ഇന്ന് രാധാഷ്ടമി. കൃഷ്ണപ്രേമത്താൽ വ്രജഭൂമിയിലെ ജനങ്ങൾ സദാ നാവിൽ കൊണ്ട് നടക്കുന്ന നാമം രാധേ രാധേ... വ്രജത്തിലെ രാധയുടെ ജന്മഭൂമി ബർസാന.. പ്രണയമഴയായ രാധയുടെ ജന്മസ്ഥലത്തിന് മറ്റെന്ത് പേരാണ് ചേരുക. രാധാഷ്ടമി, മനസ്സു കൊണ്ട് ഒരിക്കൽ കൂടി ആ പുണ്യഭൂമിയിലേയ്ക്ക് ഒന്നു സഞ്ചരിക്കുന്നു. ബർസാനയിലെ രാധാ ക്ഷേത്രം മുന്നൂറ് പടികൾ കയറി പോകണം . എന്നാൽ പടികയറാതെ പോകാൻ ഒരു റോഡ് ഉണ്ട്. അവിടെ പോകുന്ന പ്രത്യേക വാഹനങ്ങളും. മൂന്നു വാഹനങ്ങളിലായി ഞങ്ങൾ യാത്രതിരിച്ചു. പൊട്ടി പൊളിഞ്ഞ വഴികളിലൂടെ കുറെ സഞ്ചരിച്ച് പിന്നെ ചുരം കയറും പോലെത്തെ റോഡിലൂടെ രാധാമന്ദിരത്തിലേയ്ക്ക്... എവിടെയും രാധേ രാധേ നാമങ്ങൾ കേൾക്കാം. കുട്ടികളും മുതിർന്നവരും അരികിലെത്തി ചന്ദനത്താൽ രാധേ എന്ന് പൊട്ടു തൊട്ടു തന്നു. ക്ഷേത്രത്തിനു മുൻവശത്തു നിന്നും പുഷ്പങ്ങൾ വാങ്ങി അകത്തേക്ക്. ... വിശാലമായ ക്ഷേത്രം നന്നായി തൊഴുതു. അവിടെ നിന്നും നോക്കിയാൽ ആ ഗ്രാമം ഏകദേശവും കാണാമെന്ന് തോന്നുന്നു... നല്ല സുഖകരമായ അന്തരീക്ഷം... കുറച്ചു നേരം അവിടെ ഇരുന്നു... മടങ്ങുമുമ്പ് നമുക്ക് രാധയുടെ ജന്മകഥയൊന്നു നോക്കാം....
നൃഗരാജാവിൻറ പുത്രനായ സുചന്ദ്രൻ ചക്രവർത്തിയായിരുന്നു. പൂർവ്വകാലത്ത് പിതൃക്കൾക്ക് ( അര്യമാവിന്) മൂന്നു മാനസകന്യകമാരുണ്ടായി. കലാവതി, രത്നമാല, മേനക. കലാവതിയെ സുചന്ദ്രന് വിവാഹം ചെയ്തു കൊടുത്തു. രത്നമാലയെ വിദേഹരാജാവിനും മേനകയെ ഹിമവാനും വിവാഹം ചെയ്തു കൊടുത്തു. രത്നമാലയിൽ സീതയും മേനകയ്ക്ക് പാർവതിയും ജനിച്ചു. സുചന്ദ്രനും കലാവതിയും ഗോമതിതീരത്ത് നൈമിശാരണ്യത്തിലേയ്ക്ക് പോയി ബ്രഹ്മാവിനെ തപസ്സു ചെയ്തു. ഒടുവിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു വരം ചോദിക്കാൻ ആവശ്യപ്പെട്ടപ്പോൾ ദിവ്യവും പരമവുമായ മോക്ഷം ലഭിക്കാൻ സുചന്ദ്രൻ ആവശ്യപ്പെട്ടു. ഇതുകേട്ട് ദുഃഖിതയായ കലാവതി ബ്രഹ്മാവിനോട് ഇപ്രകാരം പറഞ്ഞു. "പതിയാണ് സ്ത്രീകൾക്ക് ഏറ്റവും ഉത്കൃഷ്ടമായ ദേവതയായി കണക്കാക്കപ്പെടുന്നത് . ഈ പതിദവന് മുക്തി ലഭിച്ചാൽ എൻറെ അവസ്ഥ എന്തായിരിക്കും? ഇദ്ദേഹത്തെ കൂടാതെ ഞാൻ ജീവിച്ചിരിക്കില്ല. അവിടുന്നു ഇദ്ദേഹത്തിന് മോക്ഷം കൊടുത്താൽ പതിയിൽ നിന്നും വേർപ്പെടുത്തിയ കൊണ്ട് ഞാൻ അങ്ങയെ ശപിക്കും. "
ഇതുകേട്ട് ബ്രഹ്മാവ് തൻറെ വരം വിഫലമാകില്ലെന്നും ഇപ്പോൾ പതിയോടൊപ്പം സ്വർഗ്ഗസുഖം ഭുജിച്ച് കാലാന്തരത്തിൽ ദ്വാപരയുഗാന്ത്യത്തിൽ ഭാരതവർഷത്തിൽ ഗംഗയുടെയും യമുനയുടെയും ഇടയിൽ ജനിക്കുകയും അപ്പോൾ പരിപൂർണ്ണതമനായ ശ്രീകൃഷ്ണ ഭഗവാൻറെ പരമപ്രീയയായ രാധ നിങ്ങളുടെ മകളായി ജനിക്കുകയും നിങ്ങൾക്ക് മുക്തി ലഭിക്കുകയും ചെയ്യുമെന്ന് അനുഗ്രഹിച്ചു.
ഇപ്രകാരം ബ്രഹ്മാവിൻറെ വരത്താൽ കലാവതി കന്യാകുബ്ജ ദേശത്ത് ഭലന്ദരാജാവിൻറെ യജ്ഞകുണ്ഡത്തിൽ നിന്നും ഭൂജാതയായി. സുരഭാനുവിൻറെ വീട്ടിൽ സുചന്ദ്രൻ വൃഷഭാനുവായും ജനിച്ചു. പൂർവ്വജന്മ സ്മൃതി ഉണ്ടായിരുന്ന രണ്ടു പേരും പരസ്പരം ഇഷ്ടപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്തു.
ഭഗവാൻ തൻറെ തേജോമയിയായ ശ്രീരാധയെ വൃഷഭാനവിൻറെ പത്നിയായ കീർത്തിയുടെ ഗർഭത്തിൽ പ്രവേശിപ്പിച്ചു. ശ്രീരാധ കാളിന്ദിതീരത്തെ നികുഞ്ജത്തിലുളള സുന്ദരമായ ഭവനത്തിൽ, ഭാദ്രമാസത്തിലെ ശുക്ലപക്ഷത്തിലെ അഷ്ടമി തിഥിയും, തിങ്കളാഴ്ച ദിവസം ഉച്ച സമയത്ത് അവതീർണ്ണയായി. മേഘാവൃതമായ ആകാശത്തു നിന്നും ദേവകൾ സ്തുതിഗീതങ്ങൾ പാടുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. ആരുടെ ദർശനമാണോ ദേവകൾക്കു പോലും അപ്രാപ്യമായത് ആ ശ്രീരാധികാ വൃഷഭാനുവിൻറെ വീട്ടിൽ പ്രത്യക്ഷയായി .
രാധാ നാമം , ' ര ' കാരം രമയെയും ' ആ ' കാരം ഗോപികമാരെയും " ധ " കാരം ധരയെയും ' ആ ' കാരം വിരജാനദിയെയും പ്രതിനിധാനം ചെയ്യുന്നു . ശ്രികൃഷ്ണ ഭഗവാൻറെ പരമോത്കൃഷ്ടമായ തേജസ് നാലു വിധം ഉണ്ട്. ലീലാ, ഭൂ, ശ്രീ, വിരജാ എന്നീ നാലു പത്നിമാരാണ്. ഇവരെല്ലാം കുഞ്ജവനത്തിൽ വെച്ച് ശ്രീരാധികയിൽ അലിഞ്ഞു ചേർന്നു. അതിനാൽ അറിവുള്ളവർ ശ്രീ രാധികയെ പരിപൂർണ്ണതമയായി കരുതുന്നു. ആരാണോ എപ്പോഴും രാധാകൃഷ്ണനാമം ജപിക്കുന്നത് അവർക്ക് നാലു പദാർത്ഥങ്ങൾ ( ധർമ്മം, അർത്ഥം, കാമം, മോക്ഷം ) എന്നിവ മാത്രമല്ല സാക്ഷാൽ ഭഗവാൻ തന്നെ സുലഭമായിത്തീരുന്നു.
രാധേ രാധേ.... ബർസാനയിൽ നിന്നും മടങ്ങാം... രാധാറാണിയുടെ പുണ്യ ഭൂമിയിൽ നിന്നും മടങ്ങിയപ്പോൾ അനുഗ്രഹവർഷപോലെ ഞങ്ങളെ അനുഗമിച്ച മഴ.... ഞങ്ങളുടെ മനസ്സിലുമുണ്ടായി ഒരു ആനന്ദമഴ... രാധാറാണിയുടെ പുണ്യ ദർശനം കിട്ടിയ ആനന്ദമഴ.... രാധേ... രാധേ....
രാധാഷ്ടമി ആശംസകൾ.....
✍ കൃഷ്ണശ്രീ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o

രാധാഷ്ടമി
Reviewed by HARI
on
September 17, 2018
Rating:
No comments: