ശ്രീരാമകൃഷ്ണദേവന്‍ യുവഭക്തന്മാരുമായി സംഭാഷണം ചെയ്യുന്നു.
ശ്രീരാമകൃഷ്ണന്‍:- (ഗിരീശന്‍ മുതല്‍പേരോട്) ധ്യാനം വഴി ഇവരുടെ മനോഭാവമൊക്കെ ഞാന്‍ അറിഞ്ഞിരിക്കുന്നു. വീടുണ്ടാക്കണം എന്ന ചിന്ത ഇവര്‍ക്കുള്ളിലില്ല. സ്ത്രീസുഖത്തിനുള്ള ആഗ്രഹവും ഇല്ല. ഇവരില്‍ വിവാഹം ചെയ്തിട്ടുള്ളവര്‍ ഭാര്യയുമൊത്തു ശയിക്കുന്നുമില്ല.സംഗതിയെന്തെന്നോ? രജോഗുണം പോകാതെ, ശുദ്ധമായ സത്വഗുണം വരാതെ, ഭഗവാനില്‍ മനസ്സ് സ്ഥിരമായി നില്ക്കയില്ല; അദ്ദേഹത്തോട് സ്നേഹം തോന്നുകയില്ല,അദ്ദേഹത്തെ പ്രാപിക്കാന്‍ സാധിക്കുകയില്ല.
ഗിരീശന്‍:- അവിടുന്നെന്നെ ആശീര്‍വദിച്ചല്ലൊ?
ശ്രീരാമകൃഷ്ണന്‍:- അതെങ്ങനെ? 'ആനന്ദമയീ ആനന്ദമയീ' എന്ന് ഉച്ചരിച്ചും കൊണ്ട് ശ്രീരാമകൃഷ്ണദേവന്‍ സമാധിയില്‍ ലയിച്ചു. സമാധിയില്‍ ഏറെ നേരം വര്‍ത്തിച്ചു. കുറച്ചൊന്നു ബാഹ്യബോധം വന്നപ്പോള്‍, 'ആ ശുംഭന്മാരൊക്കെയെവിടെ?'എന്നു ചോദിച്ചു. മാസ്റ്റര്‍ ബാബുരാമനെ വിളിച്ചുകൊണ്ടുവന്നു. ഗുരുദേവന്‍ ബാബുരാമന്റെയും മറ്റുഭക്തന്മാരുടേയും നേരെ നോക്കിക്കൊണ്ട്, പ്രേമമത്തനായി പറഞ്ഞു: 'സച്ചിദാനന്ദം നല്ലതുതന്നെ. എന്നാല്‍ പിന്നെ പ്രേമലഹരിയോ'? ഇത്രയും പറഞ്ഞ് ശ്രീരാമകൃഷ്ണന്‍ പാടി
"എന്നേക്കുമായി ഞാനിക്കുറി ഇക്കാര്യം
സമ്പൂര്‍ണ്ണമായുമറിഞ്ഞൂ................."
സച്ചിദാനന്ദമോ പ്രേമലഹരിയോ ?
Reviewed by HARI
on
August 16, 2018
Rating:
No comments: