മഹാവിഷ്ണുവിന്‍റെ അവതാരകഥകള്‍ - ഋഷഭന്‍
ഋഷഭന്‍, ഗുരുകുലവിദ്യാഭ്യാസാനന്തരം ഇന്ദ്രപുത്രിയായ ജയന്തിയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്‍റെ മക്കളില്‍ ശ്രേഷ്ഠനും മഹായോഗിയുമായിരുന്ന ഭരതന്‍ ഭരിച്ചതിനാലാണ് അജനാഭമെന്ന് പേരുണ്ടായിരുന്ന ഈ രാജ്യത്തിന് ഭാരതമെന്ന പേര്‍ ലഭിച്ചത്. ഭരതന്‍റെ സഹോദരില്‍ ഒന്‍പതുപേര്‍ മഹാഭാഗവതോത്തമന്മാരായിരുന്നു. അവര്‍ നവയോഗികള്‍ എന്നപേരില്‍ അറിയപ്പെടുന്നു. മറ്റുള്ളവര്‍ കര്‍മ്മംകൊണ്ട് ബ്രാഹ്മണരായിത്തീര്‍ന്നു.
കാലംകൊണ്ട് ക്ഷയിച്ചുപോയ ധര്‍മ്മത്തെ ഉദ്ധരിക്കുകയായിരുന്നു ഋഷഭന്‍റെ ജീവിതലക്ഷ്യം. അതിനാല്‍ അദ്ദേഹം സമദര്‍ശിയായും ശാന്തനായും സ്നേഹശീലനായും കാരുണികനായും , ഗൃഹസ്ഥാശ്രമധര്‍മ്മങ്ങളെന്തെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്നവനായും ജീവിച്ചു. അനേകം യജ്ഞങ്ങള്‍ ചെയ്ത അദ്ദേഹത്തിന്‍റെ രാജ്യം സംബല്‍ സമൃദ്ധമായിരുന്നു.
അദ്ദേഹം തന്‍റെ പുത്രന്മാര്‍ക്ക് സാരോപദേശം നല്‍കി ഒരു പിതാവിന്‍റെ കടമ നിറവേറ്റി , പുത്രന്മാരില്‍ ജ്യേഷ്ഠനായ ഭരതനെ രാജ്യമേല്പിച്ച്
സര്‍വ്വസംഗപരിത്യാഹിയായി, ദിഗംബരനും ജടിലനുമായി , രാജധാനിവിട്ട് ഇറങ്ങിപ്പോയി. ജനമദ്ധ്യത്തില്‍ താന്‍ ജഡന്‍, അന്ധന്‍, മൂകന്‍, ബധിരന്‍, പിശാച്, ഉന്മത്തന്‍ എന്നിവരില്‍പ്പെട്ടവനാണെന്ന് തോന്നും വിധത്തില്‍ അദ്ദേഹം അവധൂതവേഷം ധരിച്ച് , മൗനിയായി നാടെങ്ങും ചുറ്റിനടന്നു
അദ്ദേഹം ഇങ്ങനെ ജീവാത്മാപരമാത്മൈക്യം പ്രാപിച്ച് എല്ലാ ലൗകീകവ്യാപാരങ്ങളില്‍നിന്നും വിരമിച്ചു. യോഗശക്തിയാല്‍ അദ്ദേഹം ഭൗതീകശരീരംകൊണ്ട് , കോങ്കം, വേങ്കടം, കുടകം, മുതലായ ദക്ഷിണ കര്‍ണ്ണാട പ്രദേശങ്ങളില്‍ക്കൂടി സഞ്ചരിച്ച് , ഒടുവില്‍ വായയില്‍ ഒരു കരിങ്കല്ലുരുളയിട്ട് , നഗ്നനായും തലമുടി അഴിച്ചിട്ടും ഒരു ഭ്രാന്തനെപ്പോലെ കുടകപര്‍വ്വതത്തിലെ ഉപവനങ്ങളില്‍ ചെന്നുപെട്ടു. (ജയിക്കുവാന്‍ ഏറ്റവും വിഷമമുള്ള രസനേന്ദ്രിയമായ ജിഹ്വയെ ജയിക്കുവാനായിരുന്നുവത്രെ വായയില്‍ കരിങ്കല്ലുരുള ഇട്ടത്). ആയിടയില്‍ കൊടുങ്കാറ്റുവീശി മുളകള്‍ തമ്മിലുരഞ്ഞുണ്ടായ കാട്ടുതീയ്യില്‍ പെട്ടു അദ്ദേഹത്തിന്‍റെ ഭൗതികദേഹം ദഹിച്ച് ചാംബലായിപ്പോയി.
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
Reviewed by HARI
on
September 21, 2018
Rating:
No comments: