സംഭവകഥ -1

ഉടുപ്പി ക്ഷേത്രത്തിനടുത്ത് അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളും അടങ്ങിയ  കൃഷ്ണഭക്തരായ ഒരു സാധു കുടുംബം താമസിച്ചിരുന്നു. എന്നും രാവിലെ എന്തു തിരക്കുണ്ടായാലും എല്ലാവരും കൂടി വന്ന് ഉടുപ്പി കൃഷ്ണനെ തോഴുതീട്ടേ മറ്റു കാര്യങ്ങൾ ചെയ്തിരുന്നുള്ളൂ. എന്ത് ചെയ്യുമ്പോഴും അവർ 'കൃഷ്ണ കൃഷ്ണ'എന്ന് ജപിച്ചു കൊണ്ടിരിക്കും. അവരുടെ ഭക്തി കണ്ടു ആ ഗൃഹനാഥൻ ജോലി ചെയ്തിരുന്ന പലചരക്ക് കടയിലെ മുതലാളി എപ്പോഴും കളിയാക്കും
"നിങ്ങൾ എന്തിനു കഷ്ടപ്പെടണം. എന്തിനും കൃഷ്ണൻ കൂടെല്യേ. എല്ലാം അവിടെ പറഞ്ഞാൽപ്പോരെ? കഷ്ടം! നാണമില്ലല്ലോ, ഏതു സമയവും കൃഷ്ണാ കൃഷ്ണാ ന്ന്‌ വിളിച്ചീട്ട് എന്ത് നേടി?  നിങ്ങൾ ഒരിക്കലെങ്കിലും കൃഷ്ണനെ കണ്ടീട്ടുണ്ടോ? ഇതെല്ലാം വെറും അന്ധവിശ്വാസമാണ്‌  "
എന്ത് പറഞ്ഞാലും ആ സാധു മറുത്തൊരു അക്ഷരം പറയാതെ പുഞ്ചിരിച്ചുകൊണ്ട് നാമ ജപം തുടരും
അങ്ങിനെ ഇരിക്കുമ്പോൾ  ആ ഗൃഹനാഥൻ സുഖമില്ലാതെ കിടപ്പിലായി. അദ്ദേഹത്തിനു ജോലിക്ക് പോകാൻ കഴിയാത്തതുകൊണ്ട്‌ അവർ ബുദ്ധിമുട്ടിലായി. ആ കുടുംബത്തിന് വേറെ വരുമാനമാർഗ്ഗം ഒന്നും ഉണ്ടായിരുന്നില്ല. അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷണ സാധനങ്ങളും പച്ചക്കറികളും എല്ലാം തീർന്നു. ആ സ്ത്രീക്ക് വലിയ വിഷമമായി.  എങ്ങിനെ ഞാൻ എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കും? കുഞ്ഞുങ്ങളെയും ഭർത്താവിനേയും പട്ടിണിക്കിടാൻ പറ്റുമോ? തത്ക്കാലം അദ്ദേഹം ജോലി ചെയ്യുന്ന കടയിൽനിന്നും സാധനങ്ങൾ കടമായി വാങ്ങുവാൻ അവർ തീരുമാനിച്ചു. കടയിൽ നല്ല തിരക്കുളള സമയമായിരുന്നു.
അവർ വീട്ടിലെ സ്ഥിതിഗതികൾ കടയുടമയെ വിനീതയായി പറഞ്ഞു മനസ്സിലാക്കി. അയാൾ കളിയാക്കി ഉറക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു.   "അല്ലാ എന്ത് പറ്റി? നിങ്ങളുടെ കൃഷ്ണൻ ഒന്നും തന്നില്ലേ? ആ കൃഷ്ണനോട് ചോദിക്കാതെ എന്തിനു ഇങ്ങോട്ട് വന്നു.? "
ഒന്നും പറയാതെ ആ സ്ത്രി തിരിച്ചു പോകാൻ ഭാവിച്ചു. അവിടെ കൂടിയവരെല്ലാം ശ്രദ്ധിക്കുന്നതു കണ്ടപ്പോൾ അയാൾക്ക് ഒരു നേരംപോക്ക് തോന്നി. അയാൾ പറഞ്ഞു
" നിൽക്കൂ. നിങ്ങൾ വലിയ കൃഷ്ണ ഭക്തരല്ലേ?  നിങ്ങളെ വെറും കയ്യോടെ വിട്ടാൽ കൃഷ്ണൻ ഞങ്ങളുടെ നേരെ കോപിച്ചാലോ. അതുകൊണ്ട് ഇതാ ഈ കടലാസിൽ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതി തുലാസിൽ വെക്കു, അതിന്റെ തൂക്കത്തിന് അനുസരിച്ചുള്ള  സാധനങ്ങൾ ഞാൻ നിങ്ങൾക്ക് തരാം”
ഇത് കേട്ട സ്ത്രീ തന്നെ കളിയാക്കിയതാണ് എന്ന് മനസ്സിലായി എങ്കിലും കണ്ണുകളടച്ചു ഒരുനിമിഷം നിന്നു. അതിനുശേഷം കടലാസു വാങ്ങി അതിൽ എന്തോ എഴുതി ആ കടലാസ് മടക്കി വളരെ ശ്രദ്ധാപൂർവം  തുലാസ്സിൽ വെച്ചു. അത്ഭുതമെന്നു പറയട്ടെ, തുലാസ്സിന്റെ തട്ട് വലിയ ഭാരം വച്ചതു പോലെ താഴോട്ടുപോയി. ഇത് കണ്ടു കടയുടമയും കൂടെ നിന്നിരുന്നവരും  അതിശയിച്ചു. കടയുടമ സംഭ്രമത്തോടെ ആ സ്ത്രീയെയും തുലാസും മാറി മാറി നോക്കി. എന്നീട്ടു മറ്റേ തട്ടിൽ സാധനങ്ങൾ ഓരോന്നായി വയ്‌ക്കാൻ തുടങ്ങി. പക്ഷെ എത്ര സാധനങ്ങൾ വെച്ചിട്ടും തുലാസിന്റെ മറ്റെ തട്ട്  താണു തന്നെ ഇരുന്നു. അവിടെയുള്ള ഭൂരിഭാഗം സാധനങ്ങൾ വച്ചീട്ടും ആ കടലാസ് വച്ച തട്ട് ഉയർന്നു വന്നില്ല. കടയുടമ വളരെ അത്ഭുതത്തോടെ ആ സ്ത്രീയുടെ മുഖത്തുനോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. ആ പകടലാസിൻറെ ഭാരത്താൽ തുലാസ്സിന്റെ തട്ട് തന്നെ പൊട്ടി.
ആകാംക്ഷയോടെ കടയുടമ ആ തുണ്ട് കടലാസ് എടുത്തു വായിച്ചു.
അതിൽ നാലക്ഷരം മാത്രം എഴുതിയിരിക്കുന്നു
"കൃഷ്ണ കൃഷ്ണാ"
എല്ലാവരും കളിയാക്കിയതിൽ ക്ഷമിക്കണം എന്നു പറഞ്ഞ് അവരോട് മാപ്പു ചോദിച്ചു. കടയുടമ പറഞ്ഞു
"ഇനി മുതല്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഇവിടെ നിന്നും പണം തരാതെ കൊണ്ടുപോകാം. "
 സ്ത്രീ പറഞ്ഞു.
 "കൃഷ്ണ കൃഷ്ണാ! അങ്ങയുടെ സന്മനസ്സിന് നന്ദി. എനിക്ക് രണ്ടു ദിവസത്തേയ്ക്കുള്ള സാധനങ്ങള്‍ കടമായി നല്കൂ.  അദ്ദേഹത്തിന്റെ അസുഖം മാറിയാല്‍ ഞങ്ങള്‍ ജോലിചെയ്ത് കടം വീട്ടാം."

ഉറച്ച മനസ്സോടെ ആരു വിളിച്ചാലും ഭഗവാൻ ഓടിവരും. അകമഴിഞ്ഞു വിളിക്കുന്ന ഒരോ നാമത്തിന്റെ ശക്തിയും തൂക്കവും ഈശ്വരനു മാത്രമേ അറിയുകയുള്ളു.
ഹരി ഓം
കടപ്പാട് ഗുരുപരമ്പരയോട്
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
സംഭവകഥ -1 സംഭവകഥ -1 Reviewed by HARI on September 26, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.