്വം ഞാൻ എന്റെ ഭർത്താവിൽ നിന്നും  മറ്റുള്ളവരിൽ നിന്നും മാറ്റുമ്പോൾ എന്നെ  തോളിൽ ചുമക്കേണ്ട ബാധ്യതയിൽ നിന്നും ഞാനവരെ മുക്തമാക്കുകയാണ്.അത് പലരുടെയും ജീവിതം സുഗമമാക്കുകയാണ്..

സത്യം പറഞ്ഞാൽ സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം എനിക്ക് കിട്ടിയത് കൊണ്ട് തന്നെ അങ്ങനെയാണ്..

നിങ്ങളെ സന്തോഷിപ്പിക്കേണ്ട ചുമതല മറ്റാർക്കും കൊടുക്കാതിരിക്കുക. കാലാവസ്ഥ ചൂടാണോ ? സാരമില്ലെന്നേ,  സന്തോഷമായിട്ടിരിക്കൂ, നല്ല സുഖമില്ലേ ? സന്തോഷമായിട്ടിരിക്കൂ,പണം ഇല്ലേ? സന്തോഷം  കൈ വിടരുത്,നിങ്ങളെ ആരെങ്കിലും വേദനിപ്പിച്ചോ? സന്തോഷം കൈമോശം വരാതെ  നോക്കു.ആരെങ്കിലും നിങ്ങളെ അവഗണിച്ചാലും ഒഴിവാക്കിയാലും വെറുത്താലും ഒന്നും സന്തോഷം കൈ വിടരുത്, കാരണം അതിലൊന്നുമല്ല നിങ്ങളുടെ സന്തോഷം നിലനിൽക്കുന്നത്. അത് നിങ്ങളുടെ കയ്യിൽ മാത്രമാണ്.

ഏതു ചുറ്റുപാടിലും,ഏതു സാഹചര്യത്തിലും ഞാൻ സന്തോഷത്തോടെ ഇരിക്കും എന്ന് തീരുമാനിച്ചാൽ നിങ്ങളെ വിഷമിപ്പിക്കാൻ ഒന്നിനും ഒരാൾക്കും സാധിക്കില്ല..!

നിങ്ങൾ സന്തോഷവാനാണോ? നിങ്ങൾ സന്തോഷവാനാണോ? Reviewed by HARI on May 17, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.