ഗിരിരാജഖണ്ഡം അദ്ധ്യായം - 3 [ഗോവർദ്ധനോദ്ധാരണം]
നാരദ മഹർഷി ദേവേന്ദ്രനെ കണ്ടു ഇന്ദ്രയാഗം മുടക്കിയതും
ഗോവർദ്ധനപൂജയെ കുറച്ചും പറഞ്ഞപ്പോൾ ഇന്ദ്രന് കോപം വന്നു. ഗോകുലത്തെ
നശിപ്പിക്കാനായി പ്രളയകാലത്ത് മാത്രം അയയ്ക്കുന്ന സാംവർത്തകമേഘങ്ങളെ
ഇന്ദ്രൻ നിയോഗിച്ചു. കോപിച്ച മേഘഗണങ്ങൾ മഞ്ഞ കറുപ്പ് ചുവപ്പ് വെള്ള പച്ച
എന്നീ നിറത്തിലുളളവയായിരുന്നു. ആനയുടെ തുമ്പിക്കൈ വണ്ണത്തിൽ ആ മേഘങ്ങൾ
വർഷിക്കാനാരംഭിച്ചു. വലിയ മലകൾ വീഴുന്നതുമാതിരിയുളള മഴയും കൊടുങ്കാറ്റും
കൊണ്ട് വൃക്ഷങ്ങൾ കടപുഴകി വീഴുകയും വീടുകൾ മറിഞ്ഞ് വീഴുകയും ചെയ്തു.
ഗോപീഗോപന്മാർ ഭയന്ന് നന്ദഗൃഹത്തിലെത്തി. അവർ രാമനോടും കൃഷ്ണനോടും തങ്ങളെ
രക്ഷിക്കാൻ അപേക്ഷിച്ചു. ഇന്ദ്രൻ കോപിച്ചിരിക്കുന്നു. ഞങ്ങൾ
കഷ്ടത്തിലായിരിക്കുന്നു. ഇന്ദ്രയാഗം മുടക്കുകയും ഗോവർദ്ധനോത്സവം കൊണ്ടാടി.
ഭഗവാൻ പറഞ്ഞു ആരും പേടിക്കേണ്ട . നിങ്ങൾ എല്ലാമെടുത്ത് ഗോക്കളെയും കൂട്ടി
ഗോവർദ്ധനപാർശ്വത്തിലേക്ക് പോവുക. നിങ്ങളുടെ പൂജ സ്വീകരിച്ച ഗോവർദ്ധനം
നിങ്ങളെ രക്ഷിക്കും. ഇപ്രകാരം പറഞ്ഞു കൊണ്ട് എല്ലാവരെയും കൂട്ടി ഭഗവാൻ
ഗോവർദ്ധത്തിലെത്തി കളിമട്ടിൽ തന്നെ ഒറ്റക്കൈകൊണ്ട് ഗോവർദ്ധനം ഭഗവാൻ
കൈയ്യിലെടുത്ത് പിടിച്ചു. കുട്ടികൾ കുമിൾ എടുത്തു കുട പിടിക്കും പോലെയോ ആന
താമര പറിച്ചെടുക്കുമ്പോലെയോ ആയിരുന്നു അത്. തുടർന്ന് എല്ലാ ഗോപിജനങ്ങളോടും
ഗോപന്മാരോടും ഗോക്കളോടും ഗോവൽദ്ധനത്തിൻറെ താഴെ സകുടുംബം ഇന്ദ്രനെ ഭയക്കാതെ
സുഖമായി താമസിക്കാൻ ഭഗവാൻ നിർദ്ദേശിച്ചു. അതോടെ ഗിരിഗർത്തത്തിൽ എല്ലാവരും
പ്രവേശിച്ചു. ഭഗവാനേ സഹായിക്കാൻ ബലരാമനോട് ചേർന്ന് ഗോപന്മാരല്ലാം തങ്ങളുടെ
വടി ഉപയോഗിച്ച് ഗോവർദ്ധനത്തെ താങ്ങി നിർത്തി. വെള്ളം വരുന്നത് കണ്ടു ഭഗവാൻ
മനസ്സു കൊണ്ട് സുദർശന ചക്രത്തിനും അനന്തനും ആജ്ഞ നല്കി. സുദർശനം മുകൾ
ഭാഗത്ത് നിന്ന് വർഷിക്കുന്ന ജലം അഗസ്ത്യൻ സമുദ്രം കുടിച്ചു വറ്റിച്ചതു
പോലെ കുടിച്ചു വറ്റിച്ചു . അനന്തൻ താഴത്ത് ചുറ്റികിടന്ന് നാലുപുറവും
നിന്നും വരുന്ന ജലം തടുത്ത് നിർത്തി. ഏഴു ദിവസവും ഭഗവാൻ ഗോവർദ്ധനം ധരിച്ച്
നിന്നു. ചകോരങ്ങൾ പൂർണ്ണ ചന്ദ്രനെ നോക്കും പോലെ എല്ലാവരും ഭഗവാനെ നോക്കി
നിന്നു ക്രോധം പൂണ്ട ഇന്ദ്രൻ ഐരാവതത്തിൻറെ പുറത്തു കയറി
വൃന്ദാവനത്തിലെത്തി. വ്രജഭൂമി മുഴുവൻ നശിപ്പിക്കാനായി ഇന്ദ്രൻ തൻറെ
വജ്രായുധം പ്രയോഗിക്കാൻ വേണ്ടി എടുത്തു എന്നാൽ തൽക്ഷണം ഇന്ദ്രൻറെ ഭുജങ്ങളെ
ഭഗവാൻ മരവിപ്പിച്ചു. പേടിച്ച് ഓടിപ്പോവുകയും സൂര്യൻഉദിച്ചു പൊങ്ങി. ചളി മുഴുവൻ ഉണങ്ങി. ഭഗവാൻ എല്ലാ ഗോപികാഗോപന്മാരോടും ധനത്തോടും ഗോധനത്തോടും കൂടി പുറത്തേക്ക് വരാൻ പറഞ്ഞു. അപ്പോൾ ഭഗവാൻറെ ചങ്ങാതിമാർ തങ്ങൾ പർവ്വതത്തെ താങ്ങി നിർത്തികൊളളാമെന്നും ഭഗവാനോട് പുറത്തു പോകാനും പറഞ്ഞു. അതുകേട്ട് ഭഗവാൻ മലയുടെ പകുതി ഭാരം അവർക്കായി കൊടുത്തു നോക്കി. ആ ഭാരം കൊണ്ട് വീഴാൻ തുടങ്ങിയ ബലഹീനരായ ഗോപന്മാരെ പിടിച്ചെഴുന്നേൽപ്പിച്ചു പുറത്ത് ആക്കിയിട്ട് ഗോവർദ്ധഗിരിയെ ഭഗവാൻ സ്വസ്ഥാനത്തുതന്നെ കളിച്ചു കൊണ്ട് വയ്ക്കുന്നത് എല്ലാവരും നോക്കി നിന്നു. ഗോപീഗോപന്മാർ ഭഗവാനെഗന്ധാക്ഷതങ്ങൾ കൊണ്ട് പൂജിച്ചു. നന്ദനും യശോദയും രോഹിണിയും മറ്റ് വൃദ്ധ ഗോപന്മാരും ശ്രീകൃഷ്ണനെ ആലിംഗനം ചെയ്ത് ആശിർവദിച്ചു. ഗോപീഗോപന്മാർ ഭഗവാനെ കീർത്തിച്ച് പാടുകയും നൃത്തമാടുകയും ചെയ്തു. ദേവകൾ പുഷ്പവൃഷ്ടി നടത്തുകയും ഗന്ധർവ്വന്മാർ പാടി സ്തുതിക്കുകയും ചെയ്തു.
✍ ശ്രീ പുനലൂർ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഗിരിരാജഖണ്ഡം - 3
Reviewed by HARI
on
August 16, 2018
Rating:
No comments: