ഗിരിരാജഖണ്ഡം - 1

ഗിരിരാജഖണ്ഡം അദ്ധ്യായം -1
ഗിരിരാജപൂജാവിധിവർണനം
ബഹുലാശ്വ രാജാവ് നാരദ മഹർഷിയോട് ചോദിച്ചു. ഭഗവാൻ എങ്ങനെയാണ് ഗോവർദ്ധനഗിരി ഒറ്റക്കയ്യിൽ കുട്ടികൾ കൂണെടുത്ത് പിടിക്കും പോലെ പിടിച്ചത്. ഭഗവാൻറെ ദിവ്യവും അത്ഭുതകരവുമായ ചരിതം കേൾപ്പിച്ചാലും.
കൃഷിക്കാരായ ഗോപന്മാർ രാജാവിന് വർഷം തോറും കരം കൊടുക്കുന്നതു പോലെ ദേവേന്ദ്രന് യാഗം ചെയ്യുന്നതും പതിവായിരുന്നു. ഒരു ദിവസം യാഗത്തിനൊളള ഒരുക്കം കണ്ട് ഭഗവാൻ നന്ദഗോപനോട് ചോദിച്ചു ദേവേന്ദ്രനെ പൂജിച്ചാൽ കിട്ടുന്ന ഫലം ലൗകീകമോ അലൗകീകമോ? ശക്രനെ പൂജിച്ചാൽ മനുഷ്യന് സുഖം ലഭിക്കുന്ന ഭുക്തിയും മുക്തിയും ലഭിക്കുമെന്ന് നന്ദൻ പറഞ്ഞു.

ഇന്ദ്രാദിദേവന്മാർ അവരുടെ പൂർവ്വകാല സുകൃതം കൊണ്ടാണ് സ്വർഗ്ഗ സുഖം അനുവദിക്കുന്നതും പുണ്യം തീരുന്നതോടെ അവർ മനുഷ്യരായി ജനിക്കുമെന്നും അവരെ പൂജിച്ചാൽ മോക്ഷം ലഭിക്കില്ലയെന്നും ഭഗവാൻ പറഞ്ഞു. ബ്രഹ്മാവിനു പോലും കാലത്തെ ഭയമാണ്. അപ്പോൾ ബ്രഹ്മ സൃഷ്ടികളും അങ്ങനെ തന്നെ. അതിനാൽ ജ്ഞാനികൾ പറയുന്നു ഹരിയെ (കൃഷ്ണൻ) ഭജിക്കൂ കർമ്മഫലം ഭഗവാനിൽ സമർപ്പിക്കൂ മോക്ഷം ലഭിക്കും. ഗോക്കൾ വിപ്രന്മാർ സജ്ജനങ്ങൾ അഗ്നി ദേവകൾ ശ്രുതി ധർമ്മം ഗോവ് വിപ്രൻ സാധു ഇവ അവിടുത്തെ വിഭൂതികളാകയാൽ ഇവയെ ആധാരമാക്കി ഹരിയെ ഭജിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും സുഖം ലഭിക്കുന്നു. പുലസ്ത്യ മഹർഷിയുടെ പ്രഭാവത്താൽ ഇവിടെ എത്തപ്പെട്ട ഗോവർദ്ധനഗിരി ഹരിയുടെ മാറിടത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ഇതിൻറെ ദർശനത്താൽ മനുഷ്യർക്ക് പുനർജന്മം ഇല്ലാതായിത്തീരും. അതുകൊണ്ട് ഭക്തിയോടെ ഗോവിപ്രാദികളെ പൂജിച്ച് ഈ പൂജാദ്രവ്യങ്ങളെല്ലാം ഗോവർദ്ധനഗിരിയുടെ തടത്തിൽ സമർപ്പിക്കുക. ഇതുകേട്ട് സന്തോഷിച്ച് വൃദ്ധനും നീതിമാനായ സന്നന്ദൻ പറഞ്ഞു ജ്ഞാനിയായ നന്ദകുമാരാ ഗിരിപൂജ ചെയ്യേണ്ടത് എങ്ങനെയെന്ന് പറഞ്ഞു തന്നാലും.
ഭഗവാൻ പറഞ്ഞു " ഗോവർദ്ധനതാഴ് വര ചാണകം മെഴുകി ശുദ്ധമാക്കി സർവ്വ പൂജാവസ്തുക്കളും ഒരുക്കിവച്ച് ഭക്തിയോടെ സഹസ്രശീർഷമന്ത്രം കൊണ്ട് ഗോവർദ്ധനത്തെ സ്നാനം ചെയ്യിക്കുക. ഗംഗാജലവും യമുനാജലവും വരുത്തി ബ്രാഹ്മണരെ കൊണ്ട് അഭിഷേകം ചെയ്യിക്കുക. തുടർന്ന് പാൽ പഞ്ചാമൃതം എന്നിവയാൽ അഭിഷേകവും കൃഷ്ണാജലം കൊണ്ട് സ്നാനവും ചെയ്യിക്കുക. പിന്നീട് ദിവ്യവസ്ത്രം മാല പുഷ്പങ്ങൾ മുതലായവ കൊണ്ട് അലങ്കരിച്ച് ദീപങ്ങൾ വയ്ക്കുക. ശേഷം ഗോവർദ്ധനത്തെ പ്രദക്ഷിണം ചെയ്തു തൊഴുത് നമസ്ക്കരിച്ച് "ഗോലോകത്തിൻറെ കിരീടവും വൃന്ദാവനത്തിൻറെ ഭാഗവും പൂർണ്ണബ്രഹ്മമായ ഭഗവാൻറെ കുടയുമായ അല്ലയോ ഗോവർദ്ധനമേ നിന്നെ ഞങ്ങൾ നമസ്ക്കരിക്കുന്നു" എന്ന് മന്ത്രം ചൊല്ലുക. തുടർന്ന് പുഷ്പാഞ്ജലിയും നീരാജനവും സമർപ്പിച്ച് മണി മൃദംഗം മുതലായ വാദ്യങ്ങൾ ഘോഷിച്ചു കൊണ്ട് "വേദാഹമേതം പുരുഷം മഹാന്തം" മുതലായ മന്ത്രങ്ങൾ ജനിച്ച് കൊണ്ട് മലർ കൊണ്ട് അഭിഷേകം ചെയ്യുകയും സമീപത്തായി ഭക്തിപുരസ്സരം അന്നകൂടം സ്ഥാപിക്കുകയും ചെയ്യുക. അതിനടുത്ത് ഗംഗാ ജലവും യമുനാ ജലവും നിറച്ച് തുളസീദളമിട്ട അറുപത്തിനാല് കലശങ്ങൾ അഞ്ചുകൂട്ടമാക്കി വയ്ക്കുക. അതുകഴിഞ്ഞ് അൻപത്തിയാറു വിഭവങ്ങൾ അടങ്ങിയ ഭോജനം സമർപ്പിച്ച് അവിടെയെത്തിയ ബ്രാഹ്മണരെയും അഗ്നിയെയും പശുവിനെയും ദേവന്മാരെയും പൂജിക്കുക. ശേഷം ബാക്കി എല്ലാവർക്കും മൃഷ്ടാന്ന ഭോജനം നല്കുക. അതിനുശേഷം ഗോപീഗോപന്മാർ ഗോവർദ്ധത്തിനുമുന്നിൽ നൃത്തം ചെയ്യണം. മംഗളധ്വനി മുഴക്കി ഗോവർദ്ധനോത്സവം കൊണ്ടാടുക.
ഗോവർദ്ധനഗിരിയില്ലാത്ത സ്ഥലത്ത് ഗോവർദ്ധനോത്സവം കൊണ്ടാടാൻ വറളി (ചാണകം ഉണക്കിയത്) ഉപയോഗിച്ച് ഗോവർദ്ധനഗിരിയുണ്ടാക്കുക. അതിനെ പുഷ്പങ്ങൾ കൊണ്ടും പുല്ലു കൊണ്ടും ആനകൊമ്പ് കൊണ്ടും അലങ്കരിച്ച് അത് ഗോവർദ്ധമെന്നു കരുതി പൂജിക്കണം. വേണമെങ്കിൽ അതിനു മുകളിൽ ഗോവർദ്ധനത്തിൻറെ ശില കൊണ്ട് വയ്ക്കാം. പക്ഷേ അവിടെ നിന്നും എടുക്കുന്ന ഓരോ ശിലയ്ക്കും പകരമായി അത്രയും ഭാരം സ്വർണ്ണം അവിടെ നിക്ഷേപിക്കണം. അങ്ങനെ ചെയ്യാത്തവർ മഹാരൗരവമെന്ന നരകത്തിലേക്കു പോകും.
വെളളത്തിൽ കിടക്കുന്ന താമരയിലയെ വെളളം സ്പർശിക്കാത്തതുപോലെ സാളഗ്രാമ പൂജ ചെയ്യുന്നവനെ പാപം സ്പർശിക്കുന്നില്ല. അതുപോലെ ഗിരിരാജനായ ഗോവർദ്ധത്തെ ആരാണോ പൂജിയ്ക്കുന്നത് അവന് എല്ലാ തീർത്ഥങ്ങളിലും സ്നാനം ചെയ്തതിൻറെ ഫലം സിദ്ധിക്കും. ഗോവർദ്ധനപൂജ എല്ലാവർഷവും മുടങ്ങാതെ ചെയ്യുന്നവന് ഇഹത്തിൽ എല്ലാ സുഖവും അനുഭവയോഗ്യമായി മോക്ഷപ്രാപ്തി ലഭിക്കുന്നു.
സർവ്വം കൃഷ്ണാർപ്പണമസ്തു
ശ്രീ പുനലൂർ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഗിരിരാജഖണ്ഡം - 1 ഗിരിരാജഖണ്ഡം - 1 Reviewed by HARI on August 16, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.