എല്ലാ ദര്‍ശനങ്ങളുടേയും ലക്ഷ്യം സംസാരമോചനമാണ്. ദുഃഖസങ്കലമായ സംസാരജീവിതത്തില്‍നിന്നും ആത്മാവിനെ വിമോചിപ്പിക്കാനുള്ള മാര്‍ഗ്ഗത്തെപ്പറ്റിയാണ് ദര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എല്ലാ ദര്‍ശനങ്ങളും ആത്മാവിന്‍റെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നു. പക്ഷെ എല്ലാ ദര്‍ശനങ്ങളും ഈശ്വരനില്‍ വിശ്വസിക്കുന്നില്ല. വേദം അപൗരുഷേയം ആണെന്നും അതിന്‍റെ വിധി ആത്യന്തികം ആണെന്നും വിശ്വസിക്കുന്നവര്‍ ആസ്തികരാണ്. അവര്‍ ഈശ്വരനില്‍ വിശ്വസിക്കണമെന്നു നിര്‍ബ്ബന്ധമില്ല. വേദത്തില്‍ വിശ്വസിക്കാത്തവര്‍ നാസ്തികരാണ്. അങ്ങിനെ ഈശ്വരനില്‍ വിശ്വസിക്കാത്തവരും ശാസ്ത്രദൃഷ്ടിയില്‍ ആസ്തികരാണ്. പൂര്‍വ്വമീമാംസയില്‍ ഈശ്വരനു സ്ഥാനമില്ല. പക്ഷെ വേദത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് അടിമുടി ആസ്തികമാണ് ആ ദര്‍ശനം. ഈശ്വരന്‍ പ്രത്യക്ഷപ്പെടുന്നത് വേദാന്തത്തിലാണ് . ഈശ്വരന്‍ സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താവാണ്. വേദാന്തത്തിന്‍റെ അടിസ്ഥാനം ഉപനിഷത്താകുന്നു. ഇന്നത്തെ ഹിന്ദുമതം വേദാന്തമാകുന്നു. അതില്‍ മന്ത്രങ്ങളുടെ സ്വാധീനം കുറച്ചൊന്നുമല്ല. മന്ത്രങ്ങളും, യന്ത്രങ്ങളും, മുദ്രകളും എല്ലാം ചേര്‍ന്നിട്ടുള്ള ആധുനികമതത്തില്‍ തന്ത്രങ്ങളുടെ മുദ്ര ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. എല്ലാം വേദത്തില്‍ നിന്നും ഉണ്ടായാതാണ്. പുരുഷാര്‍ത്ഥം : വേദം പഠിപ്പിക്കുന്നത് പുരുഷാര്‍ത്ഥം ആണ്. " വേദ്യതേ പുരുഷാര്‍ത്ഥഃ അനയാ(വിദ്യയാ)ഇതി വേദഃ " വേദം കൊണ്ട് പുരുഷാര്‍ത്ഥം അറിയപ്പെടുന്നു. വേദത്തിന്‍റെ ലക്ഷ്യം പുരുഷാര്‍ത്ഥസിദ്ധിതന്നെ. ഇതിന്‍റെ വെളിച്ചത്തില്‍ ഹിന്ദുമതം പുരുഷാര്‍ത്ഥസാധകമാണെന്നറിയാന്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. ഹിന്ദുധര്‍മ്മത്തിന്‍റെ നിര്‍വ്വചനം പുരുഷാര്‍ത്ഥസാധനം എന്നും നിസ്സന്ദേഹം പറയാം. പുരുഷാര്‍ത്ഥങ്ങള്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളാണ്. അത് വര്‍ണ്ണാശ്രമധര്‍മ്മങ്ങളില്‍ പടര്‍ന്നുനില്ക്കുന്നു. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രര്‍ എന്ന് വര്‍ണ്ണങ്ങള്‍ നാല്. ബ്രഹ്മചൈര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്ന നാല് ആശ്രമങ്ങള്‍. വര്‍ണ്ണവിഭജനത്തിന്‍റെ മൂലഘടകങ്ങള്‍ സത്ത്വം, രജസ്സ്, തമസ്സ് എന്ന ത്രിഗുണങ്ങളാണ്. എല്ലാ ഭൂതജാലങ്ങളും ത്രിഗുണങ്ങള്‍ക്കധീനമാണെന്ന് ഗീതയില്‍ പറയുന്നു.
" ന തദസ്തി പൃഥിവ്യാം വാ
ദിവി ദേവേഷു വാ പുനഃ സത്ത്വം പ്രക്യതിജൈര്‍ മുക്തം യദേഭിഃ സ്യാത് ത്രിഭിര്‍ഗുണൈഃ"
-ഭഗവത് ഗീത 18-40 (പകൃതിയില്‍ നിന്നുളവായ ഈ മൂന്നു ഗുണങ്ങളില്‍ നിന്ന് വേര്‍പ്പെട്ടതായി ഒരു ജീവിയും ഭൂമിയിലെന്നല്ല സ്വര്‍ഗത്തില്‍ ദേവന്മാര്‍ക്കിടയിലും ഇല്ല തന്നെ)... സത്ത്വഗുണം പ്രകാശത്തേയും(ജ്ഞാനം), രജോഗുണം ഊര്‍ജ്ജസ്വലതയേയും, തമോഗുണം അജ്ഞാനത്തേയും ജഡസ്വഭാവത്തേയും വെളിപ്പെടുത്തുന്നു. സത്ത്വഗുണജന്യമായ ജ്ഞാനം ബ്രാഹ്മണന്‍റെ സ്വഭാവമാണ്. രാജോഗുണജന്യമായ കര്‍മ്മദാര്‍ഡ്യം ക്ഷത്രിയന്‍റെ സ്വഭാവം. രജോഗുണത്തിന്‍റേയും തമോഗുണത്തിന്‍റേയും സങ്കരംകൊണ്ടുളവാകുന്ന വൈശ്യസ്വഭാവം. ബ്രാഹ്മണന്‍ വേദപാഠം മുതലായ വൈദികവൃത്തികളില്‍ ഏര്‍പ്പെടുന്നു. രാജ്യരക്ഷയും, ഭരണവും ക്ഷത്രിയന്‍ കൈകാര്യം ചെയ്യുന്നു. വൈശ്യന്‍ കൃഷി മുതലായ ജീവനോപായങ്ങളില്‍ ഏര്‍പ്പെടുന്നു. ശൂദ്രന്‍ മേല്പറഞ്ഞ മൂന്നു വര്‍ണ്ണങ്ങളേയും പരിചരിക്കുന്നു. ഗുണങ്ങള്‍ക്കനുസാരമായ പ്രവര്‍ത്തികളില്‍ ഒാരോരുത്തനും ഏര്‍പ്പെടുന്നു. ഇതാണ് വര്‍ണ്ണവിഭജനത്തിന്‍റെ ചരിത്രം. ബ്രാഹ്മണന്‍റെ പുത്രന്‍ ക്ഷത്രിയവൃത്തിയിലോ,വൈശ്യവൃത്തിയിലോ ഏര്‍പ്പെട്ടാല്‍ അവനെ ക്ഷത്രിയനോ, വൈശ്യനോ ആയി കണക്കാക്കേണ്ടതാണ്. ഒരേ വംശത്തില്‍ത്തന്നെ ഈ നാലു വര്‍ണ്ണക്കാരും ഉണ്ടായതായിക്കാണുന്നുണ്ട്. പുരുഷാര്‍ത്ഥങ്ങളുടെ പ്രവര്‍ത്തനകേന്ദ്രം നാല് ആശ്രമങ്ങളാണ്. ബ്രഹ്മചൈര്യാശ്രമത്തില്‍ ധര്‍മ്മജ്ഞാനം സമ്പാദിക്കുന്നു. ഗൃഹസ്ഥാശ്രമത്തില്‍ അര്‍ത്ഥകാമങ്ങള്‍ നേടിയെടുക്കുന്നു. വാനപ്രസ്ഥത്തില്‍ തപസ്സും വ്രതവും മൂലം വൈരാഗ്യംസമ്പാദിക്കുന്നു. വിരക്തിവന്നവന്‍ സന്യസിച്ച് മുക്തി കൈവരിക്കുന്നു. മുക്തിസാധനമായി കര്‍മ്മയോഗം, ഭക്തിയോഗം, രാജയോഗം, ജ്ഞാനയോഗം എന്ന നാല് യോഗങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നു...
(തുടരും)

എന്താണ് ഹിന്ദുമതം - 2
Reviewed by HARI
on
May 20, 2018
Rating:
No comments: