ഋഷിസൂക്തങ്ങളിലൂടെ...

പ്രശ്നങ്ങൾ കാർമേഘങ്ങളെപ്പോലെയാണ് . അത് നിങ്ങളുടെ ഉളളിലെ ജ്വലിക്കുന്ന ആത്മവിശ്വാസത്തിൻറെയും കർമ്മശക്തിയുടെയും സൂര്യനെ മറച്ചു കളയുന്നു. പ്രശ്നങ്ങളുടെ കൊടുങ്കാറ്റുകൾക്ക് മുന്നിൽ പുല്ലുകളായി ചാഞ്ഞു കൊടുക്കുക. അവയ്ക്ക് നിങ്ങളെ ഒന്നും ചെയ്യാനാകില്ല. 
----ഡോ. ഋഷിസാഗർ


ഗുരുജിയ്ക്ക് പ്രണാമം. ജീവിതത്തിൽ ഏറ്റവും ഉപകാരപ്രദമായ ഒരു വചനമാണ് ഗുരുജി ഇവിടെ പറഞ്ഞിരിക്കുന്നത്.  ഈ ഭൗതീകലോകത്തിൽ ജീവിക്കുന്ന യാതൊരാൾക്കും പ്രശ്നങ്ങളെ നേരിട്ടേ മതിയാകൂ. അത് ആത്മീയമായ ജീവിതം നയിക്കുന്നവരായാലും ലൗകീകമായ ജീവിതം നയിക്കുന്നവരായാലും ശരി ഭൂമിയിൽ ജനിച്ചു ജീവിച്ചു മരിക്കുന്ന ഒരു വ്യക്തി തൻറെ ജീവിത കാലയളവിൽ പലവിധ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഒരോരുത്തരും വിചാരിക്കും എനിക്ക് മാത്രമാണ് പ്രശ്നങ്ങൾ ദുഃഖങ്ങൾ ഇവ നേരിടേണ്ടി വരുന്നത്, അല്ലെങ്കിൽ എൻറെ ദുഃഖമാണ് എൻറെ പ്രശ്നങ്ങളാണ് ഏറ്റവും വലുത് പരിഹരിക്കാൻ കഴിയാത്തവ എന്നൊക്കെ.  എല്ലാ വ്യക്തികൾക്കും പ്രശ്നങ്ങളും ദുഃഖങ്ങളും ഉണ്ട്.  ഓരോർത്തരും അതിനെ നോക്കി കാണുന്ന, മനസ്സിലാക്കുന്ന രീതിയാണ് വ്യത്യസ്തം.  ആ രീതിയാണ് പ്രശ്നങ്ങളെ വേഗം പരിഹരിക്കപ്പെടുന്നവയോ വഷളാക്കുന്നവയോ ആക്കുന്നത്.  നമ്മുടെ ചിന്ത, പ്രവൃത്തി, സമീപന രീതി ഇവയൊക്കെയാണ് ശരിയാക്കേണ്ടത്. ഇവ ശരിയായാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. അല്ലാതെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കില്ല. ഗുരുജി പറഞ്ഞതുപോലെ പ്രശ്നങ്ങൾ കാർമേഘം പോലെയാണ്. അവ പേമാരിയായി പെയ്യുന്നതും  ചാറ്റൽമഴ പോലെ മാറുന്നതും നമ്മുടെ സമീപനം പോലെയാകും. ആ കാർമേഘം എത്ര ആത്മവിശ്വാസമുളള ഒരു വ്യക്തിയെയും ഒരു നിമിഷം വിഷമിപ്പിക്കാം തീരുമാനം എടുക്കാൻ കഴിയാത്ത ഒരു പതറിയ മാനസ്സികാവസ്ഥയിലെത്തിക്കാം. അവിടെ മനസ്സിനെ ഒന്നു ശാന്തമാക്കി ചിന്തിച്ചു പരിഹാരം കാണാൻ ശ്രമിച്ചാൽ പ്രശ്ന പരിഹാരം എളുപ്പമാകും. മനസ്സ്  കാർമേഘം മറഞ്ഞ സൂര്യനെപ്പോലെയായാൽ ആത്മവിശ്വാസം നഷ്ടപ്പെടും ചിന്തകൾ ശരിയായ രീതിയിൽ ആവില്ല.  പരിഹാരമായി എടുക്കുന്ന തീരുമാനം തെറ്റാകാം പ്രശ്നങ്ങൾ പേമാരി പോലെയാകാം. ഇവിടെ എടുത്തു പറയേണ്ട മറ്റൊരു കാര്യം പ്രശ്നങ്ങൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിയാതെ പോകുന്ന പുതിയ തലമുറയെക്കുറിച്ചാണ്. അതിനു കാരണം രക്ഷിതാക്കൾ തന്നെയാണ്. കുഞ്ഞുനാൾ മുതൽ അമിതമായി ലാളിച്ച് നമ്മൾ കഷ്ടപ്പെട്ടാലും മക്കൾക്ക് കഷ്ടമുണ്ടാകരുത് ഒരു ബുദ്ധിമുട്ടുണ്ടാകരുത് എന്ന് വിചാരിച്ച് പൊതിഞ്ഞു പിടിക്കുന്ന ശീലം തന്നെ കാരണം.  അതിനാൽ അവർക്ക് ഒരു പ്രശ്നവും തനിയെ കൈകാര്യം ചെയ്യാനാവില്ല വേഗം തളർന്നു പോകുന്നു.  ഇന്ന് ഭൂരിപക്ഷം കുട്ടികളുടെയും മുതിർന്നവരുടെയും സൗഹൃദം മൊബൈൽ ഫോണിനോടും ടാബ് കമ്പ്യൂട്ടർ ഇവയോടാണ്. ആരും ആരോടും സംസാരിക്കില്ല . യാതൊരു വിഷയവും പങ്കുവയ്ക്കില്ല. മത്സരം , ഭയം,  എൻറെ പ്രശ്നങ്ങൾ അവരോട് പറഞ്ഞാൽ അവരെന്നെ കളിയാക്കും അല്ലെങ്കിൽ അവരുടെ മുന്നിൽ എൻറെ സ്റ്റാറ്റസ് പോകും.  ഇങ്ങനെ ചിന്തിച്ച് പ്രശ്നങ്ങളെ ഊതി വീർപ്പിച്ച ബലൂൺ ആക്കും.  ഇവിടെ സ്വാർത്ഥതയും അഹങ്കാരവും വളരുത്തോറും ജീവിതത്തിൽ പ്രശ്നങ്ങൾ കൂടി കൊണ്ടിരിക്കും. ഇപ്പോൾ കാണുന്ന ജീവിത പ്രശ്നങ്ങളിൽ ഏറിയ പങ്കും നമ്മൾ തന്നെ സൃഷ്ടിക്കുന്നവയാണ്.  മഴക്കാലത്ത് പുഴയിലെ വെളളപ്പൊക്കം ഒരു പ്രശ്നമാണല്ലോ... അപ്പോൾ പുഴയെ നോക്കൂ.  പുഴ ഒഴുക്കി കൊണ്ട് വരുന്നവയെല്ലാം വലിയ വൃക്ഷങ്ങളാണ്. തൻറെ വലിപ്പത്തിൽ അഹങ്കാരത്തോടെ നിന്ന വൻമരങ്ങൾ. അതേ സമയം പുഴയുടെ കരയിൽ തന്നെയുള്ള ഒരു പുൽചെടി പോലും  ഒഴുകി പോകില്ല.  കാരണം വെളളപൊക്കം എന്ന പ്രശ്നത്തെ മനസ്സിലാക്കി വിനയത്തോടെ അവ തലകുനിച്ചു കൊടുക്കുന്നു അതിനാൽ വെളളത്തിൻറെ ശക്തിക്ക് പോലും അവയെ ഒഴുക്കി കൊണ്ട് പോകാൻ കഴിയുന്നില്ല.  അതുപോലെ പ്രശ്നങ്ങളെ ശാന്തതയോടെ സമീപിച്ചു ആത്മവിശ്വാസം നഷ്ടപ്പെടാതെ ചിന്തിച്ച്  വിനയത്തോടെ പ്രവർത്തിച്ചാൽ പ്രശ്നങ്ങള ശരിയായ രീതിയിൽ പരിഹരിക്കാൻ കഴിയും. ഇതിന് ആദ്യം വേണ്ടത് ഏത് കാര്യത്തെയും സാമാധാനത്തോടെ സമചിത്തതയോടെ സമീപിക്കാനുളള കഴിവ്. അത്  നേടിയെടുക്കാൻ മനസ്സിനെ ശാന്തമാക്കാൻ ധ്യാനത്തിന് കഴിയും.  പ്രശ്നങ്ങൾ മനസ്സിനെ കീഴടക്കാൻ നോക്കുമ്പോൾ ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക ആദ്യം. അപ്പോൾ ചിന്തകൾ ശരിയായ രീതിയിൽ ആകും.  അതുപോലെ തന്നെ സംഗീതത്തിനും മനസ്സിനെ ശാന്തമാക്കാൻ കഴിയും.  മനസ്സിനെ ശാന്തമാക്കാൻ ആത്മവിശ്വാസം ഉയർത്താൻ ജീവിതത്തെ പ്രശ്നങ്ങളെ ശാന്തതയോടെ സമീപിക്കാൻ ഭഗവദ്ഗീത വായന,  പഠനം ഇവ ഒരുപാട് സഹായിക്കും  ഗീതയുടെ പ്രത്യേകതയെന്തെന്നാൽ നമ്മൾ ഏത് വിധത്തിൽ സമീപിക്കുന്ന അതനുസരിച്ച് നമുക്ക് ഫലം ലഭിക്കും എന്നതാണ്.  ആത്മീയമായി ഭക്തിപൂർവ്വം സമീപിച്ചാൽ അങ്ങനെ ജ്ഞാനത്തിനായി സമീപിച്ചാൽ ജ്ഞാനം ലഭിക്കും മനശാസ്ത്രപരമായി സമീപിച്ചാൽ പഠിച്ചാൽ ജീവിത വിജയം നേടാം. ഭഗവദ്ഗീത പറഞ്ഞത് ഭഗവാൻ ആണ്. ഗുരുജി പറഞ്ഞതുപോലെ ഏത് പ്രതിസന്ധിഘട്ടത്തിലും പുഞ്ചിരിയോടെ പ്രശ്നപരിഹാരം നടത്തിയ ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞതാണ് ഗീത. മനസ്സിനെ ശാന്തിയിലേയ്ക്കു. നയിക്കൂ. പ്രശ്നങ്ങൾക്ക് മുന്നിൽ വിനയത്തോടെ പുൽച്ചെടികളായി ചാഞ്ഞു കൊടുക്കൂ.... അവ നിങ്ങളിൽ നിന്നും അകന്നു പോകും. 
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഋഷിസൂക്തങ്ങളിലൂടെ... ഋഷിസൂക്തങ്ങളിലൂടെ... Reviewed by HARI on September 21, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.