ടെൻഷൻ

അന്തരീക്ഷത്തിൽ വ്യാപിക്കുന്ന വിഷവാതകം ഭൂമിയിലെ വൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കില്ലല്ലോ! അതുപോലെ തന്നെ ടെൻഷൻ മസ്തിഷ്കത്തിൻറെ പ്രവർത്തനങ്ങളെ നേരിട്ട് തന്നെ ബാധിക്കുന്നു. വിവേകം നഷ്ടപ്പെടുകയും ശരിയായ ധാരണകൾക്ക് മേൽ ഒരു മൂടുപടം വീഴുകയും ചെയ്യുന്നു.
 ഡോ. ഋഷിസാഗർ

ഗുരുജിയുടെ വചനങ്ങളുടെ അർത്ഥം പൂർണ്ണമായും ഉൾക്കൊള്ളുന്നതിനോ വിശകലനം ചെയ്യുന്നതിനോ ഉളള അറിവ് എനിക്ക് ഇല്ല. ഓരോ വാക്കും ഓരോ വചനങ്ങൾ മഹത്തുക്കൾ കുറിക്കുമ്പോൾ അതിന് ധാരാളം അർത്ഥതലങ്ങൾ ഉണ്ടാകും.  പക്ഷേ അത് വായിക്കുന്ന ഓരോ വ്യക്തിയും തൻറെ അറിവിനുളളിൽ നിന്നാകും വിശകലനം ചെയ്യുന്നതും മനസ്സിലാക്കുന്നതും. ഞാനും അങ്ങനെ ഒരു സാഹസത്തിന് മുതിരുകയാണ്. തെറ്റുകൾ ഗുരുജി ക്ഷമിക്കണം എന്നും തിരുത്തിത്തരണമെന്നുമുളള പ്രാർത്ഥനയോടെ...

ഇവിടെ ഈ വചനത്തിൽ അന്തരീക്ഷത്തിലെ വിഷവായുവിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും അത് നമ്മുടെ  ടെൻഷൻ എങ്ങനെ നമ്മെ ബാധിക്കും എന്നതിന് ഉദാഹരണമായിട്ടാണ്. എങ്കിലും ആ വാക്കുകൾ നോക്കാം. വളരെ ശരിയാണ് ഇന്ന് നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷവായു വിഷലിപ്തമാണ്. നമ്മൾ തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു. മരങ്ങളും പുഴകളും മലകളും നശിപ്പിക്കുന്നു,  നശിപ്പിക്കാൻ കഴിയാത്ത എന്നാൽ നമ്മെ നശിപ്പിക്കാൻ കഴിയുന്ന പ്ളാസ്റ്റിക്ക് ധാരാളമായി ഉപയോഗിക്കുന്നു. രാസവസ്തുക്കൾ നിറച്ച് ഭൂമിയെ നശിപ്പിക്കുന്നു. നമുക്ക് ചെയ്യാൻ കഴിയുന്ന എല്ലാ നാശങ്ങളും ചെയ്തിട്ട് കൈകാലിട്ടടിക്കുന്നു.  നമ്മൾ പടർത്തുന്ന വിഷം കാരണം വൃക്ഷങ്ങൾ എല്ലാം നശിക്കുന്നു. അന്തരീക്ഷം കൂടുതൽ കൂടുതൽ മലിനമാകുന്നു. 

അന്തരീക്ഷത്തിലെ വിഷം നമ്മുടെയൊക്കെ മനസ്സുകളെയും ബാധിക്കുന്നു. ടെൻഷൻ എന്ന് പലപ്പോഴും നമ്മൾ അഭിമാനത്തോടേ പറയാറുണ്ട്.  എന്തിനാണ് ടെൻഷൻ?  എന്തുകൊണ്ടാണ് ടെൻഷൻ?  നമ്മുടെ സ്വാർത്ഥതകളും അത്യാർത്തികളുമല്ലേ പലപ്പോഴും ടെൻഷന് കാരണം.  അടുത്തവനെ നോക്കി അസൂയപ്പെടുമ്പോൾ അല്ലേ കൂടുതൽ ടെൻഷൻ.  അയല്പ്പക്കകാരനേക്കാൾ ഉയരത്തിലെത്താൻ പായുമ്പോൾ അടുത്ത വീട്ടിലെ കുട്ടിയെക്കാൾ നമ്മുടെ കുട്ടിയെ മുന്നിലെത്തിക്കാൻ ശ്രമിക്കുമ്പോൾ മറ്റുളളവരുടെ മുന്നിൽ സ്റ്റാറ്റസ് കാണിക്കാനായി കഴിയാത്തതും നിവൃത്തിയില്ലാത്തതും ചെയ്യാൻ നോക്കുമ്പോൾ ഒക്കെയല്ലേ അധികവും ടെൻഷൻ. മനസ്സിൻറെ സമ്മർദ്ദം ശരീരത്തെ ബാധിക്കുന്നു. ചിന്തകളെ ബാധിക്കുന്നു. ബുദ്ധിയെ ബാധിക്കുന്നു. അപ്പോൾ വിവേകം നഷ്ടമാകുന്നു. തീരുമാനങ്ങളും പ്രവൃത്തികളും തെറ്റാകുന്നു. അതിൻറെ ഫലമായി കൂടുതൽ പ്രശ്നങ്ങളിലേയ്ക്കും ടെൻഷനിലേയ്ക്കും പോകുന്നു.  ടെൻഷൻ  ബുദ്ധിയെ ബാധിക്കുമ്പോൾ നമ്മൾ മനസ്സിലാക്കുന്നതൊക്കെയും തെറ്റായതിനിയാകും. അത് ശരിയെന്ന് വിചാരിക്കും. സത്യമെന്ന് കരുതും. അതിനാൽ ടെൻഷൻ ആരംഭത്തിലേ മനസ്സിനെ റിലാക്സ് ആക്കാനുള്ള വഴികൾ തേടുക. മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങളിലേയ്ക്ക് ശ്രദ്ധിക്കുക.  നമ്മളെന്തായിരിക്കുന്നോ അതായിരിക്കുമ്പോൾ, നമുക്ക് എന്ത് ഉണ്ടോ അതിൽ സംതൃപ്തരാകുമ്പോൾ, നമ്മുടെ കർമ്മങ്ങൾ സന്തോഷത്തോടെ നിർവ്വഹിക്കുമ്പോൾ ഒരു ടെൻഷനും ഉണ്ടാകുന്നില്ല. ധ്യാനം ശീലിക്കുന്നത് ടെൻഷൻ കുറയ്ക്കാൻ ഉപകരിക്കും.  


കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ടെൻഷൻ ടെൻഷൻ Reviewed by HARI on September 17, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.