തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം

ഏറണാകുളം ജില്ലയില്‍ ചാലക്കുടിപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം. ഭാരതത്തിലെ 108 ദിവ്യദേശങ്ങളില്‍ (തിരുപ്പതികള്‍) പതിമൂന്ന് ക്ഷേത്രങ്ങള്‍ മലയാളനാട്ടിലാണ്, അതില്‍ ഒരു തിരുപ്പതിയാണ് തിരുമൂഴിക്കുളം ക്ഷേത്രം. ഈ 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ലക്ഷ്മണസ്വാമിയുടെ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ്. ലക്ഷ്മണസ്വാമിയുടെ പൂര്‍ണ്ണകായ ചതുര്‍ബാഹു പ്രതിഷ്ഠയാണ് ഇവിടെ ചാലക്കുടിപ്പുഴയുടെ കിഴക്കെക്കരയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആദിശേഷന്റെ അവതാരമായ ശ്രീ ലക്ഷ്മണസ്വാമി ഇവിടെ രാവണപുത്രനായ മേഘനാദനെ (ഇന്ദ്രജിത്ത്) വധിക്കുവാന്‍ പുറപ്പെടുന്ന ഭാവാദിസങ്കല്പങ്ങളോടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ചരിത്ര പ്രസിദ്ധമായ നിയമ വ്യവസ്ഥകള്‍ പ്രതിപാദിച്ചിരിക്കുന്ന മൂഴിക്കുളംക്കച്ചവും, പുരാതന മലയാളത്തിലെ വേദപാഠശാലയായ മൂഴിക്കുളംശാലയും ക്ഷേത്രത്തോടനുബന്ധിച്ചുള്ളവയായിരുന്നു.

തമിഴ് വിശ്വാസമനുസരിച്ച് വനവാസക്കാലത്ത് ചതുരംഗപടയോടുകൂടി ഭരതന്‍ ശ്രീരാമനെ കാണാന്‍ വന്നപ്പോള്‍ തങ്ങളെ വധിച്ച് അയോദ്ധ്യ എന്നന്നേക്കുമായി കൈക്കലാക്കുവാന്‍ വന്നതാണെന്ന സംശയത്തോടെ യുദ്ധസന്നദ്ധനായ ലക്ഷ്മണനെ, ശ്രീരാമപാദങ്ങളില്‍ നമസ്‌കരിച്ചു അയോധ്യയില്‍വന്നു രാജ്യഭാരമേല്‍ക്കണമെന്ന ഭരതന്റെ അപേക്ഷ പശ്ചാത്താപവിവശനാക്കി. പാപശാന്തിക്കായി പുറൈയാറിന്‍ തീരത്ത് (ചാലക്കുടിയാര്‍) ഹരിതമഹര്‍ഷി മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തിയ സ്ഥലത്ത് തപസ്സനുഷ്ടിക്കുകയും വിഷ്ണു സങ്കല്പത്തില്‍ ഗോപുരം, മണ്ഡപം, ചുറ്റമ്പലം എന്നിവയോടുകൂടി ക്ഷേത്രം പണിയുകയും ചെയ്തു. ലക്ഷ്മണനാല്‍ നിര്‍മ്മിതമായ ക്ഷേത്രം ലക്ഷ്മണക്ഷേത്രമായിതീര്‍ന്നുവെന്നു വിശ്വസിക്കുന്നു. വിഷ്ണുക്ഷേത്രമെന്ന നിലയിലാണ് ഈ ക്ഷേത്രത്തിനു 108 പാടല്‍പെറ്റ തിരുപ്പതികളില്‍ സ്ഥാനമുള്ളത്. തിരുമൂഴിക്കളത്തപ്പന്‍ എന്നാണ് മൂര്‍ത്തീഭാവത്തെ നാമകരണം ചെയ്തിട്ടുള്ളത്. അമാനുഷിക നിര്‍മ്മിതിയെന്നു വിശ്വസിക്കുന്ന വിഗ്രഹം ചതുര്‍ബാഹു രൂപത്തിലാണ്. ആനമല ലിഖിതം പ്രാചീന തമിഴ് വൈഷ്ണവാലയമായാണ് മൂഴിക്കുളത്തെ വെളിപ്പെടുത്തുന്നത്.
മൂഴിക്കുളം ദേശം നിബിഡവനമായിരുന്നു. ഹരിത മഹര്‍ഷി ഇവിടെ വളരെ കാലം തപസ്സു ചെയ്ത് ഈ പ്രദേശത്തെ അനുഗൃഹീതമാക്കി. തപസ്സില്‍ സംപ്രീതനായ മഹാവിഷ്ണു മഹര്‍ഷിക്ക് ദര്‍ശനം നല്‍കുകയും കലിയുഗത്തില്‍ ആത്മശാന്തിക്ക് വേണ്ടി ജനങ്ങള്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ വേദസാരരൂപത്തില്‍ ഉപദേശിച്ചരുളുകയും ചെയ്തു. മഹര്‍ഷിക്ക് ഉപദേശം ലഭിച്ചത് ഇവിടെ വച്ചായിരുന്നു. തിരുമൊഴിയുണ്ടായ കളം തിരുമൊഴിക്കളം കാലക്രമത്തില്‍ തിരുമൂഴിക്കുളമായി മാറി. മൊഴിക്ക് വേദം എന്നും കളത്തിന്‍ സ്ഥലം എന്ന അര്‍ത്ഥവും കല്‍പ്പിക്കുമ്പോള്‍ ഈ പേരിനു കൂടുതല്‍ യുക്തി തോന്നും.
വാക്കയിള്‍ കൈമള്‍ എന്ന നാട്ട്പ്രമാണിക്ക് നാല് കൃഷ്ണശിലാ വിഗ്രഹങ്ങള്‍ ലഭിക്കുകയും അവ എവിടെ എങ്ങനെ പ്രതിഷ്ഠിക്കണം എന്നു പ്രശ്‌ന വിചാരം നടത്തുകയും ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്ത് പ്രതിഷ്ഠിക്കാന്‍ നിര്‍ദ്ദേശമുണ്ടായി എന്നുമാണ് ഐതിഹ്യം. ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന ലക്ഷ്മണ വിഗ്രഹമാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. ലക്ഷ്മണന്‍ വിഷ്ണുതുല്യനായ അനന്തന്റെ അവതാരമായതിനാല്‍ സര്‍പ്പവിമുക്തമാണ് ഈ പരിസരം എന്നാണ് വിശ്വാസം. സര്‍പ്പ ബാധയേറ്റ മരണവും ഈ പ്രദേശത്ത് കുറവാണ് എന്നാണ് ഐതിഹ്യം. തമിഴ്വിശ്വാസികളുടെ നിഗമനം ചിത്രകൂടത്തില്‍ ശ്രീരാമന്റെ സഹചാരിയായ ലക്ഷ്മണന്റെ ഭാവമാണ് ഈ മൂര്‍ത്തിക്ക് എന്നാണ്. എന്നാല്‍ ഇന്ദ്രജിത്തിനെ വധിക്കാനായി കഠിനവ്രതമനായി കാലം കഴിക്കുന്ന ലക്ഷ്മണമൂര്‍തിയാണ് ക്ഷേത്രത്തിലെ ഉപാസനമൂര്‍ത്തി എന്ന് മറ്റൊരു വിശ്വാസമുണ്ട്.
ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തിലാണ് ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുന്‍കാലത്ത് വനപ്രദേശമായിരുന്നു മൂഴിക്കുളം. 
തിരുമൂഴിക്കുളം ക്ഷേത്രം ആര്, എന്ന് നിര്‍മ്മിച്ചുവെന്നതിനു ചരിത്രപരമായ രേഖകളൊന്നുമില്ല. കേവലം ഐതിഹ്യങ്ങളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. ക്ഷേത്രനിര്‍മ്മാണം എന്നാണ് നടന്നത് എന്നു വ്യക്തമല്ലെങ്കിലും ചേരരാജാക്കന്മാരുടെ കാലത്ത് പ്രസക്തമായിരുന്ന ഈ ക്ഷേത്രത്തില്‍ നാലാം ശതകത്തില്‍ കുലശേഖരവര്‍മ്മന്‍ കൊടിമരം പ്രതിഷ്ഠിച്ചതായും പിന്നീട് ഭാസ്‌കരവര്‍മ്മന്റെ കാലത്ത് ക്ഷേത്രം പുതുക്കി പണിതതായും ചരിത്രമുണ്ട്. 18ആം ശതകം വരെ നില നിന്നിരുന്ന ഐശ്വര്യവും പ്രതാപവും ടിപ്പുവിന്റെ പടയോട്ടത്തോടെ നശിച്ച് തുടങ്ങി. പൂജപോലും ഇല്ലാത്ത അവസ്ഥയിലെത്തുകയും ഗ്രാമീണരുടെ പ്രവര്‍ത്തനഫലമായി പൂജയും ഉത്സവവും പുനരാരംഭിക്കുകയും ചെയ്തു.
തിരുമൂഴിക്കുളം ദേശത്തിന്റെ ഗ്രാമക്ഷേത്രമായി ലക്ഷ്മണപെരുമാള്‍ ക്ഷേത്രം കണക്കാക്കപെടുന്നു. പ്രാചീന കേരളത്തില്‍ ഏറ്റവും അധികം തമിഴ് വൈഷ്ണവര്‍ ദര്‍ശനത്തിനു വന്നിരുന്ന ഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തില്‍ വച്ച് എടുത്തിരുന്ന ക്ഷേത്ര സംബന്ധമായ തീരുമാണങ്ങള്‍ കേരളത്തിലെ മറ്റ് ക്ഷേത്രങ്ങള്‍ അംഗീകരിച്ചിരുന്നു. ഈ ക്ഷേത്രത്തിലെ ക്ഷേത്രസംബന്ധ നിയമാവലിയായിരുന്നു 'മൂഴിക്കുളം കച്ചം'. സമസ്ത കേരളവും അംഗീകരിച്ച നിയമ സംഹിതയായി പരിഗണിച്ചിരുന്നു. ചേരസാമ്രാജ്യക്കാലത്തെ 4 പ്രധാന തളികളില്‍ മേല്‍ തളിയായി മൂഴിക്കുളം കണക്കാക്കപ്പെട്ടിരുന്നു. ദര്‍ശനത്തിനു വന്നിരുന്ന തമിഴ് വൈഷ്ണവര്‍ ധാരാളം സ്തുതിഗീതങ്ങള്‍ ലക്ഷ്മണപെരുമാളെ കുറിച്ച് രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. തമിഴ് കവിയായ നമ്മാഴ്!വാരുടെ 'പെരിയ തിരുവായ് മൊഴി' തിരുമൂഴിക്കുളത്തപ്പന്റെ മഹത്ത്വം വ്യക്തമാക്കുന്ന ഒരു കൃതിയാണ്.....

ജയ് ശ്രീരാം ..!!...
തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം Reviewed by HARI on July 27, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.